02 October 2008

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍

കാത്തിരിക്കാന്‍ മടിയുള്ളവര്‍ക്കുള്ള പിഴയാണ് പലിശ. നാളെ ചെലവാക്കേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യണം എന്നു വരുമ്പോള്‍ പലിശയെ ആശ്രയിക്കാതെ വഴിയില്ലല്ലോ. ക്രെഡിറ്റ് കാര്‍ഡ്, മറ്റു വായ്പാ കമ്പനികള്‍ ലക്ഷ്യമിടുന്നതും ഇത്തരക്കാരെയാണ്. വായ്പയെ ആശ്രയിക്കാനുള്ള പ്രവണത മലയാളിക ള്‍ക്കിടയില്‍ വളരെ കൂടുതലാണെന്ന് വളര്‍ന്ന് വരുന്ന ധന കാര്യ സ്ഥാപനങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. വായ്പകളെ ഒരു ഉല്പന്നമെന്ന നിലക്ക് വളരെ ആകര്‍ഷക മായാണ് ബാങ്കുകള്‍ ഇക്കാലത്ത് അവതരിപ്പിക്കുന്നത്.
ഇടത്തരക്കാരാണ് ഉല്പാദനേതര വായ്പക്കളുടെ മുഖ്യ ഉപഭോക്താ‍ക്കള്‍. ജീവിത ശൈലികളെ പുതുക്കി എടുക്കാനുള്ള വ്യഗ്രതയില്‍ വരും കാല സാമ്പത്തിക ബാധ്യതകള്‍ എല്ലാം കണ്ടില്ലെന്നു വയ്ക്കുകയാണ് ഇക്കൂട്ടര്‍‍. ക്രെഡിറ്റ് കാര്‍ഡുകളാണ് വായ്പാ ലോകത്തെ പുതിയ വില്ലന് ‍(കേരളീയര്‍ക്ക്). സുന്ദരമായൊരു കാര്‍ഡ് തീര്‍ത്തും സൌജന്യമായി ത്തന്നെ കീശയില്‍ വന്നു ചാടുമ്പോള്‍ ആരുമറിയുന്നില്ല കീശ മുറിക്കുന്ന വില്ലാളിയാണ് അതെന്ന്. വരുമാനത്തിന്റെ ഒന്നരയോ രണ്ടൊ ഇരട്ടി വായ്പാ സൌകര്യം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രത്യക്ഷത്തില്‍ തികച്ചും ആകര്‍ഷക മായൊരു ഓഫര്‍ തന്നെയാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ സത്യത്തില്‍ വലിയ തകരാറൊന്നും ഇല്ല താനും. (ആരും അങ്ങിനെ ചെയ്യില്ലല്ലോ)
യു. എ. ഇ. യിലും സ്ഥിതി വ്യത്യസ്ഥമല്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കു ന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘുവാണ് എന്നത് മേഖലയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്ന് സഹായമാകുകയാണ്. കുറഞ്ഞത് 2500 ദിര്‍ഹം എങ്കിലും പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കാണ് നിലവില്‍ ഇവിടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുകയെങ്കിലും പരിശോധനാ സംവിധാനങ്ങള്‍ കര്‍ശനമല്ലാ യെന്നതിനാല്‍ ആര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാകുന്ന ഒരു സാഹചര്യമാണിവിടെ. സ്വതവേ ഉപഭോഗ തല്പരായ മലയാളികള്‍ ഈ വലയില്‍ എളുപ്പത്തില്‍ വീണു പോകുകയാണ്. സൂത്രത്തില്‍ കൂടിയ തുകക്കുള്ള സാലറി സര്‍ട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാ‍ക്കുന്ന ഇവര്‍ ഒരു പക്ഷേ, ഒരിക്കലും കര കയറാനാകാത്ത കട ക്കെണിയില്‍ വീണു പോയേക്കാം.
നിരവധി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നായി വന്‍ തുകകള്‍ വായ്പയെടുത്ത ഒരു മലയാളി കുടുംബം ഈയടുത്ത ആഴ്ചയില്‍ ദുബായില്‍ കൂട്ട ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നത് മരണത്തിനു കീഴടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചിരിക്കാം.
ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിയമാവലികളും നിബന്ധനകളും മനസ്സിലാക്കി യിരിക്കണം. ഒരിക്കല്‍ വായ്പ എടുത്താല്‍ അത് അടച്ചു തീര്‍ക്കുന്നതു വരെ ആദ്യ ബാലന്‍സ് തുകക്ക് മുഴുവനും പലിശ നല്‍കണം എന്നതാണ് വലിയൊരു പ്രശ്നം. മിക്കവരും ഇത് തിരിച്ചറി യുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും. 2 മുതല്‍ 3 ശതമാനം വരെ പലിശയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഈടാക്കുന്നത്. അതായത് വര്‍ഷത്തില്‍ 24 മുതല്‍ 36 % വരെ! അതിനും പുറമെ, തുക അടക്കാന്‍ വൈകിയാല്‍ പിഴ, ക്രെഡിറ്റ് പരിധി താണ്ടിയാല്‍ അതിനും പിഴ. ചുരുക്കി പറഞ്ഞാല്‍ ഓരോ പുതിയ ഉപയോക്താ‍ക്കളെയും കാത്തിരിക്കുന്നത് പിഴകളാണ്. അതിനാല്‍ തന്നെ, ദീര്‍ഘ കാല വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നല്ല ക്രെഡിറ്റ് കാര്‍ഡ്.
പ്രതിമാസം ചെലവാകാന്‍ കഴിയുന്ന തുകക്ക് ലഭിക്കാവുന്ന 50 മുതല്‍ 60 ദിവസം വരെയുള്ള വായ്പാ കാലവധി മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള യഥാര്‍ത്ഥ പ്രയോജനം. ദീര്‍ഘ കാലയളവില്‍ നോക്കിയാ‍ല്‍ അത് ചെറിയൊരു സംഖ്യയല്ല താനും. അതിനാല്‍ തന്നെ “സൂക്ഷിച്ചാല്‍“ ദുഃഖിക്കേണ്ട.
benish narayanan
mail.bineesh@eim.ae
www.thiruvaathira.blogspot.com
055 9266422Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്