14 August 2009

ഒരു പ്രവാസിയുടെ അമ്മ മനസ്സ് - ശ്രീജിത വിനയന്‍

mother-and-child
 
രാത്രി...
 
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും
ഉറക്കം എത്തി നോക്കാതെ
എത്ര നാമം ചൊല്ലീട്ടും
അനാഥത്വം മനസ്സീന്നു പോവാതെ
എത്ര പൊട്ടി യൊഴുകീട്ടും
കണ്ണീരുറവ വറ്റാതെ
കിടക്കുക യായിരുന്നു ഞാന്‍
 
പെട്ടെന്ന് മഴ പെയ്തു
 
ആദ്യം ഒരു കുറുമ്പന്‍ കുട്ടി
കാല്‍ കൊണ്ട് തട്ടിത്തെ റിപ്പിക്കും പോലെ
പിന്നെ അമ്മ ഉണ്ണിയെ കപ്പു കൊണ്ട്
കോരി ഒഴിച്ച് കുളിപ്പിക്കും പോലെ
മണ്ണും മനസ്സും തണുപ്പിച്ച്
അന്യര്‍ക്ക് സഹായം ചെയ്താല്‍ മാത്രം
ലഭിക്കുന്ന സംതൃപ്തിയോടെ
മഴ മടങ്ങിപ്പോവും ചെയ്തു
 
മഴക്കും തണുപ്പിക്കാനാവാത്ത
എന്റെ മനസ്സുമായി
എന്താ ചെയ്യാന്നറിയാതെ
ആരും തേടി വരാത്ത
എന്റെ ഈ മുറിയില്‍
പിന്നെയും ഞാന്‍ തനിച്ചായി...
 
ചിന്തകളില്‍
എന്റെ ഉണ്ണികള്‍ ഓടിക്കളിച്ചു
തട്ടി വീണു
കാലു പൊട്ടി അവര്‍ കരഞ്ഞു
അമ്മേ എന്ന് വിളിച്ച്
അവര്‍ ഓടി വന്നു
സിനിമയിലെ ആത്മാക്കളെ പ്പോലെ,
കൈ നീട്ടിയാലും തൊടാന്‍ പറ്റാതെ,
എത്ര ശ്രമിച്ചിട്ടും
അവര്‍ക്ക് എന്നെ കേള്‍പ്പിക്കാന്‍ പറ്റാതെ,
കഴുത്തൊപ്പം മണ്ണില്‍ കുഴിച്ചിട്ടവളെ പ്പോലെ...,
 
ഞാന്‍...
ഒരു നിസ്സഹായയായ അമ്മ.
എന്റെ നെഞ്ചില്‍ മുലപ്പാലും വാത്സല്യവും
ഉറഞ്ഞ് കട്ടിയായി...
ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും ഉപകാരമില്ലാതെ...
 
ഉണ്ണികള്‍ വെയില്‍ മങ്ങും വരെ കളിച്ചു,
വിശക്കുമ്പോള്‍ കിട്ടുന്നതു കഴിച്ചു,
ഉറക്കം വരുമ്പോ ഉറങ്ങി...
ഉറങ്ങുമ്പോള്‍ കേട്ടിരുന്ന
താരാട്ടിന്റെ ഈണവും ...
തുടയില്‍ താളം പിടിച്ചിരുന്ന
കൈകളുടെ സ്നേഹവും ...
അവര്‍ മറന്നേ പോയ്...
ടിവിയിലെ പരസ്യ പ്പാട്ടുകളുടെ ഈണം മാത്രം
മനസ്സീന്ന് പോയതുമില്ല ...
 
അകലെ,
ഓര്‍ത്തു പോയാല്‍ കരഞ്ഞേക്കുമോ എന്ന് പേടിച്ച്,
പകല്‍ മുഴുവന്‍ മറക്കാന്‍ ശ്രമിച്ച്,
രാത്രിയില്‍ ആരും കേള്‍ക്കാതെ കരഞ്ഞ്,
പാതി യുറക്കത്തില്‍ ഞെട്ടി എഴുന്നേറ്റ്,
മോളുടെ മേല്‍ മോനുവിന്റെ കാല്‍
എടുത്തു വെച്ചിട്ടുണ്ടോ എന്നു നോക്കുമ്പോ,
പുതപ്പ് ശരിയാക്കി ക്കൊടുക്കുവാന്‍ തിരയുമ്പോ...
കിടക്കയില്‍ ആരെയും കാണാതെ,
എത്ര ശ്രമിച്ചിട്ടും കണ്ണീരു തോരാതെ...,
അടക്കി കരഞ്ഞ്,
എന്റെ ഉണ്ണികളെ കാത്തോളണേ കൃഷ്ണാ ...
എന്നു പ്രാര്‍ത്ഥിച്ച് ...
 
രാവിലെ എണീക്കുമ്പോ,
എനിക്കൊരു സങ്കടവുമില്ല എന്ന് കണ്ണാടിയില്‍,
എന്നോട് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് ...
കാണുന്നവരോടും കൂട്ടു കൂടുന്നവരോടും,
വായീ തോന്നിയ തൊക്കെ വിളിച്ച് പറഞ്ഞ് ...
ഇടക്ക് ലോകത്തിലെ ഏറ്റവും സന്തോഷ വതിയായും ,
പിന്നെ ഭ്രാന്തിയായും,
ചിരിച്ചും ചിരിപ്പിച്ചും പാട്ടു പാടിയും,
ഇങ്ങനെ ഒരുവള്‍ ...
 
അതു അവരെ പ്രസവിച്ച,
പാലൂട്ടിയ,
ജീവനെ പ്പോലെ സ്നേഹിക്കുന്ന,
അമ്മയാണെന്ന്
ദിവസത്തിലെ ഏതെങ്കിലും ഒരു
നിമിഷം അവര്‍ ഓര്‍ക്കു ന്നുണ്ടാവുമോ?
 
നെഞ്ചു പൊടിയുന്ന വേദന ഒതുക്കി പ്പിടിച്ചാണ്
ഓരോ നിമിഷവും അവരെ പ്പറ്റി ഓര്‍മ്മി ക്കുന്നതെന്നു
എന്റെ മക്കള്‍ അറിയുന്നു ണ്ടാവുമോ ...?
 
- ശ്രീജിത വിനയന്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

AzeezfromPrairies
azeezks@gmail.com

Sreejith Vinayan
Your poem is very disturbing.
Through this, you write down the intense pain of a pravasi mother.
;and you did pass, this agony, the agony of a mother separated from kids,to all pravasi mothers.
I am a pravasi father, but never did I experience this sort of pain;means, a mother is a mother, always.
Even the rain that comes to wet the dry soil and mind cannot pacify your parched soul.
The picture you draw of the 'kurumban' playing in the rain and the mother running to bath him with a mug is earthy.
You are a mother buried under , neck out, and you see your kid crying, wounded and you suffocate, not being able to extend.
sreejith, you choke us too .
You show it as if it happens before us , just at the present.
It pains our heart when you say your dreams at your sleepless nights thinking of your kids ,and when the day falls you masquerade a happy mother .oh!
Good poem.
This is a great presentation to all pravasi mothers.

May be this is the time I thought of a mother differently.


Think of this mother.
Not a pravasi, but who has been separated, for ever, from her kids
by the pressure of Muslim social laws.
How the destiny has made her suffer.
She would have been carrying a turbulant storm inside, powerful to burst out all man-made laws.
But she carried it all along in her heart.
Think of her.
No matter she has a new husband, no matter she has a new child ,no matter she eats good biriyani and has a mansion.
oh mother!!!
Sreejith, you doubt your kids?their love , what they think of you, their feels?

Ask this son.
The son of that mother.
How did he hide a volcano in his heart .
Ask him how he lost his laugh and face.
Ask him how he wears a blanket of destituiton despite all abundance.
by for now.
best wishes.

15 August, 2009  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്