24 May 2008

ത്വരീഖത്ത് - പുതിയ ആള്‍ ദൈവ സംസ്കാരം

23 മെയ്



ആത്മീയതയും ആള്‍ ദൈവങ്ങളും വിവാദ കേന്ദ്രമായിരിക്കെ സംസ്ഥാനത്തെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ത്വരീഖത്ത് എന്ന പുതിയ ആത്മീയ പ്രസ്ഥാനത്തെ ചൊല്ലി വിവാദം ഉയരുന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രചാരകനായി മാറിയ അബ്ദുള്‍ നാസര്‍ മദനി ത്വരീഖത്തിന്റെ ആചാര്യനെ കാണാന്‍ ഈജിപ്റ്റില്‍ രഹസ്യ സന്ദര്‍ശനം നടത്തുകയാണ്.



ദസൂഖിയ ത്വരീഖത്ത് എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ തന്നെ ആസ്ഥാനം കോഴിക്കോട് മൂഴിക്കലിലെ ഒരു പുഴയോരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രസ്ഥാനം ഇപ്പോള്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഏറെ തര്‍ക്ക വിഷയമാണ്. ഇതിന് പ്രധാന കാരണം പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മദനി ഈ പ്രസ്ഥാനത്തിന്റെ പ്രചാരകന്‍ ആയത് തന്നെ. മര്‍ഖബ എന്ന ധ്യാനം പോലെ മറ്റ് മുസ്ലീം വിഭാഗങ്ങള്‍ അംഗീകരിക്കാത്ത പല കാര്യങ്ങളുമാണ് ത്വരീഖത്ത് വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത്.




ത്വരീഖത്തിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് പതിവ് പള്ളികളിലെ അന്തരീക്ഷമല്ല ഉള്ളത്. ആരുടെയും ഛായാചിത്രങ്ങള്‍ പള്ളികളില്‍ സ്ഥാപിക്കില്ല എന്നാണ് മറ്റ് മുസ്ലീം വിഭാഗങ്ങളുടെ നിലപാട്. എന്നാല്‍ ചില ആചാര്യന്മാരുടെ ഫോട്ടോകള്‍ ഇവിടെ കാണാം. ഈ ചിത്രത്തിന്റെ മുന്നിലിരുന്നാണ് ഇവര്‍ ധ്യാനിക്കാറുള്ളത്.



കോയമ്പത്തൂര്‍ ജെയിലില്‍ വെച്ചാണ് പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മദനി ത്വരീഖത്തിന്റെ വക്താവായി മാറിയത്. മദനി ജെയിലിന് പുരത്തിറങ്ങിയാല്‍ അദ്ദേഹത്തെ മുന്‍ നിറുത്തി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാമെന്ന് ചില മുസ്ലീം സംഘടനകള്‍ കരുതിയിരുന്നു. എന്നാല്‍ അവരെ നിരാശരാക്കി മദനി നിശ്ശബ്ദനായി. ത്വരീഖത്തിന്റെ വക്താവായി പൂര്‍ണ്ണ സമയ ആത്മീയതയിലേക്ക് മദനി വഴി മാറുമെന്ന് ഭയന്ന് ഇവര്‍ ഏറെ കുറെ മദനിയെ ഉപേക്ഷിച്ച മട്ടാണ്.



ത്വരീഖത്തിന്റെ കേരളത്തിലെ നേതാവായ കക്കാട് മുഹമ്മദ് ഫൈസിയോടൊപ്പം ആഗോള ആചാര്യനായ ഷൈഖ് മുക്താര്‍ അലി മുഹമ്മദ് ദസൂഖിയെ കാണാന്‍ ഈജിപ്തിലേക്ക് പോയിരിക്കുകയാണ് മദനി ഇപ്പോള്‍.



ഇത് പുതിയ ആള്‍ ദൈവ സംസ്കാരം ആണെന്നാണ് എ. പി. സുന്നി വിഭാഗത്തിന്റെ ആരോപണം.

0അഭിപ്രായങ്ങള്‍ (+/-)









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്