24 May 2008

ദിവ്യാ ജോഷിആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍:
 
വ്യാജ ചികിത്സ
 
ഇരിങ്ങാലക്കുടയ്ക്കടുത്ത് പരപ്പൂക്കരയിലെ തൊട്ടിപ്പാളിലാണ് ദിവ്യാ ജോഷിയുടെ ആശ്രമം. തൊട്ടിപ്പാളിലെ ചെറുമ്പത്ത് ശ്രീധരന്റെ മകള്‍ ദിവ്യ മൂന്ന് വര്‍ഷം മുന്‍പാണ് തന്നില്‍ വിഷ്ണുമായ കുടി കൊള്ളുന്നു എന്ന് പ്രഖ്യാപിച്ച് വീട്ടുവളപ്പില്‍ ക്ഷേത്രം സ്ഥാപിച്ച് പൂജകള്‍ തുടങ്ങിയത്. ദിവ്യയുടെ വിവാഹശേഷം ആയിരുന്നു ഇത്. ജോഷി ദിവ്യയുടെ ഭര്‍ത്താവാണ്. മൂന്ന് വര്‍ഷം കൊണ്ട് ദിവ്യാ ജോഷി നേടിയ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 42 ലക്ഷം രൂപയുടെ വിദേശ കാറിലാണ് ഇവര്‍ സഞ്ചരിക്കുന്നത്.
 
ദിവ്യാ ജോഷിയുടെ വെബ് സൈറ്റ്

 
22 മെയ് 2009
 
തൃശ്ശൂര്‍ പറപ്പൂക്കരയില്‍ ദിവ്യാ ജോഷി എന്ന സന്യാസിനിയുടെ ആശ്രമം പോലീസ് റെയിഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്യാസിനിയെ പോലീസ് ചോദ്യം ചെയ്തു.
 
ഗര്‍ഭാശയ ക്യാന്‍സര്‍ പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് തന്നില്‍ നിന്ന് ദിവ്യാ ജോഷി ലക്ഷങ്ങള്‍ തട്ടിച്ചുവെന്ന നെടുപുഴ സ്വദേശിനി ലക്ഷ്മികുട്ടി അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ദിവ്യാ ജോഷിയുടെ ആശ്രമത്തില്‍ റെയിഡ് നടത്തിയത്. പോലീസിലെ പരാതിയെ കുറിച്ച് അറിഞ്ഞ ഉടന്‍ ദിവ്യാ ജോഷി തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി അഡ്മിറ്റാവുകയായിരുന്നു.മറ്റൊരു സംഘം പോലീസ് ആശുപത്രിയിലെത്തി ദിവ്യാ ജോഷിയുടെ ഭര്‍ത്താവ് ജോഷിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചികിത്സയിലായത് കൊണ്ട് ദിവ്യാ ജോഷിയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ അവരുടെ മുറിയുടെ പുറത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 
23 മെയ്
കേരളത്തിലെ കപട സന്യാസിമാരില്‍ ഭൂരിഭാഗവും ദീര്‍ഘ നാള്‍ മനോരോഗ ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവരാണെന്ന് പ്രശസ്തരായ സൈക്കിയാട്രിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്നലെ പോലീസ് ആശ്രമം റെയിഡ് ചെയ്ത ത്രിശ്ശൂരിലെ സന്യാസിനി ദിവ്യാ ജോഷിയും ദീര്‍ഘ നാള്‍ മനോരോഗ ചികിത്സയ്ക്ക് വിധേയ ആയിട്ടുണ്ട്.
 
തൃശ്ശൂരിലെ വെസ്റ്റ്ഫോര്‍ട്ട് എന്ന ഹൈ ടെക് ആശുപത്രിയിലാണ് ദിവ്യാ ജോഷി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആശുപത്രി രേഖകള്‍ പ്രകാരം അഞ്ച് വര്‍ഷം മുന്‍പാണ് ദിവ്യ ഇവിടെ ആദ്യമായി ചികിത്സ തേടി എത്തുന്നത്. മനോരോഗത്തിനായിരുന്നു ചികിത്സ. ഏതാണ്ട് രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ദിവ്യ ഈ ആശുപത്രിയിലെ സൈക്ക്യാട്രിസ്റ്റിന്റെ ചികിത്സയ്ക്ക് വിധേയയായി. ഇതിനു ശേഷമാണ് തന്നില്‍ വിഷ്ണു മായ കുടി കൊള്ളുന്നു എന്ന് പ്രഖ്യാപിച്ച് വീട്ടു വളപ്പില്‍ ആശ്രമവും ക്ഷേത്രവും പണിത് സന്യാസിനി ആയി മാറിയത്. സന്യാസിനി ആയ ശേഷവും ഒരു വര്‍ഷത്തോളം ചികിത്സ തുടര്‍ന്നു.
 
ദിവ്യ ജോഷി മാത്രമല്ല ഹിമവല്‍ ഭദ്രാനന്ദ അടക്കമുള്ള പല കപട സന്യാസിമാരും പൂര്‍വാശ്രമത്തില്‍ കേരളത്തിലെ പ്രമുഖരായ സൈക്ക്യാട്രിസ്റ്റുകളുടെ ചികിത്സ തേടിയിട്ടുണ്ട്. മനോരോഗികളായിരുന്ന ഇവര്‍ സന്യാസജീവിതം ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് മനോരോഗ ചികിത്സയിലാണ് എന്നത് ശ്രദ്ധേയമാണ്.
 
18 സെപ്റ്റെംബര്‍ 2009
ദിവ്യാ ജോഷി വിഷം കഴിച്ചു ആത്മഹത്യ ചെയ്തു
 


ആള്‍ ദൈവ അഗ്രിഗേറ്റര്‍

5അഭിപ്രായങ്ങള്‍ (+/-)

5 Comments:

ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുന്ന ചാനലുകള്‍ വാര്‍ത്തയില്‍ വ്യാജ സ്വാമിമാരെ അധിക്ഷേപിക്കുകയും ഇതിനൊക്കെ പുറകെ പോവുന്ന ജനത്തിനെ അന്ധ വിശ്വാസികള്‍ എന്ന് മുദ്ര കുത്തുകയും ചെയ്യുമ്പോള്‍ തന്നെ പ്രേതവും യക്ഷിയും മറ്റും മുഖത്ത് പൌഡറും തേച്ച് കടമറ്റത്ത് കത്തനാരോടും, ധര്‍മശാസ്താവിനോടും, തോമാശ്ലീഹായോടും മറ്റും ഏറ്റുമുട്ടാന്‍ വരുന്നതും ദിവ്യ ശക്തിയാല്‍ മരിച്ചവരെ പോലും ജീവിപ്പിക്കുന്നതും കുറൂരമ്മയെ പോലെയുള്ള ആള്‍ ദൈവങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും ഒക്കെ ചെയ്ത് പാവം പൊതുജനത്തെ അന്ധ വിശ്വാസത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. കാരണം ഈ വ്യാജ ദിവ്യന്മാരെ പോലെ തന്നെ അവര്‍ക്കും അറിയാം ഭക്തിയുടെ വ്യാപാര സാദ്ധ്യത എത്രയാണെന്ന്.

May 25, 2008 11:22 AM  

സ്വാമി എവറസ്റ്റ് കമന്റേശ്വരാ.....അങ്ങൊരു വ്യാജനാണെങ്കിലും പറഞ്ഞത്‌ നേരാ......

May 25, 2008 5:01 PM  

വാസ്തവം
മാധ്യമങ്ങളുടെ ഇരട്ടത്താപ്പു നയം...

പിന്നെ ഈ ദ്യവ്യയെ കണ്ടാല്‍ ഒന്ന് തൊഴാന്‍ തോന്നാത്തവര്‍ ഉണ്ടാവുമോ ?

ഷക്കില സ്റ്റെയിലല്ലേ...

June 3, 2008 1:18 PM  

ഈ പള്ളിയിലും വെള്ളാ പള്ളി വെള്ളമോഴിച്ചോ?

June 9, 2009 1:03 PM  

വെള്ളമോഴിച്ചോ എന്നല്ല. ആ പുണ്യ ശ്രീ കോവില്‍ നട തുറന്നോ ? (!!!) പൂജിച്ചോ എന്നാണ് അറിയേണ്ടത്

June 23, 2009 10:52 AM  

Post a Comment

« ആദ്യ പേജിലേക്ക്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്