10 May 2008

മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട 1001 പുസ്തകങ്ങള്‍

അധികം വായിക്കുന്തോറും ബുദ്ധി കുറയും എന്നെഴുതിക്കൊണ്ടാണ് എം. കൃഷ്ണന്‍ നായര്‍ ഒരു സാഹിത്യ വാരഫലം അവസാനിപ്പിച്ചത്. അങ്ങേരുടെ കാര്യത്തില്‍ അത് തീര്‍ത്തും ശരിയായിരുന്നു. അതു കൊണ്ടല്ലേ ഒന്നാന്തരം കവിയായിരുന്ന വൈലോപ്പിള്ളിയെ അങ്ങേര്‍ക്ക് കണ്ണില്‍പ്പിടിയ്ക്കാതിരുന്നത്? എനിക്കറിയാവുന്ന മറ്റ് രണ്ട് വമ്പന്‍ വായനക്കാര്‍ - അവരുടേയും ബുദ്ധി കുറഞ്ഞു വന്നു കൊണ്ടിരുന്നതായാണ് അനുഭവം. രണ്ടുപേരും എഴുതിയിട്ടുള്ള ഒരു വാചകം പോലും വായിക്കാന്‍ കൊള്ളില്ലായിരുന്നു. ഇത് ശാസ്ത്രീയമാകാന്‍ കാര്യമുണ്ട്. ബുദ്ധിയും ബുദ്ധിയുടെ പ്രകാശനവും ചിന്തയുമായും ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവന്റെ എഴുത്തുകള്‍ മാത്രം ഫുള്‍ടൈം വായിച്ചുകൊണ്ടിരിക്കുന്നവന് എവിടെ സ്വന്തമായി ചിന്തിക്കാന്‍ നേരം?

വായന ചില പെഡാന്റിക്കുകള്‍ക്ക് രോഗമായിത്തീരുന്നു. ഓരോ സാഹിത്യവാരഫലവും വായിച്ച് അതിലെ പാശ്ചാത്യപ്പുസ്തകപ്പേരുകളുടെ ലിസ്റ്റുണ്ടാക്കി തൃശ്രൂ‍ര്‍ കറന്റ് ബുക്സിലേയ്ക്ക് ആഴ്ച തോറും വണ്ടി കയറിയിരുന്ന ഒരു ബന്ധുവുണ്ട്. അവര്‍ വാങ്ങി മുഴുവന്‍ തേങ്ങ പോലെ കൊണ്ടു നടന്നിരുന്ന George Perec-ന്റെ ലൈഫ് എ യൂസേഴ്സ് മാനുവലിനെപ്പറ്റിയുള്ള പി. കെ. രാജശേഖരന്റെ ലേഖനം കഴിഞ്ഞയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.

ഇത്രയുമൊക്കെ മുന്നറിയിപ്പ് തന്നിട്ടാണ് മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട ആയിരത്തൊന്ന് കിത്താബുകളുടെ ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. നാളെ പറഞ്ഞില്ലെന്ന് പറയരുതല്ലൊ. ലിസ്റ്റുകളെ എന്നും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാണ് പോപ്പുലര്‍ നോവലിസ്റ്റ് ഇര്‍വിങ് വാലസ് സഹരചന നടത്തിയ ബുക്ക് ഓഫ് ലിസ്റ്റ്സ് എന്ന പുസ്തകം വാങ്ങി ഫിലോസഫി മാത്രം വായിക്കുന്ന ഒരു പ്രൊഫസര്‍ക്ക് സമ്മാനിച്ച് അങ്ങേരുടെ തെറി കേട്ടത്.

ഇതൊരു പാശ്ചാത്യലിസ്റ്റാണ്. പാശ്ചാത്യമായ എല്ലാ ലിസ്റ്റുകളെയും പോലെ ഒരു ഒറ്റക്കണ്ണന്‍ ലിസ്റ്റ്. ഗാന്ധിജിക്ക് സമാധാനത്തിനും കസാന്ദ്സാകിസിനും ടോള്‍സ്റ്റോയ്ക്കും ഇതുവരെ കുന്ദേരയ്ക്കും എഴുത്തിനും കൊടുക്കാതെ കിസിംഗര്‍ക്ക് സമാധാനത്തിനും ഗോള്‍ഡിംഗിന് എഴുത്തിനും കൊടുത്തിട്ടുള്ള വെടിമരുന്ന് മണക്കുന്ന സമ്മാനം പോലൊരു ലിസ്റ്റ്. അതുകൊണ്ട് ധാരാളം ഇന്ദുപ്പ് ചേര്‍ത്ത് മാത്രം ഇതാസ്വദിക്കുക.

ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരന്‍ രത്നാകരന്‍ aka വാത്മീകിയാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ആദികവിയെ അതിശയിക്കാന്‍ പിന്നാലെ എഴുതിയവര്‍ക്കാര്‍ക്കും കഴിയാതിരുന്നത് അവരെല്ലാം മുന്‍പ് ആരെങ്കിലും എഴുതിയതെന്തെങ്കിലും വായിച്ചതുകൊണ്ടായിരിക്കാമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എങ്കിലും ഈ ലിസ്റ്റ് പങ്കുവെയ്ക്കാനുള്ള മോഹം അടക്കാന്‍ വയ്യ. എന്തൊക്കെയായാലും ഇതൊരു ലിസ്റ്റാണല്ലൊ എന്ന് സമാ‍ധാനിച്ച് ‘വായിച്ച് മുരടിയ്ക്കുവിന്‍’ എന്ന ആശംസയോടെ...




0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




രാംമോഹന്‍ പാലിയത്ത്
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്