“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും
kv-shamsudheenദുബായ്‌ : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
 
ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും.
 
പരിപാടിയിലേക്ക് ഖത്തര്‍ - ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫോണ്‍: 00971 50 64 67 801
ഇമെയില്‍: kvshams@gmail.com
വെബ് സൈറ്റ്: www.pravasibandhu.com
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , , ,

  - ജെ. എസ്.
   ( Tuesday, February 09, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹ്റിനിലെ ന്യൂ മിലീനിയം സ്കൂള്‍ കളേഴ്സ് ഡേ
ബഹ്റിനിലെ ന്യൂ മിലീനിയം സ്കൂള്‍ കളേഴ്സ് ഡേ സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം നിരവധി രക്ഷകര്‍ത്താക്കളും പരിപാടിയില്‍ സംബന്ധിച്ചു. നിറങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും എങ്ങനെയാണ് നിറങ്ങള്‍ മനുഷ്യ മനസിനെ സ്വാധീനിക്കുന്നതെന്നും കുട്ടികള്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് ഈ ആഘോഷം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹെയ്ത്തിയിലേക്ക് ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും എത്തിക്കുന്നു.
ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ദുബായ് റെഡ് ക്രസന്‍റുമായി സഹകരിച്ച് ഹെയ്ത്തിയിലേക്ക് ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും എത്തിക്കുന്നു. ഇതില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ 050 550 6975 എന്ന നമ്പറില്‍ വിളിക്കണം
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കത്രിവേല്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ബഹ്റിനില്‍
കത്രിവേല്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ബഹ്റിനില്‍ ആരംഭിച്ചു. ബഹ് റിനിലെ ബിസിനസുകാരനായ ഡാര്‍വിന്‍ ക്രൂസ് ഈ ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിക്കുന്നുണ്ട്. മലയാളിയായ കെ.പി പ്രേംജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണവും സംവിധാനവും. ബഹ്റിനെ കൂടാതെ ഷിംല, പൊള്ളാച്ചി, ഹോംങ്കോംഗ്, കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കും
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജിദ്ദയില്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 17 ന് ആരംഭിക്കും
ജിദ്ദയില്‍ ഏഷ്യന്‍ കോണ്‍സുല്‍സ് ജനറല്‍ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 17 ന് ആരംഭിക്കും. അല്‍ ഹംറയിലുള്ള ജപ്പാന്‍ കോണ്‍സുല്‍ ജനറലിന്‍റെ വസതിയിലുള്ള ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ഇന്ത്യ, ജപ്പാന്‍, കൊറിയ, ചൈന, തായ് ലന്‍റ് എന്നീ രാജ്യങ്ങളിലെ ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്‍ററി ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള ഓം ശാന്തി ഓം ഈ മാസം 19 ന് പ്രദര്‍ശിപ്പിക്കും.
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദി വിവാഹ സംഗമം സംഘടിപ്പിക്കുന്നു
ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദി വിവാഹ സംഗമം സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ അന്ധ, ബധിര, മൂക, വികലാംഗ, നിര്‍ധന വിഭാഗത്തിലെ അമ്പത് പെണ്‍കുട്ടികളെയാണ് വിവാഹം ചെയ്തയക്കുന്നത്. വിവാഹ സംഗമത്തില്‍ പങ്കെടുക്കുന്ന വധൂവരന്മാര്‍ക്ക് ഉപഹാരമായി സൗഹൃദവേദി 50,000 രൂപ നല്‍കുമെന്ന് രക്ഷാധികാരി പത്മശ്രീ സി.കെ മേനോന്‍ അറിയിച്ചു. ആര്‍.ഒ അബ്ദുല്‍ ഖാദര്‍, സലീം പൊന്നമ്പത്ത്, വി.കെ സലീം, കെ.എം അനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുറികള്‍ വേര്‍തിരിച്ച് താമസിക്കുന്നതിനെതിരെ വീണ്ടും ദുബായ്
വില്ലകളിലും അപ്പാര്‍ട്ട് മെന്‍റുകളിലും അനധികൃതമായി മുറികള്‍ വേര്‍തിരിച്ച് താമസിക്കുന്നതിനെതിരെ വീണ്ടും ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദിയില്‍ ആരോഗ്യ രംഗത്ത് വ്യാജസ്ര്ട്ടിഫിക്കറ്റുകള്‍ വ്യാപകം
സൗദിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 15,000 ത്തില്‍ അധികം അയോഗ്യരായ ജീവനക്കാരെ ആരോഗ്യ മന്ത്രാലയം കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചവരും മന്ത്രാലയം നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെട്ടവരുമാണ് ഇതില്‍ കൂടുതലും
  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പൊയ്ത്തും കടവിന്റെ കഥ പാഠ പുസ്തക മാവുന്നു
shihabuddeen-poythumkadavuപ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ "കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ" എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യുവ കലാ സന്ധ്യ 2010
yuva-kala-sandhya-2010അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന "യുവ കലാ സന്ധ്യ 2010 " ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന 'യുവ കലാ സന്ധ്യ " യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള 'പി. ഭാസ്കരന്‍ ഫൌണ്ടേഷ' നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് "യുവ കലാ സന്ധ്യ " യുടെ മുഖ്യ ആകര്‍ഷണമാണ്.
 
പ്രസ്തുത ചടങ്ങില്‍ വെച്ച്, 2009 - 2010 വര്‍ഷത്തെ യുവകലാ സാഹിതി - കാമ്പിശ്ശേരി പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. യു. എ. ഇ. യിലെയും കേരളത്തിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമ വേദി കൂടിയാണ് "യുവ കലാ സന്ധ്യ 2010 "
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാലിഹ് കല്ലടയ്ക്ക് പുരസ്കാരം
salih-kalladaഅബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ "ബെസ്റ്റ് സ്റ്റാഫ് " അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
 



Etisalat "Best Staff" Award to Salih Kallada



ഫോട്ടോ അടിക്കുറിപ്പ് : ഇത്തിസലാത്ത് ബിസിനസ് - സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഒസാമ അലി അല്‍ താലി യില്‍ നിന്നും സാലിഹ് കല്ലട സാക്ഷ്യ പത്രം ഏറ്റു വാങ്ങുന്നു.
 
 

Labels: ,

  - ജെ. എസ്.
   ( Monday, February 08, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Congrats Salih

February 8, 2010 1:15 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികം, കുടുംബസംഗമം





യു.എ.ഇ യില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികവും കുടുംബ സംഗമവും ഷാര്‍ജ ഇന്ത്യന് അസോസിയേഷനില് നടന്നു.

പ്രസിഡന്റ് പ്രകാശ് കുമാറിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങ് ഷാര്‍ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എം.എച്ച് ബദറുദ്ദീന് ഉദ്ഘാടനം ചെയ്തു.

റവ.ജേക്കബ്ബ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെ.എ.മാത്യൂസ്, കെ.ജെ.മാത്തുക്കുട്ടി, സി.എം ഫിലിപ്പ് തുടങ്ങിയവര് പ്രസംഗിച്ചു

ആരോഗ്യസെമിനാറില് ഡെസെര്‍ട്ട് ആയുര്‍വേദ സെന്ററിലെ ഡോ.സുരേഷ് കുമാര് മോഡറേറ്ററായിരുന്നു.



ബീന റെജിയുടെ ചിത്ര പ്രദര്ശനവും ഇതോടൊപ്പം നടന്നു. ചിത്രപ്രദര്‍ശനം കുഴൂര് വിത്സണ് ഉദ്ഘാടനം ചെയ്തു
  - സ്വന്തം ലേഖകന്‍
   ( Sunday, February 07, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫെയര്‍
റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫെയര്‍ ശ്രദ്ധേയമായി. ഒന്നും രണ്ടും ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആഗോള പ്രദര്‍ശനത്തില്‍ ചൈനയിലെ വന്‍ മതിലും ഈജിപ്റ്റിലെ പിരമിഡുകളും പുനസൃഷ്ടിച്ചു. സൗദി അറേബ്യ, അമേരിക്ക, ആഫിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പാരമ്പര്യ ചിഹ്നങ്ങളും അപൂര്‍വ മാതൃകകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ തബസ്സൂം ഫാറൂക്കി, അയിഷാ റാഫി, സയിറ ബഷീര്‍, സബിഹ ആരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
  - സ്വന്തം ലേഖകന്‍
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ പുതുതായി എണ്ണ സാനിധ്യം
ദുബായില്‍ പുതുതായി എണ്ണ സാനിധ്യം കണ്ടെത്തിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് 2011 ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കും. ദുബായ് ഗവണ്‍മെന്‍റിന്‍റെ മീഡിയ ഓഫീസ് അറിയിച്ചതാണിത്.
  - സ്വന്തം ലേഖകന്‍
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചര്‍ച്ചില്‍ ബ്രദേഴ്സും യു.എ.ഇയിലെ അല്‍ വാദാ ക്ലബും ഏറ്റുമുട്ടും.
ഏഷ്യന്‍ ഫുട്ബോള്‍ ക്ലബ് കപ്പിനു വേണ്ടിയുള്ള മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ചര്‍ച്ചില്‍ ബ്രദേഴ്സും യു.എ.ഇയിലെ അല്‍ വാദാ ക്ലബും ഏറ്റുമുട്ടും. ഇന്ന് രാത്രി ഏഴിന് അബുദാബി അല്‍ വാദാ സ്റ്റേഡിയത്തിലാണ് മത്സരം. യു.എ.ഇയിലെ ക്ലബ് ചാമ്പന്മാരായ അല്‍ വാദാ ക്ലബിനോട് ജയിച്ചാല്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗ്രൂപ്പ് മത്സരങ്ങളിലേക്ക് യോഗ്യത നേടും. മത്സരം കാണാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് അല്‍ വാദാ ക്ലബ് അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബീന റെജിയുടെ ചിത്ര പ്രദര്‍ശനം ഷാര്‍ജയില്‍
kuzhur-wilson-beena-rejiഷാര്‍ജ : റാന്നി അസോസിയേഷന്റെ കുടുംബ വാര്‍ഷിക ത്തോടനുബന്ധിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ചിത്രകാരിയായ ബീന റെജിയുടെ ചിത്ര പ്രദര്‍ശനം നടന്നു. കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദുബായ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ബീന റെജിയുടെ പ്രഥമ ചിത്ര പ്രദര്‍ശനമാണ് ഷാര്‍ജയില്‍ നടന്നത്.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

Labels: ,

  - ജെ. എസ്.
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു
risala-blood-donation-campദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന്‌ അല്‍ മംസറിലെ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ വെച്ച്‌ സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ്‌ നടത്തി. നൂറോളം ആര്‍. എസ്‌. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
 

risala-blood-donation-camp


 
ക്യാമ്പ്‌ പ്രവര്‍ത്ത നങ്ങള്‍ക്ക്‌ സുലൈമാന്‍ കന്മനം, യൂനസ്‌ മുച്ചുന്തി, ഉസ്മാന്‍ കക്കാട്‌, മുഹമ്മദ്‌ സഅദി, ശമീം തിരൂര്‍, മന്‍സൂര്‍ ചേരാപുരം, സലീം ആര്‍. ഇ. സി. എന്നിവര്‍ നേതൃത്വം നല്‍കി
 
- ഇ. കെ. മുസ്തഫ
 
 

Labels: , ,

  - ജെ. എസ്.
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആലൂര്‍ സ്വലാത്ത്‌ വാര്‍ഷികം വിജയിപ്പിക്കും
ദുബായ്‌: ഈ മാസം 9,10,11, തിയ്യതികളില്‍ ആലൂര്‍ നൂറുല്‍ഹുദാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വലാത്ത്‌ വാര്‍ഷികം വിജയിപ്പിക്കാനും സാമ്പത്തിക സഹായം നല്‍കാനും അബുദാബി മലയാളി സമാജം ഒഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലൂര്‍ യു.എ.ഇ. നുസ്‌റത്തുല്‍ ഇസ്‌ ലാം സംഘം യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ ഖാദര്‍ തോട്ടി അദ്ധ്യക്ഷത വഹിച്ചു. എം. എ. മുഹമ്മദ്‌ കുഞ്ഞി ഹാജി യോഗം ഉദ്‌ഘാടനം ചെയ്‌തു. ആലൂര്‍ ടി. എ. മഹ്‌ മൂദ്‌ ഹാജി ചര്‍ച്ച അവതരിപ്പിച്ചു. എ. ടി. അബ്ദുല്ല കുഞ്ഞി, സമീര്‍, ശദീദ്‌, അബ്ദു റഹ്മാന്‍ മൈക്കുഴി, ആസിഫ്‌, ടി. എ. മുഹമ്മദ്‌ കുഞ്ഞി, ആദൂര്‍ താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി. കെ. മൊയ്‌തീന്‍ കുഞ്ഞി സ്വാഗതവും സിദ്ധിഖ്‌ നന്ദിയും പറഞ്ഞു.
 
- ആലൂര്‍ ടി. എ. മഹ്‌ മൂദ്‌ ഹാജി, ദുബായ്
 
 

Labels:

  - ജെ. എസ്.
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലൈഫ് ലൈന്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
urlഅബുദാബി : അബുദാബി മുസ്സഫയിലെ ലൈഫ് ലൈന്‍ ആശുപത്രി ടെക്സാസുമായി സഹകരിച്ച് നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പേര്‍ക്ക് ഉപകാരമായി. 600 ല്‍ അധികം രോഗി‍കള്‍ക്ക് ക്യാമ്പ് ഉപയോഗ പ്പെട്ടതായി ലൈഫ് ലൈന്‍ ഡയറക്ടന്‍ എസ്. കെ. അബ്ദുള്ള പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Saturday, February 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു
ma-yousufaliദുബായ്‌ : അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രി യിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ പദ്മശ്രീ എം. എ. യൂസഫലിക്ക് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി.
 
പതിനായിര കണക്കിന് മലയാളികള്‍ക്ക്‌ തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ്‌ പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക്‌ നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ്‌ നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ്‌ പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക്‌ സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു.
 
ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു.
 
ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ്‌ വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക്‌ കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി.
 
ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ്‌ രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ്‌ മാത്യു സമ്മാനിച്ചു.
 



Indian Media Forum UAE Honours Padma Shri M.A. Yousuf Ali



 
 

Labels: , ,

  - ജെ. എസ്.
   ( Friday, February 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Jobs
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pacha

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്