31 August 2008
ഓണക്കോടി വിതരണം നടത്തി.
കാസര്‍ ക്കോട് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം നടത്തി. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 300 ഓളം മെംബര്‍മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അര ക്കോടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുമായി ദുബായ് കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി
ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി റമസാനിനോട് അനുബന്ധിച്ച് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി അരക്കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍ധനര്‍ക്കുള്ള വീട് നിര്‍മ്മാണം, ചികിത്സാ സഹായം, വിവാഹ ധനസഹായം, പാവപ്പെട്ട വര്‍ക്കുള്ള റേഷന്‍ സംവിധാനം, സ്കോള ര്‍ഷിപ്പ് വിതരണം തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തുക. വാര്‍ത്താ സമ്മേളനത്തില്‍ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായീല്‍ ഏറാമല, കടോളി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് യു.എ.ഇയില്‍
ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് എന്ന പേരില്‍ പെരുന്നാളിനോട് അനുബന്ധിച്ച് യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു.

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ 2007 ലെ വിജയികളായ നജീം അര്‍ഷാദ്, ദുര്‍ഗ വിശ്വനാഥ്, സന്നിദാനന്ധന്‍, അമൃത സുരേഷ് എന്നിവരോടൊപ്പം കണ്ണൂര്‍ ഷരീഫ്, സിന്ധു പ്രേംകുമാര്‍, ഇസ്മായീല്‍ തളങ്കര തുടങ്ങിയവരും മാപ്പിളപ്പാട്ടുകള്‍ ആലപിക്കും.

ഒക്ടോബര്‍ മൂന്ന് മുതല്‍ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ, ദുബായ് എന്നിവിടങ്ങളിലാണ് സ്റ്റേജ് ഷോ അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറേബ്യന്‍ ഇവന്‍റ്സാണ് ഈ പരിപാടി യു.എ.ഇയില്‍ എത്തിക്കുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്30 August 2008
ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും
ദുബായിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കെപിസിസി അംഗീകാരത്തോടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അംഗത്വത്തിന് ശേഷം നടന്ന ആദ്യ ജനറല്‍ ബോഡി യോഗമാണിത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ സംഘടന തീരുമാനിച്ചെന്ന് പ്രസിഡന്‍റ് എം.ജി പുഷ്പാകരന്‍ അറിയിച്ചു. താല്‍ക്കാലിക ചുമതലയോടെ ഭാരവാഹികളേയും തെരഞ്ഞെടുത്തിട്ടുണ്ട്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, ഓണാഘോഷം
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

പൂക്കള മത്സരം, താലപ്പൊലി, ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകും. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫ് മലയാളി ഡോട്ട് കോം , ഓണ്‍ലൈന്‍ മാഗസിന്‍
ഗള്‍ഫ് മലയാളി ഡോട്ട് കോം പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ മാഗസിന്‍ ഡോ. മുഹമ്മദ് സഫറുള്ള ഉദ്ഘാടനം ചെയ്തു.

ജിദ്ദയിലെ ഹില്‍‍‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് മലയാളി ഡോട്ട് കോം മാനേജിംഗ് ഡയറക്ടര്‍ സകരിയ സലാഹുദ്ദീന്‍ അധ്യക്ഷനായിരുന്നു. സാഹിത്യ സാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്29 August 2008
മഹ്മൂദ് ഡാര്‍വിഷ് അനുസ്മരണം

ദുബായ് വായനക്കൂട്ടം സംഘടിപ്പിച്ച മഹ്മൂദ് ഡാര്‍വിഷ് അനുസ്മര ണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ദ്രബാബു സംസാരിക്കുന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്28 August 2008
പാടാത്ത വീണയും പാടും, കേരള സോഷ്യല്‍ സെന്ററില്‍
അബുദാബി ശക്തി തിയ്യറ്റേഴ്സ്,കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കുന്ന പരിപാടിയാണ്
"പാടാത്ത വീണയും പാടും"

ഇന്ന് (ആഗ്സ്റ്റ് 28 വ്യാഴാഴ്ച) രാത്രി 8 മണിക്കാണ് ആരംഭം

ജനമനസ്സുകളില്‍ സ്ഥാനം നേടിയ അനശ്വര ഗാനങ്ങളുടെ പുതുമയാര്‍ന്ന അവതരണമാണ്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്27 August 2008
ഷാര്‍ജയില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
ഷാര്‍ജ മാര്‍ത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് അടുത്ത മാസം 5ന് (സെപ്തം-5,വെള്ളി) ഷാര്‍ജയില്‍ നടക്കും

അജ്മാന് ,ഇബന്‍ സിന മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ , ഒരുക്കുന്ന മെഡിക്കല്‍ ക്യാമ്പ് , ഷാര്‍ജ മാര്ത്തോമ്മാ പള്ളി അങ്കണത്തില്‍ രാവിലെ 10 മുതല്‍ 2 വരെയാണ് നടക്കുക.

പ്രമേഹം, ഹ്യദ്രോഗം എന്നിവ സംബന്ധിച്ച പ്രത്യേക ടെസ്റ്റുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് ക്യാമ്പില്‍ മുന്‍ ഗണന ലഭിക്കും. മരുന്നുകളും സൌജന്യമായി വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 67 91 574 (സന്തോഷ് പുനലൂര്‍) 050- 29 49 022 (സജി മനപ്പാറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്'ഛായാമുഖി' യു.എ.ഇ. യില്‍ അരങ്ങേറുന്നു
സിനിമാ താരങ്ങളായ മോഹന്‍ലാലും മുകേഷും ചേര്‍ന്ന് കേരളത്തില്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ ഛായാമുഖി എന്ന നാടകം യു.എ.ഇ. യില്‍ അരങ്ങേറുന്നു. യു.എ.ഇ. യിലെ പ്രമുഖ ടൂറിസം മാനേജ്‌മെന്റ് കമ്പനിയായ ഗുഡ് ടൈംസ് ടൂറിസമാണ് സംഘാടകര്‍. മഹാഭാരതത്തിലെ പാണ്ഡവരുടെ വന വാസ കാലത്തെ ഉപ കഥകളി ലൊന്നിനെ ഉപജീവിച്ച് പ്രശാന്ത് നാരായണന്‍ എഴുതി സംവിധാനം ചെയ്ത ഛായാ മുഖിയുടെ കേരളത്തിനു പുറത്തെ ആദ്യ അവതരണ ങ്ങളായിരിക്കും യു.എ.ഇ. യിലേത്. യു.എ.ഇ. യില്‍ ദുബായ്, അബുദാബി, റാസല്‍ഖൈമ എന്നിവിട ങ്ങളിലാണ് വേദികള്‍ എന്ന് സംഘാടകര്‍ അറിയിച്ചു.
ദുബായില്‍ ഒക്ടോബര്‍ 30നും അബുദാബിയില്‍ ഒക്ടോബര്‍ 31നും റാസല്‍ഖൈമയില്‍ നവംബര്‍ 2നുമാണ് ഛായാമുഖിയുടെ അവതരണം. തുടര്‍ന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നവംബറിലും ഛായാമുഖി അരങ്ങേറും. ശുഷ്‌കമായ മലയാള നാടക വേദിയെ ആലസ്യത്തി ല്‍നിന്ന് തട്ടിയുണര്‍ത്തി യതിലൂടെയും രചനയുടെ കലാ മൂല്യ ത്തിലൂടെയും രണ്ട് പ്രശസ്ത കലാകാര ന്മാരുടെ മികവുറ്റ അഭിനയ ചാതുരിയിലൂടെയും നിരൂപക ശ്രദ്ധയാക ര്‍ഷിച്ച ഛായാമുഖിയെ യു.എ.ഇ. യിലെത്തി ക്കുന്നതില്‍ തങ്ങള്‍ക്ക ഭിമാനമുണ്ടെന്ന് ഗുഡ് ടൈംസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ബേബി ജോണ്‍ പറഞ്ഞു. യു.എ.ഇ. യിലെ കലാസ്വാ ദകര്‍ക്ക് അവിസ്മ രണീയമായ ഒരുനുഭ വമായിരിക്കും ഛായാമുഖി - ബേബി ജോണ്‍ പറയുന്നു.
ക്ലാസിക്, തനത് നാടക വേദികളുടെ വിജയകരമായ സങ്കലനമാണ് ഛായാമുഖിയുടെ സംവിധാനത്തില്‍ സാക്ഷാത്ക രിച്ചിരിക്കുന്നത്. മോഹന്‍ലാലും മുകേഷും യഥാക്രമം ഭീമനും കീചകനുമായി വേഷമിടുന്നു. ഒപ്പം പുതിയ തലമുറയി ല്‍പ്പെട്ട ശ്രദ്ധേയരായ അഭിനേതാക്കളും രംഗത്തു വരുന്നു.
ഒരു കണ്ണാടിക്കു ചുറ്റുമാണ് ഇതിവൃത്തം രൂപം പ്രാപിക്കുന്നത്. ഒരാള്‍ ഈ കണ്ണാടിയില്‍ നോക്കി യാലുടന്‍ അയാളുടെ ഏറ്റവും പ്രിയപ്പെട്ട ആളുടെ രൂപം ഈ കണ്ണാടിയില്‍ തെളിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്ര ങ്ങളായി ഭീമന്റെയും കീചകന്റെയും ജീവിതത്തില്‍ ഈ കണ്ണാടി സൃഷ്ടിക്കുന്ന സംഘര്‍ഷ ങ്ങളാണ് ഛായാമുഖിയുടെ പ്രമേയം.
2003-ല്‍ മികച്ച നാടക രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് പ്രശാന്ത് മേനോന് നേടിക്കൊടുത്ത രചനയാണിത് എന്ന സവിശേഷതയും ഛായാമുഖി പങ്കു വെക്കുന്നു. ഷേക്‌സ്പി യറിന്റെ പ്രസിദ്ധ രചനയായ എ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീമിന്റെ സങ്കേതമാണ് ഈ നാടകത്തിന്റെ രചനയില്‍ പ്രശാന്ത്‌ മേനോന്‍ ഉപയോഗ പ്പെടുത്തി യിരിക്കുന്നത്. കാളിദാസ വിഷ്വല്‍ മാജിക്ക് അവതരിപ്പിക്കുന്ന ഛായാമുഖിയിലെ ഗാനങ്ങള്‍ എഴുതിയി രിക്കുന്നത് ഒ.എന്‍.വി. യാണ്. സംഗീത സംവിധാനം നിര്‍വഹിച്ചത് മോഹന്‍ സിതാരയാണ്. പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയാണ് വസ്ര്താലങ്കാര സംവിധാനം നിര്‍വഹി ച്ചിരിക്കുന്നത്.
യു.എ.ഇ.യിലെ സ്റ്റേജിങ്ങിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അവതരണ തീയതി അടുക്കുന്നതോടെ പ്രഖ്യാപി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സലാല, ഓണാഘോഷം
സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിക്കുന്നു. 29 ന് ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയതത്തിലാണ് പരിപാടി. ഓണസദ്യ, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം എന്നിവ ഉണ്ടാകും. രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റഹിം മേച്ചേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രകാശനം
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ റഹിം മേച്ചേരിയുടെ സ്മരണക്കായി ജിദ്ദയിലെ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പുറത്തിറക്കിയ റഹിം മേച്ചേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം ശനിയാഴ്ച പ്രകാശനം ചെയ്യും.

കോഴിക്കോട് ഈസ്റ്റ് അവന്യൂ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലീലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രകാശനം നിര്‍വഹിക്കുക. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചതാണിത്. റഹിം മേച്ചേരി സ്മാരക കെ.എം.സി.സി അവാര്‍ഡിന് എഴുത്തുകാരനായ എം.സി വടകരയെ തെരഞ്ഞെടുത്തെന്നും ഇവര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്26 August 2008
ഏഷ്യനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങിന്റെ സമയം മാറുന്നു
ദുബായ് : ഏഷ്യാനെറ്റ് റേഡിയോ അവതരിപ്പിക്കുന്ന കവിതയ്ക്ക് വേണ്ടി മാത്രമുള്ള പരിപാടിയായ ചൊല്ലരങ്ങിന്റെ പ്രക്ഷേപണ സമയത്തില്‍ മാറ്റം. ആഗ്സ്റ്റ് 29 മുതല്‍ എല്ലാ വെള്ളി യാഴ്ച്ചയും രാവിലെ 9..10 നായിരിക്കും ഇനി മുതല്‍ ചൊല്ലരങ്ങ് പ്രക്ഷേപണം ചെയ്യുകയെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേഷ് പയ്യന്നൂര്‍ പറഞ്ഞു. ശ്രോതാ ക്കളുടെ ആവശ്യ പ്രകാരമാണ് സമയ മാറ്റം വരുത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കാണ് ഇത് വരെ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നത്.
കവി കുഴൂര്‍ വിത്സനാണ് ചൊല്ലരങ്ങിന്റെ അവതാരകന്‍.
  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

കഴിഞ്ഞ ആഴ്ചയിലെ
ചൊല്ലരങില്‍ അവതരിപ്പിച്ചിരുന്ന
ടി.പി.അനില്‍ കുമാര്‍,
സത്താര്‍ കാഞ്ഞങാട്
എന്നിവരുടെ കവിതകല്‍
നന്നായിരുന്നു.
കവികള്‍ക്കും, അവതാരകനും
ആശംസകള്‍....abdu

26 August, 2008  

chollarangine pole nall paripadiakal fm varunnilla ennathaN prasnam

20 September, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം
യു.എ.ഇയിലെ നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ. എ റഹീം ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി, കെ.എം ബഷീര്‍, ടി.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളം കമ്പ്യൂട്ടിംങ്ങ്; ഷാര്‍ജയില്‍ ശില്പശാല
സ്വതന്ത്ര സോഫ്ട് വെയറും മലയാളം കമ്പ്യൂട്ടിംങ്ങും എന്ന വിഷയത്തില്‍ ഷാര്‍ജയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. എസ്സെന്‍സ് ആണ് ശില്പശാല സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6764556 എന്ന നമ്പറില്‍ വിളിക്കണം.
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി...

28 August, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്25 August 2008
റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും
വയനാട് മുസ്ലിം ഒര്‍ഫനേജ് അബുദാബി വെല്‍ഫയര്‍ കമ്മിറ്റി
സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും
2008 ആഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ,
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന്
യു.എ.ഇ.നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ അയൂബ് കടല്‍മാട്
അറിയിച്ചു.

പ്രസ്തുത പരിപാടിയില്‍, നാട്ടില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളും,
യു.എ.ഇ.നാഷ്ണല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കുന്നതായിരിക്കും.

അഗതി സംരക്ഷണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന
രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ളതാണു വയനാട് മുസ്ലിം ഒര്‍ഫനേജ്.

വിശദ വിവരങള്‍ക്ക് ബന്ധപ്പെടുക:
അയൂബ് കടല്‍മാട് 050 69 99 783 / സലിം മേപ്പാടി 050 67 49 770
പി.എം.അബ്ദുല്‍ റഹിമാന്‍,
അബു ദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാര്‍ത്തോമ്മ യുവജന സംഘം
ദുബായ് മാര്‍ത്തോമ്മ യുവജന സംഘം സംഘംടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ കവി കുഴൂര്‍ വിത്സണ്‍ ഇന്ത്യന്‍ സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നു. പരിപാടി റവ. സക്കറിയ അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും
വയനാട് മുസ്ലിം ഒര്‍ഫനേജ് അബുദാബി വെല്‍ഫയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും 2008 ആഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക്, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് യു.എ.ഇ. നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ അയൂബ് കടല്‍മാട് അറിയിച്ചു.
പ്രസ്തുത പരിപാടിയില്‍, നാട്ടില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, യു.എ.ഇ. നാഷ്ണല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കു ന്നതായിരിക്കും.
അഗതി സംരക്ഷണ ത്തോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യ മുള്ളതാണു വയനാട് മുസ്ലിം ഒര്‍ഫനേജ്.
വിശദ വിവരങള്‍ക്ക് ബന്ധപ്പെടുക:
അയൂബ് കടല്‍മാട് 050 69 99 783 / സലിം മേപ്പാടി 050 67 49 770
- പി.എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കോറാഫി , ഓണാഘോഷം
കുവൈറ്റിലെ കോറാഫി കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയായ ഒരുമ ഓണാഘോഷം സംഘടിപ്പിക്കുന്നു. ആഗസ്ത് 29 നാണ് പരിപാടി. അബാസിയ മറീന ഹില്ലിലായിരിക്കും ആഘോഷപരിപാടികള്‍.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഉമ ഓണാഘോഷം സംഘടിപ്പിച്ചു.
യുഎഇയിലെ പ്രമുഖ സംഘടനയായ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍റിലാണ് പരിപാടികള്‍ നടന്നത്. പൂക്കള മത്സരം,ഓണസദ്യ, മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറി. പത്മശ്രീ ജേതാവ് എംഎ യൂസഫലിക്ക് സ്വീകരണവും നല്‍കി. കോണ്‍സില്‍ ജനറല്‍ വേണു രാജാമണി മുഖ്യാതിഥിയായിരുന്നു. ഉണ്ണിമേനോന്‍ നയിച്ച ഗാനമേളയും നടി സുകന്യയുടെ നൃത്തവും ഉണ്ടായിരുന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രവാസി സംഗമം സംഘടിപ്പിച്ചു.
യുഎഇയിലെ കായംകുളം സ്വദേശികളുടെ കൂട്ടായ്മയായ കായംകുളം എന്‍ആര്‍ഐ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു.

വ്യവസായ മന്ത്രി എളമരം കരീം ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടനയിലെ അംഗങ്ങളില്‍ യുഎഇയിലെ ബിസിനസ്സ് പ്രമുഖര്‍ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ വെച്ച് മന്ത്രി ധന്യാ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ശ്രീ. ജോണ്‍ മത്തായിക്ക് സമ്മാനിച്ചു.

സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള വിവാഹധനസഹായം സിഎസ് സുജാത എംപി നിര്‍വഹിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 August 2008
സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.
ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറള്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്‍റ് കെ.എം വര്‍ഗീസ്, ഹസന്‍, ഹബീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സോമന്‍ ബേബി,വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ചെയര്‍മാന്‍
വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ചെയര്‍മാനായി ബഹ്റിന്‍ ഗള്‍ഫ് ഡയ് ലി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ സോമന്‍ ബേബിയെ തെരഞ്ഞെടുത്തു. സിംഗപ്പൂരില്‍ രണ്ട് ദിവസമായി നടക്കുന്ന സംഘടനയുടെ ഗ്ലോബല്‍ കോണ്‍ഫ്രന്‍സിലാണ് സോമന്‍ ബേബിയെ ചെയര്‍മാനായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ജര്‍മ്മനിയില്‍ നിന്നുള്ള ജോളി തടത്തില്‍ പ്രസിഡന്‍റായും അമേരിക്കയില്‍ നിന്നുള്ള ക്യാപ്റ്റന്‍ ജോര്‍ജ്ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ ചെയര്‍മാനായ സോമന്‍ ബേബി ഹരിപ്പാട് സ്വദേശിയാണ്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്23 August 2008
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും
ജിദ്ദയില്‍ ജംഇയ്യത്തുല്‍ അന്‍സാറിന്‍റെ ആഭിമുഖ്യത്തില്‍ റമസാന്‍ മാസത്തില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും. പരിശുദ്ധ ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 19 നാണ് പരീക്ഷ നടത്തുക. പത്താം ക്ലാസ് വരെയുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. സെപ്റ്റംബര്‍ 15 വരെ രജിസ്ട്രേഷന്‍ സ്വീകരിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയികള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്ട്രേഷന് 05 67145229 എന്ന നമ്പറില്‍ വിളിക്കണം.
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി...

28 August, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എമിറേറ്റ്സ്- ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആതുര ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.
യു.എ.ഇയിലെ എമിറേറ്റ്സ്- ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആതുര ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി നൂറോളം വളണ്ടിയര്‍മാര്‍ 300 ലധികം രോഗികളെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു.

കേരളം, തമിഴ്നാട്, കര്‍ണാടക സ്വദേശികളായ വളണ്ടിയര്‍മാരാണ് വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ചത്. യു.എ.ഇയിലെ പ്രമുഖ ആതുരാലയങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു എമിറേറ്റ്സ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഈ പരിപാടി സംഘടിപ്പിച്ചത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്22 August 2008
അബുദാബിയില്‍ ഇന്ന് കാവ്യ സായാഹ്നം
കവിതയെ സ്നേഹിക്കു ന്നവര്‍ക്കും, കവിതാ സ്വാദകര്‍ക്കും, കവിത ചൊല്ലുന്നവ ര്‍ക്കുമായി,ഒരു സായാഹ്നം അബുദാബി ശക്തി തിയ്യേറ്റേഴ്സ് ഒരുക്കുന്നു.

ആഗസ്റ്റ് 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍. മലയാളത്തിലെ പ്രശസ്തമായ കവിതക ള്‍ക്കൊപ്പം പ്രവാസ ലോകത്തെ എഴുത്തു കാരായ
അസ്മോ പുത്ത ഞ്ചിറ, കുഴൂര്‍ വിത്സണ്‍, ടി.പി. അനില്‍ കുമാര്‍ ,കമറുദ്ദീന്‍ ആമയം ദേവസേന, ഗിരീഷ് കുമാര്‍ കുനിയില്‍, എന്നിവരുടെ കവിതകളും അവതരിപ്പിക്കുന്നു.

കക്കാടിന്റെ 'സഫലമീ യാത്ര' രംഗാ വിഷ്കാരവും ഉണ്ടായിരിക്കും.

തുടര്‍ന്ന് ശക്തി യുടെ വായനക്കൂട്ടം ഉല്‍ഘാടനം. എം. മുകുന്ദന്റെ പ്രവാസം, എം.ടി യുടെ നാലുകെട്ട് എന്നീ രചനകള്‍ വായന കൂട്ടത്തിലൂടെ പരിചയ പ്പെടുത്തുമെന്ന് ശക്തി സാഹിത്യ വിഭാഗം സിക്രട്ടറി നാരായണന്‍ നമ്പൂതിരി അറിയിച്ചു.
- പി.എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്21 August 2008
പൊന്നോണം വിത്ത് ലാലേട്ടന്‍ ഇന്ന്
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റിന്‍റെ പൊന്നോണം വിത്ത് ലാലേട്ടന്‍ എന്ന ഓണം മെഗാഷോ ഇന്ന് നടക്കും. വൈകീട്ട് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍റിലാണ് പരിപാടി അരങ്ങേറുന്നത്. മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ ലാലിന്‍റെ അഭിനയ ജീവതത്തിന്‍റെ ഋതു ഭേദങ്ങളുടെ അനാവരണമാണ് പൊന്നോണം വിത്ത് ലാലേട്ടന്‍.
മോഹന്‍ ലാലിനൊപ്പം ശ്രീനിവാസന്‍, മുകേഷ് തുടങ്ങിയ സിനിമാ താരങ്ങളും പരിപാടി ക്കെത്തും. എം. ജി. ശ്രീകുമാര്‍, ഉഷാ ഉതുപ്പ്, സുജാത, ബിജു നാരായണന്‍, വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിമുകളായ നജീം അര്‍ഷാദ്, അമൃത സുരേഷ് എന്നിവരും തകധിമിയിലെ മൂന്ന് ഫൈനലിസ്റ്റുകളും സിനിമാലാ ടീമും കലാ പരിപാടികള്‍ അവതരിപ്പിക്കും.

ഉഷാ ഉതുപ്പ് മോഹന്‍ ലാലിനെ പറ്റി തയ്യാറാക്കിയ ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. ബാഗ്ലൂരിലെ ഓഷ്യന്‍ കിഡ്സിന്‍റെ സിനിമാറ്റിക്ക് നൃത്തവും ഉണ്ടാകും. പ്രമുഖ താരങ്ങളായ ജഗദീഷും, സിന്ധു മേനോനുമാണ് അവതാരകര്‍.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബൈബിള്‍ വിജ്ഞാന പരീക്ഷ
കുവൈറ്റ് യൂത്ത് കോറസ് സംഘടിപ്പിക്കുന്ന ബൈബിള്‍ വിജ്ഞാന പരീക്ഷ 22 ന് വെള്ളിയാഴ്ച നടക്കും. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കല്‍ബയില്‍ കോണ്‍സുല്‍ സേവനം
കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബില്‍ വെള്ളിയാഴ്ച കോണ്‍സുല്‍ സേവനം ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചവരെയായിരിക്കും സേവനം ഉണ്ടായിരിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്09 2777357 എന്ന നമ്പറില്‍ വിളിക്കണം.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 August 2008
വെഞ്ഞാറമൂ‍ട് പ്രവാസി കൂട്ടായ്മ - വെണ്മ യു. എ. ഇ.
വെഞ്ഞാറമൂ‍ട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ.
എക്സിക്യുട്ടീവ് യോഗം ചേര്‍ന്നു.

സ്വാതന്ത്യ ദിനാശംസകള്‍ എല്ലാ ഭാരതീയര്‍ക്കും നേര്‍ന്നു.

പ്രസിഡണ്ട് പ്രേം രാജ് അദ്ധ്യക്ഷ്നായിരുന്നു.
'വെണ്മ' യുടെ ജീവകാരുണ്യപ്രവര്‍ത്തനങളുടെ ഭാഗമായി
നെല്ലനാട് പഞ്ചായത്തിലെ എന്‍ജിനിയറിങ് വിദ്യാര്‍തിനി
രജിത യുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി 25,000രൂപയും
അമ്പലമുക്ക് ഗോപാലന്‍ നാടാര്‍ക്ക് ഭവനപുനരുധാരണത്തിനായി
10,000 രൂപയും നല്‍കാന്‍ തീരുമാനിച്ചു.

'വെണ്മയു'ടെ മുഖ്യ
രക്ഷാധികാരിയായ വാമനപുരംMLA ശ്രീമതി.അരുന്ധതി മുഖാന്തിരം
ധന സഹായം എത്തിക്കുന്നതായിരിക്കും.

(വിശദ വിവരങള്‍ക്കു ബന്ധ്പ്പെടുക:
രാജേന്ദ്രന്‍ വെഞാറമൂട്, അബുദാബി. 050 566 38 17)
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്19 August 2008
നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍റെ ഓണാഘോഷം
യു.എ.ഇയിലെ നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍റെ ഓണാഘോഷം 22 ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് ദുബായ് ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റസ്റ്റോറന്‍റിലാണ് പരിപാടി.

നിലമ്പൂര്‍ പ്രദേശത്ത് നിന്നുള്ള പ്രമുഖ വ്യവസായികളായ പുളിക്കല്‍ അബ്ദുല്‍ ലത്തീഫിനും ടി.എം വര്‍ഗീസ് തയ്യിലിനും ബിസിനസ് എക്സലന്‍റ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ് പരിപാടിയില്‍ പങ്കെടുക്കും. സ് സ് നേഹത്താഴ് വരെയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി.പി മാത്യുവിന് സേവന രത്ന പുരസ്ക്കാരം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവിധ കലാപരിപാടികളും അരങ്ങേറും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്18 August 2008
മദ്രസ്സ ഫെസ്റ്റ് 08
ദുബായ് വായനക്കൂട്ടം പ്രസിഡന്റ് ശ്രീ. കെ. എ. ജെബ്ബാരി അല്‍ ഫുര്‍ക്കാന്‍ മദ്രസ്സ ഫെസ്റ്റ് 08 ഉല്‍ഘാടനം നിര്‍വഹിച്ചു. ഓഗസ്റ്റ് 16 ശനിയാഴ്ച ദെയ്റ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി.
- അസ് ലം പട്ട് ല
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

goood program

18 August, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ത്യന്‍ മീഡിയ ഫോറം ഫോട്ടോ പ്രദര്‍ശനം
ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ന് ദോഹയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പ്രദര്‍ശനം.

ഖത്തറിലെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരാണ് തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യയുടുടേയും ഖത്തറിന്‍റേയും സാംസ്കാരിക ,കലാ വിനിമയങ്ങള്‍ അവലേകനം ചെയ്യുന്ന ചിത്രങ്ങളായിരിക്കും പ്രദര്‍ശനത്തിനുണ്ടാവുകയെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഉമയുടെ ഓണാഘോഷം
യുണൈറ്റഡ് മലയാളി അസോസിയേഷന്‍- ഉമയുടെ ഓണാഘോഷം വെള്ളിയാഴ്ച ദുബായില്‍ നടക്കും. അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ രാവിലെ ഏഴ് മുതലാണ് പരിപാടികള്‍. പൂക്കള മത്സരം, മാവേലി വരവേല്‍പ്പ്, പുലിക്കളി, തെയ്യം തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്‍വീനര്‍ സി.ആര്‍.ജി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. പത്മശ്രീ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടാകും. ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജിദ്ദയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം 21 ന് അബ്ഹ, ജിസാന്‍ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജിസാനില്‍ ഹോട്ടല്‍ അസീലിലും അബ്ഹയില്‍ ഹോട്ടല്‍ അല്‍ റയാനിലുമാണ് സംഘം ക്യാമ്പ് ചെയ്യുക.

ഈ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനത്തിനുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിസാനില്‍ 07 3171101 എന്ന നമ്പറിലും അബ്ഹയില്‍ 07 2270654 എന്ന നമ്പറിലും വിളിക്കണം.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്16 August 2008
ചിത്ര രചനാ മത്സരംഅബുദാബി കേരള സോഷ്യല്‍ സെന്റര്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തോട നുബന്ധിച്ച് നടത്തിയ ചിത്ര രചനാ മത്സരത്തില്‍ നിന്ന് ചില ദൃശ്യങ്ങള്‍.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദുബായ്: സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്ററിന്റെ സ്വാതന്ത്ര്യ ദിന ആഘോഷം കെ. എം. സി. സി. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ. എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ. ഐ. സി. പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി സ്വാതന്ത്ര്യ ദിന പ്രഭാഷണവും ബഷീര്‍ തിക്കൊടി മുഖ്യ പ്രഭാഷണവും നടത്തി.
കെ. എ. ജെബ്ബാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് യു. എ. ഇ. യില്‍ എത്തിയ വനിതാ ലീഗ് നേതാവ് അഡ്വ: കെ. പി. മറിയുമ്മയ്ക്ക് സ്വീകരണം നല്‍കി. കെ. എം. എ. ബക്കര്‍ മുള്ളൂര്‍ക്കര മറിയുമ്മയ്ക്ക് ഉപഹാരം നല്‍കി. ഏരിയല്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കാസിം, ഇസ്മായില്‍ ഏറാമല, ടി. കെ. അലി, ബഷീര്‍ മണലാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്രഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു. നവാസ് പലേരി ഗാനാ ലാപനം നടത്തി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ന്യൂസ് അവര്‍ നാലാം വര്‍ഷത്തിലേക്ക്
ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ വിഭാഗം അവതരിപ്പിക്കുന്ന ന്യൂസ് അവര്‍ നാലാം വര്‍ഷത്തിലേക്ക്. 2005 ആഗസ്റ്റ് 15നാണ് ഏഷ്യാനെറ്റ് റേഡിയോയില്‍ ന്യൂസ് അവര്‍ എന്ന പരിപാടി ആരംഭിച്ചത്. മുഖ്യമന്ത്രി വി. എസ്. അച്യുതാ‍നന്ദന്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ന്യൂസ് അവറില്‍ പങ്കെടുത്തി ട്ടുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ യു.എ.ഇ. സമയം വൈകിട്ട് 5 മണിക്കാണ് ന്യൂസ് അവര്‍.
ആര്‍.ബി. ലിയോ ആണ് പരിപാടിയുടെ സ്ഥിരം അവതാരകന്‍.
ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വിഷയങ്ങള്‍ ന്യൂസ് അവറിന്റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് 04 391 4150 എന്ന നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്.
  - ജെ. എസ്.    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

Asianet Radio News Hour is one of the best radio programmes in gulf region. Leo is presenting it very well. I rate it as the best programme

16 August, 2008  

CONGRATZ....LEO & ASIANET
-p.m.abdul rahiman-

17 August, 2008  

ഏഷ്യാനെറ്റ്� റേഡിയോവിലെ ന്യൂസ്� അവര്� എന്ന പ്രോഗ്രം നല്ല നിലവാരം പുലര്�ത്തുന്നതാണ്�.ഇനിയും ഇത്� നല്ല നിലയില്� തുടരെട്ടെ. അവതാരകന്� പ്രത്യേക അഭിനന്ദനങ്ങള്�...സസ്നേഹം . നാരായണന്� വെളിയംകോട്�.

17 August, 2008  

ന്യൂസ് അവറില്‍ ഇപ്പോള്‍, ശ്രോതാക്കള്‍ക്ക് അവതാരകനോട് അതേക്കുറിച്ച് അഭിപ്രായങള്‍ പറയാന്‍
അവസരം ഉണ്ടല്ലോ...

അഭിനന്ദനങള്‍ ഏറ്റുവാങുന്നതിനോടൊപ്പം,
വിമര്‍ശനങളും ഉള്‍ക്കൊണ്ട്, കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ടു പോകുവാന്‍ സാധിക്കട്ടെ...
ആശംസകള്‍.....
പി.എം.അബ്ദുല്‍ റഹിമാന്‍(ചാവക്കാട്)
അബുദാബി

18 August, 2008  

News Hour helped me from being cheated by a big internet freud.Thanks a lot. otherwise i would have lost a lot of money- all my savings. Thankyou News hour, thank you leo. Now Iam a fan of Asianet.
-Rajeev, Dubai

23 August, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്14 August 2008
ജബല്‍ അലി മാര്‍ത്തോമ്മാ പള്ളിയില്‍ സ്വാതന്ത്ര്യദിനാഘോഷം
ദുബായ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം നാളെ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യവും, ന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ക്ക്പ്രസിഡന്റ് റവ.ജോണ്‍ ജോര്‍ജ്ജ് നേത്യത്വം നല്‍കും
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വൈക്കം വിശ്വന് സ്വീകരണം
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തിയ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ സ്വീകരണം നല്‍കും. ഇന്ന് വൈകീട്ട് ഏഴിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ആണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ആരംഭിക്കും. കോണ്‍സുല്‍ ജനറല്‍ സയ്യിദ് അഹ്മദ് ബാബ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. പരിപാടിയില്‍ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആണവ കരാറും ആശങ്കകളും
ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ആണവ കരാറും ആശങ്കകളും എന്ന വിഷയത്തില്‍ ജിദ്ദയില്‍ പി.വി.ഐയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഷറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തിലാണ് പരിപാടി. അബ്ദുല്‍ നാസര്‍ മഅദനിയുടെ ടെലിഫോണ്‍ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്രാജീവ് ഗാന്ധി മാധ്യമ അവാര്‍ഡുകള്‍
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി മാധ്യമ അവാര്‍ഡുകള്‍ വെള്ളിയാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. രാത്രി 6 ന് ദേര മന്‍കൂളിലെ റിച്ച് മണ്ട് ഹോട്ടലിലാണ് പരിപാടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ഇതിനോടനബന്ധിച്ച് സ്വാതന്ത്ര ദിനാഘോഷവും ഉണ്ടാകുമെന്ന് ഒ.ഐ.സി.സി പ്രസിഡന്‍റ് എം.ജി പുഷ്പാകരന്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജിദ്ദയില്‍ ഫുട്ബോള്‍ താരങ്ങളെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ആദരിക്കും
ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന പ്രമുഖരായ മുന്‍കാല ഫുട്ബോള്‍ താരങ്ങളെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ഫ്രണ്ട്സ് ജിദ്ദയാണ് ആദരിക്കല്‍ ചടങ്ങ് ഒരുക്കുന്നത്. ഇന്ന് രാത്രി ഒന്‍പതിന് ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ കളിക്കാരും ഫുട്ബോള്‍ പ്രേമികളും സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷവും വിവിധ കലാപരിപാടികളും ഉണ്ടാകും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്"Hiroshima, Mon Amour‍" ഷാര്‍ജയില്‍
പ്രേരണ സ്ക്രീന്‍ യൂണിറ്റിന്റെ നാലാമത് സിനിമാ പ്രദര്‍ശനം ഓഗസ്റ്റ് 15ന് വെള്ളിയാഴ്ച ഷാര്‍ജയിലെ സ്റ്റാര്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. ഫ്രെഞ്ച് “പുതു തരംഗ” സിനിമയുടെ ശക്തമായ ഉദാഹരണമായ “Hiroshima, Mon Amour‍” എന്ന സിനിമ വൈകീട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. അനേകം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അലന്‍ റെനയുടെ ഈ യുദ്ധ വിരുദ്ധ സിനിമയുടെ പ്രദര്‍ശനം അന്‍പതാം ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് ഏറെ പ്രസക്തമാണ്.
പലസ്തീന്‍ ജനതയുടെ പോരാട്ടത്തിന്റെ പിന്‍ബലമായിരുന്ന പ്രശസ്ത പലസ്തീനിയന്‍ കവി മഹമ്മൂദ് ദാര്‍വിഷിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷമായിരിക്കും സിനിമയുടെ പ്രദര്‍ശനം തുടങ്ങുക.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്13 August 2008
ഇന്ത്യക്കാരന്‍റെ വധശിക്ഷ റദ്ദാക്കി
സൗദി അറേബ്യയില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരന്‍റെ വധശിക്ഷ റദ്ദാക്കി. ഉത്തര്‍പ്രദേശ് അസംഘട്ട് സ്വദേശിയായ അബുറാഫി ജാവേദ് എന്നയാളുടെ വധ ശിക്ഷയാണ് അബഹ ഷരീഅത്ത് കോടതി റദ്ദാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് സൗദി സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് അബുറാഫിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്വാതന്ത്രദിനാഘോഷവും, പുസ്തകത്തിന്‍റെ പ്രകാശനവും
ജിദ്ദയില്‍ ഗ്രീന്‍ അറേബ്യയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനാഘോഷവും ജോര്‍ജ്ജ് വിത്സന്‍റെ മരുഭൂമിയില്‍ മഞ്ഞ് പെയ്യുമ്പോള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഷറഫിയ റിലാക്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാംസ്കാരിക സമ്മേളനവും കലാപരിപാടികളും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വിജ്ഞാനോത്സവം ഓണ്‍ ലൈന്‍
സൗദി തലത്തില്‍ നടത്തിയ മലര്‍വാടി വിജ്ഞാനോത്സവം ഓണ്‍ ലൈന്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. യാമ്പു ഹമസാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ അക്ബര്‍ വാണിയമ്പലമാണ് സമ്മാനദാനം നിര്‍വഹിച്ചത്. വിവിധ കലാപരിപാടികളും അരങ്ങേറി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മസ്ക്കറ്റിലെ സ്വാതന്ത്രദിനാഘോഷങ്ങള്‍
62-ാം സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ കലാപരിപാടികളാണ് അധികൃതര്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ഒമാനിലേയും ഇന്ത്യയിലേയും കലാകാരന്മാര്‍ പങ്കെടുക്കും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്12 August 2008
സ്വാതന്ത്ര്യ ദിന സംഗമം
ദുബായ്: സീതി സാഹിബ് വിചാര വേദി സ്വാതന്ത്ര്യ ദിന സംഗമവും വിചാര വേദി യു.എ.ഇ. ചാപ്റ്ററിന്റെ പ്രവര്‍ത്തക സമിതി രൂപീകരണവും ഹ്രസ്വ സന്ദര്‍ശനത്തിന് യു.എ.ഇ. യില്‍ എത്തിയ വനിത ലീഗ് നേതാവ് അഡ്വ: കെ. പി. മറിയുമ്മയ്ക്ക് സ്വീകരണവും ഓഗസ്റ്റ് 15 വെള്ളിയാഴ്ച 2 മണിയ്ക്ക് ദേര മലബാര്‍ ഇസ്ലാമിക് സെന്റര്‍ (ഐ.എം.സി) ഹാളില്‍ കെ.എ. ജെബ്ബാരിയുടെ അധ്യക്ഷതയില്‍ നടക്കും. കേരള മുസ്ലിം നവോത്ഥാന നായകനും, കേരള നിയമ സഭ സ്പീക്കറും, മുസ്ലിം ലീഗ് നേതാവും ആയിരുന്ന സീതി സാഹിബിന്റെ സ്മരണ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കി സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ രൂപം നല്‍കിയ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ആര്‍ക്കും പരിപാടിയില്‍ സംബന്ധിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-3767871 എന്ന നമ്പറിലോ uaesvv@yahoo.com എന്ന ഇമെയിലിലോ ബന്ധപ്പെടാം.
- അഷ്റഫ് കൊടുങ്ങല്ലൂര്‍ (ഓര്‍ഗനൈസിങ് കണ്‍വീനര്‍) (050 3767871)
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.കെ.എം. സ അദി യുടെ പ്രഭാഷണം
മുസ്വഫ എസ്‌.വൈ.എസ്‌. ബറാ അത്ത്‌ രാവ്‌ പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 12-08-2008 നു ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യമ്പിനടുത്തുള്ള പള്ളിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.കെ.എം. സ അദി യുടെ ബറാ അത്ത്‌ രാവ്‌ വിശീകരണ പ്രസംഗം സഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144- ബഷീര്‍ വെള്ളറക്കാട്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്11 August 2008
പാവപ്പെട്ട രോഗികള്‍ക്ക് പ്രവാസികളുടെ സഹായത്തോടെ ഹൃദയ ശാസ്ത്രക്രിയ
ജീവകാരുണ്യ സംഘടനയായ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹാര്‍ട്ട് സയന്‍സ് പാവപ്പെട്ട രോഗികള്‍ക്ക് പ്രവാസികളുടെ സഹായത്തോടെ ഹൃദയ ശാസ്ത്രക്രിയ നടത്തും. പത്ത് വര്‍ഷത്തിനിടയില്‍ 10,000 ശസ്ത്രക്രിയ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

പ്രശസ്ത ഹൃദ് രോഗ വിദഗ്ധനായ ഡോ. മൂസക്കുഞ്ഞി ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10 മുതല്‍ 15 വയസ് വരെയുള്ള കേരളത്തിലെ സ്കൂള്‍ കുട്ടികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ അബ്ദുല്ല, പി.വി വിവേകാനന്ദ് എന്നിവരും പങ്കെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വന്ദന ഷായുടെ പ്രഭാഷണം ഇന്ന് മസ്ക്കറ്റില്‍
ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിറ്റി ഫാമിംഗ് അംഗവും മദര്‍ തെരൈസാ ചാരിറ്റി പ്രവര്‍ത്തകയുമായ വന്ദന ഷാ ഇന്ന് മസ്ക്കറ്റില്‍ പ്രഭാഷണം നടത്തും. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ മൂലം വിവാഹ മോചനത്തിലേക്ക് പോകുന്നവര്‍ക്ക് സഹായ ഹസ്തവുമായാണ് വന്ദന ഷായുടെ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വയുടെ നേതൃത്വത്തില്‍ വന്ദന ഷാ പ്രഭാഷണത്തിന് ശേഷം ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കും. ഐക്യ രാഷ്ട്ര സംഘടനയിലെ സമാധാന ദൗത്യ സംഘത്തിലെ അംഗംകൂടിയാണ് ഇവര്‍.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്10 August 2008
പ്രഥമ രാജീവ് ഗാന്ധി മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ്, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള പ്രഥമ രാജീവ് ഗാന്ധി മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ്, ഖലീജ് ടൈംസ് റിപ്പോര്‍ട്ടര്‍ റിയാസ് ബാബു, , ഇ.എം.അഷറഫ്, അഹമ്മദ് ഷെരീഫ്, സുനിതാ മേനോന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.
ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന സ്നേഹ ത്താഴ്വര എന്ന സംഘടനയ്ക്കും അവാര്‍ഡ് നല്കും.
പ്രശസ്തി പത്രവും, തങ്ക പ്പതക്കവുമാണ് അവാര്‍ഡായി നല്‍കുക. ആഗസ്റ്റ് 15ന് ദുബായ് റോയല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും
  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

pease arrange me one award for me also

10 August, 2008  

M a b r o o o o K
-abdu-

11 August, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജിദ്ദാ ഐ.ഡിസിയുടെ പത്താം വാര്‍ഷികം
സമാധാനമാണ് ഇസ്ലാമിന്‍റെ സന്ദേശമെന്നും മതപ്രചരണത്തിന് വേണ്ടി ആയുധ പ്രയോഗം നടത്തിയ ചരിത്രം ഇസ്ലാമിനില്ലെന്നും പ്രശസ്ത പണ്ഡിതന്‍ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. ജിദ്ദാ ഐ.ഡിസിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഷറഫിയ ലക്കിദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുസൈന്‍ ബാഖവി, അഡ്വ. മുനീര്‍, സുലൈമാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഭാഷണ രംഗത്ത് 55 വര്‍ഷം പൂര്‍ത്തായാക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെ ചടങ്ങില്‍ ആദരിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫ്രണ്ട്സ് മക്ക ജേതാക്കളായി
ജിദ്ദയില്‍ പ്രിയദര്‍ശിനി കലാ-കായിക വേദി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഫ്രണ്ട്സ് മക്ക ജേതാക്കളായി. തലാല്‍ സ്കൂളില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് ഫാഷന്‍ വേള്‍ഡ് ജിദ്ദയെ പരാജയപ്പെടുത്തുകയായിരുന്നു. ജിദ്ദാ കോണ്‍സുലേറ്റിലെ വെല്‍ ഫെയര്‍ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍, ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി എന്നിവര്‍ ട്രോഫികളും പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. ജിദ്ദാ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയില്‍, ഇന്ന് പഞ്ചാബി നൃത്ത രൂപങ്ങള്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ നേതൃത്വത്തില്‍ മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയില്‍, ഇന്ത്യന്‍ ഒഡീസി നൃത്തം സംഘടിപ്പിച്ചു. ജ്യോതി ശ്രീവാത്സവയും സംഘവുമാണ് ഒഡീസി അവതരിപ്പിച്ചത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ, സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീശ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് പഞ്ചാബി നൃത്ത രൂപങ്ങളും എംബസി ഓഡിറ്റോറിയത്തില്‍ നടക്കും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 August 2008
മസ്ക്കറ്റ് സൈക്ലിംഗ് ക്ലബ് സൈക്കിള്‍ റാലി
മസ്ക്കറ്റ് സൈക്ലിംഗ് ക്ലബ് അംഗങ്ങള്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. അല്‍ ക്വയര്‍ എംബസി സ്ട്രീറ്റില്‍ നിന്നും രാവിലെ 6.30 ന് ആരംഭിച്ച റാലിയില്‍ 30 ഓളം സൈക്കിള്‍ സവാരിക്കാര്‍ പങ്കെടുത്തു. 1990 ല്‍ ആരംഭിച്ച മസ്ക്കറ്റ് സൈക്ലിംഗ് ക്ലബില്‍ വിദേശികള്‍ അടക്കം 60 അംഗങ്ങളാണ് ഉള്ളത്. റാലിയില്‍ മലയാളി സാനിധ്യമായി രന്തല്‍ ബര്‍ണാഡും മൈക്കല്‍ വിനീഷും പങ്കെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്07 August 2008
ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷങ്ങള്‍
ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് ഇഫ്താര്‍ സംഗമത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഒക്ടോബര്‍ മൂന്നിന് ഓണം-ഈദ് സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഷാര്‍ജ അല്‍ മജാസിലെ അറബ് കള്‍ച്ചറല്‍ ക്ലബിലാണ് സംഗമം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈകൊട്ടിക്കളിയും പുലികളിയും തെയ്യവും ഉള്‍പ്പടെ വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഷാര്‍ജ മലയാളി സമാജം പ്രസിഡന്‍റ് മുഹമ്മദ് നംഷാര്‍, ജനറല്‍ സെക്രട്ടറി ശശി വാരിയത്ത് എന്നിവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകുമാര്‍ നായര്‍, വിനയ് നായര്‍, വത്സമ്മ ജോസഫ്, ജോണ്‍ തോമസ്, അനില്‍ നായര്‍ എന്നിവരും പങ്കെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു
ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവിതാംകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു. നിയുക്ത കാതോലിക്കാബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത തീര്‍ത്ഥയാത്ര ആശീര്‍വദിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ റവ. ബര്‍ശ്ലീബി റമ്പാന്‍, ഫാ. സ്പെനസര്‍ കോശി, ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, സജി മീന്‍കുളം എന്നിവര്‍ പ്രസംഗിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്06 August 2008
ജിദ്ദയില്‍ കുടുംബ സംഗമം
കൂത്തുപറമ്പ് ഏരിയ മുസ്ലീം അസോസിയേഷന്‍ ജിദ്ദയില്‍ കുടുംബ സംഗമം സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് റബീഅ് അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി. പഠന ക്ലാസ്, ഇശല്‍രാവ് എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം
വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം വെള്ളിയാഴ്ച ജിദ്ദയില്‍ സംഘടിപ്പിക്കും. മുസ്ലീം പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം എന്നതാണ് പ്രഭാഷണ വിഷയം. വെള്ളിയാഴ്ച വൈകുന്നേരം ഏഴന് ഷറഫിയ ധര്‍മ്മപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും. പ്രഭാഷണ രംഗത്ത് 55 വര്‍ഷം പൂര്‍ത്തിയാക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെ ചടങ്ങില്‍ ആദരിക്കും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജിദ്ദാ സ്റ്റാര്‍ 2008 സംഗീത മത്സര പരിപാടി
ജിദ്ദയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ജിദ്ദാ സ്റ്റാര്‍ 2008 സംഗീത മത്സര പരിപാടിയില്‍ രഹ്നാ സലീം ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഷിഫാന ബഷീര്‍ രണ്ടാം സ്ഥാനവും അന്‍വര്‍ സാദിഖ് മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ ഫെബ്രുവരി 17 ആരംഭിച്ച മത്സരങ്ങളില്‍ ജിദ്ദ, മക്ക നഗരങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സി.എം അഹ്മദ്, മുഹമ്മദ് കുഞ്ഞിപ്പ, പാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സമാപന പരിപാടിയില്‍ സംബന്ധിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം
ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് പി.എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.ജി നായര്‍, സുലൈമാന്‍ തണ്ടിലം, ജോണ്‍സണ്‍ പോള്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റാസല്‍ഖൈമ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം
റാസല്‍ഖൈമ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും കലാവേദി ഉദ്ഘാടനവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. റജി മണ്ണേല്‍ സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കേരള സമാജം പ്രസിഡന്‍റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വത്സകുമാര്‍, എ.എം.എം നൂറുദ്ദീന്‍, സുരേഷ് കുമാര്‍, ഹിഷാം, അലി അല്‍ മന്‍സൂരി എന്നിവര്‍ പ്രസംഗിച്ചു. നൃത്ത ഗാനസന്ധ്യയും ഇതിനോടനുബന്ധിച്ച് നടന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു.
ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് പി.എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.ജി നായര്‍, സുലൈമാന്‍ തണ്ടിലം, ജോണ്‍സണ്‍ പോള്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം
ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് പി.എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.ജി നായര്‍, സുലൈമാന്‍ തണ്ടിലം, ജോണ്‍സണ്‍ പോള്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്05 August 2008
സാരഥി കുവൈറ്റ്, ഓണം മേള
സാരഥി കുവൈറ്റ് ഓണം മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 ന് അബ്ബാസിയ മറീന ഹാളിലാണ് പരിപാടി. ബിജു നാരായണന്‍, ജോത്സ്ന, സാജന്‍ പള്ളുരുത്തി, അബി എന്നിവരുടെ നേതൃത്വത്തില്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 August 2008
അനുശോചനം
മുസ്ലീം ലീഗ് നേതാവ് ഉമര്‍ ബാഫഖി തങ്ങളുടെ നിര്യാണത്തില്‍ കുവൈത്ത് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്‍റര്‍ അനുശോചിച്ചു. അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബ്രെയ്ന്‍ ഹണ്ട് , പ്രകാശനം
കണ്ണൂ ബക്കര്‍ ചരിച്ച ബ്രെയ്ന്‍ ഹണ്ട് എന്ന പുസ്കത്തിന്‍റെ പ്രകാശനം കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്നു. അബുദാബി എയര്‍ ക്രാഫ്റ്റ് ടെക്നോളജിയിലെ അബ്ദുള്ള ഫുലാത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനില്‍ നടന്ന പ്രകാശന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പ്രശ്‍‍നോത്തരി അടിസ്ഥാനമാക്കിയ പുസ്തകമാണ് ബ്രെയന്‍ ഹണ്ട്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
കനത്ത ചൂടില്‍ നിന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി യുഎഇ തൊഴില്‍ വകുപ്പും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹിറ്റ് സ്ട്രെസ്സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് മൂന്ന് വരെ ജോലി നിര്‍ത്തിവക്കുന്നതോടൊപ്പം സൂര്യാഘാതത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള മുന്‍കരുതലുകളും ബോധവല്‍ക്കരണ പരിപാടി ലക്ഷ്യമിടുന്നുണ്ട്. ലഘു ചിത്ര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസുകളുമാണ് സംഘടിപ്പിക്കുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ. എം. സി. സി. റിലീഫ് ഫണ്ട്
ദുബായ് കൈപ്പമംഗലം മണ്ഡലം കെ..എം.സി.സി. കമ്മറ്റിയുടെ റിലീഫ് ഫണ്ട് ഉദ്ഘാടനം ഉബൈദ് ചേറ്റുവ നിര്‍വഹിക്കുന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്03 August 2008
ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ അഞ്ചാം വാര്‍ഷികം
ഖത്തറിലെ സാംസ്കാരിക സംഘടനയായ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ അഞ്ചാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ദോഹയിലെ റോയല്‍ ടേസ്റ്റ് റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഡോ. മോഹന്‍ തോമസ്, ഐ.സി.സി പ്രസിഡന്‍റ് കെ.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കായംകുളം നിവാസികളായ പ്രാവാസികളുടെ ആഗോള സംഗമം
കായംകുളം നിവാസികളായ പ്രാവാസികളുടെ ആഗോള സംഗമം ഈ മാസം 17 ന് കായംകുളത്ത് നടക്കും. കായംകുളം എന്‍.ആര്‍.ഐ യു.എ.ഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, വ്യവസായ മന്ത്രി എളമരം കരീം, ഗതാഗത മന്ത്രി മാത്യു ടി തോമസ്, സി.എസ് സുജാത എം.പി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മാളനത്തില്‍ അറിയിച്ചു. കായംകുളം സ്വദേശികളായ പ്രവാസി വ്യവസായികള്‍ക്കായി നല്‍കുന്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഈ വര്‍ഷം ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ജോണ്‍ മത്തായിക്ക് നല്‍കും. അസോസിയേഷന്‍ പ്രസിഡന്‍ പി.ജി രാജേന്ദ്രന്‍ , ജനറല്‍ സെക്രട്ടറി കെ.എസ് നാസര്‍ എന്നിവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ ‍ അറിയിച്ചതാണിത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാലവേദി കുവൈറ്റ് , ക്വിസ് മത്സരം
ബാലവേദി കുവൈറ്റ് മാതൃഭാഷാ പഠന ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കല ജനറല്‍ സെക്രട്ടറി ആര്‍. രമേശ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്02 August 2008
അനുശോചിച്ചു
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്‍റെ നിര്യാണത്തില്‍ ഗള്‍ഫിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. വ്യത്യസ്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകരനെയാണ് നഷ്ടമായതെന്ന് മാക് യു.എ.ഇ ഘടകം, വാദി ദവാസീര്‍ കേരള പ്രവാസി സംഘം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
മസ്ക്കറ്റ് മാര്‍ഗ്രിഗോറിയോസ് ഇടവകയുടെ നേതൃത്വത്തിലും ഇന്‍റര്‍നാഷണല്‍ മെഡിക്കല്‍ സെന്‍ററിന്‍റെ സഹകരണത്തിലും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ഓര്‍ത്തോഡ്ക്സ് പാര്‍സണേജിലായിരുന്നു. കാര്‍ഡിയോളജി, ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍, നേതൃവിഭാഗം, ത്വക്ക് രോഗം എന്നീ വിവിധ വകുപ്പുകളിലായായിരുന്നു പരിശോധന. 150 ഓളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന് മുമ്പ് ആരോഗ്യ ബോധവത്ക്കര സെമിനാറില്‍ ചികിത്സാ വിദഗ്ധര്‍ ക്ലാസെടുത്തു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്01 August 2008
സഹൃദയ പടിയത്ത് അവാര്‍ഡുകള്‍ സമര്‍പ്പിച്ചു
ദുബായ്: മുഹമ്മദലി പടിയത്തിന്റെ മൂന്നാം ചരമ വാര്‍ഷികത്തില്‍ “സ്ത്രീധന വിരുദ്ധ ദിനം” ആചരിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്ക്ള്‍ - വായനക്കൂട്ടം, സാമൂഹ്യ, സാംസ്കാരിക, മാധ്യമ മണ്ഡലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന സഹൃദയ പടിയത്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു. ബിജു ആബേല്‍ ജേക്കബ്, കുഴൂര്‍ വിത്സന്‍, മസ്ഹറുദ്ദീന്‍, ആരിഫ് സൈന്‍, അക്ഷരക്കൂട്ടം, കെ.എം.സി.സി. തൃശ്ശൂര്‍ ഘടകം എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.
സലഫി ടൈംസിന്റെ 24ആം വാര്‍ഷിക മഹോത്സവ ത്തോടനു ബന്ധിച്ച് “കലാ നൌക 2008” ന്റെ ബാനറില്‍ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
ബഷീര്‍ ജന്മ ശതാബ്ദി സമാപനത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി. ദേവന്‍, ബി.എം. ഗഫൂര്‍, അരവിന്ദന്‍, മദനന്‍ തുടങ്ങിയവര്‍ വരച്ച ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനം നോവലിസ്റ്റായ ശ്രീ. സദാശിവന്‍ അമ്പലമേട് ഉല്‍ഘാടനം ചെയ്തു.
കണ്ണട എന്ന കവിതയിലൂടെ പ്രശസ്തനായ കവി ശ്രീ. മുരുകന്‍ കാട്ടാക്കട നയിച്ച കവിയരങ്ങില്‍ യു.എ.ഇ.യിലെ കവികളായ അസ്മോ പുത്തന്‍ചിറ, കുഴൂര്‍ വിത്സന്‍, ലത്തീഫ് മമ്മിയൂര്‍, സത്യന്‍ മാടാക്കര, മിനി ജോണ്‍സന്‍, അജിത് പോളക്കുളത്ത്, ഡോ. ഇന്ദ്രബാബു, നവാസ് പലേരി, അബ്ദുള്ളക്കുട്ടി ചേറ്റുവ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ശ്രീ. പി.വി. വിവേകാനന്ദ്, നാസര്‍ ബേപ്പൂര്‍, ബഷീര്‍ തിക്കൊടി, ആല്‍ബര്‍ട്ട് അലക്സ്, സബാ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ് തോമസ് സ്വാഗതം പറയുകയും പ്രസിഡന്റ് ശ്രീ. ജബ്ബാരി കെ.എ‍. അധ്യക്ഷത വഹിക്കുകയും ചെയ്ത സാംസ്കാരിക സംഗമം രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് അവസാനിച്ചു.
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബഹുമാനിതരായ എല്ലാ അക്ഷര സ്നേഹികള്‍ക്കും അനുമോദനങ്ങള്‍. ഇത്തരം ഒരു കൂട്ടായ്മ സംഘടിപ്പിച്ച സംഘാടകരുടെ ഭാഷാസ്നേഹത്തിനും
സസ്നേഹം
മധു
മസ്കറ്റ്

01 August, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്