23 March 2008

മികച്ച വാര്‍ത്താ അവതാരകനുള്ള അവാര്‍ഡ് കുഴൂര്‍ വിത്സന്


ദുബായ്: ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍‍ പ്രഖ്യാപിച്ചു.

ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായകുഴൂര്‍ വില്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ നാലര വര്‍ഷമായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന വിത്സന്‍‍, ന്യൂസ് ഫോക്കസ്, ചൊല്ലരങ്ങ് എന്നീ പരിപാടികളാണ് അവതരിപ്പിക്കുന്നത്. മൂന്ന് പുസ്തകങ്ങളുടെ കര്‍ത്താവാണ്.

ജീ‍വകാരുണ്യപ്രവര്‍ത്തനത്തിനുള്ള പ്രാദേശിക സംഘടനക്കുള്ള പുരസ്ക്കാരം ദുബായ് ത്യശ്ശൂര്‍ ജില്ലാ കെ.എം.സി.സിക്ക് ലഭിച്ചു. സാംസ്ക്കാരിക രംഗത്തെ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ മസ് ഹറുദ്ദീനും, നസീം പുന്നയൂരിനുമാണ്.

ബഷീര്‍ ജന്‍മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അടുത്ത മാസം ദുബായില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍‍ വിതരണം ചെയ്യുമെന്ന് സഹൃദയ പടിയത്ത് അധ്യക്ഷന്‍ ജബ്ബാരി അറിയിച്ചു
  - ജെ. എസ്.    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

കുഴുർ നല്ല ശബ്ദത്തിനുടമയാണ്. പക്ഷെ വാർത്ത വായനയ്ക്ക് അവാർഡ് കൊടുത്ത് വളർച്ച മുരടിപ്പിക്കുന്നതിനോട് യോജിപ്പില്ല

01 August, 2009  

അവാര്‍ഡ് കിട്ടിയാല്‍ മുരടിക്കുമെങ്കില്‍ സാഹിത്യ ലോകത്തെയും,സിനിമാ ലോകത്തെയും,മാധ്യമ ലോകത്തെയും മിക്കവാറും പ്രമുഖരെല്ലാം ഇതിനകം മുരടിച്ചു മുരടിചു മണ്ണടിഞ്ഞു പോയെനേ..
കുഴൂര്‍ വില്‍സനു ലഭിച്ച അംഗീകാരത്തില്‍ സന്തോഷിക്കുന്നു..എല്ലാവിധ ആശംസകളും നേരുന്നു..

05 August, 2009  

അഭിനന്ദനങ്ങൾ

10 August, 2009  

abhinandanangaL !!!

11 August, 2009  

അഭിനന്ദനങ്ങള്‍

11 August, 2009  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്