വിധിയുമായി വീണ്ടും മുഖാമുഖം : വിദ്യാഭ്യാസം ഇന്ന് മുതല്‍ മൌലികാവകാശം
right-to-educationന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് മുതല്‍ വിദ്യാഭാസം കുട്ടികളുടെ മൌലികാവകാശമാകും. ആറു വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൌലികാവകാശം ആക്കുന്ന നിയമം ഇന്ന് (ഏപ്രില്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്ത ഒരു കോടിയോളം കുട്ടികള്‍ക്ക്‌ ഇതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആവും. ഇവരെ സ്കൂളില്‍ അയക്കാനുള്ള ബാധ്യത ഇനി സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാകും. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നും അതിനാല്‍ ഈ നിയമം ചരിത്രപരമായി സുപ്രധാനമായ ഒന്നാണെന്നും നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. വിദ്യാഭാസ രംഗത്ത്‌ രാഷ്ട്രത്തിനു ഇത് വീണ്ടും വിധിയുമായി ഒരു മുഖാമുഖമാണ് എന്ന് 1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ പ്രശസ്തമായ വരികള്‍ കടമെടുത്ത്‌ കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.
   ( Thursday, April 01, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പട്ടിക്കും ഡോക്ടറേറ്റ്‌
Sandra-Davie-Doctor-Dogഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്‌. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ "ദ സ്ട്രെയ്റ്റ്‌ ടൈംസ്" പത്രമാണ് ഡോക്ടറേറ്റ്‌ സമ്പാദിച്ചത്. "ആഷ് വുഡ്‌ സര്‍വ്വകലാശാല" യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
 
"ജീവിത അനുഭവങ്ങളുടെ" അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്‌. ഇതാണ് "ആഷ് വുഡ്‌ സര്‍വ്വകലാശാല" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ്‌ സ്ഥാപനത്തിന്റെ വാഗ്ദാനം.
 
പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് "വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി" എന്നാണ് അവര്‍ എഴുതിയത്.
 
Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക്‌ "സര്‍വ്വകലാശാല" യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്‌.
 
599 ഡോളര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി "ആഷ് വുഡ്‌ സര്‍വ്വകലാശാല" യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി.
 
7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ്‌ സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. "ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം", "സാമൂഹ്യ പ്രവര്‍ത്തന പരിചയം", "നാടന്‍ കഥകളും പുരാണവും", എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി "A" ഗ്രേഡും, "B" ഗ്രേഡും, "C" ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്.
 
കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു.
 
ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു.
 
ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ്‌ നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
 
വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
 
Ashwood University - ആഷ് വുഡ്‌ സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills - ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ്‌ ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ - Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്.
 
ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ്‌ നല്‍കിയ ആഷ് വുഡ്‌ സര്‍വ്വകലാശാല വ്യാജന്‍ - Fake - ആണെന്ന് വ്യക്തമായി പറയുന്നുണ്ട്.
 
ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ്‌ ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
 
ആഷ് വുഡ്‌ "സര്‍വ്വകലാശാല" തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ ഓഫീസ്‌ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
 
എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ്‌ സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ രാജ്യത്ത്‌ പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. "Council for Higher Education Accreditation" എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ "ആഷ് വുഡ്‌ സര്‍വ്വകലാശാലയുടെ" വെബ്സൈറ്റ്‌ പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ "Higher Education Accreditation Commission" അംഗീകരിച്ചതാണ് എന്നാണ്‌. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു "അക്രെഡിറ്റെഷന്‍ മില്‍" ആണ് ഇതെന്നാണ് സൂചന.
 
ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക്‌ പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ്‌ കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക്‌ പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്.
 



Ashwood University Offers Fake Doctorates
 
കടപ്പാട് : ഖലീജ്‌ ടൈംസ്



 
 

Labels: ,

  - ജെ. എസ്.
   ( Thursday, February 25, 2010 )    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

എന്തായാലും കേരളത്തിലെ പട്ടികൾ ഒന്നും ഡോക്ടറേറ്റ്‌ സ്വീകരിക്കും എന്ന് തോന്നുന്നില്ല.ഡോക്ടറേറ്റ്‌ നേടിയവരുടെ വങ്കത്തരവും അൽപത്തരവും പത്രത്താളിലും മാധ്യമങ്ങളിലും നിറയുന്നകാലത്ത്‌ സ്വയം നാണക്കേടുണ്ടാക്കാൻ ഏതുപട്ടിയാ തയ്യാറാകുക?

പട്ടിക്ക്‌ ഡോക്ടറേറ്റ്‌ നൽകിയെന്ന വാർത്ത കൗതുകം തന്നെ.

February 25, 2010 4:37 PM  

Useful information. Thank you for bringing this to my attention.

March 1, 2010 9:55 AM  

അപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ആ വ്യക്തിയെ പറ്റി ഒരു വിവരോം അറിഞ്ഞില്ലല്ലോ,
എന്തൊക്കെ പുകിലായിരുന്നു, 13 മണിക്കൂര്‍ ജോലി, അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം , ഇന്റര്‍നെറ്റ്‌, എം.ബി.എ. യും ഡോക്ടറേറ്റും
മലപ്പുറം കത്തി, അവസാനം പവനാഴി ശവമായി... :)

March 5, 2010 4:38 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത
womens-literacyഅന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആറര കോടി രൂപയുടെ “സാക്ഷര്‍ ഭാരത്” എന്ന ദേശീയ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 30 കോടി ജനം ഇന്നും നിരക്ഷരരാണ്. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതിയും അക്ഷര ജ്ഞാനം ഇല്ലാത്തവരാണ്. ഇത് തൃപ്തികരമല്ല. ദേശീയ സാക്ഷരതാ മിഷന്‍ ഉടച്ചു വാര്‍ത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത കൈവരിക്കും എന്ന് നേരത്തേ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപി ച്ചിരുന്നതിന്റെ സാക്ഷാല്‍ക്കാ രത്തിലേക്കുള്ള ആദ്യത്തെ ചുവടു വെയ്‌പ്പാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ കൈക്കൊ ണ്ടിരിക്കുന്നത് എന്ന് പ്രധാന മന്ത്രി അറിയിച്ചു.
 



Every woman in India to be literate in 5 years



 
 

Labels: ,

  - ജെ. എസ്.
   ( Wednesday, September 09, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഒരിക്കലും നടക്കാത്ത മണ്ടന്‍ സ്വപ്നം. വിഢ്ഡിത്തങള്‍ പറയുമ്പോള്‍ അത് വിഢ്ഡിത്തമാണെന്ന് മണസ്സിലാക്കാനുള്ള സാമാന്യവിവരമെങ്കിലും അത്യുന്നതികളില്‍ ഇരിക്കുന്നവര്‍ക്ക് വേണം.
Narayanan veliancode

September 9, 2009 10:58 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട
cbseപത്താം ക്ലാസ് പരീക്ഷ ഇനി നിര്‍ബന്ധമായി എഴുതേണ്ടതില്ല. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ആയിരിക്കും ഇനി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോധിക്കുക. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബാല്‍ അറിയിച്ചതാണ് ഈ കാര്യം.
 
വര്‍ഷാവസാനത്തിലെ പരീക്ഷ കുട്ടികളില്‍ ഉളവാക്കുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഏറെ നാളായി ഇന്ത്യയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും രക്ഷിതാക്കള്‍ക്കിടയിലും ചര്‍ച്ച നടന്നു വരികയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും മറ്റും ഉള്ള സംഭവങ്ങള്‍ ഇത്തരം ഒരു നീക്കത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യ ഒട്ടാകെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണിതെന്ന് മന്ത്രി അറിയിച്ചു. സി. ബി. എസ്. ഇ. സ്ക്കൂളുകളിലാണ് തല്‍ക്കാലം ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കുക. A+, A, B, C, D, E എന്നീ ഗ്രേഡുകളാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.
 
പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ പത്താം ക്ലാസില്‍ നിന്നും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാം. എന്നാല്‍ പത്താം ക്ലാസ് വരെ മാത്രമുള്ള സ്ക്കൂളുകള്‍ക്ക് പരീക്ഷ നടത്താം എന്നും മന്ത്രി വിശദീകരിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, September 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗുരു സ്മരണ
Dr-Achuthsankar-S-Nairകേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ആദരിക്കുന്ന ഒരു നൂതന പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം ഇട്ടിരിക്കുന്നു. കേരള സര്‍വ്വ കലാശാലയിലെ ബയോ ഇന്‍ഫൊമാറ്റിക്സ് സെന്റര്‍ ഹോണൊററി ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
 
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിന്റെ ആദ്യ കാലഘട്ടം മുതലുള്ള അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു ആര്‍ക്കൈവ് നിര്‍മ്മിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. 1816 ല്‍ കോട്ടയത്ത് ആരംഭിച്ച സി. എം. എസ്. കോളജും 1830 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച യൂനിവേഴ്‌സിറ്റി കോളജും മുതല്‍ തുടങ്ങുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ങളുടെ പ്രവര്‍ത്തന മികവിലൂടെ വ്യക്തി മുദ്ര പതിപ്പിച്ചു കടന്നു പോയ മുഴുവന്‍ അധ്യാപകരുടേയും ജീവ ചരിത്രം, ഫോട്ടോ, പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍, മറ്റ് വിവരങ്ങള്‍, ലിങ്കുകള്‍ എന്നിവ എല്ലാം അടങ്ങുന്ന ഒരു വെബ് സൈറ്റ് ഉണ്ടാക്കും. ഇത്തരമൊരു വെബ് സൈറ്റ് ഇവരെ പറ്റിയുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരുന്നതിനു പുറമെ ഇവര്‍ മുന്‍പോട്ട് വെച്ച ആശയങ്ങളും ഇവരുടെ സംഭാവനകളും വീണ്ടും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുകയും അത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്തെ നൈരന്തര്യം സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഈ പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഡോ. അച്യുത് ശങ്കര്‍ അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ വിദ്യാഭാസ കാലത്ത് തങ്ങളെ സ്വാധീനിച്ച അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ് സൈറ്റില്‍ ചേര്‍ക്കുന്നതിനായി gurusmarana ഡോട്ട് kerala അറ്റ് gmail ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. ഒരു നിബന്ധന മാത്രം - ഇപ്പോള്‍ സര്‍വീസില്‍ ഇല്ലാത്ത അധ്യാപകരെ പറ്റിയുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു ഈമെയിലില്‍ ഒരു അധ്യാപകനെ പറ്റിയുള്ള വിവരങ്ങള്‍ മാത്രമാണ് അയയ്ക്കേണ്ടത്.

Labels:

  - ജെ. എസ്.
   ( Sunday, August 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉച്ച ഭക്ഷണത്തിനു സര്‍ക്കാര്‍‍ മന്ത്രം
students-mid-day-mealമധ്യ പ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ ‘ഭോജന’മന്ത്രം ഉരുവിടണം എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. ഭക്ഷണത്തിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് നേരത്തേ തന്നെ ആര്‍. എസ്. എസ്. നടത്തുന്ന വിദ്യാലയങ്ങളില്‍ പതിവായിരുന്നു. ഇതാണ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നിര്‍ബന്ധമായി നടപ്പിലാക്കണം എന്ന് സര്‍ക്കാര്‍ അറിയിച്ചത്.
 
ന്യൂന പക്ഷ വിഭാഗങ്ങള്‍ ഇതിനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Friday, July 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുതിയ ആരോപണങ്ങള്‍
indian-studentsഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാക്കുന്ന സ്ഥാപനങ്ങളേയും ഏജന്റുമാരേയും കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഉണ്ടായി. 5000 ഡോളറിന് ഇംഗ്ലീഷ് ഭാഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ചില ഏജന്റുമാര്‍ നല്‍കാന്‍ തയ്യാറായി. ഈ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പ്രോഗ്രാം ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ ആണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. ആക്രമണത്തിനു പുറകില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
 
എന്നാല്‍ ഇതിനു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പുതിയ ഒരു ആരോപണമാണ് ‘ദി ഓസ്ട്രേലിയന്‍’ എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ദിനപത്രം ഉന്നയിക്കുന്നത്. ‘ന്യൂ ഇംഗ്ലണ്ട്’, ‘ന്യൂ സൌത്ത് വെയിത്സ്’ എന്നീ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇന്ത്യാക്കാര്‍ അടക്കമുള്ള പല വിദേശ വിദ്യാര്‍ത്ഥികളും തങ്ങളുടെ മാസ്റ്റേഴ്സ് തീസിസ് കോപ്പിയടിച്ചാണ് തയ്യാറാക്കിയത് എന്നാണ് പുതിയ ആരോപണം. വിവര സാങ്കേതിക വിദ്യക്ക് ബിരുദാനന്തര ബിരുദത്തിനാണ് ഈ തട്ടിപ്പ് കൂടുതലും നടന്നിട്ടുള്ളത് എന്ന് പത്രം വെളിപ്പെടുത്തുന്നു.
 
ഈ ബിരുദാനന്തര ബിരുദം നേടുന്നതോടെ ഇവര്‍ക്ക് 'വിദഗ്ദ്ധ തൊഴിലാളി' വിഭാഗത്തില്‍ ഓസ്ട്രേലിയയില്‍ സ്ഥിരം താമസ പദവി നേടാന്‍ എളുപ്പമാകും. ഇത് എടുത്ത് കാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും കഴിയും. ഇതാണ് ഈ തട്ടിപ്പിനു പിന്നിലെ രഹസ്യം.

Labels: ,

  - ജെ. എസ്.
   ( Friday, July 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദരിദ്രര്‍ക്കായി വിദ്യാഭ്യാസ നിധി വേണം - ടുട്ടു
desmond-tutuലോകമെമ്പാടും ദാരിദ്ര്യം മൂലം വിദ്യാഭ്യാസം നേടാനാവാതെ കഴിയുന്ന 7.5 കോടിയോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ ആവുന്ന വിധം ഒരു ആഗോള വിദ്യാഭ്യാസ നിധി സ്ഥാപിക്കണം എന്ന് ജി-8 ഉച്ചകോടിക്ക് മുന്നോടിയായി നൊബേല്‍ പുരസ്കാര ജേതാവായ ഡെസ്മണ്ട് ടുട്ടു അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാന മന്ത്രി ഗോഡണ്‍ ബ്രൌണ്‍ എന്നിവരടക്കമുള്ള ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
 
വിദ്യാലയത്തിന്റെ പടിവാതില്‍ കാണാനാവാത്ത ദരിദ്ര കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നേടാന്‍ ഉതകുന്ന നിധി ഈ വര്‍ഷ അവസാനത്തിനകം നിലവില്‍ വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സാമ്പത്തിക തെറ്റുകളുടെ ഫലം ഈ കുട്ടികള്‍ അവരുടെ ജീവിതം ഹോമിച്ചു കൊണ്ട് അനുഭവിക്കാന്‍ ഇടയാവരുത് എന്നും കേപ് ടൌണിലെ ആര്‍ച്ച് ബിഷപ്പായ ടുട്ടു ലോക നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ ചൂണ്ടി കാണിച്ചു. മുന്‍ ഐര്‍‌ലാന്‍ഡ് പ്രസിഡണ്ട് മേരി റോബിന്‍സണ്‍, ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മുഹമ്മദ് യൂനുസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് ടുട്ടു ഈ കത്ത് എഴുതിയിരിക്കുന്നത്.
 


Labels: ,

  - ജെ. എസ്.
   ( Wednesday, July 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒളിച്ചോടി ഒടുവില്‍ 'ഓര്‍കുട്ടിന്റെ' വലയിലായി!
orkutപ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ 'ഓര്‍കുട്ടിന്റെ' സഹായത്തോടെ പോലീസ് കണ്ടെത്തി.
 
പരീക്ഷാ ഫലം വന്ന മെയ്‌ 12 മുതല്‍ കാണാതായ ഈ പതിനെട്ടുകാരന്‍, ഒരു സ്പെഷ്യല്‍ സെല്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ ആണ്. ഡല്‍ഹിയില്‍ നിന്നും കാണാതായ ഈ കുട്ടിയെ അംബാലയില്‍ നിന്ന് ആണ് പോലീസ് കണ്ടെത്തിയത്.
 
ഫരീദാ ബാദില്‍ ഒരു ചായക്കടയില്‍ ജോലിയ്ക്ക്‌ നിന്ന ഈ കുട്ടി തന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനു അയച്ച സന്ദേശങ്ങള്‍ ആണ് ഈ കേസില്‍ പോലീസിനു സഹായകം ആയത്‌.
 
ഈ പ്രദേശത്തുള്ള നിരവധി ഇന്റര്‍നെറ്റ്‌ കഫേകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ കിട്ടിയത് എന്ന് അനുമാനിച്ച പോലീസ് ഓര്‍കുട്ട് ഉടമയായ ഗൂഗിളിനെ സമീപിക്കുകയായിരുന്നു. ഗൂഗിളില്‍ നിന്ന് 'ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍' വിലാസം കരസ്ഥമാക്കിയ അവര്‍ സ്ഥലം മനസ്സിലാക്കി കുട്ടിയെ കണ്ടെത്തുകയാണ് ഉണ്ടായത്.
 
ഇന്റര്‍നെറ്റ്‌ കഫെയില്‍ തെറ്റായ മേല്‍ വിലാസമാണ് കാണാതായ ഈ കുട്ടി നല്‍കിയിരുന്നത് എന്നും ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 



 
 

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Thursday, June 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ കോഴ്സുകള്‍ക്ക് സ്വീകാര്യത
ഇന്ത്യന്‍ സര്‍വകലാ ശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ലോകത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു വരുന്നുണ്ടെന്ന് മധുരൈ കാമരാജ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍. കരപ്പക കുമരവേല്‍ ദുബായില്‍ പറഞ്ഞു. റാസല്‍ ഖൈമ ഫ്രീസോണില്‍ വിസ്ഡം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ കാമ്പസില്‍ മധുരൈ കാമരാജ് സര്‍വകലാ ശാലയുടെ കോഴ്സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് കോഴ്സുകളുടെ ഫീസ് കുറയ്ക്കാന്‍ തീരുമാനിച്ചി ട്ടുണ്ടെന്ന് സി.ഇ.ഒ അഹമ്മദ് റാഫി പറഞ്ഞു. ഡോ. എം.എ. മുഹമ്മദ് അസ് ലമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, May 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളിക്ക് ബില്‍ ഗേറ്റ്സ് സ്കോളര്‍ഷിപ്പ്
mathew-madhavacheril-gates-foundation-scholarshipമൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
 
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ ചാരിറ്റി സംഘടന ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ ഷിപ്പുകള്‍ സാമൂഹിക നേതൃത്വവും ഉത്തരവാദിത്തവും പ്രോത്സാഹി പ്പിക്കുവാന്‍ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ പഠിക്കുവാന്‍ ഉള്ള അവസരം നല്‍കുന്നു.
 
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാ ശാലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിക്ക് ഭൌതിക ശാസ്ത്രം പഠിക്കുന്നു. തന്റെ ഒഴിവു സമയങ്ങളില്‍ ക്വാണ്ടം ഇന്‍ഫര്‍മേഷനില്‍ ഗവേഷണം നടത്തി വന്ന മാത്യുവിന് ഈ സ്കോളര്‍ ഷിപ്പ് ലഭിച്ചതോടെ കാംബ്രിഡ്ജിലെ സുസജ്ജമായ ക്വാണ്ടം കമ്പ്യൂട്ടേഷന്‍ കേന്ദ്രത്തില്‍ തന്റെ ഗവേഷണം തുടരാന്‍ ആവും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
 
ശാസ്ത്രം ജനപ്രിയ മാകുന്നത് തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്ന് പറയുന്ന മാത്യു ശാസ്ത്ര തത്വങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും ഹേതുവാകും എന്ന് വിശ്വസിക്കുന്നു.
 
 

Labels: , ,

  - ജെ. എസ്.
   ( Thursday, May 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആര്‍.എസ്.എസ്. കുട്ടികളില്‍ വിഷം കുത്തി വെക്കുന്നു : പസ്വാന്‍
ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. യുടെ ഉപദേശം ആരാഞ്ഞിട്ടുണ്ട് എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു ദേശീയ പാഠ പുസ്തക കൌണ്‍സില്‍ രൂപികരിക്കുവാനും സാധ്യത ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി 2005ല്‍ തന്നെ ഇത്തരം ഒരു കൌണ്‍സില്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.




കുട്ടികളില്‍ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും കടുത്ത വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വിഷം കുത്തി വെക്കുന്ന കേന്ദ്രങ്ങള്‍ ആയാണ് ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പസ്വാന്‍ അവകാശപ്പെട്ടു.

Labels: , , ,

  - ജെ. എസ്.
   ( Friday, November 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശവല്‍ക്കരണം
ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗവും വിദേശ സ്ഥാപനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ പോകുന്നു. ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം ആയി. ഫെബ്രുവരി 2007 ല്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ബില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സ്ഥാപനങ്ങളുടെ കടന്നു വരവിനും അവയുടെ നിയന്ത്രണത്തിനും ഉള്ള മാര്‍ഗ രേഖകള്‍ നല്കുന്നു.




ബില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിയ്ക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.




ഈ ബില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്കരണത്തെ തടയും എന്നും ഗുണ നിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തും എന്നും വക്താവ് അറിയിച്ചു. എല്ലാ വിദേശ യൂനിവേഴ്സിടി കള്‍ക്കും “ഡീംഡ് യൂനിവേഴ്സിടി" പദവി ലഭിയ്ക്കും. ഇവയെല്ലാം യൂ‍നിവെഴ്സിറ്റി ഗ്രാ‍ന്റ്സ് കമ്മീഷന് കീഴില്‍ കൊണ്ടു വരും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും ഇവര്‍ യോഗ്യത പത്രം നേടിയിരിക്കുകയും വേണം.

Labels: ,

  - ജെ. എസ്.
   ( Tuesday, October 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മെഡിക്കല്‍ പ്രവേശനം : സര്‍ക്കാര്‍ നടപടി എടുക്കണം
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് ഉള്ള പുതിയ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൌണ്‍സിലും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് തീരുമാനിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.




ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്ന പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ അയോഗ്യതയുടെ പേരില്‍ പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന സാഹചര്യം ഉണ്ടായിട്ടും ഇത് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.




പ്രവേശന പരീക്ഷയില്‍ നാല്‍പ്പത് ശതമാനം മാര്‍ക്ക് ലഭിച്ചിരിയ്ക്കണം എന്ന മാനദണ്ഡം നീക്കാനാവില്ല എന്നാണ് ഇതേ പറ്റി മെഡിക്കല്‍ കൌണ്‍സില്‍ കോടതിയെ അറിയിച്ചത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാന്‍ ഇത് ഇടയാക്കും എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം.




ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരുമായും മെഡിക്കല്‍ കൌണ്‍സിലുമായും കൂടിയാലോചിച്ച് ഈ കാര്യത്തില്‍ ഒരു പുതിയ ഫോര്‍മുല രൂപപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

Labels: , ,

  - ജെ. എസ്.
   ( Friday, September 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മെഡിക്കല്‍ പ്രവേശനം : സുപ്രീം കോടതി ഇടപെടുന്നു
പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ സുപ്രീം കോടതി മെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം ആരായുന്നു.




നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മിനിമം 40% മാര്‍ക്ക് ഉള്ളവര്‍ക്കേ മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. ഇത് മൂലം പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തു വെച്ചിട്ടുള്ള സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ കാര്യം ചൂണ്ടി ക്കാട്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ അനുകൂലിയ്ക്കുന്നുമുണ്ട്.




വളരെ ചിലവേറിയ വിദഗ്ദ്ധ പരിശീലന പരിപാടികളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലവിലുള്ള വാശിയേറിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ്ക്കുവാന്‍ കഴിയുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്.




എന്‍. ആര്‍ . ഐ. സംവരണ സീറ്റുകളില്‍ ഇത്തരം ഒരു മാനദണ്ഡം നിലവിലില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് പ്രവേശന പരീക്ഷ പോലും എഴുതേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിലും മാനദണ്ഡം മാറ്റുവാനാവുമോ എന്നാണ് കോടതി ഇപ്പോള്‍ ആരായുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം ആക്കാവുന്നതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.




വെള്ളിയാഴ്ചയ്ക്കകം ഈ കാര്യത്തിലുള്ള തങ്ങളുടെ തീരുമാനം കോടതിയെ അറിയിയ്ക്കും എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Monday, September 22, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

എത്ര ചിലവേറിയ പരിശീലനം ലഭിച്ചാലും ബുദ്ധിയും കഴിവും ഉള്ളവര്‍ക്ക് മാത്രമേ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയുള്ളു ഇവിടെ മിനിമം മാര്‍ക്ക് വേണംഎന്നേ പറയുന്നുള്ളു. ഏത് പ്രതികൂല സാഹചര്യത്തിലും മിനിമം യോഗ്യതയെങ്കിലും നേടിയെങ്കിലേ മുന്നേറാന്‍ കഴിയുകയുള്ളു.ആരോഗ്യ മേഖലയില്‍ ഇളവു നല്‍കി പ്രവേശനം നല്‍കിയാല്‍ എന്ത് സംഭവിക്കും എന്ന് കാലം തെളിയിക്കേണ്ട്താണ്

മത്രമല്ല എന്‍ ആര്‍ ഐ ക്കാര്‍ക്കും പ്രവേശന പരീഷയും യോഗ്യതയും ഏര്‍പെടുത്തണം എന്നാണ് എന്റ്റെ അഭിപ്രായം












ര്‍


സ്




റ്റ്

September 22, 2008 9:22 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനായേക്കും
യു.എ.ഇയില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി ലഭിച്ചേക്കും. ഇത് സംബന്ധിച്ച് നിയമം രൂപീകരിക്കാന്നുള്ള ശ്രമത്തിലാണ് അധികൃതര്‍.




വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ജനസംഖ്യാ അസന്തുലിതത്വം കുറുയ്ക്കുന്നതിന് ഇതടക്കം നിരവധി നിര്‍ദേശങ്ങളാണ് ഡെമോക്രാറ്റിക് സ്ട്രക്ച്ര്‍ കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.
   ( Wednesday, September 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യിലെ സ്കൂളുകളില്‍ ഓഗസ്റ്റ് 31ന് ക്ലാസുകള്‍ ആരംഭിക്കും
യു.എ.ഇ.യിലെ സ്കൂളുകളില്‍ ഓഗസ്റ്റ് 31ന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 24 ന് ആണ് പുതിയ അധ്യയന വര്‍ഷം ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും 31 മുതലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.




സ്കൂളുകള്‍ ആരംഭിക്കുന്നത തീയതി നീട്ടുമെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Tuesday, August 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിവാദ പാഠം അഭിനന്ദനാര്‍ഹം എന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി
ഏഴാം ക്ലാസ്സിലെ വിവാദ പാഠ പുസ്തകം പിന്‍വലിയ്ക്കേണ്ട തില്ലെന്ന് ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. പാഠ പുസ്തകം തയ്യാറാക്കിയവരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. വിവാദ പാഠ പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാലും എന്‍. സി. ഇ. ആര്‍. ടി. ഡയറക്ടര്‍ പ്രൊഫസ്സര്‍ കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. ഏറ്റവും മനോഹരമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയി ട്ടുള്ളതെന്നും സമൂഹത്തിന് നല്ല സന്ദേശം പകരുന്ന പാഠ ഭാഗങ്ങളാണ് അതിലുള്ള തെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. ആരാണ് ഇത് എഴുതിയത് എന്ന് ചോദിച്ച അദ്ദേഹം അവരെ അഭിനന്ദിക്കണം എന്നും അഭിപ്രായപ്പെട്ടു. പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്ന തിനിടയില്‍ ഇത്തരം സംവാദങ്ങള്‍ ഉയരുക സ്വാഭാവികം ആണെന്ന് ഈ വിദഗ്ദ്ധര്‍ ചൂണ്ടി ക്കാട്ടിയതായി പിന്നീട് എം.എ.ബേബി അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Sunday, July 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അനധികൃതമായി അമിത ഫീസ് ; കുവൈറ്റില്‍ കര്‍ശന നടപടി
കുവൈറ്റില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അനധികൃതമായി അമിത ഫീസ് വര്‍ധിപ്പിക്കുന്ന വിദേശ സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.

വിദേശ സ്വകാര്യ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി അഞ്ചു ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ അംഗീകാരമില്ലാതെ അനധികൃതമായി ഏതെങ്കിലും വിദേശ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ പൊതുജനവിഭാഗം മേധാവി മുഹമ്മദ് അല്‍-ദാഹിസ് വെളിപ്പെടുത്തി.



രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖല നവീകരിക്കുന്നതിനായി എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തും. മൂന്നു അധ്യയനവര്‍ഷത്തിനുള്ളില്‍ മൂന്നു വിവിധ ഘട്ടങ്ങളായി ഈ പദ്ധതി പ്രാബല്യത്തില്‍ വരുത്തും. നവീകരണപദ്ധതി 2025 വരെ തുടരും.

Labels: ,

  - ജെ. എസ്.
   ( Tuesday, April 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദി വനിതകളില്‍ 60 ശതമാനത്തിലധികം തൊഴില്‍രഹിതര്‍
ആസൂത്രണ, സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടറിലാണ് വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത്. നാലര ദശലക്ഷം സ്വദേശി വനിതകള്‍ സൗദിയില്‍ തൊഴില്‍ രഹിതകളാണ്.


ഏഴാമത് നാഷണല്‍ ഫോറം സമ്മേളനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷണല്‍ ഫോറത്തില്‍ തൊഴിലില്ലായ്മയെപ്പറ്റിയും ഇതിന്‍റെ വിവിധ വശങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തും. സൗദിയില്‍ എട്ടു ദശലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇതില്‍ നാല്‍പ്പതു ശതമാനം സ്വദേശികളായ പുരുഷന്‍മാരാണ്. വിദേശ പുരുഷന്‍മാര്‍ 43 ശതമാനം വരും. വിദേശ വനിതകള്‍ ഏഴു ശതമാനത്തിലധികം തൊഴില്‍ ചെയ്യുന്നു.
സ്വദേശി വനിതകളില്‍ 55 ശതമാനം പേരും ബിരുദദാരികളാണ്. എന്നിട്ടും ഇതില്‍ 5 ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Labels: , ,

  - ജെ. എസ്.
   ( Tuesday, April 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജ എജ്യുക്കേഷണല്‍ ഇലക്ട്രോണിക് ഗൈഡ്
സീ ഷാര്‍ജ- എജ്യുക്കേഷണല്‍ എന്ന പേരില്‍ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കുന്നു. ഷാര്‍ജ യൂണിവേഴ്സിറ്റിയും ഷാര്‍ജ എജ്യുക്കേഷണല്‍ സോണും സംയുക്തമായാണ് ഈ ഗൈഡ് തയ്യാറാക്കുന്നത്. ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയതായിരിക്കും ഈ ഗൈഡെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാര്‍ജ യൂണിവേഴ്സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നബില്‍ അല്‍ ഖല്ലാസ്, അഹ്മദ് അല്‍ മുല്ല, അബ്ദുല്‍ അസീസ് അല്‍ മിദ്ഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.
   ( Wednesday, April 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്കൂളുകള്‍ ഇന്ന് തുറക്കും;ഫീസ് വര്‍ധിപ്പിക്കരുതെന്ന് സര്‍ക്കാര്‍



യു.എ.ഇ.യിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. നോട്ട് ബുക്കുകള്‍, സ്കൂള്‍ ബാഗുകള്‍ തുടങ്ങിയവയ്ക്കെല്ലാം വില വര്‍ധിച്ചത് സാധാരണക്കാരായ രക്ഷിതാക്കളുടെ ബജറ്റിനെ താളം തെറ്റിച്ചിട്ടുണ്ട്. സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നാണ് ഗവണ്‍മെന്‍റ് നിര്‍ദേശം. എന്നാല്‍ പല സ്കൂളുകളും ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കുല്‍ നല്‍കിയിട്ടുണ്ട്.
ദുബായില്‍ ആയിക്കണക്കിന് സ്കൂള്‍ ബസുകള്‍ ‍ നിരത്തില്‍ ഇറങ്ങുന്നതിനാല്‍ ഇന്ന്മുതല്‍ ഗതാഗത തടസം വര്‍ധിക്കും. ജൂണ്‍ 22 ന് സ്കൂളുകള്‍ വേനല്‍ അവധിക്ക് അടയ്ക്കും. ഓഗസ്റ്റ് 31 വരെയാണ് വേനല്‍ അവധി.

Labels: ,

  - ജെ. എസ്.
   ( Tuesday, April 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കണ്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കും
ഗള്‍ഫില്‍ 15 സെന്ററുകളിലായി 625 പേരാണ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. യു.എ.ഇയില്‍ മാത്രം 515 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയ്‌ക്ക്‌ ഇരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നത്‌ ദുബായ്‌ എന്‍.ഐ മോഡല്‍ സ്‌കൂളാണ്‌. 117 പേരാണ്‌ ഇവിടെ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. ഗള്‍ഫില്‍ 10 സെന്ററുകളിലായി 737 വിദ്യാര്‍ത്ഥികളാണ ്‌ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. യു.എ.ഇയില്‍ എട്ട്‌ സെന്ററുകളിലായി 640 പേരാണ്‌ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. ദുബായ്‌ എന്‍.ഐ മോഡല്‍ സ്‌കൂള്‍ തന്നെയാണ്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നത്‌. 123 പേരാണ്‌ ഇവിടെ പരീക്ഷ എഴുതുന്നത്‌. എസ്‌്‌.എസ്‌.എല്‍.സി പരീക്ഷ യു.എ.ഇ സമയം ഉച്ചയ്‌ക്ക്‌ 12.15 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ 8.30 നുമാണ്‌ എല്ലാ ദിവസവും ആരംഭിക്കുക.

Labels: ,

  - ജെ. എസ്.
   ( Wednesday, March 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചു
ഗള്‍ഫിലെ വിവിധ സ്കൂളുകളില്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചു. മൊത്തം ഏഴായിരിത്തോളം വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഇതില്‍ 3223 പേര്‍ യു.എ.ഇയിലാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. മൊത്തം 10,384 പേരാണ് ഗള്‍ഫില്‍ നിന്ന് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 4452 വിദ്യാര്‍ത്ഥികള്‍ യു.എ.ഇയില്‍ നിന്നുള്ളവരാണ്.

Labels: ,

  - ജെ. എസ്.
   ( Monday, March 03, 2008 )    






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്