06 February 2010

ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു

jayaram-ramesh-bt-brinjalബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക്‌ തന്റെ സമചിത്തത നഷ്ടപ്പെട്ടത്‌. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട്‌ പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത്‌ സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ്‌ നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി.
 
കുത്തക കമ്പനികള്‍ക്ക്‌ വഴങ്ങിയ മന്ത്രി അവരുടെ സമ്മര്‍ദ്ദത്തില്‍ ആണ് ജനിതക വഴുതനയ്ക്ക് രാജ്യത്ത്‌ അനുമതി നല്‍കുന്നത് എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശാസ്ത്രജ്ഞര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ശകാരിച്ച മന്ത്രി കര്‍ഷകര്‍ ബി.ടി. വഴുതനയെ എതിര്‍ക്കുന്നത് എന്തിന് എന്ന ഒരു ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു. താന്‍ കുത്തക ബയോ ടെക്നോളജി കമ്പനിയുടെ ഏജന്റാണ് എന്ന ഒരു ആയുര്‍വേദ ഡോക്ടറുടെ പരാമര്‍ശത്തോടെ മന്ത്രിയുടെ നിയന്ത്രണം പൂര്‍ണമായ് നഷ്ടപ്പെട്ടു. ഡോക്ടറെ അധിക്ഷേപിച്ച മന്ത്രി അയാള്‍ക്ക് ചികില്‍സ ആവശ്യമുണ്ട് എന്ന് ആക്രോശിച്ചു. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞ മന്ത്രി തീരുമാനം താന്‍ സ്വയം എടുക്കും എന്ന് അറിയിച്ച് ചര്‍ച്ച അവസാനിപ്പിച്ചു.
 



Jayaram Ramesh Loses His Cool During Discussion on Bt Brinjal



 
 

Labels:

   
  - ജെ. എസ്.    

3 അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

വാർത്ത നൽകിയതിനു നന്ദി.
ബി.ടി വഴുതനനങ്ങയ്ക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ പടരുന്നത് മന്ത്രിയെ അസ്വസ്ഥനാക്കുക സ്വാഭാവിക.

ചികിത്സ ഡോക്ടർക്കല്ല മറിച്ച് ബി.റ്റി വഴുതനങ്ങയെ കർഷകരുടെ മേൽ അടിച്ചേൽ‌പ്പിക്കുവാൻ ശ്രമിക്കുന്ന മന്ത്രിയടക്കം ഉള്ളവർക്കാണ് വേണ്ടത്.കുത്തകയുടെ താല്പര്യമല്ല മറിച്ച് കർഷകന്റെ താല്പര്യവും അതുവഴി രാജ്യത്തിന്റെ താല്പര്യവുമാണ് മന്ത്രി കാക്കേണ്ടത്.

ശാത്രഞ്ജരുടേയും സദസ്സിലുണ്ടായിരുന്ന മറ്റുള്ളവരുടേയും ചോദ്യങ്ങൾക്ക് മുമ്പിൽ എന്തേ മന്ത്രിക്ക് ഉത്തരം മുട്ടിയത്?

ബഹള വെക്കുവാൻ പാർളമെന്റല്ല എന്ന് പറയുമ്പോൾ മന്ത്രി സ്വയം അവഹേളിതനാകുകയാണ്.താനടക്കം ഉള്ള ജനപ്രതിനിധികൾ കാണിച്ചുകൂട്ടുന്നത് ജനം സഹിക്കണം എന്ന്പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളത്?

ഒരു കാര്യവുമില്ലാതെ അല്ല ഇവിടെ ആളുകൾ പ്രതിഷേധിക്കുന്നതെന്ന് എന്തേ മന്ത്രി തിരിച്ചറിയാതെ പോയി?

കോടികൾ ചിലവിട്ട് ഓരോ ജനപ്രതിനിധിയേയും ജനം തിറഞെടുത്തയക്കുന്നതും അതുപ്പോലെ പഞ്ചനക്ഷത്ര സൌകര്യത്തിൽ ജീവിക്കുവാൻ അവസരം ഒരുക്കുന്നaതും ജനത്തെ സേവിക്കുവാനാണെന്ന് ഒരു പക്ഷെ അധ്യേം മറന്നുപോയതാകാം.

February 07, 2010  

ജയറാം രമേഷ്..
prathikaranam ingane ayillenkile athishayikendateh ollu..

February 07, 2010  

Its nice to see this as lead news, which was notat all highlighted in any other national or local newspapers. Is the video clips available for this one. can you add to this

February 08, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


07 January 2010

ബീഹാറില്‍ ബി.ടി. വഴുതന നിരോധിച്ചു

Bt-Brinjalജനിതക പരിവര്‍ത്തനം നടത്തിയ ബി.ടി. വഴുതനയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ബീഹാര്‍ തടഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ബീഹാര്‍. കര്‍ഷകരും, കൃഷി ശാസ്ത്രജ്ഞരും, കാര്‍ഷിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചക ള്‍ക്കൊടുവില്‍ രാജ്യ കിസാന്‍ ആയോഗ് എത്തിച്ചേര്‍ന്ന തീരുമാന പ്രകാരമാണ് ഈ നടപടി എന്ന് മുഖ്യ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബീഹാറിലെ കാലാവസ്ഥയിലും കാര്‍ഷിക സാഹചര്യങ്ങളിലും ബി.ടി. വഴുതനയുടെ ദൂഷ്യ ഫലങ്ങള്‍ കണ്ടെത്താന്‍ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്തി ബോധ്യപ്പെടണം എന്നായിരുന്നു പഠനം നടത്തിയ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. സംസ്ഥാനത്തെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തണം എന്ന് രാജ്യ കിസാന്‍ ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ടി. വഴുതനയുടെ വ്യാവസായിക ഉല്‍പ്പാദനത്തെ സംബന്ധിച്ച മതിയായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല എന്നും രാജ്യ കിസാന്‍ ആയോഗ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് അയച്ച എഴുത്തില്‍ വ്യക്തമാ‍ക്കിയിട്ടുണ്ട്.
 



Bihar rejects commercial cultivation of Bt brinjal



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


15 October 2009

കൃത്രിമ വഴുതനക്ക് അനുമതി

Bt-Brinjalജനിതകമായി മാറ്റം വരുത്തിയ വഴുതന വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്പ്രൂവല്‍ കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്തെ ജൈവ സാങ്കേതിക രംഗത്തെ നിയന്ത്രണത്തിന് അധികാരമുള്ള സമിതിയാണിത്. സര്‍ക്കാരിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ജനിതക മാറ്റം വരുത്തിയ രാജ്യത്തെ ആദ്യ ഭക്ഷ്യ വിളയാകും കൃത്രിമ വഴുതന.
 
ബി.ടി. വഴുതന എന്നാണ് ഇതിനെ വിളിക്കുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബസിലസ് തുറിംഗ്യെന്‍സിസ് (Bacillus Thuringiensis - Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്. ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു. ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു. അപ്പോള്‍ പിന്നെ കൃത്രിമമായി കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണമായി പറയുന്നത്.
 
ഇങ്ങനെ വികസിപ്പിക്കുന്ന വഴുതനയ്ക്ക് കീട നാശിനികളെ അപേക്ഷിച്ച് ആയിരം ഇരട്ടിയോളം വിഷ വീര്യം കൂടും. ബി.ടി. വിഷം മനുഷ്യന് ദോഷം ചെയ്യില്ലെന്ന് ഉറപ്പു തരാന്‍ ശാസ്ത്രത്തിന് കഴിയാത്ത സ്ഥിതിക്ക് നമ്മുടെ ഭക്ഷണ ചങ്ങലയിലേക്ക് ഈ വിഷം ആയിരം മടങ്ങ് ശക്തിയോടെ കടന്നു കയറും എന്നതാണ് ഇതിനെതിരെ നില നില്‍ക്കുന്ന ഭീതിക്ക് അടിസ്ഥാനം.
 
ലോകം പകര്‍ച്ച വ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലത്ത് ഏറെ ഭീതിദമായ മറ്റൊരു ഭീഷണിയും ബി.ടി. വഴുതന ഉളവാക്കുന്നുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രോട്ടീന്‍ ബി.ടി. വഴുതന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ വരും എന്നത് ആരോഗ്യ വിദഗ്ദ്ധര്‍ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
 



Commercial release of Genetically Modified Bt Brinjal approved in India



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger