29 June 2008

എനിക്കു നിന്നോട് പറയാനുള്ളത്

- ജയചന്ദ്രന്‍ നെടുവമ്പ്രം, റിയാദ്




പ്രണയം
വെള്ളം മൂടിയ ചതുപ്പ് പോലെയാണു.
അതിലിറങ്ങി നോക്കാന്‍
പ്രലോഭിപ്പിച്ചു കൊണ്ടേയിരിയ്കും
കര കയറാനാവാത്ത
കയങളിലേക്കു
താണു താണു പോകുമ്പോഴും
നിലവിളി തൊണ്ടയില്‍ കുരുങി
ശ്വാസം മുട്ടി
പിടയുമ്പോഴും പക്ഷേ,
ജീവന്റെ പച്ചയെ
സൂര്യന്റെ മഞ്ഞയെ
പ്രാവിന്റെ കുറുകലിനെ
വസന്ത രാവിന്റെ നേര്‍ത്ത തണുപ്പിനെ
കാറ്റിനെ, മഴയെ
കാടിനെ, കാട്ടാറിനെ
പൂക്കളെ, പുഴകളെ
സ്വപ്നത്തില്‍ നിറയ്ക്കും
മരണം
നാണിച്ച് വഴി മാറി നടക്കും.
പ്രണയം പ്രതിരോധമാണു
മരണത്തിനു മുന്നില്‍
കാലം പണിത വന്മതിലാണു
പ്രണയികള്‍ പോരാളികളാണു
ഹൃദയത്തില്‍ അമ്പു കൊണ്ടവന്റെ
ചുണ്ടിലെ പാട്ടിനു
ആദി മനുഷ്യന്റെ സ്വരമാണു
തെളി വെള്ളത്തിന്റെ വിശുദ്ധിയാണു
ഭൂമിയോളം ഭാരമുണ്ട്
പ്രണയിയുടെ മുതുകള്‍ക്ക്
ഭൂമിയില്‍ പ്രണയം തോല്‍ക്കുമ്പോള്‍
ഭാരം സ്വയം നഷ്ടപ്പെട്ട്
ഭ്രമണ പഥം തെറ്റി
ഭൂമി അതിന്റെ പാട്ടിനു പോകും
ദൈവം അനാഥനാകും.

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നല്ല കവിത. അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍. ചിന്തിപ്പിക്കുന്ന വാക്കുകള്‍...

ആശംസകള്‍
ജയകൃഷ്ണന്‍ കാവാലം

June 30, 2008 7:45 AM  

പ്രണയം ആനയിറങ്ങിയ കുളം പോലെയാണ്!!!

ഹോ എന്തൊരു കവിത.
ഇനി ഞാന്‍ ഈ പത്രത്തിലെ കവിതകള്‍ വായിക്കില്ല നിശ്ചയം.

June 30, 2008 9:20 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 June 2008

യാത്ര...

- മുരളികൃഷ്ണ














ഓമനേ,
വിരഹികള്‍ നമ്മള്‍
ധരയും സൂര്യനും
കണക്കെയെന്കിലും
മുടിയില്‍ നിന്‍ സ്നിഗ്ധ-
മുകില്‍ വിരലുകള്‍
ആരണ്യകാന്ദങ്ങള്‍
അലഞ്ഞു നീങ്ങുമ്പോള്‍....




ഇനിയും,
രാത്രി തന്‍
കറുത്ത തൊണ്ടയില്‍
സുഗന്ധമറ്റ രക്ത-
മുണങ്ങി നില്‍ക്കുമ്പോള്‍
വരണ്ട കണ്ണുകള്‍
ജനല്‍ തിരശ്ശീല
വലിച്ചു താഴ്ത്തുമ്പോള്‍...




ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,




''അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?
ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
'മുരളീരവം' കേള്‍ക്കെ വിടരാറില്ലേ...







ശ്രീ മുരളികൃഷ്ണ കോഴിക്കോട് ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററാണ്.
അദ്ദേഹത്തിന്റെ ബ്ലോഗ്: http://www.muralikaa.blogspot.com/



Labels:

8 അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

മുരളിയുടെ കവിത ഹൃദ്യമായിരിക്കുന്നു. ആശംസകള്‍...

ജയകൃഷ്ണന്‍ കാവാലം

June 24, 2008 6:06 PM  

മുരളി...

ഇ-പത്രത്തില്‍ കവിത കണ്ടപ്പോള്‍ സന്തോഷം തോന്നി.

പ്രണയത്തിനും പ്രണയം നല്‍കുന്ന യാത്രക്കും പ്രശസ്തിക്കും ഈ കവിത ഒരു തുടക്കമാവട്ടെ!!!

June 25, 2008 8:49 AM  

എവിടെനിന്നാ ഈ പത്രം ഇത്ര മോശം കവിതകള്‍ തെരഞ്ഞെടുക്കുന്നത്?

June 25, 2008 5:09 PM  

പ്രിയ അനോണിമസ്‌...

മുരളിയുടെ യാത്ര എന്ന ഈ കവിതക്ക്‌ താങ്കള്‍കണ്ടു പിടീച്ച ‘മോശം’ എന്താണെന്ന്‌ ഒന്നു വ്വിശദീകരിച്ചാല്‍ നന്നായിരൂന്നു.

അല്ലെങ്കില്‍ വേണ്ട താങ്കള്‍ക്ക്‌ ‘മോശമല്ലാത്ത’ ഒരു ഉത്കൃഷ്ട കൃതി എഴുതി പ്രസിദ്ധീകരിച്ചുക്കൂടെ?.

ജയകൃഷ്ണന്‍ കാവാലാം

June 26, 2008 8:02 AM  

എന്താ മുരളിയുടെ കവിതയ്ക്ക് ഇത്ര മേന്മ?
അല്ല, മുരളി എന്നയാളെയും അയാളുടെ കവിതയെയും മഹത്വവല്‍ക്കരിക്കാന്‍ മാത്രം കാവാലം സാറിന് എന്താ കരാര്‍?
താങ്കളെ ആരും ഒന്നും പറഞ്ഞില്ലല്ലോ....

June 26, 2008 11:15 PM  

അവിടെയാണ് അനോണിമസ്‌ സാറിന് തെറ്റിയത്‌. യാത്ര എന്ന കവിതയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്‌. അല്ലാതെ’മുരളി എഴുതിയതു കൊന്ണ്ട്‌ അതു മികച്ചതായി എന്നല്ല’. ആ കവിത താങ്കള്‍ എഴുതിയിരുന്നെങ്കിലും അതു നല്ലതെന്നു തന്നെ പറയും.

ആ വരികളില്‍ കവിതയുണ്ട്‌, ആശയമുണ്ട്‌, അര്‍ത്ഥവുമുണ്ട്‌. അതു മനസ്സിലാക്കാന്‍ ഒരു മനസ്സാണ് ആവശ്യം സുഹൃത്തേ... മനസ്സു പോയിട്ട് സ്വന്തം പേരു പോലും പുറത്തു പറയാന്‍ ഭയക്കുന്ന താങ്കള്‍ ഏതൊരു നിലയിലും മറുപടി അര്‍ഹിക്കുന്നില്ല തന്നെ.

എന്നിരുന്നാലും തുടര്‍ന്നു വരുന്ന ഇത്തരം കമന്‍റുകള്‍ ആ കവിതയെ കൂടുതല്‍ ശ്രദ്ധേയമാക്കും എന്ന പ്രതീക്ഷയോടെയാണ് ഞാന്‍ ഇതെഴുതുന്നത്.

എന്നെ ഒന്നും പറഞ്ഞില്ലല്ലൊ എന്ന താങ്കളുടെ പ്രസ്താവനയിലൂടെ വെളിവാകുന്നത്‌ താങ്കള്‍ ആ കവതയെക്കുറിച്ചല്ല മറിച്ച്‌ അതെഴുതിയ വ്യക്തിയേക്കുറിച്ചൂള്ള ദുരുദ്ദേശ്യപരമായ വിമര്‍ശനമായിരുന്നു നടത്തിയതെന്നാണ്...


ശരിയല്ലേ?

ജയകൃഷ്ണന്‍ കാവാലം

June 27, 2008 1:08 PM  

കവിതയെ വിമര്‍ശിക്കുന്നവരൊക്കെ പകരം കവിതയെഴുതി ബോധ്യപ്പെടുത്തണമെന്നത് എവിടത്തെ നിയമമാണ് ജയകൃഷ്ണകോവാലാ?
താനും എഴുതി വച്ചിട്ടുണ്ടല്ലോ പൊട്ടക്കവിതകള്‍ ഇഷ്ടം പോലെ!

June 29, 2008 10:44 AM  

ഹ ഹ അങ്ങനെ വഴിക്കുവാ.
താങ്കളുടെ രോഗം എനിക്കിപ്പൊഴാണു മനസ്സിലായത്. താങ്കള്‍ക്കു കവിത വായിച്ചാല്‍ മനസ്സിലാവില്ല അല്ലെ?. അക്ഷരം അറിയുന്നവരും, ഭാവനയുള്ളവരും എഴുതും. തന്നെപ്പോലെ സ്വന്തം പേരു പോലും വെളിപ്പെടുത്താന്‍ ഭയക്കുന്നവര്‍ അതു കണ്ടുകൊണ്ട്‌ ചിലപ്പോള്‍ അമ്പിളിയമ്മാവനെ കണ്ടു കൊണ്ട്‌ പട്ടി ഓരിയിടുന്നത്തു പോലെ കുത്തിയിരുന്നു മോങ്ങും. അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ. ഒന്നു തെറ്റാണെന്നു പറയുമ്പോള്‍ ‘ശരി’ ഏതെന്നു ചൂണ്ടിക്കാട്ടാനുള്ള ‘അറിവ്‌‘ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ മിണ്ടരുത്‌. എന്‍റെ കവിത നല്ലതാണെന്നോ ചീത്തയാണെന്നോ ഞാന്‍ ഇവിടെ ഇപ്പോള്‍ പറയാന്‍ താല്പര്യപ്പെടുന്നില്ല. പ്രത്യേകിച്ചും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്ന് പോലും ഭയക്കുന്ന താങ്കളീപ്പോലെ ഉള്ളവരോട്‌ എന്‍റെ നിലപാടുകള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.

ആദ്യമായി സ്വന്തം പേരില്‍ വന്നു അഭിപ്രായം രേഖപ്പെടുത്തി പോവുക. അതാണ് ആണുങ്ങള്‍ക്കുചേര്‍ന്ന പണി (പെണ്ണുങ്ങള്‍ക്കും)) അതോ ഇതു രണ്ടുമല്ല താങ്കള്‍ എന്നുണ്ടോ?. അങ്ങനെയാണെങ്കില്‍ വേണമെന്നില്ല. താങ്കളുടെ ജാള്യതയും ദൈന്യാവസ്ഥയും എനിക്കു മനസ്സിലാവും.

ഇതിനൊക്കെ മറുപടി നല്‍കൂന്നതു തന്നെ എനിക്കിവിടെ പണിയില്ലാഞ്ഞിട്ടല്ല. ഒരു നല്ല കവിത അത് കൂടുതല്‍ ശ്രദ്ധേയമക്കാന്‍ കമന്‍റുകള്‍ക്കു കഴിയും എന്നെനിക്കുറപ്പുണ്ട്‌. ആ കാര്യത്തില്‍ താങ്കള്‍ക്കും അഭിമാനിക്കാം.

താങ്കള്‍ക്ക് എഴുതാന്‍ കഴിയുന്നില്ലാ എന്നതാണ് നാട്ടുകാരെയൊക്കെ അസഭ്യം പറയുന്നതിനു പിന്നിലെ ചേതോവികാരമെങ്കില്‍, പ്രിയ സുഹൃത്തേ ക്ഷമിക്കണം. താങ്കള്‍ക്ക്‌ അക്ഷരം ലഭിക്കാതെ പോയതിന് ഉത്തരവാദികള്‍ ഞങ്ങളാരുമല്ല. താങ്കളുടെ ബാല്യകാലത്തിലേക്കു തിരിഞ്ഞു പോകൂ... അവിടെ നിങ്ങള്‍ക്കു സുപരിചിതമായ ചില മുഖങ്ങള്‍ കാണും... ഈ ജല്പനങ്ങള്‍ കേള്‍ക്കാന്നുള്ള ഏല്ലാ അര്‍ഹതയോടും കൂടി.

സ്വന്തം പേരു വെളിപ്പെടുത്തിക്കൊണ്ടല്ലാതെ ഇനി മേല്‍ താങ്കള്‍ എന്നില്‍ നിന്നും ഒരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല.

ജയകൃഷ്ണന്‍ കാവാലം

June 29, 2008 3:41 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 June 2008

പ്രണയവിപ്ലവം

- സുനില്‍ രാജ് സത്യ




കവിതയ്ക്ക് തീ പിടിച്ചപ്പോളാണ്,
എന്റെ - കാഴ്ച നഷ്ടമായത്..!
അന്നു തന്നെയാണ് കാമുകിയുടെ ചുണ്ട് കൂടുതല്‍ ചുവന്നതും,
കവിളുകള്‍ നന്നായ് തുടുത്തതും,
കുച മുകുളങ്ങളില്‍ ദന്തക്ഷതങ്ങള്‍ ഉണ്ടായതും..!
തൂലികത്തുമ്പ് കടലാസ്സില്‍ പതിയുന്നതു പോലെ-
എന്നിലെ വീര്യം അവളില്‍ ലാവയായ് പടര്‍ന്നതും.
അരിവാളും രണപ്പാടുകളും വിപ്ലവത്തിനു ആക്കം കൂട്ടുന്നതു പോലെയാണ്
അടിവയറും, അധരവും എനിക്ക് പ്രണയ വീര്യമുണര്‍ത്തുന്നത്.
കാമത്തിന്റെ,
സ് നേഹത്തിന്റെ മഹാവിപ്ലവം...!!!

Labels:

5 അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

കുചമുകുളങ്ങളില്‍ ദന്തക്ഷതം!
മുലഞെട്ടില്‍ കടിച്ചതിനെയാണോ ഉദ്ദേശിച്ചത്?

പൊട്ടക്കവിത!

എഴുതുമ്പോള്‍ വായനക്കാരനോടില്ലെങ്കിലും അവനവനോടെങ്കിലും ഒരല്പം സത്യസന്ധത കാണിച്ചാല്‍ ഇത്തരം വിഴുപ്പുകള്‍ കവിത എന്ന പേരില്‍ എഴുതാന്‍ തോന്നില്ല.

അരിവാളും രണപ്പാടുകളും..
ആഹാ!

ലാല്‍ സലാം!

June 22, 2008 2:50 PM  

ഈ പത്രത്തില്‍ പോസിറ്റീവ കമന്റുകള്‍ മാത്രം ഇടുക എന്നൊരു ബോര്‍ഡ് വെയ്ക്കാമായിരുന്നില്ലെ സര്‍?

June 22, 2008 5:08 PM  

ഈ കവിതയില്‍ ഒരു വിപ്ലവം (പ്രണയവും) കാണാന്‍ കഴിഞ്ഞില്ലല്ലോ സുഹൃത്തേ... കാമ വിപ്ലവം എന്ന പേര്‍ കുറച്ചുകൂടി ചേരുമെന്നു തോന്നുന്നു.

അനോണിമസിന്‍റെ കമന്‍റ്‌ 3 സെക്കന്‍റ്‌ ചിരിക്കാന്‍ ഉപകരിച്ചു. വളരെ ക്ഷാമമൂള്ള ഒന്നായതുകൊണ്ട്‌ 3 സെക്കന്‍റ്‌ തികച്ചും ചിരിച്ചു.

ജയകൃഷ്ണന്‍ കാവാലം

June 23, 2008 8:15 AM  

suhrithe kurachu koodi sabhyamayi azhuthamayirunnu, thankal ku itharam srishtikal prasidhikarikkan patiya sthalangal veryundu, 'kochupusthakam' aa vibhagathil ayirikkum thangal kooduthal sobhikkuka

June 25, 2008 4:03 PM  

ഒളിച്ചും പാത്തും നിന്ന്,”മായന്‍ കുട്ടി” ആകാതെ വെളിച്ചത്ത് വന്ന് അഭിപ്രായം പറയുക. അക്ഷരം പോലുമറിയാതെ “വീരസ്യം” പുലമ്പുന്ന സ്തുതിപാഠകന്മാരെ ആര്‍ക്കുവേണം..?!!

June 26, 2008 9:27 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 June 2008

റോഷിണി

- ജയകൃഷ്ണൻ കാവാലം




ചിതറുമെന്നോർമകൾക്കുള്ളിൽ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീർത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിൻ താളമായ്
നീറുമെൻ മനസ്സിന്റെ നോവു നീ റോഷിണീ




റോഷിണീ നീ വിടർന്നതും, പിന്നെ-
പടർന്നതും, പൂന്തേൻ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയിൽ
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,




നീണ്ടയിരവുകൾ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നിൽ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്റെ മേനിയിൽ
മാറാടി വീണു തളർന്നതും,




പോരാടിയെന്നൂർജ്ജ ബാഷ്പരേണുക്കളിൽ
നീരാടിയമൃതം നുകർന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാർശ്വങ്ങളിൽ
തേൻ ചുണ്ടമർത്തിക്കടിച്ചതും,




ഓർമ്മയിലിന്നുമൊരുകനൽച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാർത്തയായിന്നു റോഷിണീ




മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാർന്നിരവിന്റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളിൽ,




ഉദ്യാനഭൂമിതൻ ഹൃദ്സ്പന്ദനങ്ങളിൽ,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളിൽ,
കാമാർത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തിൽ നിർവൃതി തേടി നീ!




ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനർത്ഥം കുറിക്കുന്ന
മഹിതപത്രത്തിൽ കളങ്കം കുറിച്ചു നീ!




അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോർമ്മയിൽ
തിരയുന്നു നിന്റെ വിഷലിപ്ത ദംശനം




സുപ്രഭാഗർഭത്തിൽ സൂര്യബീജം
വീണുണർന്നവൾ
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോൾ
സപ്രമഞ്ചങ്ങളിൽ രാത്രികൾ ലീലയാൽ
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോൾ
സ്വപ്നവേഗത്തിലെൻ മാറിലെ ചൂടിനാൽ
സ്വർണ്ണകുംഭങ്ങളിൽ ക്ഷീരം ചുരത്തുവോൾ




റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവൾ
നേരിന്റെ നേരേ പുലഭ്യം പറഞ്ഞവൾ
ലോകസത്യങ്ങൾ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവൾ




രാശിചക്രങ്ങളിൽ ദൈവജ്ഞർ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോൾ,
നാടിൻ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവൾ.




നിൻ ശ്വാസ, നിശ്വാസ സീൽക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയിൽ,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയർന്നു താഴും നിന്റെ കണ്ഠനാളത്തിന്റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവർ




ആ തീക്ഷ്ണ ദൃഷ്ടിതൻ മുനയേറ്റു-
രക്തം ചൊരിഞ്ഞവർ,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേർത്തു ഹോമിച്ചവർ,
നീ തീർത്ത കാമസമുദ്രച്ചുഴികളിൽ
അറിയാതെയാഴ്ന്നു മരിച്ചവർ,
നിൻ ഭോഗതൃഷ്ണതൻ ശരമേറ്റു-
മണ്ണിൽ പതിച്ചവർ,
നിന്റെ സാമീപ്യത്തിനായി തപം ചെയ്തു-
തർപ്പണപ്പലകയിൽ രക്തമർച്ചിച്ചവർ…
ചിതറുന്നു പൊലിയുന്നവർക്കൊപ്പമെന്നിലെ
നിന്നിൽ സമർപ്പിച്ച പ്രണയവും മനസ്സും.




ഇനിയില്ല നിന്റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നിൽ.
വിടരില്ല നീയിനി വിഷപരാഗങ്ങൾ തൻ-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.




പടരില്ലയിനിയും നീയാരിലും, പൂന്തേൻ-
കിനിയില്ല, ലഹരിതൻ പാനപാത്രത്തിൽ നീ-
നുരയില്ല, മനസ്സിന്റെയേകാന്ത നിദ്രയിൽ-
തെളിയില്ല ജീവിതസ്വപ്നവർണ്ണങ്ങളായ്.




കരയുവാനല്ലയെൻ തൂലികത്തുമ്പിനാൽ
പൊരുതുവാനായി ജനിച്ചവൻ ഞാൻ!
തളരുവാനല്ലെന്റെയുയിരിൻ പ്രഭാവത്തി-
ലൊരു യുഗം തീർക്കുവാൻ വന്നവൻ ഞാൻ!




ഇരുളിന്റെ വഴികളിലഭിസാരികേ നിന്റെ
ചരിതം തിരുത്തുവാൻ വന്നവൻ ഞാൻ!
കവിധർമ്മമത്രേ!, ഇതെന്നിൽ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!




മൃത്യുവിൻ മടിയിലടിയുന്നതിൻ മുൻപേ,
ഓർമ്മയായ് ഞാനൊടുങ്ങുന്നതിൻ മുൻപേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുൻപേ,
കോർത്തിടും മണിമുത്തു മാലകൾ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോൾ.




സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാൻ തീർത്ത കണ്ണുനീർ കാവ്യതീർത്ഥങ്ങളാൽ
നീ വന്നുദിച്ചിടുമിനിയുമെൻ മനസ്സിന്റെ
ശശിലേഖ മായാത്ത വാനവീഥികൾ തോറും




തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതൻ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്റെ പൊൻകതിരണിയുവാൻ
മുകുളമായിനി നീ കുരുക്കും.




അവിടെ നീ കേൾക്കുമെന്നുയിരിന്റെയൂർജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികൾ
അവിടെ നീ കാണുമെൻ ദേഹം, മഹാഗ്നി തൻ-
പരിലാളനത്താൽ ജ്വലിച്ച ചിത്രം.




അവിടെ നീ കേൾക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തിൽ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകൻ
വിട വാങ്ങിയെന്ന വിലാപ ഗീതം.










കവിയുടെ ബ്ലോഗ്

Labels:

8 അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

pranayathinu vendi orupadu daahichcha , pranayathinte athmaavilekkirangichchenna, oduvil aa pranayasaafalyathil athirattaahlaadichcha kaviye namukku manassillaakkaam. pakshe aa pranayanasthathinte aakhaatahthil pranayam prathikaaramaayi maarunna reethi theere sariyalla.
" pranayam vasanthamaanu, avide pranayikkunna manasukalil paraganam nadakkunnu, mottukal undaakunnu, pinnedathu pookkalaayi viriyunnu, sugandham parathunnu. orikkalum agni padarthaarilla. padartharuth."

June 19, 2008 8:18 AM  

താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല സുഹൃത്തേ... വിശിഷ്യ പ്രണയവും, ദാഹവും ആഹ്ലാദവും പ്രതികാരവും... കവിതയെ മുന്‍ നിര്‍ത്തിയുള്ള ഒരു വ്യക്തിപഠനമാണോ താങ്കള്‍ ഉദ്ദേശിച്ചതെന്നു തോന്നിപ്പോകുന്നു. അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു

ആശംസകളോടെ
ജയകൃഷ്ണന്‍ കാവാലം

June 23, 2008 8:21 AM  

വൈദ്യരുടെ മരുന്ന് കുറിപ്പടിക്ക് ഞങ്ങള്‍ “കവിത”എന്ന് പേര്‍ ചൊല്ലിവിളിക്കാറില്ല.!!

June 23, 2008 10:05 AM  

പക്ഷേ കവിത മരുന്നാകുന്ന സന്ദര്‍ഭങ്ങള്‍ വ്യക്തികള്‍ക്കും, സമൂഹത്തിനു തന്നെയും പലപ്പോഴുമനുഭവപ്പെടാറുണ്ട്. അതിന് ആദ്യം സമൂഹത്തിന്‍റെ ഭാഗമായി മാറാന്‍ നമുക്ക്‌ (കവിക്കും) കഴിയണം. സമൂഹത്തില്‍ നിന്ന് ന്നോക്കിയും, അനുഭവിച്ചും പഠിക്കണം. അതല്ലെങ്കില്‍ ‘ചിലരെ’ പോലെ കാലത്തെയും, കാവ്യത്തെയും നോക്കി കൊഞ്ഞനം കുത്താന്‍ മാത്രമേ കഴിയൂ. അവിടെ നോക്കുകുത്തിയായി അവശേഷിക്കുന്നതും അവര്‍ മാത്രമായിരിക്കും.വിളനിലങ്ങളുടെ വരമ്പില്‍ വൈക്കോല്‍ കൊണ്ടു തീര്‍ത്ത നോക്കുകുത്തി!

അഭിപ്പ്രായങ്ങള്‍ക്കു നന്ദി

ജയകൃഷ്ണന്‍ കാവാലം

June 23, 2008 11:02 AM  

ഇതൊക്കെ കവിതയാണെന്ന് പറഞ്ഞ് മറ്റുള്ളവരെ കാണിക്കാന്‍ ഉള്ള ചങ്കൂറ്റം സമ്മതിച്ചു തരുന്നു കവേ. കവച്ചതിനെക്കുറിച്ച് ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ കുത്തിക്കൊല്ലാന്‍ നോക്കുന്നോ മഹാശയന്‍!
കുതിരച്ചമ്മട്ടിക്കടിക്കണം ഇത്തരം ട്രാഷ് എഴുതുന്നവരെ.

July 16, 2008 3:49 PM  

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രസിദ്ധീകരിച്ച് ഇത്ര നാളുകള്‍ക്ക് ശേഷം ഈ കവിത തിരഞ്ഞു പിടിച്ചെടുത്ത് വായിച്ചതിനും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.

ആരാണാവോ താങ്കളെ കുത്തിക്കൊല്ലാന്‍ നോക്കിയ മഹാപാപി !. സാരമില്ല അയാളെ നമുക്ക് ഉപദേശിച്ചു നന്നാക്കാം.

കുതിരച്ചമ്മട്ടിയെക്കാള്‍ നല്ലതു തെരണ്ടി വാലാണ്. എന്‍റെ കയ്യില്‍ ഇരുപ്പുണ്ട്‌ രണ്ടുമൂന്നെണ്ണം. വേണമെങ്കില്‍ ഒരണ്ണം തരാം. ഒത്തിരി പേരെ അടിക്കാനുള്ളതല്ലേ... തനിക്കു ഒരു പേരിടാതെ അനോണിമസ്‌ ആക്കിയവനു തന്നെ കൊടുക്കണം ആദ്യത്തെ അടി. (ഞാന്‍ തന്ന് വിട്ടതാണെന്ന് പ്രത്യേകം ബോധിപ്പിച്ചേക്കണം)

സ്നേഹപൂര്‍വ്വം

ജയകൃഷ്ണന്‍ കാവാലം

July 17, 2008 12:40 PM  

അല്ല കോവാലാ
അപ്പൊ ജ്ജ് അന്റെ കവിത മാങ്ങാത്തൊല്യാന്ന് പറേണോരെ ബാപ്പയ്ക്ക് ബിളിക്യോ.
നല്ല കബിയാണല്ലങ്ങ്ല്!
അന്റെ കൊയപ്പല്ലദ്
ചെറുപ്പം തൊട്ടേ “ന്റെ ബാപ്പയാരാ ന്റെ ബാപ്പയാരാ ന്ന് ഉമ്മയോട് ചോദിച്ച് ബളര്‍ന്നേന്റെ കുറ്റാ മോനേ. കുറ്റം പറയണോരെ ബാപ്പയെ അന്നേശിക്കാന്‍ തോന്ന്ണത്.”
ആങ്കുട്ട്യാണ്ടാ ജ്ജ്.

July 19, 2008 4:53 PM  

This comment style is not healthy. Please stop this kind of comment wars. does no good to nobody.

July 20, 2008 9:47 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 June 2008

ഭീരുവിന്റെ വിരഹഗാനം

-ഹരി ശങ്കരന്‍ കര്‍ത്താവ്












ചെറു മഴ നൂലില്‍ ഞാന്‍ കോര്‍ത്തു കോര്‍ത്തിട്ടതാം
ഹിമ ബിന്ദു മാലകള്‍ മാഞ്ഞു പോയി.
അതു പോലെ മായുമോ നിന്മനോഹാരിയാം
മലര്‍സത്വമെന്നൊരാ സത്‌ സ്മരണ.




കുളിര്‍ കാറ്റ്‌ വീശുമ്പോള്‍ നിന്‍ മിഴിയിണകളെ
പതിവായ്‌ മറയ്ക്കുന്ന മുടിയിഴപ്പാമ്പുകള്‍
പലവുരു ദംശിച്ചയെന്റെയീ ഹൃദയത്തില്‍
നീലിച്ച ചോരയും വറ്റുകയോ?




പറയാതെ ഞാന്‍ കാത്ത പ്രണയത്തെ
യൊരു തുള്ളി രക്തമായ്‌ മാറ്റി നിന്‍
നെറ്റിയില്‍ കുങ്കുമ പൊട്ടായ്‌ വരയ്ക്കുവാന്‍
വെമ്പിയ നാഡികള്‍, ഇന്നവ മീട്ടുന്ന
രാഗങ്ങളില്‍ തുള്ളി നില്‍ക്കുന്നു
ഭീരുവിന്‍ വിരഹാര്‍ദ്ര ചേതനാ ശൂന്യ സ്വപ്നങ്ങള്‍.




ഒരു നദിക്കരയില്‍ ഞാന്‍ വെറുതെയിരിക്കുകില്‍
വരവായി നിന്‍ മിഴികള്‍-പുഴ മീനുകള്‍.
ഒരു വഞ്ചിയേറി ഞാന്‍ സ്മരണ മുറിക്കുകില്‍
മുതലയായ്‌ മാറുന്നുവെന്റെ വഞ്ചി.




സകലതും ഇരുളായി മാറ്റി മറയ്ക്കുന്നു
നിഴലുകള്‍ വീഴ്ത്തുന്ന മറവി സന്ധ്യ
അതിജീവനത്തിന്റെ തിരിയുമായെത്തുന്ന
പ്രേമാര്‍ദ്ര സ്മരണകള്‍ക്കെന്ത്‌ കാന്തി!




ഇന്നും കൊതിക്കുന്നു നിന്റെ വിയര്‍പ്പിന്റെ
അഗ്നി സമാനമാം ചൂടിനെ ചൂരിനെ
ഒന്നു വെന്തുരുകുവാന്‍ ഒന്നായി ഒഴുകുവാന്‍
പ്രാര്‍ത്ഥിച്ചതൊക്കെയും വെറുതെയായി.




അകലെയാണിന്നു നീ നിന്റെയാ-
പക്വമാം വാക്കുകള്‍ മാറ്റൊലിക്കിളികളായ്‌
സ്മരണ തന്‍ ഗുഹകളില്‍ വെറുതെ ചിലയ്ക്കുന്നു
തല തല്ല്ലി ചാകുവാനായിടാതെ.




ഭയത്താല്‍ മരവിച്ച എന്റെ ബീജങ്ങളില്‍ ഇന്നും
മരിക്കാത്ത നമ്മുടെ പ്രണയത്തിനായി കുറിച്ചീടുന്ന
താരാട്ട്‌ പാട്ടായ ഈ ചത്ത വാക്കുകള്‍
കരളിലെ മുള്ളുകള്‍ കനവിലെ നിലവിളി
അറിയില്ല നീ ഇപ്പോള്‍ ഉറങ്ങുകായാവാം
ഒരു നല്ല കിനാവറിയുകയാവാം.




ഭീരുവിന്‍ പ്രണയത്തിനെന്ത്‌ വില
മറുപടിയില്ല, അതിനര്‍ഹതയും



കവിയുടെ ബ്ലോഗ്

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പ്രിയ സ്നേഹിതാ,

ഹൃദയഹാരിയായിരിക്കുന്നു താങ്കളുടെ കവിതയിലെ പല സന്ദര്‍ഭങ്ങളും, വാക്കുകളും...

ആശംസകള്‍

സ്നേഹപൂര്‍വ്വം
ജയകൃഷ്ണന്‍ കാവാലം

June 2, 2008 9:49 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ദേവസേന
eMail



പ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്