28 October 2009

എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം

endosulfan-victim-keralaകാസര്‍കോട് ജില്ലയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രചരണ പ്രതിഷേധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുങ്ങുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കുന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയില്‍ പെടുത്താന്‍ ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍ തീരുമാനം ആയത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കടുത്ത വിഷമാണ് എന്‍ഡോസള്‍ഫാന്‍.
 

sainaba-kasaragod

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ സൈനബ എന്ന എട്ടു മാസം പ്രായമുള്ള കുട്ടി

 
കഴിഞ്ഞ് 25 വര്‍ഷമായി കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്റെ നേതൃത്വത്തില്‍ ഈ വിഷം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തോട്ടങ്ങളില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കാസര്‍കോഡ് ജില്ലയില്‍ മാത്രം 500 ലധികം പേര്‍ ഈ വിഷം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജില്ലയില്‍ ഈ വിഷം മൂലം രോഗവും ശാരീരിക അസ്വാസ്ഥ്യവും അനുഭവിക്കുന്നു. കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രധാന മന്ത്രിയെയും സോണിയാ ഗാന്ധിയെയും കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനെ എതിര്‍ക്കുന്ന ഏക രാജ്യമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ.
 



Campaign for total ban on Endosulfan



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger