14 April 2010

ജല യുദ്ധങ്ങള്‍ക്ക് പിന്നാലെ ജല തീവ്രവാദവും

blue-goldവരുംകാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടി ആകുമെന്ന പ്രവചനത്തെ പറ്റി നാം ഒരു പാടു ചര്‍ച്ച ചെയ്തതാണ്. ഇപ്പോഴിതാ തീവ്രവാദത്തിനും ജലം ഒരു വിഷയമാകുന്ന അവസ്ഥ വന്നിരിക്കുന്നു. വെള്ളത്തിന്റെ വിപണി വളരുന്നതോടൊപ്പം ആകുലതയും വളരുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി, ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളും വഴി വിട്ട വികസനവും ജല മലിനീകരണവും തുടരുകയാണ്. ഇതിന്റെ തിക്ത ഫലം പല രാജ്യങ്ങളും അനുഭവിക്കുന്നുമുണ്ട്. ലോകത്തിനു തന്നെ ഭീഷണിയായി തീവ്രവാദം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ജല തര്‍ക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്താല്‍ ഉണ്ടാകുന്ന അവസ്ഥ ഭീകരമായിരിക്കും.
 
ജല ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ക്കു മേല്‍ തങ്ങളുടെ ആവശ്യങ്ങള്‍ തിരുകി കയറ്റാന്‍ തീവ്രവാദ സംഘങ്ങള്‍ക്ക് എളുപ്പം കഴിയും. പ്രത്യേകിച്ച് സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിലെ കുടി വെള്ള ക്ഷാമം ദിനം പ്രതി വര്ദ്ധിച്ചു വരുമ്പോള്‍, ജല പദ്ധതികള്‍ക്കായി ആയിരങ്ങളെ കുടി ഇറക്കുമ്പോള്‍, പുനരധിവാസം വെറും കടലാസു പ്രഖ്യാപനം മാത്രമാകുമ്പോള്‍, ജനങ്ങള്‍ക്കി ടയിലേക്ക് ജലമെന്ന വിഷയം ഉയര്ത്തി ക്കാട്ടി ജല തര്‍ക്കങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് എളുപ്പത്തില്‍ കഴിയും. ഈ അവസ്ഥയെ കണ്ടില്ലെന്നു നടിച്ചാല്‍ നമുക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.
 
ഇപ്പോള്‍ തന്നെ ലഷ്കറ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ്‌ സെയ്ദ്‌ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. ജനകീയ വിഷയങ്ങളെ എടുത്ത്‌ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഇവര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാലയുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മപ്പെടു ത്തലിനു മീതെ ജല തീവ്രവാദവും ഉണ്ടാക്കുമെന്ന ധ്വനി ഹാഫിസ്‌ സെയ്ദിന്റെ വാക്കുകളില്‍ ഒളിച്ചിരിക്കുന്നുണ്ട്.
 
ജല തീവ്രവാദമെന്ന ആശയം ഇവര്‍ ഉയര്ത്തി കൊണ്ടു വരുന്നതിനു പിന്നില്‍ ആഗോള തലത്തിലുള്ള ഒരു അജണ്ട ഒളിച്ചിരിക്കുന്നുണ്ട്. അത് ജലത്തിന്റെ വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 250 രാജ്യങ്ങള്‍ താണ്ടി വിവിധ നദികള്‍ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ ജല തര്‍ക്കങ്ങള്‍ മുറുകിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഊഹിക്കാമല്ലോ. ആണവായുധം തീവ്രവാദികളുടെ കൈകളില്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലെ തന്നെയാണ് ജല തര്‍ക്കങ്ങള്‍ ഇവര്‍ ഏറ്റെടുത്താലും ഉണ്ടാകുക. ഒന്ന് നശീകരണ ആയുധമാണെങ്കില്‍ ജലം ജനത്തെ തമ്മില്‍ തല്ലിക്കാന്‍ പറ്റിയ വിഷയമാണ്. അത് തീവ്രവാദികള്‍ വേണ്ട വിധത്തില്‍ പ്രയോഗിച്ചാല്‍?
 
ജീവന്റെ നിലനില്‍പ്പിന് ജലം അത്യാവശ്യമാണ്. വരും കാലം വെള്ളത്തെ സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കും. അതിനാലാണ് പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മോഡ് ബാര്‍ലെ വെള്ളത്തെ “ബ്ലൂ ഗോള്‍ഡ്‌ ”എന്ന് വിശേഷിപ്പിച്ചത്.

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


02 April 2010

ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടം

c-sarathchandranപരിസ്ഥിതി കൂട്ടായ്മകളില്‍ ഇനി ശരത് ചന്ദ്രന്‍ ഉണ്ടാവില്ല, ഭൂമിയെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന, അക്കാര്യം തന്റെ കാമറയില്‍ പകര്‍ത്തി കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും കൊണ്ടു ചെന്നു കാണിക്കുന്ന ശരത് ചന്ദ്രന്‍ നമ്മെ വിട്ട് പോയി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌ തീരാനഷ്ടമാണ് ഈ വേര്‍പാട്‌. സൈലന്‍റ് വാലി സമരം തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക പരിസ്ഥിതി സമരങ്ങളിലും ശരത്തിനെ കാണാം. അതിനു പ്രത്യേകം ക്ഷണിക്കേണ്ടതില്ല, കേട്ടറിഞ്ഞ് അവിടെ ഓടിയെത്തും. ലാഭത്തിനു വേണ്ടി, അല്ലെങ്കില്‍ പ്രശസ്തിക്കു വേണ്ടിയല്ല ശരത്തിന്റെ പ്രവര്‍ത്തനം, സമാന്തര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഡോക്ക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാനും, ലോക ക്ലാസിക്ക്‌ സിനിമകള്‍ പരിചയപ്പെടുത്തി കൊടുക്കുവാന്‍ ഗ്രാമങ്ങളില്‍ നേരിട്ട് ചെന്ന് ചിത്രം പ്രദര്‍ശിപ്പിക്കുവാനും ശരത്തിന് എന്നും താല്‍പര്യമായിരുന്നു. വലിയ ഫെസ്റ്റിവെലുകള്‍ ഇല്ലാതെ തന്നെ, സിനിമയെ ജനങ്ങളി ലെത്തിക്കുന്നതില്‍ ശരത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. പ്ലാച്ചിമടയെ പറ്റി എടുത്ത തൌസന്റ്റ് ഡെയ്സ് ആന്‍റ് എ ഡ്രീം , കയ്പ്പുനീര് തുടങ്ങിയ ഡോക്ക്യുമെന്ററികള്‍ കൊക്കൊകോള ക്കെതിരെ ശക്തമായ ദൃശ്യ ഭാഷയായിരുന്നു. കൂടാതെ "എല്ലാം അസ്തമിക്കും മുന്‍പേ", "കനവ്", "എ പൂയംകുട്ടി ടെയില്‍", "ദ കേരള എക്സ്പീരിയന്‍സ്", "ഡയിംഗ് ഫോര്‍ ദ ലാന്‍ഡ്‌", "ഒണ്‍ലി ആന്‍ ആക്സ് അവെ" എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാന ഡോക്ക്യുമെന്ററികളാകുന്നു.
 
ആത്മാര്‍ത്ഥമായ സമീപനമായിരുന്നു ശരത്തിന്റെ പ്രത്യേകത. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നു പ്രവത്തിക്കാന്‍ ഒട്ടും മടിക്കാത്ത, പച്ചപ്പിനെ എന്നും സ്നേഹിച്ചിരുന്ന, സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ എതിര്‍ക്കുന്ന ഡോക്ക്യുമെന്ററികള്‍ ഗ്രാമങ്ങളില്‍ ചെന്ന് കാണിക്കുന്ന, ഭൂമിയുടെ വേദന തന്റെ കൂടി വേദനയാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രകൃതി സ്നേഹിയായ ആ പച്ച മനുഷ്യന്‍ ഇനി പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്നില്‍ തന്റെ കാമറയുമായി ഉണ്ടാവില്ല. ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടമാണ്. പ്രത്യേകിച്ച് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌. ആ പരിസ്ഥിതി പ്രവത്തകന്റെ വേര്‍പാടില്‍ e പത്രം ദുഃഖം രേഖപ്പെടുത്തുന്നു.
 
ശരത് ചന്ദ്രന് പച്ചയുടെ ആദരാഞ്ജലികള്‍
 
- ഫൈസല്‍ ബാവ
 
 

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ആദരാഞ്ജലികള്‍.

April 05, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫൈസല്‍ ബാവ
eMail: faisal@epathram.com

Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger