27 November 2009

25 Comments:

enthoru bhavanaya mashe!!!!
kalakki.........maunam ennodum vishakkunnu ennu parayunnu....njaan entha cheyka...vaakkukal ente pakkal ellennu maunathinodonnu shuparsha cheyyamo???

November 27, 2009 1:07 PM  

നന്നായിരിക്കുന്നു

November 27, 2009 4:13 PM  

OMG! Brillaint!

November 27, 2009 5:23 PM  

ente kannil sanalum ithil prathi allee....

November 27, 2009 8:15 PM  

വളരെ നന്നായി സനലേ.

മലര്‍ന്നു വീണുപോയ ആമയെപ്പോലെ എന്നു വേണോ? മലര്‍ന്നുപോയ ആമയെപ്പോലെ എന്നു പോരേ?

November 27, 2009 8:29 PM  

തകര്‍പ്പന്‍ കവിത...
സനലിന്റെ എക്കാലത്തേയും മികച്ച കവിതകളിലൊന്നായിരിക്കും ഇത്.

November 27, 2009 9:23 PM  

സനാതനന്റെ ഈ മൌനം മഞ്ഞയുടെ നിലവാരം ഇരട്ടിയാക്കിയതുന്റെ സന്തോഷം മറച്ച് വയ്ക്കുന്നില്ല.

November 28, 2009 6:25 AM  

സനല്‍ നല്ല ഫോമില്‍

ആശയം കൊണ്ടു ചിലപ്രയോഗങ്ങള്‍കൊണ്ടും മനോഹരം.

പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്!!

ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്!!!

തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍
വാക്കുകളുടെ തേനീച്ച ക്കൂട്ടില്‍ നിന്നും
ഒരു മൂളക്കം കേള്‍ക്കുന്നു ണ്ടായിരുന്നു.!!!

സൂപ്പര്‍!!

November 28, 2009 10:45 AM  

pleasant mood !

November 28, 2009 11:54 AM  

അടുത്ത കാലത്തു വായിച്ച ഏറ്റവും നല്ല കവിത

November 28, 2009 12:08 PM  

One of the finest poems I have come across recently. What a patent imagination!
A.J.Thomas, Libya.

November 28, 2009 2:49 PM  

"പതിവുപോലെ ചീവിടുകളുടെ
പാതിരാ കവി സമ്മേളനം കേട്ടു കൊണ്ട്
പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്
വീട്ടിലേക്ക് ആന്തിയാന്തി നടക്കുക യായിരുന്നു ഞാന്‍.
ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്
ആലവട്ടം വീശുന്നു ണ്ടായിരുന്നു.
തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍
വാക്കുകളുടെ തേനീച്ച ക്കൂട്ടില്‍ നിന്നും
ഒരു മൂളക്കം കേള്‍ക്കുന്നു ണ്ടായിരുന്നു.
എനിക്കു മുന്‍പേ നടന്നവരുടെ കാല്പാടുകളില്‍
ആരൊക്കെയോ കഴുകി മുത്തിയതിന്റെ നനവ്
വഴിയില്‍ ഉണങ്ങാന്‍ ബാക്കിയു ണ്ടായിരുന്നു.
പെട്ടെന്നാണു ഞാനതു കണ്ടത്
മലര്‍ന്ന് വീണു പോയ ആമയെ പ്പോലെ
വഴിയില്‍ ഒരു മൌനത്തിന്റെ കുഞ്ഞ്."


ഇത്രയും വരികൾ വളരെ ഇഷ്ടമായി...അതിനു ശേഷമുള്ള ഭാഗം കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നില്ലേന്നൊരു തോന്നൽ....

വാക്കിനെ തിന്ന്‌ തിന്ന്‌ ഒടുവിൽ നാക്ക്‌ കൂടി തിന്നു തീർക്കുന്ന മൗനം...എത്ര നല്ല ആശയം...!

November 28, 2009 3:10 PM  

സനലേ
വളരെ നന്നായിട്ടുണ്ട്. സന്തോഷം.

November 28, 2009 5:23 PM  

കവിതയെക്കുറിച്ചുള്ള എല്ലാ നല്ല അഭിപ്രായങ്ങൾക്കും നന്ദി. വിമർശനങ്ങൾക്കും. സിമീ, ദീപ..ശരിയാണ് കുറച്ചു ശരിയാക്കാമായിരുന്നു.ശരിയാക്കാം. കൂഴൂരേ അത്രയും വേണ്ടായിരുന്നു.. :)

November 28, 2009 6:48 PM  

അതിശയന്‍.....ഈ മൗനക്കുഞ്ഞ്

November 29, 2009 9:22 PM  

വിഷ്ണുവേട്ടന്റെ മെസ്സേജ് കണ്ടപ്പോ ഇത്രയും കരുതിയില്ല...........
സനാതനേട്ടാ........
വൈരുദ്ധ്യഭോജനങ്ങൾ തന്നെയല്ലേ ഇന്നത്തെ സമൂഹത്തിന്റെ അരാജകത്വത്തിനു മൂലകാരണം?
അത്യന്തം ആലോചനാമൃതം തന്നെ കവിത........
വചനാമൃതം രാമചന്ദ്രക്കുറുപ്പെന്ന അലോചനാമൃതം സനാതനേട്ടൻ.........

November 29, 2009 10:25 PM  

നല്ല വരികള്‍ ആശംസകള്‍

November 29, 2009 10:34 PM  

നാവ്, കറവ വറ്റിയ പശുവിന്‍ മുല പോലെ

വാക്കൊഴിഞ്ഞ് ഞാന്ന് കിടന്നു.

നല്ല കവിത
അയച്ചുതന്ന വിഷ്ണുപ്രസാദ് മാഷിനും നന്ദി

November 30, 2009 7:09 AM  

നന്നായി

November 30, 2009 8:59 AM  

നന്നായി

November 30, 2009 8:59 AM  

നന്നായി

November 30, 2009 9:00 AM  

ഹാ.. മഹാ മൌനം.. തകർപ്പൻ..

November 30, 2009 10:21 AM  

സനലില്‍ നിന്നല്ലേ, അല്‍ഭുതപ്പെടാനൊന്നുമില്ല!
കിടിലന്‍!.......

November 30, 2009 10:32 AM  

തിന്നുകളഞ്ഞു..!!

December 1, 2009 1:25 PM  

bhavanayundu.manssil vaakkukalumundu.vaakkukal kavinjozhukumbol eenathil chollunnathaavanam kavitha.parayaanayi kalaameghalakal orupaadundu.oru valiya thantedamaayi kavitaha orupaadu vaayikkuka,mediakkarude abisambodhanakku paathramaavathe thhankalude yaathra kavithathalathil aaraduka.bhavukangal.madhu kanayi@gmail.com

March 23, 2010 1:10 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

09 November 2009

10 Comments:

ഡ്രാഫ്റ്റിനും മണി ഓര്‍ഡറുകള്‍ക്കുമൊപ്പം ഗള്‍ഫില്‍ നിന്നും കവിതയും നാട്ടിലേക്ക് അയക്കേണ്ട ഒരു കാലം വരുമെന്ന് ഒരിക്കല്‍ ആറ്റൂര്‍ ഷാര്‍ജയില്‍ വച്ച് പറഞ്ഞു.(കേട്ടവര്‍ പറഞ്ഞതാണ്)

ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. നീ, അനിലന്‍, രാം ജി, ശശി, പകല്‍ കിനാവന്‍, രാമചന്ദ്രന്‍ ...
പട്ടിക നീളുകയാണ്.

അതില്‍ തന്നെ നസീര്‍ കടിക്കാട് കൂടുതല്‍ സ്വന്തം സ്വരം കേള്‍പ്പിക്കുമെന്ന് തോന്നുന്നു. ഈ കവിതയും അത് തെളിയിക്കുന്നു

November 9, 2009 12:26 PM  

കവിതകളുടെ ഉദ്യാനമേ..

November 9, 2009 12:35 PM  

ഈ കോണ്‍ക്രീറ്റ് കാട്ടില്‍ ഇരുന്നു മുതുക്കി തള്ളയേയും ചൂലിനേയും കവിതയിലൂടെയാവാഹിച്ച് കടലാസ്സില്‍ നിരത്തിയ നസീറിക്ക ...അഭിനന്ദനത്തിന്റെ കണ്ണാന്തളിര്‍

November 9, 2009 1:17 PM  

ഈ കോണ്‍ക്രീറ്റ് കാട്ടില്‍ ഇരുന്നു മുതുക്കി തള്ളയേയും ചൂലിനേയും കവിതയിലൂടെയാവാഹിച്ച് കടലാസ്സില്‍ നിരത്തിയ നസീറിക്ക ...അഭിനന്ദനത്തിന്റെ കണ്ണാന്തളിര്‍ പൂക്കള്‍ സമര്‍പ്പിക്കട്ടയോ ...?

November 9, 2009 1:18 PM  

എന്നതാ ഞാന്‍ പറയുക..
അതെ, അതുതന്നെ.

November 10, 2009 9:33 AM  

എഴുതി എഴുതി നിറക്കണം /
അകത്തും പുറത്തും

November 10, 2009 7:40 PM  

എന്റെയും
നിന്റെയും
ഓമന ഭാഷകള്‍.
Ennumomanayaayirikkatte...!

Manoharam, Ashamsakal...!!!

November 11, 2009 5:26 PM  

ചൂലോ
തള്ളയോ
ആദ്യം മിണ്ടി ത്തുടങ്ങിയ തെന്നറിയില്
Atharayalum, Ee Kavitha Manoharam, Ashamsakal...!!!

November 12, 2009 8:54 AM  

മുറ്റത്തു നട്ടതെല്ലാം മുള്ളുമുരുക്കും, വിരിഞ്ഞതെല്ലാം അസൂയപ്പുക്കളുമായത് ആരുടെ ശാപം കൊണ്ടായിരുന്നു.

November 12, 2009 3:56 PM  

oru april fool dinam,
muttamadikkunna
kushumbi thampayiamma
choolumayi ente pirake
innumethatha oottam....
ee kavithayiloode thampayiammayude mumbil nhan surrunder aavunnu.keep it up your broom.....
madhu kanayi

February 4, 2010 1:57 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

05 November 2009

45 Comments:

ഈ കവിതയില്‍ മറ്റാരൊക്കെയൊ ഉണ്ട്. നീ നിന്റെ കവിതയുമായി വൈകാതെ വരും എന്ന് ഉറപ്പ് നല്‍കുന്നു ഇത്.

എന്നാലും കവിത തുളുമ്പുന്നു ഇതില്‍.
കണ്ണാടി നോക്കും പോല്‍

November 5, 2009 9:04 AM  

തിരികെ വരാത്തവന്റെ സങ്കീര്‍ത്തനമെന്ന് ജീവന്റെ വാക്ക്..!

November 5, 2009 10:40 AM  

ആദ്യായിട്ടാ ഒരു കവിതക്ക്‌ കമന്റ് ഇടുന്നത്.
നല്ല കവിത.
പകല്‍കിനാവന്റെ കവിതകള്‍ ഇനിയും പ്രതീക്ഷിക്കട്ടെ?

November 5, 2009 10:45 AM  

നിന്‍റ്റെ നോട്ടം മാത്രം ഇഷ്ടായി..

'സമാധാന മായുറങ്ങട്ടെ
വഴി നടക്കുന്നവന്‍ ...!'

November 5, 2009 10:52 AM  

“നായിന്റെ മോനേ...വണ്ടി കഴുകെടാ”
എത്ര തീഷ്ണമായ, കാര്യമാത്രപ്രസക്തമായ, ഗൌരവതരമായ, കവിത തുളുമ്പുന്ന.... ആജ്ഞ!

തലക്കെട്ട് പോലെ തന്നെ കവിതയും എന്ന് പറയാന്‍ സന്തോഷം!!

November 5, 2009 10:53 AM  

കിനാവുകാരാ... അര്‍ത്ഥമറിയാത്ത വാക്കുകളുടെ ജാഡകളില്ലാതെ. മനസ്സിനെ കുഴപ്പിക്കുന്ന ബിംബങ്ങളുടെ അതിസാരമില്ലാതെ ഹ്രുദയത്തിലേക്കൊഴുകുന്ന കുഞ്ഞരുവി പോലെയൊരു കവിത.
ഇവിടെ മനാമയിലുമുണ്ട് ഇതുപോലൊരു വണ്ടി. ഒരു വര്‍ഷത്തിലേറെയായി ആരും തൂക്കാതെ തുടയ്ക്കാതെ സാരഥിയാകാതെ എന്തോക്കെയോ കഥ പറയാന്‍ കൊതിക്കുന്ന ഒരു വണ്ടി. ഞാനും എന്നും അത് കാണാറുണ്ട്. പക്ഷേ കവിതയാക്കാന്‍ തലയ്ക്കകത്ത് കിഡ്നി വേണ്ടെ കിഡ്നി..:)

November 5, 2009 11:00 AM  

ഇഷ്ടായി പകലാ.

November 5, 2009 11:30 AM  

ഒരു പുതുകവിതയുടെ സ്ഥിരം രീതികളും ശൈലികളും ബിംബങ്ങളും ഒക്കെയുണ്ടെങ്കിലും എവിടെയോ ഇതിന്‍റെ പ്രമേയം പുറത്തുവരാന്‍ കൂട്ടാക്കാതെ ഒളിച്ചു നില്‍ക്കുന്നതു പോലെ. പൂര്‍ണ്ണമായി സംവദിക്കുന്നില്ല - എന്‍റെ വായനയുടെ കുഴപ്പമാകാം. ടൊയോട്ട കോറോളാ പൊടിപിടിച്ചു നില്‍ക്കുന്ന ചിത്രവും, മുനിസിപ്പാലിറ്റിക്കാരന്‍റേ പ്രതികരണവും നാട്ടുവര്‍ത്തമാനത്തിന്‍റെ ശീലില്‍ പുതുകവിതയുടെ ഗരിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌...അതിലൊന്നും തര്‍ക്കമില്ല. അതിനപ്പുറം ഈകവിതയുടെ സത്യത്തിലേക്ക്‌ എനിക്ക്‌ കടക്കാനായില്ല.....മറ്റുള്ളവര്‍ എങ്ങിനെ ഈ കവിതയെ വായിക്കുന്നു എന്നറിയാന്‍ കൌതുകമുണ്ട്‌.

November 5, 2009 11:58 AM  

എന്റെ ചോര വെയില്‍ കൊണ്ടുണങ്ങില്ല
മാംസ നിബദ്ധ രാഗങ്ങളില്‍‍ പുതുമ തേടുന്നവന്റെ
ചോരക്കു ഉണക്കും ഉറക്കവുമില്ല, തിളക്കല്‍ മാത്രം
രുചി ഭേദങ്ങളുടെ ദേശീയതകളിലലിയുമ്പോള്‍
തിരിച്ചടവിന്റെ ഗണിത ശാസ്ത്രത്തില്‍ കാമശാസ്ത്രം പിഴക്കുമ്പോള്‍
പരാധീനതകളുടെ പര്യവസാനമായി പലതും
തിരിച്ച്പോക്കിന്റെ അനിവാര്യതയില്‍ ‍ ഉപേക്ഷിക്കയല്ലാതെതെന്തുപായം

November 5, 2009 1:32 PM  

പകലാ‍ാ...

പൊടിപിടിച്ച് കിടക്കുന്ന ടൊയോട്ട കാറില്‍ തുടങ്ങിയ ഈ കവിത വിരല്‍ ചൂണ്ടിയ ദുരന്തത്തിന്റെ എല്ലാ വേദനകളും ഉള്‍ക്കോള്ളുന്നു. വായിച്ച് തുടങ്ങിയപ്പോള്‍ അവസാനം ഇതാണെന്ന് തോന്നിയില്ലാട്ടോ.

“കാത്തിരു പ്പുണ്ടാകും,
പെണ്ണുണ്ടാകും, പെണ്‍ കുട്ട്യോളു ണ്ടാകും..............”


സന്തോഷ് പല്ലശ്ശന..

മനസ്സിലാകും നന്നായി.. ആര്‍ക്കെന്നറിയുമോ??
ആഗോള മാന്ദ്യത്തിന്റെ ദുരന്തങ്ങള്‍ കൂടുതല്‍ ഏറ്റു വാങ്ങിയ നാടിന്റെ മക്കള്‍ക്ക്..

November 5, 2009 2:35 PM  

പകലോ സൂപ്പര്‍ കവിത അളിയാ, നീ പുലി തന്നെ,

എന്നാലും, എടാ...
എന്തിനാണീ ഒളിച്ചു കളി?
തണുത്തു വിറച്ച് ഏത് ഇരുട്ടിലാകും നീ?
നിനക്ക് തണുക്കില്ലേ? പേടിയാകില്ലേ?

ഇത് കലക്കി, പിന്നെ ചിത്രം തകര്‍ത്തു. നീ പുലി ആയിരുന്നല്ലേ

November 5, 2009 2:46 PM  

നന്ദി കിച്ചൂ... എന്തൊ ആദ്യം എനിക്കങ്ങിനെ മിന്നിയില്ല... നന്ദി ഒരിക്കല്‍ കൂടി.. :):)

November 5, 2009 2:46 PM  

കാത്തിരു പ്പുണ്ടാകും,

പെണ്ണുണ്ടാകും, പെണ്‍ കുട്ട്യോളു ണ്ടാകും..............”

enough..

:)

November 5, 2009 2:52 PM  

നല്ല കവിത, വിഷമിപ്പിക്കുന്ന കവിത..

November 5, 2009 3:22 PM  

പൊടിപിടിച്ച് കൈകാൽ കുഴഞ്ഞ് തണുത്തു കിടക്കുന്ന കാറുകൾ എന്തെല്ലാം ഒളിപ്പിക്കുന്നുണ്ടാകും.

November 5, 2009 4:38 PM  

"കാത്തിരു പ്പുണ്ടാകും,
പെണ്ണുണ്ടാകും, പെണ്‍ കുട്ട്യോളു ണ്ടാകും.
ചാനലുകാര് പകര്‍ത്തി യെടുത്ത്-
നിമിഷങ്ങള്‍ അളന്ന് വിറ്റിട്ടുണ്ടാകും.
അരി തരാം, പണം തരാം,
ജീവിതം തരാമെന്ന് പലരു പറഞ്ഞി ട്ടുണ്ടാകും..!"

kalakkan...
kalippan...

November 5, 2009 5:34 PM  

നന്ദിയുണ്ട് പകല്‍ കിനാവാ

“ധൂമാവ്യതമായ ചതുര്‍ചക്ര ശകട”ത്തില്‍ നിന്ന്
ലളിതമായ ഒരു കവിതയ്ക്ക് ജന്മം നല്‍കിയതിന്.

November 5, 2009 9:30 PM  

പകലെ നീ പാലം കടന്നെടാ. കലക്കന്‍ എഴുത്ത്‌

November 6, 2009 5:51 AM  

കൂട്ടുകാരെ, സ്നേഹം , സന്തോഷം.
വായനക്കും ഈ തുറന്നെഴുത്തുകള്‍ക്കും..

November 6, 2009 9:19 AM  

നല്ല കവിത, പകലിന്റെ വെളിച്ചം കുറേശ്ശേ വന്നുതുടങ്ങുന്നു. ഉച്ചയാവുന്നതും കാത്ത്

November 8, 2009 9:18 AM  

നല്ല കവിത, പകലിന്റെ വെളിച്ചം കുറേശ്ശേ വന്നുതുടങ്ങുന്നു. ഉച്ചയാവുന്നതും കാത്ത്

November 8, 2009 9:19 AM  

ഈ പകല്‍ വല്ലാതെ പൊള്ളിക്കുന്നു

November 8, 2009 11:03 AM  

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി പുള്ളി വന്ന് കഴുകുമോ,,,,,?

November 8, 2009 2:14 PM  

ഹരീഷേ, നിര്‍ത്തീന്ന് പറഞ്ഞത് സത്യാ?! വെറുതെ ടെന്‍ഷനടിപ്പില്ലല്ലേ :)

November 8, 2009 2:17 PM  

ഈ നഗരം ഇപ്പോള്‍ നിരന്തരം കണ്ടുപേടിക്കുന്ന ഒരു ദു:സ്വപനമുണ്ട്.തുരുമ്പിച്ച വാഹനങ്ങളൂടേ ജഡം ചിതറിയ തെരുവുകള്‍,ആളോഴിഞ്ഞ ഭീകരരൂപികളായ കെട്ടിടങ്ങള്‍....

November 8, 2009 2:32 PM  

പകല്‍ജീടെ കവിതകളില്‍ ഒറ്റവായനയില്‍തന്നെ മനസിലായത്. :) ഇഷ്ടപ്പെട്ടു.

November 8, 2009 2:57 PM  

പകലാ, ഇപ്പോ എനിക്ക് ഒരു കവിയെ ഡാ എന്നു വിളിക്കാൻ കഴിയുന്നതിന്റെ അഹങ്കാരം ഇത്തിരി കൂടി. :)

മരവിപ്പിക്കുന്ന തണുപ്പാണ്
നിന്റെ ആ വിരലുകൾക്ക്,
അതിൽനിന്നുതിരുന്ന കവിതകൾക്ക്.

ഏതു നടു റോട്ടിലാകും
നിന്റെ ചോര വെയില്‍ കൊണ്ടുണങ്ങിയത്?
എത്ര ബാങ്കുകള്‍ പകുത്ത് തിന്നും
നിന്റെയാ നാറുന്ന ശവ ശരീരം?

പൊടിപിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്ന ആ കാറ് കണ്ടിട്ട് ഇത്രയൊക്കെ തോന്നുമോ?

November 8, 2009 5:40 PM  

:)

November 8, 2009 6:39 PM  

സമാധാന മായുറങ്ങട്ടെ
വഴി നടക്കുന്നവന്‍ ...

November 8, 2009 6:59 PM  

തകര്‍ന്ന കിനാവുകളുടെ പ്രതീകങ്ങളായി, പൊടി പിടിച്ച, മുന്‍സിപാലിറ്റി നോട്ടീസ് ഒട്ടിച്ചു വച്ച ഇത്തരം കാറുകള്‍ കറാമയിലും കാണാറുണ്ട്. പെണ്ണും കുട്ട്യോളും ഒന്നും ഈ കഥ അറിഞ്ഞിട്ടു ണ്ടാവില്ല, അറിയിച്ചിട്ടുമുണ്ടാവില്ല ...!!!

November 8, 2009 7:05 PM  

ഞാൻ കറങ്ങിത്തിരിഞ്ഞൊക്കെ ഇപ്പോ ഇവിട എത്തിയേഒള്ളു. രഞിത്ത് വിശ്വത്തിന്റെ കമന്റിൽനിന്ന് കടംകൊള്ളുന്നു “കിനാവുകാരാ... അര്‍ത്ഥമറിയാത്ത വാക്കുകളുടെ ജാഡകളില്ലാതെ. മനസ്സിനെ കുഴപ്പിക്കുന്ന ബിംബങ്ങളുടെ അതിസാരമില്ലാതെ ഹ്രുദയത്തിലേക്കൊഴുകുന്ന കുഞ്ഞരുവി പോലെയൊരു കവിത.“

November 8, 2009 11:34 PM  

മനസ്സിലായില്ല ....

November 9, 2009 8:33 AM  

ഇടക്കെപ്പോഴോ, എങ്ങിനെയോ അവസാനിപ്പിക്കേണ്ടിവരുന്ന സഞ്ചാരികളെയും അവരുടെ യാ‍ത്രകളെയും നൊമ്പരത്തോടെ ഓര്‍മ്മിപ്പിക്കുന്ന ഈ കവിതക്ക് ഒരു സലാം പറയാതെ പോകാന്‍ വയ്യ.
അഭിവാദ്യങ്ങളോടെ

November 9, 2009 9:59 AM  

ishtappettu

November 9, 2009 11:02 AM  

ജീവിതയാത്രയിലെവിടെയൊ സഞ്ചാരപഥങ്ങളിൽ കാലിടറി വീഴുന്നവരെ ഓർമ്മിപ്പിക്കുന്ന കവിത

നന്ദി ! ആശംസകൾ

November 9, 2009 12:21 PM  

ഇതിന് എന്ത് പ്രതിവിധി ? ദൈവമേ എല്ലാവരെയും കാത്തുകൊള്ളണേ.
പിന്നെ പകല്‍ കിനാവന്റെ കവിത, അതിങ്ങനെ ഒരു പ്രചോദനമായി തുടരട്ടെ. ആശംസകള്‍.

November 9, 2009 1:16 PM  

പകലെ, അങ്ങിനെ ഏത്ര ഇത്തരം തകര്‍ന്ന കിനാവുകളെ 80 ലും 100 ലും വേഗത്തില്‍ കാണാതെ കണ്ടു പിന്തള്ളിയാണ് നാം ഓരോ ദിവസ്സവും തള്ളി നീക്കുന്നത് അല്ലെ...എന്റെ ഓഫീസിന്റെ മുന്‍പിലും വീടിന്റെ മുന്‍പിലും ഓരോന്നുണ്ട്... കാണുമ്പൊള്‍ സങ്കടം തോന്നും...ഒപ്പം ദൈവമേ അതിലൊന്ന് എന്റെയോ എന്റെ പ്രിയപ്പെട്ടവരുടെയോ ആക്കാതെ കാക്കുന്നതിനു അനുദിനം നന്ദി എന്നും ഹ്രദയത്തില്‍ തോന്നും.

November 9, 2009 2:12 PM  

കവിത തന്ന സങ്കടം,
കവിത തന്ന സന്തോഷം..
നിന്‍റെ വാക്കിന്‍റെ പകല്‍ വെട്ടം..

November 9, 2009 2:32 PM  

പൊടിപിടിച്ചു കിടക്കുന്ന കാറിന്റെ കാര്യം എന്നെ ഓർമിപ്പിച്ചത് നാട്ടിൽ ഒരു പണിക്കും പോകാതെ പൊടിപിടിച്ച് മടിപിടിച്ചിരിക്കുന്ന ചില ടീമുകളെയാണ്. അവരുടെ മുകളിലും ആളുകൾ തെറി എഴുതി വെക്കാറുണ്ട്. ‘വല്ല പണിക്കും പൊയ്ക്കൂടേടോ‘ എന്നൊക്കെ ചോദിക്കാറുണ്ട്.
ചിലപ്പോ സഹികെട്ട് “നായിന്റെ മോനേ ഒന്നു പോയി കുളിക്കെടാ” എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.
:)
കവിത കൊള്ളാം.
വാക്കുകൾ അളന്നു വിറ്റ് കാശാക്കിക്കോ.
:)

November 9, 2009 6:11 PM  

ഇതുപോലെ പൊള്ളുന്ന എത്രയെത്ര പകലുകള്‍ ഇനിയും...നന്നായിരിക്കു‌.

November 9, 2009 9:53 PM  

ഇത് ജീവിതത്തിന്‍റെ മഞ്ഞക്കാലം,
എത്ര കഴുകി വെളുപ്പിക്കാന്‍
മനക്കെട്ടാലും, വെളുക്കില്ലെന്നു വാശി പിടിക്കുന്ന
കഴുവേറികളുടെ പകലും കടന്നു നീ നടന്നലയുമ്പോള്‍
എത്ര vattam ഞാന്‍ kikotti vilicchu നിന്നെ
ഞാന്‍

November 10, 2009 2:07 PM  

കൂട്ടുകാര്‍ക്കെല്ലാം നന്ദി, വായനക്കും, അഭിപ്രായങ്ങള്‍ക്കും.

November 10, 2009 4:17 PM  

കൂട്ടുകാരെ നമുക്കിതിനെ "ഉത്തരാധുനികം" എന്ന് വിശേഷിപ്പിക്കാം .........ആധുനികതയില്‍ നിന്ന് കൊണ്ട് മനുഷ്യന്‍റെ ഇന്നത്തെ ചിന്തയും ...പണമുണ്ടാക്കുന്ന ഓരോരോ വഴികളും തുറന്നു കാണിച്ചുതന്നതിന്
രസകരവും ഒപ്പം ഏറെ ചിന്തയ്ക്ക് വകയുള്ളതും ....
നന്‍മകള്‍ നേരുന്നു
നന്ദന

November 16, 2009 3:18 PM  

പകലന്,

വല്ലാത്ത ഒന്നാണിത്. ഒരുപാട് ചിന്തകള്‍, തിരിച്ചറിയാത്ത എന്തൊക്കെയോ നൊമ്പരങ്ങള്‍, ഒക്കെയും തരുന്ന ഒന്ന്. ഇതു പോലെ ഒരു വാഹനം എന്റെ നാടില്‍, എന്റെ വീട്ടിന്ടുത്ത് കിടന്നിരുന്നു. ഈയടുത്ത കാലം വരെ.

നന്നായിരിക്കുന്നു.

December 2, 2009 7:37 AM  

എന്തൊക്കെയോ പറയണമെന്നുണ്ട്.ബട്ട് മുകളില്‍ കിടക്കുന്ന 44 എണ്ണത്തില്‍ നിന്നും വ്യത്യസ്തമാകണമല്ലോ.സോ തത്ക്കാലം നടക്കില്ല.

പൊടിപുരണ്ട ഒരു കാറ് കണ്ടപ്പോഴേക്കും ചിന്തപോയ ഒരു പോക്ക് നോക്കണേ :) എന്തൊക്കെയോ നൊമ്പരമുണര്‍ത്തുന്ന വരികള്‍ പകലന്‍‌ക്കാ...ആശംസകള്‍

March 14, 2010 4:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്