20 October 2009
രാജ്യദ്രോഹി പിടിയില്‍
ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. ഇതു പോലെ ബാങ്ക് വിളി കേള്ക്കു മ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ വരാറുണ്ടായിരുന്ന പാക്കിസ്ഥാനിയെ ഓര്‍ക്കും. ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങള്‍ ഒന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്.
ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേ നിറപ്പകര് ച്ചയാണ്, വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തി പ്പൂവുകള്‍ക്ക് - എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാ പുഷ്പമായി അതേ പൂക്കള്‍ പോയിരുന്നു എന്നോര് ത്തപ്പോള് അഭിമാനം തോന്നി. മാല കെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന് കുട്ടി വരും എന്നു പറഞ്ഞു കൊണ്ട് പാത്രം കഴുകിയ വെള്ളം പോലും ഒഴുക്കി ചെമ്പരത്തി ത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു. റഫീക്ക് വടക്കാഞ്ചേരിയുടെ കഥ “രാജ്യദ്രോഹി” വായിക്കുക - e പത്രം അക്ഷരലോകത്തില്‍. |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്