അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2025-26 വർഷത്തെ മാനേജിംഗ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ മെമ്പേഴ്സ് മീറ്റ് പരിപാടികളുടെ വൈവിധ്യത്താലും നടത്തിപ്പ് കൊണ്ടും വേറിട്ടതായി.
ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി വി. പി. കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ, നോർക്ക പ്രവാസി ക്ഷേമ നിധി പെൻഷൻ പദ്ധതികൾ, എം. പി. അബ്ദുസമദ് സമദാനി, സിംസാറുൽ ഹഖ് ഹുദവി എന്നിവരുടെ പ്രഭാഷണം, സ്മാർട്ട് ഐ. ഐ. സി പ്രൊജക്റ്റ്, സയൻസ് എക്സിബിഷൻ, ചെസ്സ് ടൂർണ്ണ മെന്റ്, ബാഡ്മിൻ്റൺ ടൂർണ്ണ മെന്റ്, പുസ്തക പ്രകാശനം, അവാർഡ് ദാനം തുടങ്ങി സെന്റർ മാനേജിംഗ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വിവിധ വിഭാഗങ്ങളുടെ സെക്രട്ടറിമാർ വിശദീകരിച്ചു.
മെമ്പേഴ്സ് മീറ്റിൽ പങ്കെടുത്തവരെ നാല് ഗ്രൂപ്പുകളായി തിരിച്ച് ക്വിസ്സ്, ബോൾ പിക്കിംഗ്, ബോൾഡ് ഔട്ട്, പെനാൽറ്റി ഷൂട്ടൗട്ട്, വടംവലി, അന്താക്ഷരി തുടങ്ങിയ വിനോദ-വിജ്ഞാന-കായിക മത്സരങ്ങളിൽ ദയൂ ബന്ദ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, അൽ-അസ്ഹർ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓരോ മണിക്കൂറിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി, അനീസ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയൽ, മുഹമ്മദ് ശഹീം, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കബീർ ഹുദവി, ഇബ്രാഹിം മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.