01 July 2008
കൊടകരപുരാണം വെബ്ബന്നൂരില്‍ വീണ്ടും ബൂലോഗത്തില്‍ നിന്നും അച്ചടി ലോകത്തേയ്ക്ക് വന്ന ആദ്യ മലയാളം ബ്ലോഗ് ആയ കൊടകരപുരാണം ഇപ്പോള്‍ വെബ്ബന്നൂരില്‍ വീണ്ടും വ്യാപിക്കുന്നു. ഇത്തവണ ബ്ലോഗായല്ല, ebook ആയാണ് ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. pdf file formatല്‍ ആണ് കൊടകരപുരാണം പുനര്‍ അവതരിച്ചിരിക്കുന്നത്. ഈമെയില്‍ വഴി ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കൃതി ഓഫീസില്‍ വെച്ച് വായിയ്ക്കുന്നതിന് എതിരെ ഒരു മുന്നറിയിപ്പും ഈമെയിലില്‍ ഉണ്ട്. ഇത് നിങ്ങളുടെ ഓഫീസില്‍ വെച്ച് വായിച്ച് നിങ്ങള്‍ പൊട്ടിച്ചിരിച്ച് പോയാല്‍ നിങ്ങള്‍ക്ക് കൂടെ ജോലി ചെയ്യുന്നവരുടെയും നിങ്ങളുടെ ബോസിന്റെയും അടുത്ത് നിന്നും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്.എന്നാല്‍ ഈമെയില്‍ ആയി ഇത് ലഭിച്ച പലര്‍ക്കും ഇതിന്റെ പകര്‍പ്പവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇങ്ങനെ ഇത് പ്രചരിപ്പിക്കുന്നതിന്റെ ധാര്‍മ്മികതയും മറ്റും പല ഈമെയില്‍ ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തങ്ങളുടെ ബ്ലോഗും ഒരു നാള്‍ പുസ്തകമാവും എന്ന സ്വപ്നവും മനസ്സില്‍ താലോലിയ്ക്കുന്ന, അത് മൂലം ഉണ്ടായേയ്ക്കാവുന്ന റോയല്‍റ്റി ആദായം കണക്ക് കൂട്ടി നോക്കിയ പലരും ഇതിനെ എതിര്‍ത്ത് എഴുതുകയും ഉണ്ടായി. ഈ പ്രശ്നം അവസാനം പുരാണ രചയിതാവായ സജീവ് എടത്താടന്റെ അടുത്തും എത്തി. ഒരു ഈമെയില്‍ ഗ്രൂപ്പ് സജീവിനെ തന്നെ ഈ പ്രശ്നവുമായി സമീപിച്ചു. എന്നാല്‍ തന്റെ തൂലികാനാമം പോലെ തന്നെ താന്‍ ഒരു വിശാലമനസ്കനാണ് എന്ന് സജീവ് വെളിപ്പെടുത്തിയതോടെ പ്രശ്നം അവസാനിക്കുകയുണ്ടായി. താന്‍ പുരാണം രചിച്ചത് തന്റെ ഒഴിവ് സമയത്തെ ഒരു നേരമ്പോക്ക് മാത്രം ആയിട്ട് ആണെന്ന്‍ ആയിരുന്നു വിശാലമനസ്കന്റെ മറുപടി. അത് ആരെ എങ്കിലും ഒക്കെ പൊട്ടിച്ചിരിപ്പിച്ചാല്‍ താന്‍ അതിന് തന്റെ പുസ്തകത്തിന് ലഭിച്ചേയ്ക്കാവുന്ന റോയല്‍റ്റി പണത്തിനേക്കാള്‍ ഏറെ വിലമതിയ്ക്കുന്നു. എന്നാല്‍ കുറേയേറെ വായനക്കാര്‍ ഇത് പുസ്തക രൂപത്തില്‍ വായിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ പുരാണത്തിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ മെച്ചപ്പെട്ട കെട്ടും മട്ടുമായി പുറത്തിറങ്ങുന്നുണ്ട് എന്നും വിശാലമനസ്കന്‍ അറിയിച്ചു. |
26 June 2008
വത്തിക്കാന്‍ പത്രം ഇനി മലയാളത്തിലും
ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ പത്രം ഒരു യൂറോപ്യനേതര ഭാഷയില്‍ ഇറങ്ങുന്നു, അതും മലയാളത്തില്‍. ഇന്ത്യയിലെ കേരളത്തില്‍ ഉള്ള കത്തോലിക്കര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു മലയാളം പതിപ്പ് ഇറങ്ങിയതിനെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ സന്ദേശത്തില്‍ സ്വാഗതം ചെയ്തു.
ഇത് കേരളത്തിലെ അറുപത് ലക്ഷത്തിലേറെയുള്ള കത്തോലിക്കര്‍ക്ക് വത്തിക്കാന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. വത്തിക്കാന്‍ പത്രത്തിന്റെ മുഖ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ ദിനപത്രമായാണ് ഇറങ്ങുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോളീഷ് എന്നീ ഭാഷകളില്‍ പത്രം ആഴ്ചപ്പതിപ്പായാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൌസാണ്. മലയാളം പതിപ്പിന്റെ ആദ്യ കോപ്പികള്‍ ജൂലൈ 3ന് കേരളത്തില്‍ വിതരണം ചെയ്യും എന്ന് വത്തിക്കാന്‍ പത്രം അറിയിച്ചു. Labels: മലയാളം |
09 June 2008
കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്. മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും. അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്. Labels: ഇന്റര്‍നെറ്റ്, ഐ.ടി, കേരളം, മലയാളം |
20 April 2008
രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട് പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.
കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/ ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.
|















1 Comments:
ente gedi...visaalamanaskante manassu serikkum visaalam thanne!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്