24 May 2008

ഉസ്താദ്


ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍:

വ്യാജ ചികിത്സ




വെള്ളം ജപിച്ചു നല്‍കി രോഗ ശാന്തി നല്‍കുന്നു എന്ന് അവകാശപ്പെട്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നിരവധി സിദ്ധന്മാരുണ്ട് മലബാറില്‍. ഇത്തരത്തില്‍ സമ്പന്നനായ ഒരാളാണ് കോഴിക്കോട് കളംതോട്ടിലെ ഉസ്താദ്.











ദിനം പ്രതി സ്ത്രീകള്‍ അടക്കം നൂറ് കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഉസ്താദിന്റെ ചികിത്സ തേടി എത്തുന്നവര്‍ കൂറ്റന്‍ മതിലിനു മുന്‍പില്‍ സ്ഥാപിച്ച ഒരു ബോര്‍ഡ് വായിച്ചതിന് ശേഷമേ അകത്ത് കയറാവൂ. “മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ്, പോലത്തെ പുത്തന്‍ ആശയക്കാര്‍ക്ക് ഈ വളപ്പിലേക്ക് പ്രവേശനമില്ല” എന്നാണ് ബോര്‍ഡില്‍.











അകത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അന്യ മതസ്ഥര്‍ക്കും വെവ്വേറെ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൈക്കിള്‍ നന്നാക്കലായിരുന്നു കരീമിന് പണി. പിന്നീട് ഉസ്താദായി. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള ഉസ്താദിന്റെ കൈയ്യില്‍ എല്ലാ മാരക രോഗങ്ങള്‍ക്കും ചികിത്സയുണ്ട്.











“വെള്ളം ഇതിന് പ്രധാനമൊന്നുമല്ല. വെള്ളം ഈ വിഷയത്തില്‍ ഇല്ലേ ഇല്ല. വിശ്വാസം, പ്രാര്‍ഥന. വെള്ളം ഉണ്ടെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?” ഉസ്താദ് ചോദിക്കുന്നു. ഉസ്താദിന്റെ വാദം ഇങ്ങിനെ ആണെങ്കിലും വഴി നീളെയുള്ള കടകളിലും ഉസ്താദിന്റെ വീട്ടിലും വിശ്വാസികളുടെ കയ്യിലും വെള്ളം കോണ്ട് പോകുന്ന കന്നാസുകള്‍ ധാരാളം കാണാമായിരുന്നു.











താന്‍ വിശ്വാസികളില്‍ നിന്ന് പണം സ്വീകരിക്കാറില്ലെന്ന് അവകാശപ്പെടുമ്പോളും ഓരോ ദിവസവും ഇവിടെ എത്തുന്നവര്‍ക്ക് സൌജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളും വരുമാന സ്രോതസ്സും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ കാണുന്നവര്‍ പോലും പല കാരണങ്ങള്‍ കോണ്ട് ഉസ്താദിനെതിരെ പ്രതികരിക്കാന്‍ തയ്യാറല്ല.



ആള്‍ ദൈവ അഗ്രിഗേറ്റര്‍

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

"ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളും വരുമാന സ്രോതസ്സും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ കാണുന്നവര്‍ പോലും പല കാരണങ്ങള്‍ കോണ്ട് ഉസ്താദിനെതിരെ പ്രതികരിക്കാന്‍ തയ്യാറല്ല."

DYFIക്ക് അതിനടുത്തെങ്ങും ബ്രാഞ്ചുകളില്ലെന്നുകരുതാം!!

June 1, 2008 2:12 AM  

what is the crime accused on him ?

June 3, 2008 1:11 PM  

Post a Comment

« ആദ്യ പേജിലേക്ക്









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്