എം. വി. അബ്ദുൽ റഹിമാൻ (69) ദുബായിൽ മരണപ്പെട്ടു.

October 27th, 2017

ദുബായ് : ചാവക്കാട് ബ്ലാങ്ങാട് സ്വദേശി മുസ്ലി യാം വീട്ടിൽ എം. വി. അബ്ദുൽ റഹിമാൻ (69) ദുബായിൽ വെച്ച് മരണ പ്പെട്ടു. പനി ബാധിച്ച തിനാൽ രണ്ടു ദിവസം മുൻപേ ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു.

blangad-mv-abdul-rahiman-ePathram

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലിയാരുടെ ഏഴു മക്കളില്‍ മൂത്ത മക നാണ് അബ്ദുല്‍ റഹിമാന്‍. ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബുദാബി) അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.

വെളിയങ്കോട് കുറോട്ടില്‍ ഉമ്മര്‍ എന്നവരുടെ മകള്‍ റംല യാണു ഭാര്യ. ബിനില്‍ റഹ്മാന്‍, അജ്മല്‍, ഷിന്‍സി, ജിൻസി എന്നിവരാണു മക്കള്‍. ദേരയിലെ ഗൾഫ് ജനറൽ ട്രേഡിംഗ് എന്ന സ്ഥാപന ത്തിൽ ജനറൽ മനേജർ ആയി രുന്നു. കഴിഞ്ഞ 45 വർഷ മായി ഇതേ കമ്പനി യിൽ ജോലി ചെയ്തു വരികയായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹൃദയാഘാതം : മലയാളി അബുദാബി യിൽ വെച്ച് മരിച്ചു

October 20th, 2016

kozhanchery-kc-kurian-thomas-ePathram.jpg
അബുദാബി : ഗോൾഡൻ സെനിത് ബില്‍ഡിംഗ് മെറ്റീരി യൽസ് ഉടമ കോഴഞ്ചേരി, കീഴുകര ചെന്തിട്ടയിൽ കുര്യൻ സി. തോമസ് (പ്രസാദ് 60) ഇന്ന് രാവിലെ (ഒക്ടോബർ 20) ഹൃദയാഘാത ത്തെ ത്തുടർന്നു അബു ദാബി യിൽ വെച്ച് മരിച്ചു. നിയമ നടപടി കള്‍ക്കു ശേഷം മൃത ദേഹം നാട്ടില്‍ എത്തിക്കും.

കുമ്പനാട് പുളിക്ക ക്കുഴിയിൽ ജോളി യാണ് ഭാര്യ.

മക്കൾ : പ്രിയ(അബുദാബി), പ്രീതി (അമേരിക്ക), പ്രശോഭ് (എഞ്ചിനീയറിംഗ് വിദ്യാർത്ഥി). മരുമക്കൾ : ജോൺ എബ്രഹാം(അബുദാബി),ജെൻസൺ തോമസ് (അമേരിക്ക).

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നാട്ടില്‍ അവധിക്കു പോയ പ്രവാസി വാഹന അപകട ത്തില്‍ മരിച്ചു

December 26th, 2015

ponnani-kallam-mukkil-aneesh-ePathram അബുദാബി : സഹോദരി യുടെ വിവാഹ നിശ്ചയ ത്തിന് അവധി ക്ക് നാട്ടില്‍ പോയ പൊന്നാനി കറുക ത്തിരുത്തി സ്വദേശി കെ. അനീഷ് (25) വാഹന അപകട ത്തില്‍ മരിച്ചു. അനീഷും സുഹൃത്ത് മിഥുനും ബൈക്കില്‍ യാത്ര ചെയ്യവെ വ്യാഴാഴ്ച രാത്രി പൊന്നാനി തെയ്യങ്ങാട് വെച്ചാണ് അപകടം. ഇരു വരേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ എത്തിച്ചു എ ങ്കിലും അനീ ഷിനെ രക്ഷിക്കാൻ സാധിച്ചില്ല. മിഥുനാണ് ബൈക്ക് ഓടിച്ചിരുന്നത്.

karukathiruthi-kallam-mukkil-aneesh-ePathram
രണ്ടര വര്‍ഷം മുമ്പ് അബുദാബി യിൽ എത്തിയ അനീഷ് മുസഫ യില്‍ ഗള്‍ഫ് ലാബറോട്ടറിയില്‍ ജിയോളജിസ്റ്റ് ആയിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാന ങ്ങളില്‍ സജീവ മായി പ്രവര്‍ത്തി ച്ചിരുന്ന അനീഷ് അബുദാബി ശക്തി തിയറ്റേഴ്സ്, പൊന്നാനി ക്കാരുടെ കൂട്ടായ്മ യായ ‘ഇസ്മെക്’ (ഇമ്പിച്ചി ബാവ സ്മാരക മെഡിക്കല്‍ ആന്റ്എഡ്യുക്കേഷണല്‍ സെന്റര്‍) എന്നീ കൂട്ടായ്മ കളുടെ സജീവ പ്രവര്‍ ത്തകൻ ആയി രുന്നു.

കറുക ത്തിരുത്തി കല്ലം മുക്കില്‍ കൃഷ്ണന്‍ കുട്ടി യുടേ യും ശകുന്തള യുടേ യും ഇളയ മകനാണ്.

സഹോദരിമാര്‍ : ധന്യ, അനിത.

- pma

വായിക്കുക:

Comments Off on നാട്ടില്‍ അവധിക്കു പോയ പ്രവാസി വാഹന അപകട ത്തില്‍ മരിച്ചു

കാവു വിള വീട്ടിൽ ഇസ്സഹാക്ക് നിര്യാതനായി

December 22nd, 2015

തിരുവനന്തപുരം : മുരിക്കുംപുഴ കാവു വിള വീട്ടിൽ ഇസ്സഹാക്ക്, പെട്ടന്നുണ്ടായ അസുഖം മൂലം തിങ്കളാഴ്ച രാവിലെ നിര്യാതനായി.

murikkumpuzha-kavu-vila-veettil-issahaq-ePathram
അബു ദാബി യിൽ ജോലി ചെയ്യുന്ന അഡ്വ. ഐഷാ സക്കീർ, ഹാരൂണ്‍, ഹാഷിം, ഹാരിസ്, ഹംല എന്നിവ രാണ് മക്കൾ.

അമൃത ടി. വി. യുടെ ഗൾഫിൽ നിന്നുള്ള ടോക് ഷോ ആയ ഗൾഫ് ഫ്രെയിംസി ന്റെ അവതാരക യാണ് മകൾ അഡ്വ. ഐഷാ സക്കീർ.

- pma

വായിക്കുക:

Comments Off on കാവു വിള വീട്ടിൽ ഇസ്സഹാക്ക് നിര്യാതനായി

അസ്ഹരി തങ്ങള്‍ നിര്യാതനായി

November 23rd, 2015

sayyid-abdul-rahiman-azhari-thangal-ePathram മലപ്പുറം : പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി ക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി (അസ്ഹരി തങ്ങള്‍ – 95 ) നിര്യാതനായി. പ്രമുഖ ബഹു ഭാഷാ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ (ഇ. കെ. വിഭാഗം) പ്രസിഡണ്ടു മായിരുന്നു അസ്സയ്യിദ് ഹൈദറൂസ് അല്‍ അസ്ഹരി തങ്ങള്‍

വളാഞ്ചേരി കുള മംഗലം വലിയ ജാറ ത്തിലെ സ്വവസതി യില്‍ നവംബര്‍ 21 ശനിയാഴ്ച രാത്രി യോടെ യായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് ഏറെ ക്കാല മായി തങ്ങള്‍ വിശ്രമ ജീവിതം നയിച്ചു വരിക യായി രുന്നു.

azhari-thangal-samastha-leader-ePathram

അസ്ഹരി തങ്ങള്‍

സമസ്ത പ്രസിഡണ്ടായിരുന്ന കണ്ണിയത്ത് അഹമ്മദ മുസ്ലിയാരുടെ മരണത്തെ തുടന്ന് ഒഴിവ് വന്ന പ്രസിഡണ്ട് സ്ഥാനത്തേക്ക് തങ്ങളെ നിയമി ക്കുക യായി രുന്നു. അസ്ഹരി തങ്ങള്‍ എന്ന പേരില്‍ അറിയ പ്പെട്ടി രുന്ന അദ്ദേഹം പരിശുദ്ധ മക്ക യില്‍ ദീര്‍ഘ കാലം മുദര്‍രിസായി സേവനം അനുഷ്ടിച്ചിരുന്നു. ഗ്രന്ഥ കര്‍ത്താവ്, ബഹു ഭാഷാ പണ്ഡിതന്‍, പ്രഭാ ഷക ന്‍, തുടങ്ങിയ നില കളിലും തങ്ങള്‍ പ്രശോഭിച്ചു.

മക്കള്‍ : സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റ ക്കോയ തങ്ങള്‍ (ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി, പരേത യായ സയ്യിദത്ത് മൈമുന ബീവി. മരുമക്കള്‍ നൂറാ ബീവി തളിപ്പറമ്പ്, ഹാജറ ബീവി കല്‍പകഞ്ചേരി, മഹിജബിന്‍ മുനിയൂര്‍, ഹംസ ബീവി പരപ്പനങ്ങാടി, ആരിഫ ബീവി കൊടു വള്ളി.

- pma

വായിക്കുക:

Comments Off on അസ്ഹരി തങ്ങള്‍ നിര്യാതനായി

1 of 100123...1020...Last »

« Previous « പി. വി. അബ്ദുട്ടി ഹാജി ഒരുമനയൂര്‍
Next Page » കാവു വിള വീട്ടിൽ ഇസ്സഹാക്ക് നിര്യാതനായി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine