30 October 2008

പ്രവാസത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ന് ഷാരജയില്‍

എം.മുകുന്ദന്റെ നോവലായ പ്രവാസത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ന് ഷാരജയില്‍ നടക്കും.

ഷാരജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഹാള്‍ നമ്പര്‍ 3 ല്‍ വൈകിട്ട് 7 മണിക്കാണ്‍ പ്രകാശനം

മാധ്യമപ്രവര്‍ത്തകന്‍ ഡി.വിജയ മോഹന്‍, ഷാജഹാന്‍ മാടമ്പാട്ടിന്‍ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കുക.

ഡി.സി ബുക്സാണ്‍ പ്രവാസത്തിന്റെ പ്രസാധകര്‍

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദിയില്‍

മലയാള സിനിമാ ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കും. സിനിമയുടെ കാല്‍പ്പാടുകളിലൂടെ എന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് എം. ആര്‍. രാജനാണ്.

ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രദര്‍ശനം നടക്കുക. 1950 മുതല്‍ 70 വരെയുളള മലയാള സിനിമയുടെ വേറിട്ട ചരിത്രം അന്വേഷിക്കുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് സി. വേണു ഗോപാല്‍ റിയാദില്‍ മാധ്യമങ്ങളോട് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫീസ് വര്‍ദ്ധനവിന് കത്ത് നല്‍കിയിട്ടില്ല : കുവൈറ്റ് എംബസി

കുവൈറ്റ് : ഇന്ത്യന്‍ സ്ക്കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചു എന്ന വാര്‍ത്ത എംബസി വൃത്തങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്കിലും അധ്യാപകരുടെ ശമ്പള നിരക്കിലും വിവിധ സ്ക്കൂളുകളില്‍ നില നില്‍ക്കുന്ന അന്തരം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്ന് എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്ട്യ അറിയിച്ചു. 2008 ജൂണ്‍ ആദ്യ വാരത്തിലാണ് ഈ കത്ത് ഏഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

Labels: , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ സ്കൂളുകള്‍ക്ക് നവംബര്‍ 1 പ്രവര്‍ത്തിദിനം

യു.എ.ഇയിലെ സ്കുളുകള്‍ക്ക് നവംബര്‍ ഒന്ന് ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന ഈദ് അവധി ദിനങ്ങള്‍ കണക്കിലെടുത്താണ് ശനിയാഴ്ചയിലെ പ്രവര്‍ത്തി ദിനമാക്കുന്നതെന്നും മന്ത്രാലയ അധികൃതര്‍ വിശദീകരിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് ഷാര്‍ജ ടാക്സി നിരക്കും കൂടും

ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള ഏറ്റവും കുറഞ്ഞ ടാക്സി നിരക്ക് 20 ദിര്‍ഹമാക്കിയതിനു പിന്നാലെ ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള നിരക്കും കുത്തനെ കൂട്ടുന്നു. ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടാക്സി നിരക്കും 20 ദിര്‍ഹമായി തന്നെയാണ് ഉയര്‍ത്തുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ എന്നുമുതലായിരിക്കും ഇത് നിലവില്‍ വരുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ ഒന്നുമുതല്‍ ഷാര്‍ജയില്‍ നിന്നുള്ള ടാക്സി നിരക്ക് ഉയര്‍ത്തുമെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 October 2008

ദര്‍ശനയുടെ കളിയരങ്ങ്

ദര്‍ശന അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ അബുദാബി മലയാളി സമാജത്തില്‍ വെച്ചായിരിയ്ക്കും ഈ ക്യാമ്പ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുവാനും ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുവാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്ന ഈ ക്യാമ്പില്‍ അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മാതാ പിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, സംഗീതം, കഥ പറയല്‍, ചര്‍ച്ചകള്‍, കുട്ടികളുടെ നാടകം എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും ദര്‍ശന അബുദാബി കൊ ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ ഒമര്‍ ഷരീഫ് അറിയിച്ചു.

Labels: , , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാനത്തേക്കൊരു കിളി വാതില്‍

അബുദാബി : ഈ മഹാ പ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാ സമസ്യ ... ഇതിന്റെ യെല്ലാം പൊരുള്‍ അറിയാന്‍ ശ്രമിക്കുക എന്നത് ഏറെ അല്‍ഭുതങ്ങള്‍ കാഴ്ച വെക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂനിറ്റ് സംഘടിപ്പിക്കുന്ന, ഏറെ വിജ്ഞാന പ്രദമായ ഒരു പരിപാടിയാണ് 'മാനത്തേക്കൊരു കിളി വാതില്‍'.




ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായി രിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അസുലഭാ വസരമായിരിക്കും സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം.




(കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07)




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വില്ലകള്‍ക്കെതിരെ അബുദാബിയും

ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന പദ്ധതി ദുബായ്, ഷാര്‍ജ, അജ്മന്‍ മുനിസിപ്പാലിറ്റികള്‍ നടപ്പാക്കി വരുന്നതിന് പിന്നാലെയാണ് അബുദാബി മുനിസിപ്പാലിറ്റിയുടെ തീരുമാനം. ഇതിനായുള്ള പരിശോധന ഉടന്‍ തുടങ്ങുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമയ്ക്കും താമസക്കാര്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 October 2008

പുത്തന്‍ വേലിക്കര ഓണാഘോഷം

പുത്തന്‍ വേലിക്കര പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഈ മാസം 31 വെള്ളിയാഴ്ച്ച ഷാര്‍ജയില്‍ നടക്കും. രാവിലെ 10 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സമീപത്തുള്ള പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍. റേഡിയോ ആര്‍ട്ടിസ്റ്റ് ശശികുമാര്‍ രത്നഗിരി മുഖ്യാതിഥി യായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 490 14 75 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Labels: , , , ,

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഈ കൊല്ലത്തെയാണോ അതൊ അടുത്ത കൊല്ലത്തെയോ?
ഇപ്പൊ ഒരോണാഘോഷം കണ്ടപ്പോ വന്ന സംശയാ... പിന്നെ ഏത് കൊല്ലത്തെയാന്ന് രേഖപ്പെടുത്തിക്കണ്ടുംല്ല്യ...

October 28, 2008 6:35 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 October 2008

യു. എ. ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം

ദുബായ് : ഇക്കഴിഞ്ഞ ഓണ കാലത്ത് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ഓണ സൌഭാഗ്യം പ്രൊമോഷന്‍ പദ്ധതിയില്‍ മെഗാ സമ്മാനമായ മാഞ്ഞൂരാന്‍ ഹൌസിങ് ഫ്ലാറ്റിന് അര്‍ഹത നേടിയ എം. സലീമിന് ഫ്ലാറ്റിന്റെ താക്കോല്‍ സമ്മാനിച്ചു. ദുബായ് ഫുഡ് വേള്‍ഡ് റെസ്റ്റോറന്റ് ഹോളില്‍ നടന്ന സമ്മാന ദാന ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി , മാഞ്ഞൂരാന്‍ ഹൌസിങ് ഡയറക്ടര്‍ ജോണ്‍ മാഞ്ഞൂരാന്‍, റസിഡന്റ് മാനേജര്‍ അനുമോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനം സലീമിന് നല്‍കിയത്. ഉമ്മുല്‍ ഖുവൈനില്‍ ഒരു ഫ്ലോര്‍ മില്ലില്‍ ജോലി ചെയ്യുന്ന എം. സലീം നാട്ടില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്.

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്‌

ദുബായ് : ലോക രാജ്യങ്ങള്‍ ഒരു സമുദായത്തെ തീവ്ര വാദികളും ഭീകര വാദികളുമായി മുദ്ര കുത്തുമ്പോള്‍, ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറുകയാണ് സഫിയ എന്ന ഉമ്മയുടെ ധീരത. ഇത്തരം നവോഥാന ചിന്തകള്‍ക്ക് മനുഷ്യ മനസ്സുകളെ സജ്ജമാക്കാന്‍ സര്‍ഗ്ഗ ധാര പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്കു മികച്ചതാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സബാ ജോസഫ്‌ അഭിപ്രായപ്പെട്ടു. ദുബായ് തൃശൂര്‍ ജില്ല സര്‍ഗ്ഗ ധാരയുടെയും, ഐക്യ രാഷ്ട്ര ദിനാചരണ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.




ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ
എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി
എന്നിവര്‍ സംസാരിച്ചു.




സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.




അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

we salute ..

October 28, 2008 11:42 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിളക്ക്‌; പുതിയ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു

വിശുദ്ധ ഖുര്‍ ആന്‍, ഹദീസ്‌ മറ്റ്‌ ഇസ്‌ ലാമിക വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാര പ്രദമായ, പഠനാര്‍ഹമായ രീതിയില്‍ സംവിധാനിച്ച്‌ വിളക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ ബ്ലോഗില്‍ പോസ്റ്റിംഗ്‌ തുടങ്ങി. മുസ്വഫ എസ്‌. വൈ. എസ്‌. ദ അവ സെല്ലിന്റെ കീഴില്‍ പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ കെ. കെ. എം. സ അ ദിയായിരിക്കും ബ്ലോഗ്‌ നിയന്ത്രിക്കുകയും വായനക്കാരുടെ സംശയങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്യുക.




വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു.




മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ്‌ മിദ്‌ ലാജ്‌ ആദ്യ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്ത്‌ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.




http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ്‌ . വായനക്കാര്‍ക്ക്‌ ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ - മെയിലില്‍ അയക്കാവുന്നതുമാണ്.‌




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491




- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

best wishes

October 28, 2008 11:44 AM  

Post a Comment

Links to this post: