29 August 2009

ഗള്‍ഫ്‌ മൊബൈല്‍ ചാവക്കാട്ട് തുറക്കുന്നു

gulf-mobilesപുണ്യ റമദാന്‍ മാസത്തിന്റെയും പൊന്നോണത്തിന്റെയും നാളുകളില്‍ ചാവക്കാട്ടെയും പരിസരങ്ങളിലേയും ഇലക്ട്രോണിക്സ് ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായി ഏറ്റവും കൂടുതല്‍ ആധുനിക മൊബൈല്‍ കളക്ഷനുകള്‍, വിദേശ ബ്രാന്‍ഡഡ് കമ്പനികളുടെ ഇലക്ട്രോണിക്സ് & കോസ്മെറ്റിക്സ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കമനീയ ശേഖരവുമായി “ഗള്‍ഫ് മൊബൈല്‍ & ഡ്യൂട്ടി പെയ്ഡ്” പ്രവര്‍ത്തനം ആരംഭിക്കുന്നു. മിനി ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ചാവക്കാടിന്റെ ഹൃദയ ഭാഗമായ മുനിസിപ്പല്‍ കോംപ്ലക്സില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉല്‍ഘാടനം 2009 ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10 മണിക്ക്‌ ബഹു. ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദര്‍, ബഹു. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. ആര്‍. രാധാകൃഷ്ണന്‍, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ബഹു. പാണക്കാട്‌ സെയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്17 August 2009

പ്രൊഫഷണല്‍ കൊരിയര്‍ ദുബായില്‍

ഇന്ത്യയിലെ പ്രമുഖ കൊരിയര്‍ സ്ഥാപനമായ പ്രൊഫഷണല്‍ കൊരിയര്‍ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നാമത്തെ രാജ്യാന്തര ഓഫീസാണ് ദുബായില്‍ തുറന്നിരിക്കുന്നതെന്ന് എം.ഡി തോമസ് ജോണ്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പി.എം എബ്രഹാം, എസ്. അഹമ്മദ് മീരാന്‍, ഉമ്മന്‍ സി. ചാക്കോ, സുരേഷ് ഭരതന്‍, റോണി ജോര്‍ജ്ജ് , വി. ശ്രീനാഥ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലബാര്‍ ഗോള്‍ഡ് അലൈനില്‍

മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ ഷോറൂം അലൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അലൈന്‍ കുവൈത്താത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. എംകേ ഗ്രൂപ്പ് എം.ഡി എം.എ യുസഫലി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍, ഡയറക്ടര്‍ കെ.പി അബ്ദുല്‍ സലാം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മലബാര്‍ ഗോള്‍ഡിന്‍റെ യു.എ.ഇയിലെ ഏഴാമത്തെ ഷോറൂമാണ് അലൈനില്‍ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മിഡില്‍ ഈസ്റ്റിലെ മൊത്തം ഷോറൂമുകളുടെ എണ്ണം 15 ആയി ഉയര്‍ത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്2011 ഓടെ ലുലു 100 സ്റ്റോറുകള്‍ തുറക്കും

യു.എ.ഇയിലെ അലൈനില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഭരണാധികാരിയുടെ കിഴക്കന്‍ മേഖലയിലെ പ്രതിനിധി ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍കുവൈത്താത്തിലാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ലുലുവിന്‍റെ 75 –ാ മത്തെ ഷോറൂമാണിത്.

എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി, ചെയര്‍മാന്‍ എം.കെ അബ്ദുല്ല, എക്സികുട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങള്‍ കൂടുതല്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് എം.എ യുസഫലി പറഞ്ഞു. 2011 ഓടെ 100 സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്11 August 2009

അല്‍ തമീമി മാന്‍പവര്‍ റിക്രൂട്ടിംഗ് ഏജന്‍സിയും സഫിയ ട്രാവല്‍സും യോജിച്ച്

സൗദിയിലെ അല്‍ തമീമി മാന്‍പവര്‍ റിക്രൂട്ടിംഗ് ഏജന്‍സിയും സഫിയ ട്രാവല്‍സും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ സഫിയ ട്രാവല്‍സിന്‍റെ പേരില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് ചാര്‍ജ് ഈടാക്കുന്നതല്ലെന്ന് തമീമി ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ തമീമി റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലും വിദേശത്തും കൂടുതല്‍ ശാഖകള്‍ ആരംഭിക്കുമെന്ന് സഫിയ ട്രാവല്‍സ് മാനേജിംഗ് പാര്‍ട്ട്ണര്‍ സെയ്ത് മുഹമ്മദ് അറിയിച്ചു. അബ്ദുല്ല മെസ് വ, നാസര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്05 August 2009

ഊട്ടുപുര വീണ്ടും തുറന്നു

oottupuraദുബായ് : ദുബായിലെ മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയിരുന്ന ഊട്ടുപുര ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറന്നു. ദുബായ് ബര്‍ ദുബായിലെ പഴയ മീനാ പ്ലാസ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന ഊട്ടുപുര റെസ്റ്റോറന്റ് ഹോട്ടല്‍ പൂട്ടി പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷ ക്കാലമായി അടച്ചിട്ടിരി ക്കുകയായിരുന്നു. പുതിയ ഉടമകള്‍ ഇപ്പോള്‍ ഈ ഹോട്ടല്‍ ഏറ്റെടുത്ത് മന്‍‌ഹാട്ടന്‍ ഹോട്ടല്‍ എന്ന പേരില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
 

oottupura

 
ഹോട്ടല്‍ വീണ്ടും തുറന്നതിനൊപ്പം നേരത്തേ മലയാളിക ള്‍ക്കിടയില്‍ ഏറെ ജനപ്രിയ മായിരുന്ന ഊട്ടുപുര എന്ന ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് അതേ പടി നില നിര്‍ത്തി യിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത ഹോട്ടല്‍ മാനേജര്‍ ആകാശ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-325 9000, 055-233 9345 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 August 2009

സെലിബ്രെ പെര്‍ഫ്യൂം ബഹറൈന്‍ വിപണിയിലും

സെലിബ്രെ പെര്‍ഫ്യൂം ഇനി ബഹറൈന്‍ വിപണിയിലും ലഭിക്കും. ഗള്‍ഫ് ഫാര്‍മസി ആന്‍ഡ് ജനറല്‍ സ്റ്റോഴ്സിന്‍റെ ഒരു വിഭാഗമായ ഗള്‍ഫ് കൊഓപ്പറേഷന്‍ ടെക്നോളജിയാണ് വിതരണക്കാര്‍. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമാലിയ ഗ്രൂപ്പിന്‍റെ ഉല്‍പ്പന്നമാണ് സെലിബ്രെ പെര്‍ഫ്യൂം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്