ഷാനവാസ് അന്തരിച്ചു

August 5th, 2025

actor-shanawas-passed-away-on-age-of-71-ePathram
നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. 2025 ആഗസ്റ്റ് 4 തിങ്കളാഴ്ച രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധ മായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പാളയം മുസ്‌ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടക്കും.

actor-shanavas-first-movie-premageethangal-in-1981-ePathram

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങള്‍ (1981) എന്ന സിനിമയിൽ നായകനായിട്ടാണ് ഷാനവാസ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. ആശ, മൈലാഞ്ചി, ഗാനം, ചിത്രം, കോരിത്തരിച്ച നാൾ, ഒരിക്കൽ ഒരിടത്ത്, വെളിച്ചമില്ലാത്ത വീഥി, ലാൽ അമേരിക്കയിൽ, രതി ലയം തുടങ്ങി തൊണ്ണൂറോളം സിനിമകൾ തമിഴ് – മലയാളം ഭാഷകളിലായി ഷാനവാസ് അഭിനയിച്ചു.

മണിത്താലി, ഹിമം, ഇരട്ടിമധുരം, ജസ്റ്റിസ് രാജ, പ്രശ്നം ഗുരുതരം എന്നിങ്ങനെ പിതാവ് പ്രേം നസീറുമൊത്തു നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.

എന്നാൽ ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ പ്രേം നസീറും ഷാനവാസും അച്ഛനും മകനുമായി തന്നെ വേഷമിട്ടു. ഇതിനിടെ നിരവധി ടെലി സിനിമകളിലും സീരിയലുകളിലും ഭാഗമായി. കുമ്പസാരം, സക്കറിയ യുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ പ്രതി നായക വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘ജനഗണമന’യാണ് അവസാനമായി അഭിനയിച്ച സിനിമ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം

August 1st, 2025

actor-vijaya-raghavan-urvasi-get-71-th-national-awards-ePathram
കേരളത്തിന് മികച്ച നേട്ടവുമായി 71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയ രാഘവൻ മികച്ച സഹ നടൻ ആയും ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ ഉർവ്വശി മികച്ച സഹ നടി ആയും തെരഞ്ഞെടുത്തു.

മലയാളത്തിലേക്ക് എത്തിയ മറ്റു പുരസ്കാരങ്ങൾ : മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്. ഈ ചിത്രം ഒരുക്കിയ ക്രിസ്റ്റോ ടോമി മികച്ച സംവിധായകന്‍. മികച്ച എഡിറ്റർ : മിഥുൻ മുരളി (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : മോഹന്‍ദാസ് (ചിത്രം 2018). റെക്കോർഡിംഗ് ആൻഡ് മിക്സിങ് പ്രത്യേക ജൂറി പുരസ്‌കാരം : എം. ആര്‍. രാജാ കൃഷ്ണന്‍ (ചിത്രം : അനിമല്‍).

മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ (ചിത്രം : ജവാൻ) വിക്രാന്ത് മാസെ (ചിത്രം : ട്വല്‍ത്ത് ഫെയില്‍) എന്നിവർ പങ്കിട്ടു. മികച്ച നടി റാണി മുഖര്‍ജി (ചിത്രം : മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണ്ണയിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

June 26th, 2025

justis-hema-committee-report-against-cinema-ePathram
സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർ നടപടികൾ അവസാനിപ്പിച്ചു എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൊഴി നൽകിയവർ ആരും തന്നെ തുടർന്നുള്ള കാര്യങ്ങളിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചത് എന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്. 35 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതിൽ ഒരു കേസ് ആവർത്തനം ആയിരുന്നു. അതിനാൽ 34 കേസുകളിലെ തുടർ നടപടികളാണ് അവസാനിപ്പിച്ചത്‌.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നും കോടതി പറഞ്ഞു. എന്നാൽ പരാതികൾ സ്വീകരിക്കാൻ പൊലീസിന്റെ നോഡൽ ഓഫീസ് പ്രവർത്തനം തുടരണം എന്നും കോടതി നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് : പല വിഗ്രഹങ്ങളും ഉടയും

സ്ത്രീകള്‍ക്ക് പരാതി പരിഹാര സംവിധാനം വേണം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാജി എൻ. കരുൺ അന്തരിച്ചു

April 29th, 2025

film-director-shaji-n-karun-ePathram

ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്ത പുരം വഴുതക്കാട്ടെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. ദേശീയ, അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി മലയാള സിനിമകളുടെ ക്യാമറാ മാൻ, സംവിധായകൻ എന്നീ നിലകളിലുള്ള അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ.

കെ. പി. കുമാരൻ്റെ ലക്ഷ്മി വിജയം (1976) എന്ന സിനിമ യിലൂടെ ഛായാഗ്രഹകനായി രംഗ പ്രവേശം ചെയ്ത ഷാജി,  പിന്നീട് ഞാവൽപ്പഴങ്ങൾ, കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് എന്നിങ്ങനെ ജി. അരവിന്ദൻ സിനിമകൾ, എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ, കെ. ജി. ജോർജ്ജ്, പദ്മരാജൻ, മോഹൻ തുടങ്ങി പ്രമുഖരുടെ സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചു.

പ്രേംജിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പിറവി (1988), സ്വം (1994), മോഹൻ ലാലിന്റെ വാനപ്രസ്ഥം (1999), മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് (2010), ജയറാം അഭിനയിച്ച സ്വപാനം (2014), ഓള് (2018) തുടങ്ങി സംവിധാനം ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്ക പ്പെടുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

ആദ്യ സംവിധാന സംരംഭമായ ‘പിറവി’ ക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ എന്ന പ്രത്യേക പരാമർശം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക മലയാള സിനിമ എന്നുള്ള സവിശേഷത കൂടിയുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

March 30th, 2025

empuraan-mohanlal-apologize-on-facebook-epathram

തൻ്റെ സിനിമ തൻ്റെ സുഹൃത്തുക്കൾക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് എമ്പുരാൻ താരം മോഹൻ ലാൽ തൻ്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിപ്പിട്ടു. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ മത വിഭാഗത്തോടോ തൻ്റെ സിനിമ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് തൻ്റെ കടമ തന്നെ എന്ന് സമ്മതിച്ച മോഹൻ ലാൽ അത്തരം വിഷയങ്ങളെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തൻ്റെ ടീം തീരുമാനിച്ചു കഴിഞ്ഞു എന്നും അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു.

https://www.facebook.com/ActorMohanlal/posts/1236636767829586

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 175123...1020...Last »

« Previous « ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച
Next Page » ഷാജി എൻ. കരുൺ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine