ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍
hackers-union-of-indiaമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്‌ എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
 
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരെയുള്ള ആക്രമണം നിര്‍ത്തുന്നത്‌ വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.
 

indian-hackers-attack-australia

ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍

 
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക്‌ വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
 

hackers-union-of-india

ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ്‌

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ്‌ താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
 
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.
   ( Monday, February 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ്
ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്‍പില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്‍പില്‍ നില്‍ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
 
ഇവിടെയാണ് വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനത്തിന്റെ ആവശ്യം അടുത്ത സര്‍ക്കാരിനെ അറിയിക്കുക എന്ന നൂതന ആശയവുമായി “സുസ്ഥിര ഇന്ത്യ (stableindia.com)” എന്ന ഒരു പുതിയ വെബ് സൈറ്റിന് പ്രവാസികളായ ചില ധിഷണാ ശാലികള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
 
ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഇത് അടുത്ത സര്‍ക്കാര്‍ രൂപീകൃതം ആവുന്ന വേളയില്‍ പുതിയ ഭരണകൂടത്തിന്റെ സാരഥികള്‍ക്ക് കൈമാറുന്നതാണ്.
 
545 ലോക സഭാ മണ്ഡലങ്ങളില്‍ നിന്നും ഉള്ള നവീന ആ‍ശയങ്ങള്‍ ക്രോഡീകരിച്ച് 28 സംസ്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ ലോകമെമ്പാടും നിന്ന് സുസ്ഥിര ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സന്നദ്ധരായ യുവ വ്യവസായ സംരംഭകരെ കണ്ടെത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ഈ വെബ് സൈറ്റ് പ്രവര്‍ത്തന നിരതം ആയിരിക്കും. തുടര്‍ന്നും ജനത്തിനു മുന്‍പില്‍ ആശയ സമാഹരണത്തിനുള്ള ഒരു സ്ഥിരം ഉപാധിയായി ഇത് പ്രവര്‍ത്തിക്കും.
 
ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് എന്ന സംരംഭത്തിന്റെ ശില്‍പ്പികള്‍ തന്നെയാണ് ഈ നൂതന ആശയത്തിനും പുറകില്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് ബാച്ചലേഴ്സ്, പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സേവനങ്ങള്‍ അവയുടെ പുതുമയും വ്യത്യസ്തതയും ഉപയോഗവും കൊണ്ട് ഏറെ ഉപകാരപ്രദം ആവുകയായിരുന്നു.
 
വിവിധ രാഷ്ട്രീയ മുന്നണികളുടെ അംഗീകാരത്തിനായി വെബ് സൈറ്റ് ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അനുകൂലമായ പ്രതികരണവും താല്പര്യവും പ്രമുഖ ദേശീയ മുന്നണികള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട് എന്ന് എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് അറിയിക്കുന്നു. താമസിയാതെ തന്നെ ഈ മുന്നണികളുടെ വെബ് സൈറ്റുകളില്‍ “സ്റ്റേബിള്‍ ഇന്‍ഡ്യ” സ്ഥാനം പിടിക്കും എന്നും അറിയിച്ചിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.
   ( Tuesday, April 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിഡ്ഢി ദിനത്തില്‍ കോണ്‍ഫിക്കര്‍ ആക്രമിക്കുമോ?
കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
 
ആന്റി വയറസ് പ്രോഗ്രാമുകളുടെ ശ്രദ്ധയില്‍ പെടാതെ ഈ വയറസിന് ഒരു യു.എസ്.ബി. ഫ്ലാഷ് ഡ്രൈവില്‍ നിന്നും നേരിട്ട് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കയറി പറ്റാന്‍ ആവുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. കൊണ്ടു നടക്കുവാന്‍ എളുപ്പവും ധാരാളം ശേഖരണ ശേഷിയുമുള്ള യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് ഈ വയറസ് കമ്പ്യൂട്ടറുകളെ ഏറ്റവും എളുപ്പം പകര്‍ന്ന് പിടിച്ചതും. മറ്റൊരു ശ്രദ്ധേയമായ വസ്തുത അനധികൃതമായ വിന്‍ഡോസ് ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചത് എന്നതാണ്. സോഫ്റ്റ്വെയര്‍ കൊള്ള (piracy) തടയാന്‍ മൈക്രോസോഫ്റ്റ് ഇത്തരം അനധികൃത പകര്‍പ്പുകളെ ഏറ്റവും പുതിയ സുരക്ഷാ കൂട്ടിച്ചേര്‍ക്കലുകള്‍ (security patches) സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞത് മൂലമാണ് ഇത്. സ്വന്തം കമ്പ്യൂട്ടറുകള്‍ ശരിയായ വിധം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഇത് വിനയായി. അത്തരം കമ്പ്യൂട്ടറുകളെയാണ് ഈ വയറസ് ഏറ്റവും അധികം ബാധിച്ചത്.
 
ലോകമാകമാനം 12 മില്ല്യണിലേറെ കമ്പ്യൂട്ടറുകളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ ഈ വയറസിനെ നമുക്ക് തള്ളി കളയാന്‍ ആവില്ല. ഇതിന്റെ നാശം വിതക്കാന്‍ ഉള്ള കഴിവും അപാരമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് ചെയ്യുവാന്‍ ഉള്ള കഴിവ് ഈ വയറസിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഏപ്രില്‍ ഒന്നിന് ഇതിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ നശീകരണത്തിന് പ്രാപ്തമാക്കില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ തടയുവാന്‍ ഉള്ള ശ്രമങ്ങളെ ചെറുക്കുവാന്‍ മാത്രമെ ഈ വയറസിന് വരുന്ന മാറ്റങ്ങള്‍ ഉതകൂ. ഇത് വരുത്തുന്ന നാശം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുകയോ അതിന്റെ ആക്രമണ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാനാവും.
 
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയില്ല. അത് പോലെ തന്നെ മറ്റ് അനേകം ആന്റി വയറസ് സൈറ്റുകളിലേക്കും ഉള്ള പ്രവേശനം ഈ വയറസ് മുടക്കും. ഈ വയറസിനെ നശിപ്പിക്കാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ വയറസ് വിമുക്തമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
എന്നാല്‍ ഈ സൈറ്റിലേക്കുള്ള പ്രവേശനവും വയറസ് നിരോധിച്ചിട്ടുണ്ട്. ഈ സൈറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ആവുന്നുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഇല്ല എന്ന് നിങ്ങള്‍ക്ക് മിക്കവാറും ഉറപ്പിക്കാം
 
മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ ലഭ്യമായ ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള കോണ്‍ഫിക്കറിനെ നശിപ്പിക്കാം.
 
ഈ വയറസിനെതിരെ ലഭ്യമായ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ ഇവിടെയും ഇവിടെയും ഉണ്ട്.
 
ഈ വയറസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പഠിച്ച ഒരു വിയറ്റ്നാം സുരക്ഷാ കമ്പനി ഇതിന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണ് എന്ന് അറിയിക്കുന്നു. അവര്‍ സൌജന്യമായി ലഭ്യമാക്കിയ ആന്റിവയറസ് പ്രോഗ്രാം ഇവിടെ ലഭ്യമാണ്.

Labels: , ,

  - ജെ. എസ്.
   ( Tuesday, March 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണത്തിനു സാധ്യത
അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.




ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഏറ്റവും അധികം എച് വണ്‍ ബി വിസയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗം എന്ന നിലയില്‍, ഇന്ത്യന്‍ ഐ. ടി. വിദഗ്ധരെ ആവും ഇത് കൂടുതലും പ്രതികൂലം ആയി ബാധിക്കുക എന്നത് ഇവരില്‍ ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 21,000 വിസകള്‍ ആണത്രെ വിദേശ തൊഴിലാളികള്‍ക്കായി അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്.

Labels: , , ,

  - ജെ. എസ്.
   ( Saturday, February 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യയുടെ 500 രൂപ ലാപ്‌ടോപ്
ദേശീയ വിദ്യാഭ്യാസ മിഷന്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ. ഐ. ടി. മദ്രാസ് എന്നിവരുടെ സംയുക്ത ശ്രമ ഫലമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലോകത്തെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ് ഇന്ന് തിരുപ്പതിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ രംഗത്തെ ശാപമായ, സമ്പന്നനും ദരിദ്രനും ഇടയില്‍ നില നില്‍ക്കുന്ന വിവര സാങ്കേതിക വിടവ്, ഇതോടെ നികത്താന്‍ ആവും എന്നാണ് പ്രതീക്ഷ. രണ്ട് ജി. ബി. റാം, വയര്‍ ലെസ്, ഈതര്‍ നെറ്റ് എന്നീ സൌകര്യങ്ങള്‍ ലഭ്യമായ ഈ ലാപ്‌ടോപ്പിന് ഇപ്പോള്‍ 1000 രൂപ ചെലവ് വരുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഉല്‍പ്പാദനം നടത്തുന്നതോടെ ഇതിന്റെ ചിലവ് 500 രൂപ ആവും എന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളുടെ കണക്ക് കൂട്ടല്‍.

Labels: ,

  - ജെ. എസ്.
   ( Tuesday, February 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അനോണിമസ് കമന്റ് ശല്യം
ബ്ലോഗിലും, കമന്റ് സൌകര്യം അനുവദിച്ചിട്ടുള്ള മറ്റ് പൊതു വെബ് സൈറ്റുകളിലും കണ്ടു വരുന്ന ഒരു ദുഷ് പ്രവണതയാണ് അനോണിമസ് ആയി നടത്തുന്ന വ്യക്തിഹത്യ. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഉള്ള സൌകര്യം - അതു തന്നെ ആണ് ഇന്റര്‍നെറ്റ് ഒരുക്കി തരുന്ന ഏറ്റവും ആകര്‍ഷകമായ ആശയ വിനിമയ സ്വാതന്ത്ര്യം. പൊതു ജീവിതത്തില്‍ വഹിയ്ക്കേണ്ടി വരുന്ന സാമൂഹിക സ്ഥാനങ്ങളുടെ പരിമിതികള്‍ ലംഘിച്ച് സ്വന്തം അഭിപ്രായം ലോകം മുഴുവന്‍ കേള്‍ക്കുമാറ് വെട്ടി തുറന്നു പറയുവാനുള്ള സൌകര്യം. ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു മാധ്യമ സാധ്യതയാണിത്.




അനോണിമസ് ആയി വിഹരിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം പക്ഷെ പലരും തങ്ങളുടെ വ്യക്തി വൈകല്യം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ ദുരുപയോഗപ്പെടുത്തി വരുന്നത് അപലപനീയം തന്നെയാണ്. ഒളിച്ചിരുന്ന് അസഭ്യം പറയുന്നതിന്റെ സുഖം തേടി പൊതു വെബ് സൈറ്റുകളില്‍ കയറി ഇറങ്ങുന്നവരുടെ ശല്യം കാരണം പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് അനോണിമസ് ആയി കമന്റിടാന്‍ ഉള്ള സൌകര്യം എടുത്തു കളഞ്ഞിരിക്കുന്നു.




ഇങ്ങനെ ഒരു ശല്യത്തിനു വിധേയമായ ഒരു ബ്ലോഗര്‍ കേരളാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തെ സമീപിച്ചിരിക്കുന്നു. തന്റെ ബ്ലോഗിനെയോ എഴുത്തിനേയോ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ല എന്ന് പറയുന്ന ഇദ്ദേഹം പക്ഷെ തന്റെ വായനക്കാരെ കൂടി ഈ അജ്ഞാത കമന്റുകാരന്‍ അധിക്ഷേപിക്കുവാനും മാന്യമല്ലാത്ത “വൃത്തികെട്ട” വാക്കുകള്‍ പ്രയോഗിക്കുവാനും തുടങ്ങിയപ്പോഴാണ് ഇതിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റി താന്‍ ഗൌരവം ആയി ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു. ഇങ്ങനെയുള്ള അധിക്ഷേപം സ്വന്തം പേര്‍ വെളിപ്പെടുത്തി കൊണ്ട് നടത്തുവാന്‍ ഇയാള്‍ തയ്യാര്‍ ആവുമോ എന്നും ഇദ്ദേഹം ചോദിയ്ക്കുന്നു.





സൈബര്‍ ക്രൈം വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്റെ ബ്ലോഗില്‍ ചേര്‍ത്തു. ഈ സ്ക്രിപ്റ്റിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ആയി കമന്റ് ഇടുന്ന ആള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ IP address ഇവര്‍ കണ്ടെടുക്കുകയും പ്രസ്തുത IP അനുവദിച്ചിട്ടുള്ളത് Asianet Dataline ആണെന്ന് മനസ്സിലാക്കുകയും ചെയ്തുവത്രെ. Asianet Dataline ന്റെ server log പരിശോധിച്ച് പ്രസ്തുത IP ബ്ലോഗിലെ കമന്റ് ഇട്ട സമയത്ത് ഏത് ഉപഭോക്താവിനാണ് നല്‍കിയത് എന്ന് കൂടി പരിശോധിക്കുന്നതോടെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുവാന്‍ മതിയായ തെളിവാകുമത്രെ. ഇതിന് ഇനി ശേഷിക്കുന്നത് ചില ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രം.




e പത്രത്തില്‍ ഈ ബ്ലോഗറുടെ ചില സൃഷ്ടികള്‍ വന്നതിനെ തുടര്‍ന്ന്‍ ഇത് പോലുള്ള കമന്റുകള്‍ e പത്രത്തിലും വന്നിരുന്നു.




അനോണിമസ് ആയി അഭിപ്രായം പറയുക എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നിരിക്കെ അനോണിമസ് കമന്റുകള്‍ ഇടാനുള്ള സംവിധാനം e പത്രം നില നിര്‍ത്തി വരികയാണ്. തീര്‍ത്തും അനുവദനീയമല്ലാത്ത കമന്റുകള്‍ മാത്രം നീക്കം ചെയ്യാറുള്ള e പത്രത്തിന് പ്രസ്തുത ബ്ലോഗറുടെ സൃഷ്ടികള്‍ക്കു നേരെ വന്ന ആക്രമണത്തിന് ഇരയാകേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്.




e പത്രത്തില്‍ ഇയാളുടെ നേര്‍ക്ക് വന്ന ആക്രമണത്തിനു പിന്നിലെ അജ്ഞാതന്‍ ആരാണെന്നും അന്വേഷണം നടത്തുവാന്‍ ഇദ്ദേഹം ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നിയമപാലകര്‍ ആവശ്യപ്പെട്ടാല്‍ IP log അടക്കം എല്ലാ വിധ സഹകരണവും നല്‍കുവാന്‍ e പത്രം നിര്‍ബന്ധിതമാകും. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉള്ള കരാര്‍ ഇന്ത്യ മിക്കവാറും എല്ലാ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാജ്യത്തില്‍ ഉള്ള ആളാണെങ്കിലും ഈ അനോണിമസ് കമന്റുകാരനും പിടിയിലാവും എന്നതിന് സംശയമില്ല എന്നും ഇദ്ദേഹം അറിയിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, July 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദി ആരോഗ്യം ഐ.ടി. രംഗത്ത് ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്
ആരോഗ്യ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ധാരാളം തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി സാമി മൊഹമ്മദ് ബദവൂദ് പറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയില്‍ ഇന്‍ഡോ സൌദി മെഡിക്കല്‍ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഔസഫ് സയീദിനുള്ള യാത്രയയപ്പ് കൂടി ആയിരുന്നു ചടങ്ങ്.




ഇന്ത്യയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അറുനൂറോളം സൌദികള്‍ പഠിക്കുന്നുണ്ട്. ഈ സംഖ്യ വരും വര്‍ഷങ്ങളില്‍ ആറായിരം കവിയും എന്ന്‍ സ്ഥാനം ഒഴിയുന്ന സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി സയീദ് അറിയിച്ചു.




ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, പ്രത്യേകിച്ചും ശിശു രോഗ വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള ഒഴിവുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു.




ഇന്ത്യ കൈവരിച്ച പുരോഗതിയും വര്‍ദ്ധിച്ച ശമ്പള നിലവാരവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തുല്യ പദവികളും ശമ്പള നിരക്കുകളും ഒക്കെ ഗള്‍ഫിലും ലഭ്യമാക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് ഇന്ത്യക്കാരുടെ സേവനം ലഭ്യമാക്കാന്‍ അനിവാര്യമായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Labels: , , , ,

  - ജെ. എസ്.
   ( Monday, July 07, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് 14 മില്ല്യണ്‍ കവിഞ്ഞു
ഗിന്നസ് ലോക റിക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ 24 മണിക്കൂര്‍ ഡൌണ്‍ലോഡ് സംരംഭത്തില്‍ പ്രതീക്ഷിച്ച 5 മില്ല്യണ്‍ കവിഞ്ഞെങ്കിലും അടുത്ത രണ്ട് ദിവസം കൂടി ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്നേഹികളും മൈക്രോസോഫ്റ്റ് വിരോധികളും ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്തു കൊണ്ടിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 72 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 14 മില്ല്യണിലേറെ ഡൌണ്‍ലോഡുകളാണ് നടന്നിരിക്കുന്നത്.

അടുത്ത പടിയായി ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാക്കളായ മോസില്ല ഇതിന്റെ രേഖകള്‍ തെളിവായി ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും റെക്കോര്‍ഡ് പ്രഖ്യാപിയ്ക്കുക.

Labels:

  - ജെ. എസ്.
   ( Sunday, June 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്.
മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.




അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.




പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും.




അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു.




മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.



നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്.

Labels: , , ,

  - ജെ. എസ്.
   ( Monday, June 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൈബര്‍ സിറ്റിക്ക് ശിലയിട്ടു. കൊച്ചി ഇ രംഗത്ത് കൂടുതല്‍ സ്മാര്‍ട്ടാകുന്നു
കൊച്ചി: നാലായിരം കോടി രൂപ നിക്ഷേപവും സംസ്ഥാനത്തെ ആദ്യ സമഗ്ര ഐ. ടി. ടൌണ്‍ ഷിപ്പുമായ സൈബര്‍ സിറ്റിക്ക് കളമശ്ശെരിയില്‍ ശിലയിട്ടു. വ്യവസായമന്ത്രി എളമരം കരീം ശിലാസ്ഥാപനകര്‍ മം നിര്‍ വഹിച്ചു.


മുംബൈ ആസ്ഥാനമായ വധാവന് ‍ ഗ്രൂപ്പിന് കീഴിലുള്ള ഹൌസിങ് ഡെവലപ്പ്മെന്റ് ഇന് ‍ഫ്രാസ്ട്രക്ച്ചര് ‍ ലിമിറ്റഡ് ( എച്ച്. ഡി. ഐ. എല്‍.) ആണ് കളമശ്ശേരി എച്ച് . എം. ടി. യില്‍ നിന്ന് വാങ്ങിയ 70 ഏക്കറില് ‍ സൈബര് ‍ സിറ്റി നിര് ‍മിക്കുന്നത്.


സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ വരുന്ന വിവിധ വ്യവസായസംരംഭങ്ങളില്‍ ഒന്നാണ് സൈബര്‍ സിറ്റിയെന്ന് ഉദ്ഘാടനച്ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. വികസനത്തിന്റെ വേലിയേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇതിന് അതിര് ‍വരമ്പുകളില്ലെന്നും ചടങ്ങില് ‍ അധ്യക്ഷതവഹിച്ച മന്ത്രി എസ് . ശര്‍മ പറഞ്ഞു.


നാലുകൊല്ലംകൊണ്ട് സൈബര്‍ സിറ്റി യാഥാര്‍ഥ്യമാക്കുമെന്നും പദ്ധതിയിലെ 70 ശതമാനം സ്ഥലവും ഐ .ടി ., ഐ. ടി അനുബന്ധ വ്യവസായങ്ങള്‍ ക്കായി നീക്കിവയ്ക്കുമെന്നും എച്ച്. ഡി. ഐ. എല്‍. ചെയര്‍ മാന്‍ രാകേഷ്കുമാര്‍ വധാവന്‍ ചടങ്ങില്‍ വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.
   ( Sunday, January 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്