21 March 2010

ജലത്തിനു പറയാനുള്ളത്

water
 
ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവ രാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
 
ജല കണികയെ അറിയാത്ത കലികാല മനുഷ്യര്‍ കൃത്രിമത്ത്വ ത്തിലൂടേ ക്ഷണിക്കുന്ന ആപത്തുകള്‍ ഏറേ!!! മലകള്‍ മാറ്റി ജലമൊഴുക്കണം, അതേ ജലത്തില്‍ ആകാശ സൌധം ഉയര്‍ത്തണം, ജലത്തെ നാണ്യമാക്കി മനുഷ്യ മന ബോമ്പുകള്‍ വരുത്തി തീര്‍ക്കുന്നതിന്റെ പരിണത ഫലമാണു അഗ്നിപര്‍വത സ്ഫോടനവും, സുനാമിയും ഭൂകംബവുമൊക്കെ! പാപകര്‍മ്മങ്ങള്‍ പ്രകൃതിയില്‍ വാര്‍ക്കുന്ന വിനാശ വിസ്ഫോടകത്തിന്റെ വക്കിലാണു നാം. വെള്ളത്തെ വേണ്ട മാത്രയില്‍ പരിരക്ഷിക്കേണ്ടുന്ന സത്യത്തിലേക്കു ഏവരും "ലോക ജല ദിന" ശ്രദ്ധയൂന്നലിലേക്കു തിരി കൊളുത്തേണ്ടതുണ്ട്.
 
ജീവന്റെ നിലനില്പ്, അതില്‍ ജലത്തിന്റെ പങ്ക് സ്തുത്യര്‍ഹമായ രീതിയില്‍ കാക്കുന്നുണ്ടോ? ഓരോ മനുഷ്യനും പഞ്ചഭൂത ഘടകങ്ങളിലൊന്നായ ജല സമ്മിശ്ര ത്തോടെയാണ് പ്രകൃതിയില്‍ പ്രപഞ്ചത്തോടൊട്ടി നില കൊള്ളുന്നത്. മനുഷ്യന്‍ ഒടുങ്ങാത്ത ഭൌതീക രസത്തിന്റെ നെട്ടോട്ടമായി പാടേ ധാര്‍മ്മീകോ ത്തരവാദി ത്ത്വത്തില്‍ നിന്നകലുന്നു.
 
തികച്ചും ആത്മീയ പരമായ സമീപനത്തോടെ ശാരീരിക മാനസീക മുറകളില്‍ ആത്മേന ജലം ആചമനം ചെയ്യുവാന്‍ സ്വപ്രബുദ്ധത ആര്‍ജ്ജിക്കേണ്ടത് വളരേ അനിവാര്യമണ്. മത്സ്യാവതാര കഥയും, ദൈവത്തിന്റെ ആദ്യ സൃഷ്ട്ടിയായ ആദാമിന്റെ വംശത്തില്‍ നോഹയുടെ കാലത്തേ പ്രളയ കഥയും, ഋഗ്വേദ കാലത്തേ ബാബിലോണിയന്‍ ഗ്രന്ഥമായ ഗില്‍ഗാമിഷ് നിത്യ ജീവന്‍ ലഭിക്കുന്നതിന്നു വേണ്ടി ജലത്തിലൂടെ പറയപ്പെടുന്ന പ്രളയ കഥ എല്ലാം പാരസ്പര്യത യുള്ളതാണ്.
 
അതിക്രമം കൊണ്ടു അവശത അനുഭവിക്കുന്ന ഭൂമിയില്‍ ദൈവം മനുഷ്യരോടു ചെയ്യുന്ന ഒരു നിയമമായി പ്രകൃതി ക്ഷോഭത്തെ വിലയിരുത്തി പഞ്ചഭൂത കണങ്ങളോടു പാലിക്കേണ്ട മൂല്യങ്ങള്‍ ലോക ജന ദിന ജാലകത്തിലൂടെ ഭൂലോകം അറിയട്ടെ.
 
പഴയ പ്രളയ കാലത്തില്‍ ലോകത്തിന്റെ വിശാലതയെ കുറിച്ച് അജ്ഞാത മായിരിക്കെ, കലി കാലത്തില്‍ ജലത്തെ അറിയാനുള്ള ജിജ്ഞാസ മനുഷ്യരില്‍ സ്ഥിരവും സ്ഥായീ ഭാവവും നഷ്ടപ്പെട്ടിരിക്കുന്നു.
 
ആത്മാവില്‍ സംസം തീര്‍ഥമായും ഹൃദയത്തില്‍ പത്മ തീര്‍ഥമായും കൈകുംബിളില്‍ പാന പാത്രത്തിലേ ജല തുള്ളികളായും ഭക്തരില്‍ ജലം അലിഞ്ഞിട്ടുണ്ട്.
 
പ്രകൃത്യാ മനുഷ്യന്‍ ജലത്തെ പ്രകൃതിയില്‍ ആത്മാവിനെ മേളിപ്പിച്ചു ജീവനു പരിരക്ഷ നല്‍കേണ്ടുന്നതില്‍ മാത്രമല്ല, പ്രക്ഷുബ്ധാവസ്ഥ തരണം ചെയുന്നതിന്നും നമ്മുടെ മനസ്സിലെ മലിന ജലം ശോധന ചെയ്യപ്പെടുന്ന തിലേക്കുമായി കൃത്യതയാല്‍ ... ഈ ലോക ജല ദിനത്തില്‍ അവരവര്‍ മനസ്സില്‍ ഒപ്പു വെക്കുക, വെള്ളത്തിന്റെ അഥവാ മനുഷ്യ ജീവന്റെ സംരക്ഷക്കായി ഇന്നും ... എന്നും.
 
- മധു കാനായി, ഷാര്‍ജ
 
 

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

madhu kanayiyude lekhanam puthiya thalathil bhangiyayi veekshichirikkunnu.kaviyum,lekhakhanumaya madhuvine e pathram yennum konduvarika,namasthe!
siddharth menon

March 22, 2010 7:45 PM  

Post a Comment

« ആദ്യ പേജിലേക്ക്









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്