ഇറാനില്‍ അഹമദിനെജാദ് തന്നെ
Ahmadinejadഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്.
 


Labels: ,

  - ജെ. എസ്.
   ( Monday, August 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒബാമക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമോ?
obama-middle-east-peaceമിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സുപ്രധാന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനങ്ങള്‍ നടത്തി എങ്കിലും അറബ് ലോകം ഈ ശ്രമങ്ങളെ ഇപ്പോഴും സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ദൂതനായ ജോര്‍ജ്ജ് മിഷല്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയിംസ് ജോണ്‍സ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖര്‍. ഇസ്രയേലുമായുള്ള സമാധാനം തന്നെ ആയിരുന്നു ഇവരുടെ മുഖ്യ സന്ദര്‍ശന ഉദ്ദേശവും.
 
ജൂണ്‍ 4ന് കൈറോയില്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രസംഗത്തില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അധിനിവേശത്തെ ഒബാമ വിമര്‍ശിച്ചു എങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ അറബ് നേതാക്കള്‍ക്ക് ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒബാമ കത്തുകള്‍ അയക്കുകയാണ് ഉണ്ടായത്.
 
എന്നാല്‍ സംഭാഷണങ്ങള്‍ നടക്കുന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുന്നത് കണ്ടാല്‍ മാത്രമേ അറബ് ജനതക്ക് തൃപ്‌തിയാവൂ എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ഒബാമയുടെ സമാധാന ശ്രമങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു രൂപരേഖ ഇല്ലാത്തത് വരും ദിനങ്ങളില്‍ അറബ് ജനതക്ക് ഒബാമയില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് കരുതപ്പെടുന്നു.

Labels: ,

  - ജെ. എസ്.
   ( Thursday, July 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗാസ ഉച്ചകോടി തുടങ്ങി
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.




അധിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങ ളില്‍പ്പെട്ട് ഗാസയിലെ പതിനായിര ക്കണക്കായ നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ ആഴവും പരപ്പും പ്രതിഫലിക്കു ന്നതായില്ല അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഈ സമ്മേളനമെന്ന് തന്റെ ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ദോഹ ഉച്ചകോടി ബഹിഷ്കരിച്ച രാജ്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലും അക്കാര്യം ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെങ്കില്‍ ഇനിയെ പ്പോഴാണ് അതിന് നാം തയ്യാറാവുക എന്ന് അദ്ദേഹം ചോദിച്ചു. ഗാസയിലെ സ്വന്തം ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്നിഹിത നാവാത്തതില്‍ അമീര്‍ ഖേദം പ്രകടിപ്പിച്ചു.




അറബ് ലീഗിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കൂടിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍, ലബനാന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, മൊറിത്താനിയന്‍ സുപ്രീം കൌണ്‍സില്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് വലദ് അബ്ദുല്‍അസീസ്, കോമൊറോസ് പ്രസിഡന്റ് അഹ്മദ് അബ്ദുല്ല സാമ്പി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബുതഫ്ലീഖ, ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ആല്‍ഹാഷിമി, ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദി അല്‍ബഗ്ദാദി, ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അല്‍അബ്ദുല്ല, മൊറോക്കന്‍ വിദേശകാര്യമന്ത്രി ത്വയ്യിബ് അല്‍ഫാസി, ജിബൂട്ടി ഇസ്ലാമികകാര്യമന്ത്രി ഡോ.ഹാമിദ് അബ്ദി, എന്നീ അറബ് നേതാക്കള്‍ക്കൊപ്പം ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ്, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒ ഐ സി) ചെയര്‍മാന്‍ കൂടിയായ സെനഗല്‍ പ്രസിഡന്റ് അബ്ദുല്ല വാദ്, തുര്‍ക്കി ഉപ്രധാനമന്ത്രി ജമീല്‍ തഷീഷക്, ഹമാസ് പൊളിറ്റ് ബ്യൂറോ നേതാവ് ഖാലിദ് മിഷ്അല്‍, ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ റമദാന്‍ ഷലഹ്, ഫലസ്തീന്‍ നേതാവ് അഹ്മദ് ജിബ്രീല്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.




ഖത്തര്‍ സംഘത്തെ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയാണ് നയിക്കുന്നത്. പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും ഖത്തറി സംഘത്തിലുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. പിന്നീട് അടച്ചിട്ട ഹാളില്‍ ചര്‍ച്ചകള്‍ നടന്നു.




- മുഹമദ് യാസീന്‍ ഒരുമനയൂര്‍

Labels: , , ,

  - ജെ. എസ്.
   ( Saturday, January 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു.
ഇറാനില്‍ നിന്നുള്ള ഒരു ഷിയാ പണ്ഡിതന്‍റെ സന്ദര്‍ശനത്തെ പറ്റി പ്രധാന മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യും എന്ന സ്ഥിതി സംജാതമായതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. രാജി ക്കത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബക്ക് നല്‍കി. അമീര്‍ ദിവാന്‍ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന് ഇപ്പോള്‍ അമീര്‍ തീരുമാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതു വരെ നിലവിലെ മന്ത്രി സഭ തുടരുമെന്നും ദിവാന്‍ വകുപ്പ് മന്ത്രി ഷേഖ് നാസര്‍ സബ അറിയിച്ചു. സുന്നി മുസ്ലിം വിഭാഗത്തെ അപമാനിച്ച ഒരു ഇറാനി ഷിയാ പണ്ഡിതന്‍ കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ചില സുന്നി എം. പി. മാര്‍ പാര്‍ലമെന്‍റില്‍ പ്രധാന മന്ത്രിയെ ചോദ്യം ചെയ്യും എന്നറിയിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Wednesday, November 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹൊസ്നി മുബാറക്ക് ഇന്ത്യയില്‍
ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ഈജിപ്ത് പ്രസിഡന്റ് ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്ക് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യയുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളെ തുടര്‍ന്ന് ഈജിപ്തുമായുള്ള വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ ഏറെ ശക്തിപ്പെടും എന്ന് പ്രതീക്ഷിക്കപെടുന്നു. ഒട്ടനവധി ഉഭയകക്ഷി കരാറുകളും ഈ സന്ദര്‍ശന വേളയില്‍ ഒപ്പിട്ടേക്കും എന്നാണ് സൂചന. ഇതില്‍ ഈജിപ്തും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറും ഉള്‍പ്പെടും.





ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ഇന്ത്യയും ഈജിപ്തും ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഈ സന്ദര്‍ശനം ഉപകരിക്കും എന്ന് കരുതപ്പെടുന്നു.

Labels: , ,

  - ജെ. എസ്.
   ( Monday, November 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇറാഖും കുവൈറ്റും അടുക്കുന്നു
ചരിത്ര പ്രാധാന്യമുള്ള കുവൈത്ത് പ്രധാന മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം ഈയാഴ്ച്ച നടന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇറാഖ് പ്രധാന മന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലായിരിക്കും ചര്‍ച്ച.




1990 ലെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്. ഇറാഖ് കുവൈത്തിന് നല്‍‍‍കേണ്ട നഷ്ട പരിഹാരം, അതിര്‍ത്തി തര്‍ക്കം എന്നിവ ചര്‍ച്ചാ വിഷയമാകും. ഇറാഖിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഷേഖ് സബ ചര്‍ച്ച നടത്തും. യുദ്ധത്തിന്‍റെ നഷ്ട പരിഹാരമായി നല്‍കുന്ന എണ്ണയുടെ അളവില്‍ ഇളവ് വരുത്താന്‍ ഇറാഖ് കുവൈത്തിനോട് ആവശ്യപ്പെടുമെന്നും അറിയുന്നു. എന്നാല്‍ നഷ്ട പരിഹാരം സംബന്ധിച്ച എല്ലാ കാര്യവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടാണ് കുവൈത്തിന്‍റേത്.




അതേ സമയം, ഇറാഖ് കുവൈത്തിന് നല്‍കാനുള്ള നഷ്ട പരിഹാരത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാഖി ധനകാര്യ മന്ത്രി ബയാന്‍ ജബര്‍ സോലാഗ് കുവൈത്തിലെത്തി. കുവൈത്തിന് നല്‍കാനുള്ള കടവും നഷ്ട പരിഹാരവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇദേഹം നടത്തും.




ഇറാഖിന്‍റെ എണ്ണ വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലന്‍റെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമന്ന് ഇറാഖ് കഴിഞ്ഞ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Monday, September 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബ്ദുല്ല രാജാവും, മഹ്മൂദ് അബ്ബാസും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
സൗദി ഭരണാധികാരി അബ്ദുല്ല രാജാവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെ ക്കുറിച്ചും സൗദിയും ഫലസ്തീനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെ ക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഫതഹ് പാര്‍ട്ടിയും ഹമാസും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും ഫലസ്തീന് സൗദി അറേബ്യ നല്‍കി വരുന്ന രാഷ്ടീയ സാമ്പത്തിക സഹായങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.




ഹമാസും ഫതഹും തമ്മിലുള്ള ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അബ്ദുല്ലാ രാജാവിന്‍റെ മധ്യസ്ഥതയില്‍ 2007 ഫെബ്രുവരിയില്‍ മക്കയില്‍ ചേര്‍ന്ന സമ്മേളനത്തിലായിരുന്നു ധാരണയായത്. എന്നാല്‍ ഇപ്പോഴും തുടരുന്ന ഫലസ്തീനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ അടുത്ത ആഴ്ച മുതല്‍ ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.

Labels:

  - ജെ. എസ്.
   ( Thursday, August 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ പിടിയിലായത് 700 തീവ്രവാദികള്‍
സൗദി അറേബ്യ ഈ വര്‍ഷം ഇതു വരെ 700 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ എണ്ണ ശേഖരം ആക്രമിക്കാന്‍ പദ്ധതിയിട്ടവരേയും ഇക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍ പൗരന്‍മാരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. അല്‍ ഖ്വയ്ദ ഉള്‍പ്പടെയുള്ള തീവ്രവാദി സംഘടനകളുടെ ഭാഗത്തു നിന്നും സൗദിക്ക് നല്ല ഭീഷണയുണ്ട്.




സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ 2003 മുതല്‍ അല്‍ ഖൈദയുടെ ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയമായിട്ടുള്ളതാണ്. ഖത്തറില്‍ ഒരു ബ്രിട്ടീഷ് സ്കൂളിനടുത്ത് നടന്ന അല്‍ ഖൈദ ആക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടിരുന്നു.







Labels: , ,

  - ജെ. എസ്.
   ( Sunday, June 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റ് പാര്‍ലമെന്റില്‍ ഏറ്റ്മുട്ടലിന് സാധ്യത
തെരഞ്ഞെടുപ്പിന് ശേഷം കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നു. സ്പീക്കറായി ജാംസിം അല്‍ ഖറാഫിയെ തെരഞ്ഞെടുത്തു. അതേ സമയം മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ഇത്തവണയും ഏറ്റുമുട്ടലുണ്ടാകും എന്ന് തന്നെയാണ് പാര്‍ലമെന്‍റ് യോഗത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ വ്യക്തമാകുന്നത്.




ഇന്നലെ രാവിലെ പത്തിനാണ് കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നത്. കഴിഞ്ഞ പാര്‍ലമെന്‍റിലെ സ്പീക്കറായിരുന്ന ജാസിം അല്‍ ഖറാഫിയെ തന്നെയാണ് ഇത്തവണയും സ്പീക്കറായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുക്കുന്നത്.




അതേ സമയം വനിതാ മന്ത്രിമാരായ നൗരിയ സുബിഹ് ബറാക്ക്, ഹൗസിംഗ് അഫയേഴ്സ് മന്ത്രി ഡോ. മൗദിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ഹിജാബ് ധരിച്ച് മാത്രമേ പാര്‍ലമെന്‍റിലെത്താവൂ എന്ന് ഇസ്ലാമിസ്റ്റ് എം.പി. മാര്‍ മുന്നറിയിപ്പ് നല്‍കി. ഹിജാബ് ധരിക്കാതെ പാര്‍ലമെന്‍റില്‍ എത്തിയാല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ ആദ്യ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാരും ഇന്ന് ഹിജാബ് ധരിക്കാതെയാണ് പാര്‍ലമെന്‍റില്‍ എത്തിയിരുന്നത്.




ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന നൗരിയ സുബിഹ് ബറാക്കിനെ പാര്‍ലമെന്‍റ് ചോദ്യം ചെയ്തിരുന്നു. ഈ ഉരസലാണ് പിന്നീട് വഷളാവുകയും പാര്‍ലമെന്‍റ് പിരിച്ചു വിടുന്നതിലേക്ക് എത്തിപ്പെടുകയും ചെയ്തത്.




എടുത്തു പറയേണ്ട മറ്റൊരു കാര്യം കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സബാ കണ്‍സര്‍വേറ്റീവ് എം. പി. അല്‍ മുലൈഫിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ്. തന്നെ വ്യക്തിപരമായി അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി എം. പി. ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിട്ടുണ്ട്.




ആദ്യ പാര്‍ലമെന്‍റ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ശക്തമായ ഉരസലിന്‍റെ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് കഴിഞ്ഞ തവണ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിരിച്ചു വിടുകയായിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉരസലുകളും വര്‍ധിക്കുന്ന പക്ഷം ഇത്തവണയും പാര്‍ലമെന്‍റ് നാല് വര്‍ഷം പൂര്‍ത്തിയാക്കുമോ എന്നത് കണ്ടറിയണം.

Labels: ,

  - ജെ. എസ്.
   ( Monday, June 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പശ്ചിമേഷ്യയില്‍ മധ്യസ്ഥന്റെ റോളില്‍ ബുഷ്
തീവ്രവാദത്തെ സഹായിക്കുന്ന നിലപാടില്‍ നിന്ന് ഇറാനേയും സിറിയയേയും പിന്‍തിരിപ്പിക്കണം എന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ജോര്‍ജ്ജ് ബുഷ് അഭ്യര്‍‍ത്ഥിച്ചു. ഈജിപ്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബുഷ്. മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഇതിനായി മുന്നോട്ടു വരണമെന്ന് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളുടെ പക്കല്‍ അപകടകരങ്ങളായ ആയുധങ്ങള്‍ എത്തുന്നത് തടയണമെന്നും ബുഷ് പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായും ബുഷ് ചര്‍ച്ച നടത്തി.

Labels:

  - ജെ. എസ്.
   ( Monday, May 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലെബനോനിലെ പ്രതിസന്ധി; ദോഹയില്‍ ചര്‍ച്ച തുടങ്ങി
ലെബനോനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചയില്‍ ലെബനോന്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹിസ്ബുല്ല പ്രതിനിധികളും അറബ് ലീഗ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Labels:

  - ജെ. എസ്.
   ( Sunday, May 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബുഷ് സൌദിയില്‍; എണ്ണ വില കുറക്കണമെന്ന് അഭ്യര്‍ത്ഥന
അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തി. രണ്ട് പ്രധാന കരാറുകളില്‍ സൗദി അറേബ്യയും അമേരിക്കയും ഒപ്പു വച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവും മറ്റ് ഉന്നത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഈ വര്‍ഷം ബുഷ് നടത്തുന്ന രണ്ടാമത്തെ സൗദി സന്ദര്‍ശനമാണിത്.




സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി റിയാദില് ബുഷ് കൂടിക്കാഴ്ച നടത്തി. കുതിച്ചുയരുന്ന എണ്ണ വില പിടിച്ചു നിര്‍ത്താനും മേഖലയില്‍ വര്‍ധിക്കുന്ന ഇറാന്‍റെ സ്വാധീനത്തിന് തടയിടാനും സൗദി അറേബ്യയുടെ സഹായം ബുഷ് അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്.




ആണവ സഹകരണം സംബന്ധിച്ചും എണ്ണ സ്രോതസുകളുടെ സംരക്ഷണം സംബന്ധിച്ചും സൗദി അറേബ്യയുമായി അമേരിക്ക രണ്ട് കരാറുകളില്‍ ഒപ്പു വച്ചു.




ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയുടെ എണ്ണ വിഭവങ്ങള്‍ സംരക്ഷിക്കാനും സമാധാനപരമായ ആവശ്യത്തിനായി അണവോര്‍ജ്ജം വികസിപ്പിക്കാനും അമേരിക്ക സൗദി അറേബ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍ണായക സംവിധാനങ്ങളും ഊര്‍ജ്ജ വിഭവങ്ങളും സംരക്ഷിക്കുന്നതിനാണ് അമേരിക്കയുടെ സഹായമെന്ന് ബുഷ് പ്രതിനിധി സംഘത്തിലെ വൈറ്റ് ഹൗസ് വക്താവ് ഡാന പെരിനോ പറഞ്ഞു.




കഴിഞ്ഞ ജനുവരിയില്‍ ബുഷ് സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ഉള്ളതിനേക്കാളും 30 ഡോളര്‍ അധികമാണ് ഇപ്പോള്‍ എണ്ണ വില. രാജ്യാന്തര വിപണിയില്‍ ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. സൗദിയുടെ ആണവ റിയാക്ടറുകള്‍ക്ക് സമ്പുഷ്ട യുറേനിയം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ രണ്ടാമത്തെ കരാര്‍. സുരക്ഷിതവും വിശ്വസനീയവുമായ ഇന്ധന സ്രോതസുകള്‍ ഇതിലൂടെ സൗദി അറേബ്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുഷ് ഇന്ന് ഈജിപ്റ്റിലേക്ക് പോകും.

Labels: , ,

  - ജെ. എസ്.
   ( Saturday, May 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി ഈ മാസം 20 ന് സൗദിയില്‍
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്ര തലവന്മാരുടെ പത്താമത് ഉച്ചകോടി ഈ മാസം 20 ന് സൗദിയില്‍ നടക്കും. ഈ പശ്ചാത്തലത്തില്‍ ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ ക്ഷണം സ്വീകരിച്ച് ദഹ്റാനിലെത്തുന്ന ജി.സി.സി. രാഷ്ട്ര നേതാക്കള്‍ സൗദി ആറാംകോ സ്ഥാപനത്തിന്‍റെ 75-ാം വാര്‍ഷികാഘോഷ ചടങ്ങിലും സംബന്ധിക്കും. ഈ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷും പങ്കെടുക്കും. ദഹ്റാന്‍ ആറാംകോ ആസ്ഥാനത്ത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം അബ്ദുല്ല രാജാവ് നിര്‍വഹിക്കും.

Labels: ,

  - ജെ. എസ്.
   ( Saturday, May 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബ്ദുള്ള രാജാവ് ഈജിപ്റ്റില്‍
സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഈജിപ്റ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍, ഇന്‍റലിജന്‍സ് മേധാവി മിഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയ പ്രതിനിധി സംഘം രാജാവിനെ അനുഗമിച്ചിരുന്നു. ലബനന്‍, ഫലസ്തീന്‍, ഇറാഖ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ അബ്ദുല്ല രാജാവ് ഈജിപ്റ്റ് പ്രസിഡന്‍റ് ഹൊസ്നി മുബാറക്കുമായി ചര്‍ച്ച ചെയ്തു.
മേഖലയിലെ പ്രശ്നങ്ങളിലെല്ലാം യോചിച്ച നിലപാടാണ് സൗദിയും ഈജിപ്റ്റും എടുക്കാറുള്ളത്. സിറിയില്‍ ഈടിയെ നടന്ന അറബ് ഉച്ചകോടിക്ക് ശേഷം നടത്തുന്ന കൂടിക്കാഴ്ച എന്ന നിലയില്‍ രാജാവിന്‍റെ ഈജിപ്റ്റ് സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

Labels: ,

  - Jishi Samuel
   ( Friday, April 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി
2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാനാവുമെന്ന് ദോഹയില്‍ സമാപിച്ച ജി.സി.സി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ സമ്മേളനം വിശ്വാസം പ്രകടിപ്പിച്ചു.
ഇക്കാര്യത്തില്‍ അംഗ രാജ്യങ്ങളുടെ ഇടയില്‍ ഭിന്നതയൊന്നുമില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുറഹിമാന്‍ ബിന്‍ ഹമദ് അല്‍ അതിയ്യ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ രൂപരേഖ ഈ വര്‍ഷാവസാനം മസ്ക്കറ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ സമര്‍പ്പിക്കുമെന്നും അതിയ്യ അറിയിച്ചു. എന്നാല്‍ 2010 പൊതുകറന്‍സി പുറത്തിറക്കുകയെന്ന ലക്ഷ്യം നേടാനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Labels: ,

  - ജെ. എസ്.
   ( Tuesday, April 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യും ഇറാനും ചേര്‍ന്ന് രാഷ്ട്രീയ കമ്മീഷന്‍ രൂപീകരിക്കുന്നു
യു.എ.ഇ.യും ഇറാനും ചേര്‍ന്ന് രാഷ്ട്രീയ കമ്മീഷന്‍ രൂപീകരിക്കുന്നു. ടെഹ്റാനില്‍ ഈയാഴ്ച്ച തന്നെ ഇതിന്‍റെ രൂപീകരണം നടക്കുമെന്ന് യുഎഇയിലെ ഇറാന്‍ അംബാസിഡര്‍ അറിയിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Labels:

  - ജെ. എസ്.
   ( Tuesday, April 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദി കുവൈത്ത് ഉച്ചകോടി റിയാദില്‍ ആരംഭിച്ചു
ഗള്‍ഫ്, അറബ് മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും സൗദി ഭരണാധികാരി അബ്ദുള്ള രാജാവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ലൈബനന്‍, ഇറാഖ്, പലസ്തീന്‍ വിഷയങ്ങളും അടുത്തിടെ സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ നടന്ന അറബ് ഉച്ചകോടിയും ചര്‍ച്ചാ വിഷയമാകും. കുവൈത്ത് അറബ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൗദി ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബഹിഷ്ക്കരണ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചനടക്കുന്നത് എന്നതിനാല്‍ ഇതിന് വന്‍ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു,

Labels: , ,

  - ജെ. എസ്.
   ( Sunday, April 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റോബര്‍ട്ട് ഗേറ്റ്സ് ഒമാന്‍ സന്ദര്‍ശിച്ചു
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഒമാന്‍ സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ഖാബൂസുമായി ഇദേഹം ചര്‍ച്ച നടത്തി. ഇറാന്‍ വിഷയമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇറാനുമായി ഒമാന് നല്ല ബന്ധമാണ് ഉള്ളത്. ഇതിനാല്‍ ഇരു കൂട്ടുരും തമ്മിലുള്ള ചര്‍ച്ച നിര്‍ണ്ണായകമാണ്.

Labels: ,

  - ജെ. എസ്.
   ( Sunday, April 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജി.സി.സി -നാറ്റോ ചര്‍ച്ച ഈ മാസം അവസാനം
ജിസിസി രാജ്യങ്ങളും നാറ്റോയും തമ്മില്‍ ഈ മാസം അവസാനം ബഹ്റൈനില്‍ വച്ച് ചര്‍ച്ച നടത്തും. നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ക്ലൗഡിയോയാണ് ഇക്കാര്യം അറിയിച്ചത്. നാറ്റോയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണ്ണായക ചര്‍ച്ചയാണെന്ന് ഇദേഹം പറഞ്ഞു.
മനാമയില്‍ വച്ച് ഏപ്രില്‍ 24,25 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക. നാറ്റോ സെക്രട്ടറി ജനറല്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.
   ( Sunday, April 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പശ്ചിമേഷ്യന്‍ സമാധാനം അമേരിക്ക രംഗത്ത് വരണമെന്ന് പലസ്തീന്‍
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് അമേരിക്ക കൂടുതല്‍ സജീവമായി രംഗത്തുവരേണ്ടതുണ്ടെന്ന് പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

അക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേലിനു മേല്‍ അമേരിക്ക കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

Labels: , , ,

  - ജെ. എസ്.
   ( Thursday, April 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചൈനയും യു.എ.ഇ. യും കൂടുതല്‍ അടുക്കുന്നു
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍‍ റാഷിദ് അല്‍ മക്തും ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്താവോയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കുന്നതിന് ശൈഖ് മുഹമ്മദ് നല്‍കിയ സംഭവനകള്‍ മഹത്തരമാണെന്ന് ഹൂ ജിന്താവോ പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Tuesday, April 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറബ് ഉച്ചകോടി സമാപിച്ചു
രണ്ട് ദിവസങ്ങളിലായി സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ നടന്ന അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. സുപ്രധാനമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെയാണ് ഉച്ചകോടി സമാപിച്ചത്.

Labels:

  - ജെ. എസ്.
   ( Monday, March 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറബ് ഉച്ചകോടി ഇന്ന് സമാപിക്കും
പശ്ചിമേഷ്യയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അറബ് മേഖല ഐക്യത്തോടെ നില്‍ക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. അതേ സമയം 10 രാജ്യങ്ങള്‍ വിട്ടു നില്‍ക്കുന്നതിനാല്‍ അറബ് ഉച്ചകോടിയുടെ നിറം മങ്ങിയിരിക്കുകയാണ്. ഉച്ചകോടി ഇന്ന് സമാപിക്കും.

Labels:

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറബ് ഉച്ചകോടി ഇന്ന് ആരംഭിക്കും
20- മാത് അറബ് ഉച്ചകോടി ഇന്ന് സിറിയയില്‍ ആരംഭിക്കും.

മേഖലയിലെ പ്രധാന പ്രശ്നങ്ങളെല്ലാം ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫലസ്തീന്‍ പ്രശനം തന്നെയാണ്‍ ഇതില്‍ പ്രധാനം.

ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യസഹ മന്ത്രി ഇ. അഹമ്മദാണ്

Labels:

  - ജെ. എസ്.
   ( Saturday, March 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി
പത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങും. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.

Labels: ,

  - ജെ. എസ്.
   ( Wednesday, March 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. പ്രസിഡന്‍റ് ഖത്തര്‍ സന്ദര്‍ശിച്ചു
യു.എ.ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ഷേഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പ്രസി‍ഡന്‍റിനെ സ്വീകരിച്ചു. ഇരുവരും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Labels: , ,

  - ജെ. എസ്.
   ( Tuesday, March 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കുവൈറ്റ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നു. ഇന്ന് മുതല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് 3,60,800 ഓളം വോട്ടര്‍മാരാണ് ഉള്ളത്. 2006 ലെ തെരഞ്ഞെടുപ്പ് മുതല്‍ കുവൈറ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ട്. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.

Labels: ,

  - ജെ. എസ്.
   ( Monday, March 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങളെ അറസ്റ്റ് ചെയ്തേക്കും
കുവൈറ്റിലെ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്‍റിലെ അംഗങ്ങളായ അദ്നാന്‍ അബ്ദുല്‍ സമദ്, അഹമ്മദ് ലാറിയും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ മാസം സിറിയയില്‍ കൊല്ലപ്പെട്ട ഇമാദ് മൊഖാനിയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണിത്. 1988 ല്‍ കുവൈറ്റ് എയര്‍വേയ്സ് വിമാനം റാഞ്ചിയ കേസില്‍ ഇമാദ് മൊഖാനിയ ഒന്നാം പ്രതിയായിരുന്നു. വിമാന റാഞ്ചലിനെ തുടര്‍ന്ന് രണ്ട് കുവൈറ്റ് സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ഇമാദിന്‍റെ മരണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റൊരു മുന്‍ പാര്‍ലമെന്‍റ് അംഗം അബ്ദുല്‍ മുഹ്സന്‍ ജമാലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Labels: ,

  - ജെ. എസ്.
   ( Saturday, March 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന
ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന വേണമെന്ന ആവശ്യം ശക്തമാകുന്നു. ദോഹയില്‍ നടക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നാവിക പ്രതിരോധപ്രദര്‍ശനമായി ഡിംഡെക്സ് 2008 ല്‍ പങ്കെടുത്ത ജിസിസ നാവിക സേനമേധാവികളുടെ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. പ്രതിവര്‍ഷം 17 മുതല്‍ 20 വരെ മില്യന്‍ ബാരല്‍ എണ്ണയുള്‍പ്പടെ ചരക്ക് നീക്കം നടക്കുന്ന മേഖലയായതിനാല്‍ ചെറിയൊരു സുരക്ഷാ പാളിച്ച പോലും വന്‍ പ്രത്യാഘാതത്തിനിടയാക്കുമെന്ന് നാവിക സേന മേധാവികള്‍ വിലയിരുത്തി. രാഷ്ട്രീയപരമായി ഏറെ പ്രശ്നങ്ങള്‍ നിലനിലക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനം പ്രദേശത്തെ സന്തുലിതാവസ്ഥ നിലനിറുത്താന്‍ സഹായിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.

Labels:

  - ജെ. എസ്.
   ( Thursday, March 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റ് മന്ത്രിസഭ രാജി വച്ചു
കുവൈറ്റ് പാര്‍ലമെന്‍റുമായി ദീര്‍ഘകാലമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിസഭ രാജിവച്ചത്.

Labels: ,

  - ജെ. എസ്.
   ( Tuesday, March 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സൌദി
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സൗദി അറേബ്യയുടെ നയങ്ങള്‍ മാറ്റില്ലെന്നും സൗദി അറേബ്യ പാവ സര്‍ക്കാറല്ലെന്നും സൗദി വിദേശകാര്യമന്ത്രി സൗദി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ആഗോള വിഷയങ്ങളിലും സൗദി അറേബ്യയ്ക്ക് സ്വന്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Labels: , ,

  - ജെ. എസ്.
   ( Wednesday, March 05, 2008 )    




സൗദി പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം
ലബനാനിലെ സൗദി പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണമെന്ന് സൗദി അറേബ്യ നിര്‍ ദേശിച്ചു. ലബനാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിന് കാരണം. അതേ സമയം ലബനാന്‍ കടല്‍ത്തീരത്ത് അമേരിക്ക പടക്കപ്പല്‍ വിന്യസിച്ചതിനെ സിറിയ ശക്തമായി വിമര്‍ശിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, March 04, 2008 )    




ഇറാക്കിന്റെ ദേശീയപതാക മാറുന്നു.
ഇറാക്കിന്റെ ദേശീയ പതാക മാറ്റാനുള്ള തീരുമാനത്തിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നു.










മുന്‍പ്രസിഡന്റ് സദ്ദാം ഹുസ്സൈന്റെ ബാത്ത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ ദേശീയ പതാകയില്‍ നിന്ന് മാറ്റാനാണ് തീരുമാനം. ബാത്തിസ്റ്റ് ആദര്‍ശങ്ങളായ “ഐക്യം”, “സ്വാതന്ത്ര്യം”, “സോഷ്യലിസം” എന്നിവയെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളാണിവ. സദ്ദാം ഹുസ്സൈന്റെ കൈപ്പടയിലുള്ള “അള്ളാഹു അക്ബര്‍” എന്ന് വിശുദ്ധ ഖുര്‍:ആന്‍ വചനവും നീക്കം ചെയ്യും. ഈ വിശുദ്ധ വചനം പക്ഷെ മറ്റോരു കൈപ്പടയില്‍ പതാകയില്‍ നിലനിര്‍ത്തും.



സദ്ദാം ഹുസ്സൈന്റെ പതനത്തെ തുടര്‍ന്ന് നിലവിലെ ദേശീയ പതാക ഉപയോഗിക്കാന്‍ കുര്‍ദ്ദ് വംശജര്‍ വിസ്സമ്മതിച്ചിരുന്നു.

Labels: ,

  - ജെ. എസ്.
   ( Wednesday, January 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബുഷ് അറബ് രാജ്യങ്ങളിലേക്ക്
ജറൂസലം: ഇസ്രായേല്‍ പര്യടനം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് ഇന്നലെ വൈകീട്ട് കുവൈത്തിലെത്തി.

ബഹ്റൈന്‍, യു.എ.ഇ, സൌദിഅറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും യു.എസ് പ്രസിഡന്റിന് പരിപാടിയുണ്ട്.

ഇസ്രായേലിലെ പര്യടനത്തിനിടെ യു.എസ് പ്രസിഡന്റ് ജൂതവംശഹത്യയുടെ സ്മാരകം സന്ദര്‍ശിച്ചു. ഇസ്രായേല്‍ നേതാക്കളായ യഹൂദ് ഒല്‍മെര്‍ട്ട്, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പമാണ് ബുഷ് ജറൂസലമിലെ യാദ് വഷേം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്.

സന്ദര്‍ശനത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറബ് ഭൂമിയിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍പ്രസിഡന്റ് ആവശ്യപ്പെടുകയുണ്ടായി.

ജൂതന്മാരുടെ മാതൃരാജ്യം ഇസ്രായേല്‍ ആണെന്നതുപോലെ ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍ എന്ന മാതൃരാജ്യവും വേണമെന്ന കരാര്‍ അംഗീകരിക്കണമെന്ന് ബുഷ് ആവശ്യപ്പെട്ടു.

Labels: , ,

  - ജെ. എസ്.
   ( Saturday, January 12, 2008 )    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Jobs
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pacha

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്