24 August 2009

കടല്‍ - സൈനുദ്ധീന്‍ ഖുറൈഷി

തമോ സാഗരത്തി നാഴങ്ങളില്‍ നിന്ന്
പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന്
ആടലോടിരമ്പു മനന്തമാം കടലുമായ്
കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍.
 
പുകയ്ക്കായ് പുകയുന്നടുപ്പും
മണ്‍ കലത്തില്‍ തിളയ്ക്കും വിശപ്പും
കണ്‍ തലക്കലൊട്ടിയ പുളിപ്പും
കോണില്‍ വയറൊട്ടിയുറങ്ങും പൈതങ്ങളും ...
 
മൂന്ന് കല്ലിനു മുന്നില്‍
കണ്ട് തീര്‍ന്ന കിനാ ചിത്രങ്ങളില്‍
തുണ്ട് പോലൊരു വട്ടമെങ്കിലും
പുതുവെട്ടം തിരഞ്ഞറുതിയില്‍
ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ്
ചാണക ത്തറയിലവളും ...
 
എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി
കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച
തിരികളും, പൂര്‍വ്വ പ്രതാപ സ്മൃതികളാം
കരിഞ്ഞ പ്രാണികള്‍ തന്നവ ശിഷ്ടങ്ങളും ...
 
ഏതേതു മുജ്ജന്മ സുകൃത ക്ഷയങ്ങളെ
തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാ ക്കളങ്ങളെ
പലവുരു മായ്‌ച്ചു മെഴുതിയു മിനിയുമെത്ര
കടലുകള്‍ താണ്ടണ മരച്ചാണ്‍ വയറിനെ
പ്രണയിച്ച തെറ്റിനായ് ...?!
 
മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ്
നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം
കപോലങ്ങ ളിലുമാര്‍ദ്രമായ് മുത്തി,
കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ്
ഒരു നാളുമ ടയാ കണ്ണിലൊരു കരുതലും
കദന ക്കടലുമായി രുള്‍ക്കടലി ലേക്കിറങ്ങി
കടലുകള്‍ താണ്ടി യവരെത്ര ..?
നിറ ഹസ്തങ്ങളാല്‍
ചുഴി വിഴുങ്ങാതെ മടങ്ങിയ വരെത്ര ...?
 
ദ്രവ്യ ത്തുരുത്തി ലാകാശ ഗോപുരങ്ങ ള്‍ക്കടിയില്‍
പശിയൊടുങ്ങാ വയറുകളുടെ പരാതി പ്പെട്ടികള്‍.
കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത്
ഒരേയാകാ ശവുമൊരേ സൂര്യനു മൊരേ തിങ്കളും
ഒരേ നക്ഷത്ര ജാലവു മിരവും പകലുമൊരേ
ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ
ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു
ധ്രുവങ്ങളില്‍ കടലെടുക്കും ഹത ജന്മങ്ങള്‍ നാം!!
 
- സൈനുദ്ധീന്‍ ഖുറൈഷി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്17 August 2009

നവംബര്‍ 26, 2008 - മധു കൈപ്രവം

mumbai-terrorist-attack
 

മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണം എന്നില്‍ ആഴത്തില്‍ ഉണ്ടാക്കിയ ഞെട്ടല്‍ എന്റെ മനസ്സിന്റെ വിക്ഷേപമായി കവിതാ രൂപത്തില്‍ വാക്ശുദ്ധിയും അര്‍ത്ഥവും വ്യാപ്തിയും ഒന്നും ചികയാതെ, ഇവിടെ കുറിക്കുന്നു...
 
ഞാ‍നേറേ തരിച്ചു പോയ്യീ ദിനമിന്ത്യ
തന്നന്തരംഗമെന്‍ മനസ്സില്‍ വീണ മീട്ടവെ,
ഇന്നു ഞാന്‍ കൊളുത്തിയ സന്ധ്യാ‍
തിരിനാള മെന്നുള്ളില്‍ മൂക
ശില്പ ശിഖയാം ജ്വാലാ മുഖിയായീ,
നാമ ജപ മുരുവിടു മെന്‍ നാവു
നാള്‍ക്കു നാള്‍ കനിവോടെ
 
ജനനീ തന്‍ നെഞ്ചത്തു ചവിട്ടി
മെതിപ്പോരെ ച്ചൊല്ലി ഞാന്‍
മുദ്രണം കേഴുന്നൂ‍ ...
വേപഥു നിന്‍ അങ്കണത്തില്‍ ...
 
ഓര്‍ക്കാനിനി വീര മൃത്യു വരിച്ചോരിന്ത്യ
തന്‍ സന്തതി സന്ദീപിന്‍
വിധിയാം കൂടെ ഹേമന്ത് കര്‍ക്കരെയും
വിജയ് സലാസ്കരും
ഞാനിതാ ചൊല്ലുന്ന തൊന്നെന്‍
രാജ്യ ഭടന്മാരെ ഓര്‍ത്തു താജിലും
ഒട്ടുച്ചിലര്‍ പെട്ടു ഒബറോയിലും
ഹോട്ടലില്‍ മല്ലിട്ടു സ്തംഭിച്ചു പ്പോയ
സംഭവം പട നായകര്‍ ക്കൊപ്പം മുംബൈയില്‍
അറ്റു പോയ് അന്‍പത്തു നാലു പേര്‍ ...
ഗദ്ഗദം വേദനാ പുളകിതര്‍ നാം
രാജ്യ സേവന ഭക്തമാം ഭീഭത്സ രംഗ-
മങ്കക്കളങ്ങളില്‍ പൊരുതിയ
ഭടന്റെ ജഢമോര്‍ക്കവേ ഉള്ളം തികട്ടി
അവര്‍ തന്‍ ഭൂതം ഭാരതത്തിന്‍
മാര്‍ത്തട്ടില്‍ രക്തസാക്ഷിയാം
കാവല്‍ ഭടത്വ സന്നാഹങ്ങളാല്‍
ജവാന്മാരുടെ
മൃതശരീരം സംസ്ക്കരിക്കവേ ...
ഓര്‍ത്തെഴുതാം ചില വസ്തുത ഹേതുവായീ ...
 
സന്മാര്‍ഗ്ഗിയാം നിന്‍ ജീവന്‍ തുടിപ്പുകള്‍
ക്ഷയിച്ചപ്പോള്‍ ആഴിയാം ശാന്തി
പൊലിഞ്ഞപ്പോള്‍ ജന്മതറവാട്ടില്‍
നഷ്‌ട്ട സ്വപ്നമായ്യെന്നും നീന്തല്‍ക്കുളം
വറ്റി വരണ്ടു പ്പോയ്യൊരെന്‍
ബാല്യ ചിന്തകള്‍ വിവശമായി ബഹിര്‍ഗമിക്കേ,
ശൈശവത്തിന്‍ കരത്താല്‍ പിച്ചയാല്‍
കാല്‍ തറേലുറപ്പിച്ചു താനേ നടത്തം,
അമ്മിഞ്ഞയൂറുന്ന പ്പാല്‍ക്കനി നുകര്‍ന്നും
താനേ ഭാവ മുകുളമായി ഭാഷാ വാത്സല്യവും,
എങ്കില്‍ ശിഥിലത ആരോടു ച്ചോല്ലേണ്ടു
സര്‍വ്വതും കിളിര്‍ത്തനുഗ്രഹത്താല്‍
വിതാന മാക്കിയോര്‍ പടച്ചോനാം സര്‍വ്വ
ഈശോ മിശിഹയാല്‍ ഭഗവല്‍ മാത്രയാം ...
 
നിന്മനം മെനഞ്ഞെടുത്തു ഊതി വീര്‍പ്പിക്കും
ബലൂണുപ്പോല്‍ കൈവിരല്‍ ത്തുമ്പില്‍
കരസ്ഥമാക്കും കല്ലുകള്‍ തിരകളും
മാത്സര്യമാം ഭേദമില്ലാതാക്കി ത്തീര്‍ക്കുവോര്‍
ന്നുഴഞ്ഞന്ധകാര ത്തിമര്‍പ്പോടെ പ്പാല്‍പ്പതയുമീ-
ത്തിരകള്‍ നുരയായി ത്തുളക്കുമീ
ഹൃദയമാ മഭ്രപ്പാളിയില്‍
തീവ്രാനന്ദ ദ്രോഹാഭാസ മാമട്ടഹാസം ...
കാതലാം ദുര്‍മ്മതം മതസ്ഥരല്ല
അഭിമത സന്നിവേശമല്ല,
സംഭവാമി യുഗേ യുഗേ യെന്നറിയുകി-
ലോര്‍ക്കുക എപ്പോഴും, വിഭാഗീയമല്ലാതെ,
ഒന്നാണു നമ്മളെ ന്നോണം പ്പൌര-
സൌഹാര്‍ദ്ദ ഭിത്തി പ്പണിയുക,
നിഷ്കാമ വൃത്തി വെടിഞ്ഞു നാം
അനേകരാം പ്രാര്‍ത്ഥനാ നിരതരാകുകില്‍
ഏക ഗോത്രൈ കമത്യം മനുവംശം മഹാബലം.
 
എന്മനോ രാജ്യത്തിലുണ്ടു
കുങ്കുമ വര്‍ണ്ണ ത്യാഗോ ജജ്വലല്‍ മല്ലിട്ടു നാട കീറുന്ന
തൂവെള്ള തന്‍ ശാന്തി നിറഞ്ഞവര്‍ ...
പച്ച പ്പകിട്ടാര്‍ ന്നൊരൈശ്വര്യ ത്രിവര്‍ണ്ണ
ശ്രേയസ്സയാ മിന്ത്യയെ ക്കൂപ്പി മുദാനാമ
വൃത്തി തന്‍ ച്ചൊല്ലാന്‍ കൊതിച്ചൊരു,
രസച്ചില്ല പൊട്ടിച്ചിടിത്തീ പോലങ്കലാപ്പിലീ
വിറങ്ങലി ച്ചുറഞ്ഞു തുള്ളി വിങ്ങവേ
നവംബര്‍ ഇരുപത്താറ് രണ്ടായിരത്തെട്ട് ...
 
അഗ്നി ച്ചവയ്ക്കുന്ന ഗ്രാനൈഡ് ബോംബുകള്‍
എന്തു ദുരാത്മ ഭീകരം വിതച്ചുയീ
പുണ്യ ഭൂവില്‍, നീ വിതച്ചെതെന്ത്
കൊയ്ത്തെടുത്തതെന്ത്?
കാലത്തിന്‍ കലിയെ പഴി ചാരി
മന്ത്രവും തന്ത്രവും അന്ധമാം തീച്ചൂളപ്പോല്‍
ഏറേ പരിലാളനം വാദ വിവാദവും,
മാതൃ രാജ്യത്തേയും മാതാ പിതാ ഗുരു
ശ്രേഷ്ഠര്‍ ഉട പിറന്നോരേയും ദു:ഖത്തിലാഴ്ത്തീ
അറ്റു പോകുന്നതെന്നു നീ ഓര്‍ത്തുവോ?
 
സ്വാര്‍ത്ഥമാം സ്വാദിന്നടിമയാം കഠിനര്‍
തന്മനയോല ശിലയാല്‍ തപിച്ച ബോംബുമായി,
വാഴുവോ രാപത്ക്കര മാണീ ഭാരതത്തില്‍ ...
എത്ര നിസ്സാര മാക്കിയി ജീവിതം
അധമമായി കാര്‍ന്നു തിന്നുമര്‍ബ്ബുദം,
വിഷാംശ ബാധ നിപതിച്ച നേകരില്‍
ഹീനാര്‍ത്ഥ സംസ്ക്കാര ശൂന്യമാം വിനാശ ദൈന്യം,
ഏതേതു കനക വിള നിലത്തില്‍
നിന്നെത്തി യാലും സുനിശ്ച്ചിതം,
 
ഭാരതാംബയേ നോവിക്കയെങ്കില്‍ നീ
അമ്മ തന്‍ ശാപം പേറിടും ...
 
സ്നേഹിക്ക അഗാധമയി ആദരിക്കയാ
ദേശ പുഷ്പത്തേ,
വൈരാഗ്യ ബുദ്ധിയിലുന്നത വിത്തു വിതച്ചു
അരയാലിന്‍ വേരായ് വിശറിയായും
തളിര്‍ത്തു തണലേകി
മര്‍ത്യ ഹൃദയത്തിന്‍ അംഗീകൃത പ്രതീകമാം,
സത്യമേവ ജയതേ ...
ഹിതത്തോടീ ധരയില്‍
വിജയീ വിശ്വതീ പാടീ രമിക്കൂ ...
വന്ദേ മാതരം ...
വന്ദേ മാതരം ...
 
- മധു കൈപ്രവം
 The 2008 Mumbai attacks were more than ten coordinated shooting and bombing attacks across Mumbai, India's financial capital and its largest city. The attacks, which drew widespread condemnation across the world, began on 26 November 2008 and lasted until 29 November, killing at least 173 people and wounding at least 308. 
 

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

ithoru shiksha thanneyaanu,

സംഭവാമി യുഗേ യുഗേ
വന്ദേ മാതരം ...

20 August, 2009  

kadichaal pottaatha vaakkukal nirathiyaal kavitha aakilla

20 August, 2009  

try more you can do better.

20 August, 2009  

Wipe out these rubbish thoughts and poems from epathram and put new ones

20 August, 2009  

ini melaal kavitha ezhuthiyekkaruthu

20 August, 2009  

I am no one to evaluate such a wonderful work,but i am putting this comment because i had seen some anonymous post and i am ashamed of that.I would like to ask anonymous one simple question,
could u ever imagine writing a single line like this in u r wildest dream?
Criticism is needed but not insulting

23 January, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്14 August 2009

ഒരു പ്രവാസിയുടെ അമ്മ മനസ്സ് - ശ്രീജിത വിനയന്‍

mother-and-child
 
രാത്രി...
 
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും
ഉറക്കം എത്തി നോക്കാതെ
എത്ര നാമം ചൊല്ലീട്ടും
അനാഥത്വം മനസ്സീന്നു പോവാതെ
എത്ര പൊട്ടി യൊഴുകീട്ടും
കണ്ണീരുറവ വറ്റാതെ
കിടക്കുക യായിരുന്നു ഞാന്‍
 
പെട്ടെന്ന് മഴ പെയ്തു
 
ആദ്യം ഒരു കുറുമ്പന്‍ കുട്ടി
കാല്‍ കൊണ്ട് തട്ടിത്തെ റിപ്പിക്കും പോലെ
പിന്നെ അമ്മ ഉണ്ണിയെ കപ്പു കൊണ്ട്
കോരി ഒഴിച്ച് കുളിപ്പിക്കും പോലെ
മണ്ണും മനസ്സും തണുപ്പിച്ച്
അന്യര്‍ക്ക് സഹായം ചെയ്താല്‍ മാത്രം
ലഭിക്കുന്ന സംതൃപ്തിയോടെ
മഴ മടങ്ങിപ്പോവും ചെയ്തു
 
മഴക്കും തണുപ്പിക്കാനാവാത്ത
എന്റെ മനസ്സുമായി
എന്താ ചെയ്യാന്നറിയാതെ
ആരും തേടി വരാത്ത
എന്റെ ഈ മുറിയില്‍
പിന്നെയും ഞാന്‍ തനിച്ചായി...
 
ചിന്തകളില്‍
എന്റെ ഉണ്ണികള്‍ ഓടിക്കളിച്ചു
തട്ടി വീണു
കാലു പൊട്ടി അവര്‍ കരഞ്ഞു
അമ്മേ എന്ന് വിളിച്ച്
അവര്‍ ഓടി വന്നു
സിനിമയിലെ ആത്മാക്കളെ പ്പോലെ,
കൈ നീട്ടിയാലും തൊടാന്‍ പറ്റാതെ,
എത്ര ശ്രമിച്ചിട്ടും
അവര്‍ക്ക് എന്നെ കേള്‍പ്പിക്കാന്‍ പറ്റാതെ,
കഴുത്തൊപ്പം മണ്ണില്‍ കുഴിച്ചിട്ടവളെ പ്പോലെ...,
 
ഞാന്‍...
ഒരു നിസ്സഹായയായ അമ്മ.
എന്റെ നെഞ്ചില്‍ മുലപ്പാലും വാത്സല്യവും
ഉറഞ്ഞ് കട്ടിയായി...
ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും ഉപകാരമില്ലാതെ...
 
ഉണ്ണികള്‍ വെയില്‍ മങ്ങും വരെ കളിച്ചു,
വിശക്കുമ്പോള്‍ കിട്ടുന്നതു കഴിച്ചു,
ഉറക്കം വരുമ്പോ ഉറങ്ങി...
ഉറങ്ങുമ്പോള്‍ കേട്ടിരുന്ന
താരാട്ടിന്റെ ഈണവും ...
തുടയില്‍ താളം പിടിച്ചിരുന്ന
കൈകളുടെ സ്നേഹവും ...
അവര്‍ മറന്നേ പോയ്...
ടിവിയിലെ പരസ്യ പ്പാട്ടുകളുടെ ഈണം മാത്രം
മനസ്സീന്ന് പോയതുമില്ല ...
 
അകലെ,
ഓര്‍ത്തു പോയാല്‍ കരഞ്ഞേക്കുമോ എന്ന് പേടിച്ച്,
പകല്‍ മുഴുവന്‍ മറക്കാന്‍ ശ്രമിച്ച്,
രാത്രിയില്‍ ആരും കേള്‍ക്കാതെ കരഞ്ഞ്,
പാതി യുറക്കത്തില്‍ ഞെട്ടി എഴുന്നേറ്റ്,
മോളുടെ മേല്‍ മോനുവിന്റെ കാല്‍
എടുത്തു വെച്ചിട്ടുണ്ടോ എന്നു നോക്കുമ്പോ,
പുതപ്പ് ശരിയാക്കി ക്കൊടുക്കുവാന്‍ തിരയുമ്പോ...
കിടക്കയില്‍ ആരെയും കാണാതെ,
എത്ര ശ്രമിച്ചിട്ടും കണ്ണീരു തോരാതെ...,
അടക്കി കരഞ്ഞ്,
എന്റെ ഉണ്ണികളെ കാത്തോളണേ കൃഷ്ണാ ...
എന്നു പ്രാര്‍ത്ഥിച്ച് ...
 
രാവിലെ എണീക്കുമ്പോ,
എനിക്കൊരു സങ്കടവുമില്ല എന്ന് കണ്ണാടിയില്‍,
എന്നോട് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് ...
കാണുന്നവരോടും കൂട്ടു കൂടുന്നവരോടും,
വായീ തോന്നിയ തൊക്കെ വിളിച്ച് പറഞ്ഞ് ...
ഇടക്ക് ലോകത്തിലെ ഏറ്റവും സന്തോഷ വതിയായും ,
പിന്നെ ഭ്രാന്തിയായും,
ചിരിച്ചും ചിരിപ്പിച്ചും പാട്ടു പാടിയും,
ഇങ്ങനെ ഒരുവള്‍ ...
 
അതു അവരെ പ്രസവിച്ച,
പാലൂട്ടിയ,
ജീവനെ പ്പോലെ സ്നേഹിക്കുന്ന,
അമ്മയാണെന്ന്
ദിവസത്തിലെ ഏതെങ്കിലും ഒരു
നിമിഷം അവര്‍ ഓര്‍ക്കു ന്നുണ്ടാവുമോ?
 
നെഞ്ചു പൊടിയുന്ന വേദന ഒതുക്കി പ്പിടിച്ചാണ്
ഓരോ നിമിഷവും അവരെ പ്പറ്റി ഓര്‍മ്മി ക്കുന്നതെന്നു
എന്റെ മക്കള്‍ അറിയുന്നു ണ്ടാവുമോ ...?
 
- ശ്രീജിത വിനയന്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

AzeezfromPrairies
azeezks@gmail.com

Sreejith Vinayan
Your poem is very disturbing.
Through this, you write down the intense pain of a pravasi mother.
;and you did pass, this agony, the agony of a mother separated from kids,to all pravasi mothers.
I am a pravasi father, but never did I experience this sort of pain;means, a mother is a mother, always.
Even the rain that comes to wet the dry soil and mind cannot pacify your parched soul.
The picture you draw of the 'kurumban' playing in the rain and the mother running to bath him with a mug is earthy.
You are a mother buried under , neck out, and you see your kid crying, wounded and you suffocate, not being able to extend.
sreejith, you choke us too .
You show it as if it happens before us , just at the present.
It pains our heart when you say your dreams at your sleepless nights thinking of your kids ,and when the day falls you masquerade a happy mother .oh!
Good poem.
This is a great presentation to all pravasi mothers.

May be this is the time I thought of a mother differently.


Think of this mother.
Not a pravasi, but who has been separated, for ever, from her kids
by the pressure of Muslim social laws.
How the destiny has made her suffer.
She would have been carrying a turbulant storm inside, powerful to burst out all man-made laws.
But she carried it all along in her heart.
Think of her.
No matter she has a new husband, no matter she has a new child ,no matter she eats good biriyani and has a mansion.
oh mother!!!
Sreejith, you doubt your kids?their love , what they think of you, their feels?

Ask this son.
The son of that mother.
How did he hide a volcano in his heart .
Ask him how he lost his laugh and face.
Ask him how he wears a blanket of destituiton despite all abundance.
by for now.
best wishes.

15 August, 2009  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്07 August 2009

മിത്രം - കെ. ദയാനന്ദന്‍

കാത്തിരുന്ന മിത്രമേ,
കരളില്‍ തെളിഞ്ഞ ചിത്രമേ,
വിരളമല്ലോ സംഗമം-
ഓര്‍ത്തു പോയി യാത്രയില്‍!
 
നിറം പഴുത്ത പത്രമായ്,
ചിറകൊടിഞ്ഞ പക്ഷിയായ്,
മുറിവിലെരിയും വേദന തിന്നൊ-
ടുവിലലയുമേകനായ്;
 
തിരകളുയരുമാഴിയില്‍,
ചുഴികളലറും രൌദ്രമായ്,
ചെളികളാഴത്താവളത്തി-
ലൊളിയിരുന്നു പൂക്കവെ,
തുഴയൊടിഞ്ഞനാഥനാ-
യന്ധകാരം മൂടവെ,
തിരയുമെവിടെ കണ്ണുകള്‍-
തുണയുമരികില്‍ രശ്മികള്‍?
മുന്നിലില്ല്യ, പിന്നിലിലില്ല്യ,
വെണ്ണിലാവിന്‍ പൊന്‍‌തരി!
 
ചികയുമൊടുവില്‍ അക്ഷരം-
അറിവിന്നമൃതം ഭക്ഷണം,
അറിയും സകല ലക്ഷണം,
പറയും വെളിയിലരക്ഷണം,
തിരികള്‍ നീട്ടി സ്വാഗതം,
ചൊല്ലി കവിത: സാന്ത്വനം.
 
- കെ. ദയാനന്ദന്‍
  അബുദാബി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്