08 January 2009
മദ്യപന്മാരെ പിടി കൂടാന്‍ ദുബായില്‍ ശ്വാസ പരിശോധന മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.Labels: dubai, gulf, nri, uae, അറബിനാടുകള്‍ |
ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.Labels: bahrain, gulf, nri, uae, അറബിനാടുകള്‍ |
വില കുറഞ്ഞു തുടങ്ങി ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.Labels: dubai, gulf, nri, uae, അറബിനാടുകള്‍ |
അങ്കമാലി എന്‍ ആര്‍ ഐ പ്രവാസി മാഗസിന്‍ പുറത്തിറക്കും.
അങ്കമാലി എന്‍ ആര്‍ ഐ അസ്സോസിയേഷന്‍ പ്രവാസി മാഗസിന്‍ പുറത്തിറക്കും.
ഏപ്രില്‍ ആദ്യവാരം ദുബായിലായിരിക്കും പ്രകാശനം. പ്രമുഖരുടെ രചനകളോടൊപ്പം അംഗങ്ങളുടെ സാഹിത്യ സ്യഷ്ടികളും ഇതിലുണ്ടായിരിക്കും. മേഖലയിലെ ഗ്രാമങ്ങളുടെ ചരിത്രവും വികാസവും ആഴത്തില്‍ പ്രതിപാദിക്കുന്ന പ്രത്യേക പരമ്പരയും ഉന്നത വിദ്യാഭ്യാസ സ്താപനങ്ങളേയും കോഴ്സുകളെ പറ്റിയുള്ള വിവരണ ഭാഗവും മാഗസിനെ ശ്രദ്ധേയമാക്കും. റോയ് സേവ്യറാണ് ചീഫ് എഡിറ്റര്‍. ഫെബ്രുവരി 28നു മുന്‍പു രചനകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7323725 എന്ന നമ്പറിലോ anriauae@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടണം. -- |
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.
ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.
ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.












0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്