26 March 2010

അടിമ - പ്രദീപ്‌ പേരശ്ശന്നൂര്‍

വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജ ഭടന്‍മാര്‍ എന്നെ പിടിച്ചു കൊണ്ടു വന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുക യായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പു കിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെ ക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായ്‌ കിട്ടിയിരുന്ന ഒഴിവു സമയങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും.
 
ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ യിഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയ ബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജ കിങ്കരന്‍മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജ സമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു - "രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക." രണ്ടും എനിക്ക് അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു - "ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക." ദണ്ഡനാ മുറിയില്‍ രാജ വൈദ്യന്‍ വൃഷണ ങ്ങളുടച്ചെന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ എന്നെ അന്തപുര സ്ത്രീകളുടെ കൊട്ടാരം കാവല്‍ക്കാ രനാക്കി.
 
എന്നിട്ടും... ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയന മുറിയില്‍ നുഴഞ്ഞു കയറി രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു!!!
 
പിന്നെ കൊട്ടാര മുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.
 
- പ്രദീപ്‌ പേരശ്ശന്നൂര്‍
 
 

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Jobs
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pacha

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്