24 May 2008

തങ്കു ബ്രദര്‍ എന്ന മാത്യു കുരുവിള

അരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍:

വ്യാജ ചികിത്സ

പണം തട്ടിപ്പ്വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം പട്ടണത്തില്‍ പൊട്ടിയ ഒരു ചിട്ടി കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു തങ്കു ബ്രദര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്യു കുരുവിള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്‍. ചിട്ടി പൊട്ടിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയ ഇയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കു ബ്രദറായി പുനരവതരിച്ചു എന്നും നാട്ടുകാര്‍ പറയുന്നു. ദൈവവഴിയില്‍ ആയതോടെ പൂര്‍വാശ്രമ കഥകളൊക്കെ ബ്രദര്‍ മറന്നു എന്നാണ് നാട്ടുകാരുടെ പരാതി. രോഗശാന്തിയുടെ പേരില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് ബ്രതര്‍ വളര്‍ന്നു. ആറ് വര്‍ഷം കോണ്ട് തങ്കു ബ്രദര്‍ കോടീശ്വരനായി. കോട്ടയത്തെ സ്വര്‍ഗീയ വിരുന്നിന്റെ ആസ്ഥാനം പടര്‍ന്ന് പന്തലിച്ചു. ഇതിനിടയിലെപ്പോഴോ മാത്യു കുരുവിള ഡോ. മാത്യു കുരുവിളയായി.
കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പണം നിക്ഷേപിക്കാന്‍ പന്തലില്‍ പ്രത്യേകം പെട്ടി സ്ഥാപിച്ചാണ് പ്രാര്‍ഥന.

ജീവകാരുണ്യ പ്രവര്‍ത്തനം വിശദമാക്കുന്ന സ്വര്‍ഗീയ വിരുന്നിന്റെ വെബ് സൈറ്റിലും സംഭാവനകള്‍ നിക്ഷേപിക്കാനുള്ള അക്കൌണ്ട് നമ്പര്‍ പ്രത്യേകം എടുത്ത് കാട്ടുന്നുണ്ട്. (മാധ്യമ ശ്രദ്ധയെ തുടര്‍ന്ന് ഈ പേജ് നീക്കം ചെയ്തു)
ആര്‍ഭാടം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന തങ്കു ബ്രതറിന്റെ കാരാപുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് ജില്ലയിലെ തന്നെ ഏറ്റവും വലുതാണെന്ന് നാട്ടുകാര്‍ പറയുന്നു.


22 മെയ്രോഗ ശാന്തി ശ്രുശ്രൂഷയുടെ പേരില്‍ കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കോട്ടയത്തെ തങ്കു ബ്രതറിനെ കുറിച്ചുള്ള പ്രതിഷേധക്കാരുടെ ആരോപണം. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. തങ്കു ബ്രതറിന്റെ ആസ്ഥാനത്തേക്ക് ബി. ജെ. പി. യുടെയും ജനകീയ പ്രതിരോധ സമിതിയുടേയും പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഇന്‍കം ടാക്സ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും തന്നെ കുറിച്ചും തന്റെ സ്വത്തിനെ കുറിച്ചും അന്വേഷണം നടത്തിയതാണെന്ന് തങ്കു ബ്രതര്‍ പറഞ്ഞു. തനിക്കൊന്നും മറച്ചു വെയ്ക്കുവാന്‍ ഇല്ലെന്നും തങ്കു ബ്രദര്‍ പറഞ്ഞു.

23 മെയ്
സര്‍ക്കാര്‍ ശമ്പളം കൈപറ്റികൊണ്ട് തങ്കു ബ്രതറിന്റെ അവകാശ വാദങ്ങളെ സാക്ഷ്യപ്പെടുത്തുന്ന കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി. മരുന്നില്ലാതെ മാറാ രോഗങ്ങള്‍ മാറ്റി എന്ന വാദങ്ങളാണ് ഡി. എം. ഓ. നേരിട്ട് പ്രത്യക്ഷപ്പെട്ട് സാക്ഷ്യപ്പെടുത്തുന്നത്.

കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബെഞ്ചമിന്‍ ജോര്‍ജ്ജ് തങ്കു ബ്രദറിന്റെ കടുത്ത ആരാധകനും അനുയായിയുമാണ്. കോട്ടയത്ത് നടന്ന കണ്‍വന്‍ഷനില്‍ പ്രാര്‍ഥന കോണ്ട് ഒരാളുടെ നടു വേദന മാറ്റി എന്ന തങ്കു ബ്രദറിന്റെ അവകാശവാദത്തെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. ഡി. എം ഓ യുടെ പദവിയിലിരുന്നു കോണ്ട് ബെഞ്ചമിന്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ശരിയല്ല എന്നാണ് ആക്ഷേപം. ഇത് മാത്രമല്ല സര്‍ക്കാര്‍ ശമ്പളം കൃത്യമായി കൈപറ്റുന്ന ഡി. എം. ഓയുടെ അല്‍ഭുത പ്രവര്‍ത്തികള്‍. ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് നിര്‍മ്മിച്ച പൂന്തോട്ടത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ ബോര്‍ഡ് സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തത് ഇദ്ദേഹമാണ് എന്നാണ് ആരോപണം. അടുത്തയിടെ ഒരു സുവിശേഷ ചാനലില്‍ പ്രത്യക്ഷപ്പെട്ട പകര്‍ച്ച പനി ഇല്ലാതാവാന്‍ കാരണം തങ്കു ബ്രദറിന്റെ പ്രാര്‍ഥനയാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തിയതായും ആക്ഷേപം ഉണ്ട്.
ആള്‍ ദൈവ അഗ്രിഗേറ്റര്‍

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

Thangu brother is not claiming as a god. But this blog is carefully closing the eyes on the biggest demigod of Kerala - Amrithanadamayi Devi- implicates that she is a godess?? Why ??
For Thangu brother crime branch, Intelligence, and Income tax conducted investigations and found that he has not done any thing against the law of the land. Most of the media reports are perverted and purposefully hiding many facts. Go to the website www.theheavenlyfeast.org about the ministry details and current updates. Thangu brother is a blessing to the Church of India !!

December 3, 2009 12:10 PM  

Thangu brother is not claiming God, as said by the Anony above, but he seems to be claiming an agent or mediator of God and amassing wealth by cheating people giving divine curing of diseases and sufferings. As he and others hold political and governmental backing nobody could chain this culprit.

December 3, 2009 5:37 PM  

ഇകുതിപ്പണം കൊണ്ട് ശംബളം പറ്റുന്ന ഡോക്ടർമാർ ഇത്തരം സംഗതികൾക്ക് സാക്ഷ്യം പറയുവാൻ പോകുമ്പോളവരെ സർവ്വീസിൽ വെക്കുന്നവരെ വേണം പറയുവാൻ.,

അധ്യാത്മികതയും അൽഭുതസിദ്ദിയും പറഞ് തട്ടിപ്പുനടത്തുകയും ആർഭാടജീവിതം നയിക്കുകയും ചെയ്യുന്നവരെ പുറത്തുകൊണ്ടുവരുവാൻ ഇത്തരം വാർത്തകൾൽ ഉപകരിക്കും.....

ദിവ്യാൽഭുതസിദ്ധിക്കാർ എന്തേ ആയിരക്കണക്കായ കാൻസർ രോഗികളെയും എയ്ഡ്സ് രോഗികളേയും ആശുപത്രിയിൽ പോയി നേരിട്ട് “അനുഗ്രഹമോ/പ്രാർഥനയോ” നടത്തി സൌക്യം വരുത്താത്തെ? ഒക്കെ ആളുകളെ പറ്റിച്ച് സമ്പാദ്യം ഉണ്ടാക്കുവാൻ ഉള്ള ഒരോ തട്ടിപ്പുകൾ എന്നല്ലാതെ എന്തുപറയ്യാൻ...ഡോക്ടർമ്മാർ ഇമ്മാതിരി സംഗതികളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ അന്ധവിശ്വസം വർദ്ധിക്കാനേ ഇടനൽlകൂ..

December 3, 2009 5:39 PM  

ഡി.എം.ഓ ആയ ഡോക്ടര്‍ എന്നു വിളിക്കപ്പെടുന്ന ബഞ്ചമിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തങ്കു ബ്രദറന്മാരും കെപി യോഹന്നാന്മാര്‍ക്കും പഞ്ചായത്തു മുതല്‍ കേന്ദ്രഗവണ്മെന്റുവരെയുള്ള ജനാധിപത്യ-അധികാര കേന്ദ്രങ്ങളുടെ എല്ലാ തുറയിലും ആളുകളും സ്വാധീനവും ഉള്ളപ്പോള്‍ ആദ്യത്തെ അനൊണി പറഞ്ഞ, “അന്വേഷ്ണങ്ങളില്‍ ഒന്നും നിയമവിരുദ്ധമാ‍യി കണ്ടില്ല” എന്ന സര്‍ട്ടിഫിക്കറ്റില്‍ അത്ഭുതം ഇല്ല. ഇവനെ പോലുള്ള തട്ടിപ്പുകാരെ ജയിലിലാക്കാന്‍ ആര്‍ക്കു കഴിയും ?!

December 3, 2009 9:07 PM  

Post a Comment

« ആദ്യ പേജിലേക്ക്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്