30 November 2008
പുസ്തക പ്രകാശനം ബഹറൈനില്‍ ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ, ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധി ച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരി കോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക. പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും. Labels: bahrain, gulf, literature, nri, അറബിനാടുകള്‍ |
ദീനീ സേവനം മത ബാധ്യത - ബാപ്പു മുസ്ലിയാര്‍ ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച് ദീനീ കാര്യങ്ങളില്‍ അത് വിശ്വാസികള്‍ക്ക് മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം."കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്നാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്നുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്നും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ് തിരു നബി അരുളിയിട്ടുള്ളത്. ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ് അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്നു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. 'ഒറ്റ മരം കാവാവുകയില്ല' എന്ന പഴ മൊഴിയും അതാണ് നമ്മെ ത്യര്യപ്പെടുത്തുന്നത്. ദേര - സബഖയിലെ ഇന്റക്സ് ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ് എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന‍് ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി സിദ്ധീഖ് നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു. മിദ്ലാജ് റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട് അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ് പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ് തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. - ഉബൈദ് (056-6041381) Labels: dubai, gulf, nri, uae, അറബിനാടുകള്‍ 4 Comments:
Links to this post: |
സ്വീകരണ സംഗമവും സംവാദവും
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ - ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.
'വര്‍ത്തമാനകാല വിഹ്വലതകള്‍' എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു. വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം 'കൊച്ചി കോട്ടേജ്', നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്. യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍ |
29 November 2008
നാഷണല്‍ ഡേ ഐക്യ ദാര്‍ഢ്യ സംഗമം മുസ്വഫയില്‍
യു. എ. ഇ. യുടെ മുപ്പത്തി ഏഴാം നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. മുസ്വഫ ശ അബിയി 10 ലെ ശംസ ഓഡിറ്റോ റിയത്തില്‍ (ശംസ ഇലക്ട്രോണിക്സിനു പിറക് വശം ) 2/12/08 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ ആസ്വാദനം (പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ നയിക്കുന്നു), ഗാന വിരുന്ന് (ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, ഹാരിസ് കല്‍ത്തറ തുടങ്ങിയവര്‍ പങ്കെടുക്കുന്നു), അല്‍ ഇത്തിഹാദ് എന്ന വിഷയത്തില്‍ കെ. കെ. എം. സ അദി യുടെ പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144 എന്ന നമ്പറുകളില്‍ ബന്ധപ്പെ ടാവുന്നതാണ്.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍ |
രാജ്യത്തോടൊപ്പം നില്‍ക്കുക ദുബായ് : രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രവാസി ഭാരതീയരും രാജ്യ താല്പര്യത്തോടൊപ്പം നില്‍ക്കണമെന്ന് യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രമല്ല രാജ്യാന്തര സമാധാനം ആണ് ഇല്ലാതാക്കുന്നത്. അശാന്തിയും അസമാധാനവും അരാജകത്വവും സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മനുഷ്യത്വ രഹിതമായ ഇത്തരം ഹീന കൃത്യങ്ങളെ നീതീകരിക്കാവതല്ല. ആരാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് തര്‍ക്കിക്കുകയല്ല പ്രവാസികളായ നാം ഇപ്പോള്‍ ചെയ്യേണ്ടത്. തീവ്രവാദത്തിന് എതിരെയുള്ള സന്ദേശം കഴിയുന്നിടത്തോളം പൌരന്മാര്‍ക്കിടയില്‍ എത്തിക്കുവാനും ബോധ വല്‍ക്കരണം നടത്തുവാനും നാം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശ്രമിക്കുക. പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കറെയുടേതടക്കം മുംബൈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുഃഖം അറിയിക്കുന്നു എന്ന് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദു സ്സമദ്, ജ. സെക്രട്ടറി സി. ടി. ബഷീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. Labels: dubai, gulf, nri, uae, അറബിനാടുകള്‍ |
ഭീകരാക്രമണം ; മുസ്വഫ എസ്. വൈ. എസ്. അപലപിച്ചു
ലോകത്തെ നടുക്കി ഇന്ത്യാ മഹാ രാജ്യത്തിന്റെ സുപ്രധാന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ നികൃഷ്ടമായ രീതിയില്‍ നടന്ന ഭീകരാ ക്രമണത്തെ മുസ്വഫ എസ്. വൈ. എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിക്കുകയും അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ നടപടികളെ അനുമോദിച്ച യോഗം ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വന്ന വീഴ്ചകളും ഭീകര ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്വേഷണ വിധേയ മാക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ അവാസ്താവമായ റിപ്പോര്‍ട്ടുകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്ന പ്രവണത അവസാനി പ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്ക യാണെന്നും യോഗം വിലയിരുത്തി.
രാജ്യത്ത് സമാധാനം നില നില്‍ക്കു ന്നതിനും രാജ്യ രക്ഷയ്ക്കുമായി മുസ്വഫ ഏരിയയിലെ വിവിധ പള്ളികളിലും സംഘടനാ ക്ലാസുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി. അബ് ദുല്‍ ഹമീദ് സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഓഫീസ് സെക്രട്ടറി അബൂബക്കര്‍ ഓമച്ചപ്പുഴ അറിയിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍ |
28 November 2008
വി. പി. സിംഗിന്റെ വേര്‍പാടില്‍ അനുശോചനം അബുദാബി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍ രൂപവും മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്, അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.ഏറ്റവും ഉന്നത കുല ജാതിയില്‍ പിറന്ന് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധീരമായ നടപടിയെടുത്ത വി. പി. സിംഗ് മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ സന്ദേശ വാഹകനായിരുന്നു. ബി. ജെ. പി. യുടെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റ് മുഖം തിരിച്ചറിഞ്ഞ അദ്ദേഹം സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കീറ ത്തൊപ്പിയുമായി പുറപ്പെട്ട രഥ യാത്രയെ തടയുകയും അദ്വാനിയെ ചങ്ങലക്കിടുകയും ചെയ്തു. വി. പി. സിംഗ് എന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ വിമോചകനായിരുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പിടിപ്പു കേട് കൊണ്ട് ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീണെങ്കിലും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യം സംരക്ഷി ക്കുന്നതിനായി അധികാരം ത്യജിച്ച ഭരണാ ധികാരിയായി വി. പി. സിംഗിനെ ചരിത്രം എന്നും വാഴ്ത്തുമെന്ന‍് പത്ര പ്രസ്താവനയിലൂടെ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തിലും കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയ്യറ്റേഴ്സും പ്രതിഷേധി ക്കുകയുണ്ടായി. രാജ്യത്ത് നടമാടി ക്കൊണ്ടിരിക്കുന്നത് ഇസ്ലാമിക് തീവ്രവാദം മാത്രമല്ല, ഹൈന്ദവ തീവ്രവാദം കൂടി ആണെന്ന ശക്തമായ കണ്ടെത്തലുകള്‍ക്ക് നേതൃത്വം കൊടുത്ത മുംബൈ തീവ്രവാദ സ്ക്വാഡിന്റെ തലവനടക്കം മൂന്ന‍് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നൂറിലേറേ ജനങ്ങളും കൊല്ലപ്പെടുവാന്‍ വഴി വെച്ച ഭീകരാ ക്രമണ സാഹചര്യത്തില്‍ തീവ്രവാദ ത്തിനെതിരെ മുഖം നോക്കാതെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന‍് കെ. എസ്. സി. ശക്തി ഭാരവാഹികള്‍ തങ്ങളുടെ പ്രതിഷേധ ക്കുറിപ്പിലൂടെ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍ |
27 November 2008
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍ |
ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് വാര്‍ഷിക ആഘോഷം
അബുദാബിയിലെ ന്യത്ത സംഗീത വിദ്യാലയമായ ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിട്ട്യൂട്ട് വാര്‍ഷികാ ഘോഷങ്ങള്‍ നവംബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ വിദ്ധ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണ ശബളമായ കലാ പരിപാടികളോടെ അരങ്ങേറും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍ |
ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.
ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച് ദീനീ കാര്യങ്ങളില്‍ അത് വിശ്വാസികള്‍ക്ക് മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

ദുബായ് : രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രവാസി ഭാരതീയരും രാജ്യ താല്പര്യത്തോടൊപ്പം നില്‍ക്കണമെന്ന് യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രമല്ല രാജ്യാന്തര സമാധാനം ആണ് ഇല്ലാതാക്കുന്നത്. അശാന്തിയും അസമാധാനവും അരാജകത്വവും സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മനുഷ്യത്വ രഹിതമായ ഇത്തരം ഹീന കൃത്യങ്ങളെ നീതീകരിക്കാവതല്ല.
അബുദാബി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍ രൂപവും മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്, അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്