ജിമ്മി ലായിക്ക് 20 വർഷം തടവ്

February 9th, 2026

jimmy-lai-epathram

ചൈനീസ് സർക്കാരിന്റെ ഹോംഗ്കോങ്ങിലെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് എതിരെ പ്രതികരിച്ച പ്രമുഖ ജനാധിപത്യ വാദിയും, പത്ര പ്രവർത്തകനും, വ്യവസായിയുമായ ജിമ്മി ലായിക്ക് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹോംഗ്കോങ്ങ് കോടതി ശിക്ഷ വിധിച്ചത്.

രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനായി ചൈനയിലേക്ക് വരെ അറസ്റ്റ് ചെയ്യപ്പെട്ടവരെ കുറ്റവാളി കൈമാറ്റ നിയമപ്രകാരം കൈമാറാൻ സഹായിക്കുന്ന നിയമത്തെ എതിർത്ത് നടന്ന വമ്പിച്ച പ്രതിഷേധത്തിനിടെ ജിമ്മി ലായ് അടക്കം നിരവധി പേരെ പോലീസ് 2019ൽ അറസ്റ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് പൗരനായ ജിമ്മി ലായിയെ വിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാർ ചൈനയോട് ആവശ്യപ്പെട്ടു. ജിമ്മി ലായിയെ ഉടൻ വിട്ടയക്കണം എന്ന് യൂറോപ്യൻ യൂണിയൻ അതി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ പീഢിപ്പിക്കുന്ന നയം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമായ ഹോംഗ്കോങ്ങ് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസം വേണ്ടെടുക്കണം എന്നും യൂറോപ്യൻ യൂണിയൻ പ്രസ്താവിച്ചു.

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ “ജിയോഡാനോ” യുടെ സ്ഥാപകൻ കൂടെയാണ് ജിമ്മി ലായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു

January 21st, 2026

astronaut-sunita-williams-retires-from-nasa-after-27-years-service-ePathram
വാഷിംഗ്ടൺ : ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്ല്യംസ് നാസയിൽ നിന്നും വിരമിച്ചു. ഇതോടെ 27 വർഷം നീണ്ട അവിസ്മരണീയമായ ഔദ്യോഗിക ജീവിത ത്തിനാണ് അറുപതാം വയസ്സിൽ സുനിത വില്യംസ് വിരാമം കുറിച്ചത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഒൻപത് തവണയായി 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന് സുനിത സ്ഥാപിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ തുടരുന്നു. ബഹിരാകാശത്ത് മാരത്തോൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും ഇവർക്കുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

January 16th, 2026

maría-corina-machado-nobel-winner-2025-ePathram
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച് വെനസ്വേല യിലെ തീവ്ര വലതു പക്ഷ നേതാവ് മരിയ കൊറീന മചാഡോ.

വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ ട്രംപ് ഭരണ കൂടം തടങ്കലിൽ ആക്കിയതിനു പിന്നാലെയായിരുന്നു മരിയ കൊറീന മചാഡോ വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിച്ചത്.

‘ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതക്ക് നൽകുന്ന അംഗീകാരമാണ് ഇത്’ എന്നാണു നൊബേൽ സമ്മാനം കൈമാറിയതിനെ കുറിച്ച് അവർ പറഞ്ഞത്. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു എന്ന് ട്രംപ് പ്രതികരിച്ചു.

നൊബേൽ സമ്മാനം പങ്കു വെക്കുവാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത്‌ വലിയ ബഹുമതി യാണ് എന്നും തനിക്ക്‌ അവാർഡ്‌ നൽകാത്ത നോർവേക്ക് അത്‌ നാണക്കേട് ആയിരിക്കും എന്നും പറഞ്ഞിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

75 രാജ്യക്കാർക്ക് വിസാ വിലക്ക്

January 15th, 2026

Trump_epathram
അമേരിക്കയിലേക്ക് 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുടിയേറ്റ വിസ നിഷേധിച്ച് ഡൊണാൾഡ് ട്രംപ് ഭരണ കൂടം. രാജ്യത്തെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

2026 ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽ വരും. വിസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.

ബ്രസീൽ, കൊളംബിയ, ഉറുഗ്വേ തുടങ്ങി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ബോസ്‌നിയ, അൽബേനിയ തുടങ്ങിയ ബാൾക്കൻ രാജ്യ ങ്ങൾ, റഷ്യ, കുവൈറ്റ്, യെമന്‍, ലെബനന്‍, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ, ഭൂട്ടാന്‍, സിറിയ, ലിബിയ, അല്‍ബേനിയ, അള്‍ജീരിയ, ജോർജ്ജിയ, അസര്‍ ബൈജാന്‍, എത്യോപ്യ, എറിട്രിയ, ഉഗാണ്ട, കാമറൂണ്‍, ടാന്‍സാനിയ, കംബോഡിയ, സൊമാലിയ, സുഡാന്‍, ടുണീഷ്യ, തായ്‌ലന്‍ഡ്  തുടങ്ങിയവ യാണ് ലിസ്റ്റിലുള്ള രാജ്യങ്ങൾ.

അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നവർ, അമേരിക്കയുടെ സമ്പത്ത് കവരുന്നവര്‍ എന്നിങ്ങനെയുള്ള അധിക്ഷേപ പരാമര്‍ശവുമായി 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌ മെന്റ് നിർദ്ദേശം നൽകി എന്ന് വാർത്താ ഏജൻസിയായ റോയിട്ടർ റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ് ഹസീനയെ കൈമാറില്ല

November 20th, 2025

sheikh-hasina-epathram

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല എന്ന് വ്യക്തമാക്കി.. ഹസീനയുഠെ വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. രാഷ്ട്രീയ കുറ്റം ആരോപിക്കപ്പെട്ടവരെ കൈമാറേണ്ടതില്ല എന്ന് കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ബംഗ്ലാദേശുമായി നിലവിലുള്ള ഉഭയകക്ഷി കരാറിൽ വ്യവസ്ഥയുണ്ട് എന്ന് ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കൊലപാതകം, വധ ശ്രമം, പീഡനം, മനുഷ്യത്വം ഇല്ലാത്ത മറ്റ് പ്രവർത്തികൾ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയ ഹസീനയ്ക്ക് എതിരെ മനുഷ്യ രാശിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയ അന്താരാഷ്ട കുറ്റകൃത്യ ട്രൈബ്യൂണൽ തിങ്കളാഴ്ചയാണ് വധശിക്ഷ വിധിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

October 10th, 2025

maría-corina-machado-nobel-winner-2025-ePathram
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല യിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോക്കു സമ്മാനിക്കും. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാന പൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. സമാധാന നൊബേല്‍ സമ്മാനം നേടുന്ന ഇരുപതാമത്തെ വനിത കൂടിയാണ് മരിയ.

ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ എഞ്ചിനീയറാണ്. വെനസ്വേലയുടെ ഉരുക്കു വനിത യായാണ് അവര്‍ അറിയപ്പെടുന്നത്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ മായി സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോക്കും വെനസ്വേലയിലെ ത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ എഡ്മുണ്ടോ ഗോണ്‍ സാലസ് ഉറുട്ടിയക്കും സമ്മാനിച്ചിരുന്നു.

244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമ നിർദ്ദേശങ്ങൾ സമാധാന നൊബേലിനായി  ഈ വർഷം പരിഗണിച്ചു. യു. എസ്. പ്രസിഡണ്ട് ട്രംപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല.

അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തി എന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് കിട്ടണം എന്നും ട്രംപ് ആവശ്യ പ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്‍ഹത മറ്റാര്‍ക്കും ഇല്ല എന്നുമുള്ള അവകാവാദവും ട്രംപ് ആവര്‍ത്തിച്ചിരുന്നു. Image Credit  : F B Page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി

April 21st, 2025

vatican-pope-francis-ePathram
റോം : ദൈവ സ്‌നേഹം എല്ലാ മനുഷ്യര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്‌ എന്നും ആര്‍ക്കും അതു തടയാന്‍ പാടില്ല എന്നും ലോകത്തോടു വിളിച്ചു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ (88) ദിവംഗതനായി. ഏപ്രിൽ 21 തിങ്കളാഴ്ച  പ്രാദേശിക സമയം രാവിലെ 7 : 35 നു വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം എന്നും വത്തിക്കാൻ അറിയിച്ചു.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കർദ്ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ, 2013 മാര്‍ച്ച് 13 ന് ആയിരുന്നു കത്തോലിക്കാ സഭയുടെ 266-ാമത്‌ മാര്‍പാപ്പ യായി തെരഞ്ഞെടുക്കപ്പെട്ടത്.

അന്നത്തെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28 ന് രാജി വെച്ചതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്.

1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. 1958 ൽ ഈശോ സഭയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദ്ദിനാള്‍ ആയി. 731–741 കാല ഘട്ടത്തിലെ, സിറിയ യിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തു നിന്നുളള മാർപാപ്പയായിരുന്നു അദ്ദേഹം.

 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

December 30th, 2024

jimmy-carter-former-american-president-has-died-at-age-of-100-ePathram
അമേരിക്കയുടെ മുന്‍ പ്രസിഡണ്ടും സമാധാന നോബല്‍ പുരസ്‌കാര ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസ്സ് ആയിരുന്നു. ഞായറാഴ്ച ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗ ബാധയെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലും വോട്ട് ചെയ്തു.

1977 മുതല്‍ 1981 വരെ അമേരിക്കയുടെ 39-ാമത് പ്രസിഡണ്ട് പദവിയിലിരുന്നു. ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകൻ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. സമാധാനത്തിനുള്ള നോബൽ പുരസ്കാരം 2002 ല്‍ അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

December 17th, 2024

children-under-sixteen-years-not-allowed-to-visit-social-media-in-australia-ePathram
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഓസ്ട്രേലിയ. ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ള സാമൂഹിക മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചു കോടി ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.

കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയാണ് നടപടി. ഇതിനായി നിയമം കൊണ്ട് വന്നത് രണ്ടാഴ്ച മുൻപ് ആയിരുന്നു.

ഭീഷണി, സമ്മര്‍ദം, ഉത്കണ്ഠ, തട്ടിപ്പ് തുടങ്ങിയവക്ക് കുട്ടികൾ ഇരകൾ ആവുന്നു എന്ന് കണ്ടെത്തിയിരുന്നു അത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നും സർക്കാർ വിശദീകരണം നൽകി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രായ നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളുകളായി ഓസ്ട്രേലിയയില്‍ നടന്നിരുന്നു.

ഏറെക്കാലം നീണ്ട തീവ്രമായ പൊതു ചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി പ്രക്രിയകള്‍ക്കും ശേഷമാണ് ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കു കയും ചെയ്തത്. 19 ന് എതിരെ 34 വോട്ടിനാണ് ഓസ്ട്രേലിയൻ സെനറ്റില്‍ ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.

December 11th, 2024

ecologist-madhav-gadgil-ePathram
യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിൻ്റെ (യു. എന്‍. ഇ. പി.) 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് എന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന് സമ്മാനിക്കും.

പരിസ്ഥിതി മേഖലയില്‍ യു. എന്‍. നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1691231020»|

« Previous « വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
Next Page » സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി »



  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine