ഒ. വി. വിജയന്‍ എന്ന ഇതിഹാസം
ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."
 
ഇതു പറഞ്ഞ മലയാളത്തിന്റെ ഇതിഹാസ ക്കാരന്‍ യാത്ര പറഞ്ഞിട്ട് ഇന്നു അഞ്ചു വര്‍ഷം തികയുന്നു. എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച് 2005 മാര്‍ച്ച് 30ന് യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.
 
വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.
 
ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.
 
വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.
 
മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.
 
പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.
 
"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)
 
ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."
 
ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...
 
"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"
 
എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...
 
വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.
 
- ഫൈസല്‍ ബാവ‍
 
 

Labels:

  - ജെ. എസ്.
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആമിക്ക് സ്നേഹപൂര്‍വ്വം
madhavikutty
 
കല്‍ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്‍കുളം സന്ദര്‍ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന്‍ എങ്ങനെ കഴിയും?
 
ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില്‍ മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്‍ച്ചകളോടെ കമലാ സുരയ്യയും.
 
ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന്‍ ആവില്ല, നമ്മുടെ മനസ്സുകളില്‍ നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്‍ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, May 31, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

good one, bur could have been some more elaborate how she countinued to be in ours minds

May 31, 2009 5:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാധവിക്കുട്ടി അന്തരിച്ചു
madhavikuttyപ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
 
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു.
 



 

Labels: , ,

  - ജെ. എസ്.
   ( Sunday, May 31, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മലയാള ഭാഷയിലും സാഹിത്യത്തിലും പൂത്തു നിന്നിരുന്ന നീര്‍മാതളപ്പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു .മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരിയുടെ ഓര്‍മ്മ മലയാള ഭാഷ ഉള്ളടത്തൊളം കാലം ഒളിമങാതെ നിലനില്‍ക്കും.മലയാളികള്‍ക്ക് മലയാളഭാഷക്ക് എക്കാലവും ഓര്‍മ്മിക്കാനുള്ള വിഭവങള്‍ നല്‍കിയിട്ടാണ് മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി കടന്ന് പോയിരിക്കുന്നത്.
സാഹിത്യ രംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും തന്റെ ധീരമായ കാഴ്ചപ്പട് പ്രകടിപ്പിച്ചിട്ടൂള്ള അസാമാന്യ വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു മലയാളികളുടെ പ്രിയംകരിയായ മാധവിക്കുട്ടി.
സ്ത്രീപുരുഷ സമത്വത്തിന്റെയും സ്തീ സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി എന്നും ഉയര്‍ത്തിക്കാട്ടാവുന്ന ഉത്തമ മാതൃകയുമഅയിരു മാധവിക്കുട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അവരുടെ സ്മരണക്കുമുന്നില്‍ ആദരജ്ഞലികളും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്.ദുബായ്

May 31, 2009 1:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പഥേര്‍ പാഞ്ചാലി ലേഖന മത്സരം വിജയികള്‍
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ "പഥേര്‍ പാഞ്ചാലി - ഒരു ചലച്ചിത്രാനുഭവം' താഴെ പറയുന്നവരെ സമ്മാനാ ര്‍ഹരായി തെരഞെടുത്തു. ആലങ്കോട് ലീലാ കൃഷ്ണന്‍, എം. സി. രാജ നാരായണന്‍, വി. എം. ഹരി ഗോവിന്ദ് എന്നിവ രടങ്ങിയ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്.




ഒന്നാം സ്ഥാനം : ദ്വിജാ ബായി എ. കെ., സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി
രണ്ടാം സ്ഥാനം : ഹരിത ആര്‍., എം. ഐ. ഹയര്‍ സെക്കന്ററി സ്കൂള്‍, പൊന്നാനി
മൂന്നാം സ്ഥാനം : ഉപമ എസ്., ചാപ്റ്റര്‍, കൊല്ലം




പ്രോത്സാഹന സമ്മാനങ്ങള്‍:




1. ജിതേന്ദ്രിയന്‍ സി. എസ്., വിവേകാനന്ദ കോളേജ്, കുന്നംകുളം
2. സൂരജ് ഇ. എം., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, എടപ്പാള്‍
3. ശരണ്യ കെ., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, ചാലിശ്ശേരി
4. മെഹ്ജാബിന്‍ കെ., അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍, പാവിട്ടപ്പുറം
5. ശൈത്യ ബി., ഗവ: വിക്റ്റോറിയ കോളേജ്, പാലക്കാട്
6. വിന്നി പി. എസ്., പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മൂക്കുതല
7. നീതു. ടി., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മാറാഞ്ചേരി
8. സൂരജ് കെ. വി., ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍
9. ഫായിസ പി., കെ. എം. എം. ആര്‍ട്സ് കോളേജ്, പുത്തന്‍ പള്ളി




- ഫൈസല്‍ ബാവ





Labels: ,

  - ജെ. എസ്.
   ( Friday, February 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വായനയുടെ റിപ്പബ്ലിക്
ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്പുസ്തക പ്രസിദ്ധീ കരണത്തിലും വിതരണത്തിലും നിലവിലുള്ള മാതൃകകള്‍ക്ക് ഒരു ബദല്‍ അന്വേഷി ക്കുകയാണ് ബുക്ക് റിപ്പബ്ലിക്ക് എന്ന സമാന്തര പുസ്തക - പ്രകാശന സംരംഭം. വായാനാ നുഭവങ്ങളെ കാലോ ചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവു മായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി. പി. വിനോദിന്റെ 'നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍ ' ജനുവരി 10 നു പ്രകാശനം ചെയ്യും.




പ്രസാധന - വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂല ധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകളായാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ഏറ്റവും പുതിയ വിതരണോ പാധിയായ ഓണ്‍ലൈന്‍ വില്‍പന മുതല്‍ പരമ്പരാഗത ശൈലിയായ വി. പി. പി. യിലൂടെ വരെ വായനയെ സ്നേഹിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ ബുക്ക് റിപ്പബ്ലിക് അംഗങ്ങള്‍ സജ്ജരാണ്.




ബ്ലോഗില്‍ ലാപുട എന്ന പേരില്‍ കവിതകള്‍ എഴുതുന്ന ടി. പി. വിനോദ് ആനുകാലി കങ്ങള്‍ക്ക് ഏറെ പരിചിതനാണ്. കണ്ണൂര്‍ സ്വദേശിയും കൊറിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ വിനോദിന്റെ അന്‍പതോളം കവിതകളുടെ സമാഹാരമാണ് ബുക്ക് റിപ്പബ്ലിക് ആദ്യമായി വായന ക്കാരിലെ ത്തിക്കുന്നത്.




ജനുവരി പത്തിനു വൈകീട്ട് ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടത്തുന്ന പ്രകാശന ചടങ്ങില്‍ പി. പി. രാമചന്ദ്രന്‍, അന്‍‌വര്‍ അലി, വി. എം. ഗിരിജ, ടി. കലധരന്‍, ജി. ഉഷാ കുമാരി, പി. എന്‍. ഗോപീ കൃഷ്ണന്‍, സെബാസ്റ്റ്യന്‍, അനിത തമ്പി, കവിത ബാല കൃഷ്ണന്‍, വിഷ്ണു പ്രസാദ്, ക്രിസ്പിന്‍ ജോസഫ്, സനല്‍ ശശിധരന്‍, എസ്. കണ്ണന്‍, വി. കെ. സുബൈദ, ബിനു പള്ളിപ്പാട്, ലതീഷ് മോഹന്‍, മനോജ് കുറൂര്‍, ശ്രീകുമാര്‍ കരിയാട്, അനീഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബ്ലോഗില്‍ നിന്നുള്ള ആദ്യ ചലചിത്രമായ 'പരോള്‍' പ്രദശനവും വിനോദ് ശങ്കരന്‍ നടത്തുന്ന സിതാര്‍ കച്ചേരിയും ഉണ്ടായിരിക്കും.








Labels:

  - ജെ. എസ്.
   ( Thursday, January 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍
2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.




ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

Labels: ,

  - ജെ. എസ്.
   ( Thursday, October 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി
ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.



ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Labels: ,

  - ജെ. എസ്.
   ( Monday, October 13, 2008 )    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

നല്ല വാർത്ത ഇനിയും ബ്ലോഗ്ഗുകൾ പുസ്തക രൂപത്തിൽ ഇറങ്ങട്ടെ...എഴുത്തുകാരാനും, റെയിൻബോക്കുംmഅഭിനന്ദനങ്ങൾ.

October 13, 2008 6:51 PM  

ബ്ലോഗാന്ത്യം പുസ്തകം..?

October 14, 2008 8:23 AM  

ജൈവികമായ,
സ്പന്ദിക്കുന്ന അക്ഷരക്കൂട്ടങ്ങളിലേക്ക്
സിമിയുടെ കഥകളെ ആവാഹിക്കുന്ന
"ചിലന്തി" യ്ക്ക് ആശംസകള്‍....
സിമിയ്ക്കും.....

October 14, 2008 4:59 PM  

സിമീ,
ആശംസകള്‍!

October 14, 2008 5:47 PM  

സിമി,
ബഹ്രൈനില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു എങ്കിലും, വായിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായി..
ആശംസകള്‍..
സജി

October 17, 2008 12:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അയ്യനേത്ത് അന്തരിച്ചു
എഴുത്തിലൂടെ പരമ്പരാഗത സദാചാര സങ്കല്‍പ്പങ്ങളെ നിരന്തരം ചോദ്യം ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ അയ്യനേത്തിന് ആദരാഞ്ജലികള്‍. തിരുവനന്തപുരം കുമാരപുരത്ത് വെച്ച് സ്കൂട്ടറപകടത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ജനപ്രിയ നോവലിസ്റ്റായിരുന്ന ഇദ്ദേഹത്തിന്റെ വാഴ്വേമായം അടക്കം അഞ്ച് നോവലുകള്‍ സിനിമ ആക്കിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഇല്ലാതെ തന്റെ ശവസംസ്ക്കാരം നടത്തണമെന്ന് ഇദ്ദേഹം സ്വന്തം വില്പത്രത്തില്‍ എഴുതിയതനുസരിച്ചാവും ഇന്ന് ശവസംസ്ക്കാരം നടക്കുക.

Labels:

  - ജെ. എസ്.
   ( Wednesday, June 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവര്‍ –പൊയ്ത്തും കടവ്
"പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവരാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പരിഹാരം തേടിയുള്ള ഒളിച്ചോട്ടം." ഈ വര്‍ഷത്തെ കേരള സാഹിത്യ അവാര്‍ഡ് ജേതാവും, ദുബായില്‍ അക്കൌണ്ടന്റുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്. അക്ഷരങ്ങളേക്കാള്‍ അക്കങ്ങളെ മാനിക്കുന്ന ഒരു ജനതയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




വായിക്കുക:

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു.



Labels: , ,

  - ജെ. എസ്.
   ( Wednesday, April 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ന് ലോക പുസ്തകദിനം


വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും



വായിച്ചാല്‍ വളര്‍ന്നാല്‍ വിളയും
അല്ലെങ്കില്‍ വളയും



-കുഞ്ഞുണ്ണി മാഷ്

Labels:

  - ജെ. എസ്.
   ( Wednesday, April 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



Kadamanitta Ramakrishnan - A unique condolence from Dr. Ghanem


I was very sorry to hear about the demise today of the prominent Malayali poet Kadamanitta Ramakrishnan whom I met last year and introduced at the Abu Dhabi book fair where he read his poems in Malyalum and I read their translations in Arabic. During the book fair this year the Abu Dhabi Cultural and Heritage (Cultural foundation) released my book of Arabic translations of 80 Indian poems from 12 Indian languages for 30 Indian male and female poets including some 10 poems by Kadamanitta. I attach a list of the contents of the book and the book cover. I also attach a picture taken at the book fair last year with Kadamanitta. Please forward my condolences to his wife, family, friends and lovers of his poetry.

-- Best regards
Shihab Ghanem
مع تحياتيشها غانم

Labels: , , ,

  - ജെ. എസ്.
   ( Monday, March 31, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Dear Shihab Ghanem Janab,

I am so sorry to hear about the sad demise of the prominent Malayali poet Kadamanitta Ramakrishnan. Although I have not read any of his poems, but they must be really good as you have included 10 of his poems in your recent book. Please pay my condolance to his family.

I pray to God the his Soul may Rest in Peace.

Kaushal Goyal

April 3, 2008 1:53 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും
മികച്ച പ്രതികരണമാണ് പുസ്തകോത്സവത്തിന് ലഭിച്ചത്. കുട്ടികളുടെയും പാചകത്തിന്റെയും പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റ് പോയത്.

മലയാളത്തില്‍ ബഷീറിന്റെ പുസ്തകങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായതായി ഡി.സി ബുക്സ് , സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ രാം ദാസ് പറഞ്ഞു

Labels: ,

  - ജെ. എസ്.
   ( Sunday, March 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്