ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക  പ്രവര്‍ത്തനോദ്ഘാടനം ദുബായില്‍ നടന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ജലീല്‍ ഹോള്‍ഡിംഗ്സുമായി ചേര്‍ന്നാണ് ഈസ്റ്റേണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. 
ദുബായ് അല്‍ ബുസ്താന്‍ റോട്ടാനാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ മീരാന്‍, വൈസ് ചെയര്‍മാന്‍ നവാസ് മീരാന്‍, ജലീല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
 മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 12 മില്യണ്‍ ഡോളര്‍ വിലവരുന്ന 480 കണ്ടെയ്നര്‍ ഈസ്റ്റേണ്‍ ഉത്പന്നങ്ങളാണ് വിറ്റഴിഞ്ഞതെന്ന് എം.ഇ മീരാന്‍ പറഞ്ഞു. 2012 ആകുന്നതോടെ ഇത് 1200 കണ്ടെയ്നര്‍ ആക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                                     
                                
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്