11 May 2008

മേഘങ്ങളിലും ബ്രാന്‍ഡിംഗ്


അണ്ടിപ്പിള്ളിക്കാവ് വീനസില്‍ സിനിമമാറുമ്പോള്‍ ‘തെയ്യനം തെയ്യനം തെയ്യനം’ എന്ന ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ, സിനിമയുടെ പോസ്റ്ററൊട്ടിച്ച ഒരു ബോര്‍ഡും തലയില്‍ വെച്ച് നാട് ചുറ്റിയിരുന്ന പബ്ലിസിറ്റിയാണ് ആദ്യം കണ്ട രസികന്‍ മീഡീയം. [വിജയശ്രീ മരിച്ചപ്പോള്‍ പൂര്‍ത്തിയാകാതെ കിടന്ന രണ്ട് സിനിമകള്‍ ഒട്ടിച്ചുണ്ടാക്കിയ യൌവ്വനം വണ്ടിക്കാരിയുടെ പോസ്റ്ററാണ് ആദ്യം കണ്ട A പോസ്റ്റര്‍.] ഇപ്പോള്‍ സിനിമയിലെ നായകന്‍ കുടിക്കുന്ന ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് ഒരു നിശ്ചിതബ്രാന്‍ഡായത് യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ കളിയുണ്ടെന്നും നമുക്കറിയാം. ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന കോഴിമുട്ടകളിന്മേല്‍ അവയുടെ എക്സ്പയറി ഡേറ്റ് പ്രിന്റു ചെയ്തിട്ടുണ്ടാകുമെന്ന് കേട്ടത്, അത് കാണും വരെ വിശ്വസിച്ചിട്ടില്ല.

ഓര്‍ക്കാന്‍ ഇങ്ങനെ പല രസങ്ങളുമുണ്ട്: മുള്ളൂര്‍ക്കരയിലെ റബ്ബര്‍ത്തോട്ടത്തില്‍ മരുന്നടിക്കാനുപയോഗിക്കുന്ന ഒരു ചെറുവിമാനത്തില്‍ ഒരു തൃശൂര്‍പ്പൂരത്തിന് നോട്ടീസ് വിതറിയത്; ഇരുന്നൂറ് വര്‍ഷമെങ്കിലും മുമ്പ് പുഷ്കിന്‍ എഴുതിയ ഒരു കവിതയില്‍ കടന്നുകൂടിയ ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിന്റെ 2006-ലെ പരസ്യത്തില്‍ ആ കമ്പനിക്കാര്‍ പുഷ്കിനെ ഉപയോഗിച്ചത്; ദുബായില്‍ റണ്‍-വേയില്‍ പരസ്യം വന്നത്; വിമാനം ഒരു ബാനറും കെട്ടി വലിച്ച് രാവിലത്തെയും വൈകുന്നേരത്തേയും ദുബായ്-ഷാര്‍ജാ ട്രാഫിക് ജാം എന്ന വമ്പന്‍ മാധ്യമത്തിനരികിലൂടെ താഴ്ന്ന് പറന്നത്; ഇവിടത്തെ ചില പത്രമാസികളേക്കാള്‍ പരസ്യക്കൂലി ഈടാക്കുന്നത് ഗര്‍ഹൂദ് ബ്രിഡ്ജ് എന്ന മാധ്യമാണെന്നറിഞ്ഞത്; പഴയ ഒരു മലയാളം സിനിമയില്‍പ്പോലും കല്പകാ ബസാറിന്റെ കലണ്ടര്‍ മറിച്ച് കെ. ആര്‍. വിജയ സമയം കളഞ്ഞത്...

ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് കൃത്രിമമഴ വാര്‍ത്തയല്ല. മിക്കവാറും എല്ലാ വര്‍ഷവും യുഎഇയ്ക്കു മേലുള്ള മേഘങ്ങളില്‍ ചെറുവിമാനങ്ങളില്‍ച്ചെന്ന് മഴവിത്തുകള്‍ [ചിലയിനം ലവണങ്ങള്‍] വിതച്ച് മഴ പെയ്യിക്കുന്ന പരിപാടി ഈയാഴ്ചയും നടന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത അഡ്വെര്‍ടൈസിംഗിലൂടെ അരി മേടിക്കുന്ന എന്റെയും കണ്ണു തള്ളിച്ചു. ഫ്രാന്‍സിസ്കോ ഗൂറെ എന്ന മുന്മാന്ത്രികന്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു മെഷീനാണ് താരം. ഇതുപയോഗിച്ച് വിവിധ ആകൃതികളിലുള്ള മേഘത്തുണ്ടുകള്‍ ഉണ്ടാക്കാം. വായുവും കുറച്ച് ഹീലിയവും നിറച്ചുണ്ടാക്കുന്നാ വലിയ കുമിളകള്‍ തന്നെ ഇത്.

സ്നോമാസ്റ്റേഴ്സ് എന്ന കമ്പനി നടത്തുന്ന ഗൂറെ പറയുന്നത് നൈക്കിയുടെ കൊള്ളിയാനും മക്ഡൊണാള്‍ഡിന്റെ മഞ്ഞ ‘ന’യും ഇതുപോലെ ഉണ്ടാക്കി വിടാമെന്നാണ്. എന്നല്ല അടുത്ത മാസം തന്നെ മിക്കി മൌസിന്റെ തലയുടെ ഷേപ്പുള്ള ‘ഫ്ലോഗോസ്’ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള വാള്‍ട്ട് ഡിസ്നി വേള്‍ഡിനു മുകളില്‍ ഒഴുകിനടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. 6 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ 48 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഈ ബ്രാന്‍ഡഡ് മേഘങ്ങള്‍ക്ക് സാധിക്കും. ഒരു മേഘം ഉണ്ടാക്കാന്‍ വേണ്ട നേരം 15 സെക്കന്റ്. ഇനി ഇത് വെറുമൊരു കൌതുകവാര്‍ത്തയാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി - ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ജര്‍മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് വിതരണക്കാരായിക്കഴിഞ്ഞു. ഒരു ദിവസം 3500 ഡോളറാണ് ഈ മേഘപമ്പിന്റെ വാടക.

മേഘങ്ങളേ കീഴടങ്ങുവിന്‍ എന്ന് നമ്മുടെ കവി പാടിയത് അറം പറ്റി.

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




രാംമോഹന്‍ പാലിയത്ത്
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്