26 July 2008

മറുപടി കാത്ത് - സുനില്‍ രാജ് സത്യ

മഴമേഘങ്ങള്‍ പോലെയാണ്
നിന്നെ ക്കുറിച്ചുള്ള ചിന്തകള്‍
എന്റെ മനസ്സില്‍ കാര്‍ മൂടിയിരിക്കുന്നത്...!
ഒരു ജല സംഭരണി പോലെ
നിന്റെ ഹൃദയം തുറന്നു വയ്കാമെങ്കില്‍
പ്രണയമായ് പെയ്തിറങ്ങാമായിരുന്നു..!
അഭ്രപാളിയിലെ പ്രണയ രംഗങ്ങള്‍ പോലെ
മരം ചുറ്റിയോടാനോ -
ലാന്റ് സ്കേപ്പിലൂ ടുരുളാനോ
ഞാനില്ല..!
കലാലയത്തിലേതു പോലെ
ഐസ്ക്രീം നുണയാനോ
ഗോവണി ച്ചോട്ടില്‍ മുറി പണിയാനോ
ഞാനില്ല..!
ബീച്ചിലെ ലവണ ലായനിയില്‍ കുളിച്ച്
നനഞ്ഞൊട്ടി നിന്ന്
പ്രണയം പ്രഖ്യാപിച്ച്
നാണം കെടാനും ഞാനില്ല..!
ഒരു കടലാസില്‍
‍എന്റെ വിചാരങ്ങള്‍ക്ക്
മറുപടി തരാമെങ്കില്‍
‍എന്റെ പ്രണയം നീ സ്വീകരിക്കു മെന്നര്‍ഥം.
അപ്പോള്‍,
നിന്റെ ഹൃദയ പാത്രത്തില്‍
‍എന്റെ പ്രണയ തീര്‍ഥം
പെയ്തു നല്‍കാം...!!

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഇഷ്ടപ്പെട്ടു...

പണ്ട്‌ ആരോടൊക്കെയോ പറയണമെന്നാശിച്ച വാക്കുകള്‍. പറയാന്‍ കഴിയാതെ പോയ വരികള്‍... അന്നു പെയ്തൊഴിയാത്ത ആ പ്രണയമേഘങ്ങള്‍ എന്നും മനസ്സീല്‍ ഒരായീരം പ്രണയസന്ധ്യകളില്‍ തീര്‍ത്ഥവര്‍ഷമായി പെയ്തിറങ്ങുന്നു. ഇവന്‍ വീണ്ടും കാമുകനായി അവശേഷീക്കുന്നു... സ്നേഹത്തിന്‍റെ അനശ്വര സൌന്ദര്യത്തില്‍ ലാന്‍ഡ് സ്കേപ്പുകളൊന്നുമില്ല... പ്രണയം തന്നെ ഒരു ലാന്‍ഡ്‌സ്കേപ്പല്ലേ...

മറുപടീകള്‍ ലഭിക്കാതിരിക്കുമ്പോഴാണ് പ്രണയം തീവ്രമാകുന്നത്...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

July 26, 2008 10:46 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 July 2008

മഹിതജന്മം - ഷെര്‍ഷാ വര്‍ക്കല


-ഷെര്‍ഷാ വര്‍ക്കല
ഇതു വരെ യെവിടെ യായിരുന്നൂ നീ..
ജന്മാന്തര ങ്ങളായി ഞാനീ വീഥിയില്‍
നിന്നെ കാത്തു നിന്നതു ഒരു മാത്ര യെങ്കിലു മറിഞ്ഞില്ലെ
ആലിപ്പഴം പൊഴിയുന്ന നാള്‍വഴി കളിലെല്ലാം
നിന്നെ യൊര്‍ത്തു ഞാന്‍ കരയു മായിരുന്നു
ആര്‍ദ്ര ധനു മാസ രാവു കളിലാതിര
വന്നതും പൊയതും ഞാനൊട്ടു മറിഞ്ഞില്ല
ഏകാന്ത ജീവിത യാത്രയി ലൊരാളു-
മെനിയ്ക്ക് കൂട്ടിനി ല്ലായിരുന്നു
പൊന്നിന്‍ കിനാക്കള്‍ തിരയുന്ന
ദുഷ്ഫലമീ നര ജന്മത്തില്‍ നീ മാത്ര മെന്നുള്‍‍ ത്തുടിപ്പുകള്‍
പ്രഭാതം കൊതിച്ചു ഞാനൊ ത്തിരി നാളായി
ഒരു മാത്ര കണ്ടില്ല ഞാന്‍ തമസ്സല്ലാതെ......

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

good poem the words are so powerfull

July 29, 2008 9:13 PM  

ആശ്ശാനെ എന്താ പണി.

September 13, 2008 3:17 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്13 July 2008

രോഗിണിയോ...?

- സുനില്‍ രാജ് സത്യ

ചുഴലി ബാധിച്ച പോലെയാണ്
കടല്‍ പെരുമാറുന്നത്...
പത തുപ്പുന്നു...
ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാതെ-
കീഴ്മേല്‍ മറിയുന്നു...
നോക്കി നില്ക്കാന്‍ ഭീതി!
അര്‍ദ്ധ നഗ്നരായ യുവാക്കളുടെ-
ശരീര വടിവുകളില്‍ ആര്‍ത്തി പൂണ്ട്,
അവള്‍...!!
ഒരു കാമാതുരയെ പ്പോലെ...
കാമിനിമാരുടെ
മാദകത്വങ്ങള്‍ ഉയര്‍ത്തി ക്കാട്ടി
അവള്‍ പുരുഷാരങ്ങളെ ,
പ്രണയത്തിന്റെ, കാമത്തിന്റെ..,
ലഹരിയുടെ...
ഗൂഢ സ്ഥലികളിലേയ്ക്ക്
നയിക്കുന്നു...
ഇവള്‍ക്ക്, രോഗമോ... പ്രണയമോ...?!

Labels:

3 അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

നല്ല കവിത... വേറിട്ട ചിന്ത.

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

July 15, 2008 11:35 AM  

ജയകൃഷ്ണകോവാലാ
കാമിനി കാമം മാദകത്വം
എന്നെവിടെക്കണ്ടാലും
കമ്പിയാകുമല്ലേ
വല്ല മുരിക്കിലും കൊണ്ടുരയ്ക്ക്

സുനില്‍ രാജ്
കവിത അത്ര നന്നായില്ല

July 16, 2008 8:40 AM  

നിനക്കൊക്കെ കരഞ്ഞു തീര്‍ക്കാന്‍ മാത്രം വിധിച്ച ഒരു വികാരമാണല്ലോ അത്‌.അത് അങ്ങനെ തന്നെ തീരട്ടെ... (ഉരയ്ക്കണമെങ്കിലും എന്തെങ്കിലും വേണ്ടേ?)

നല്ലതിനെ നല്ലതെന്നു അംഗീകരിക്കാനും, നല്ലതല്ലെന്നു തോന്നുന്നതു തുറന്നു പറയാനും എനിക്കു തെറിവിളി ക്തൊഴിലാക്കിയ ആഭാസന്മാരുടെ അനുമതിപത്രം ആവശ്യമില്ല.

ജയകൃഷ്ണന്‍ കാവാലം

July 16, 2008 3:48 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്02 July 2008

പ്രേമത്തിന്റെ ദേശീയ സസ്യം

- കുഴൂര്‍ വിത്സണ്‍


റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം
വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്‍
എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍
ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാ‍ഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്‍ത്തനം
മണ്ണ് വേര് വെള്ളം വെയില്‍
പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണം
കരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം
ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ
കവിയുടെ ബ്ലോഗ്: http://www.vishakham.blogspot.com/

Labels:

25 അഭിപ്രായങ്ങള്‍ (+/-)
Links to this post

25 Comments:

കഷ്ടം... എന്‍റെ ഭാഷ വ്യഭിചരിക്കപ്പെടുന്നു!!!

July 2, 2008 6:55 PM  

Ninte bhashayo?
athenthoottu sadhanam?

Ganbheeram Wilsa

July 4, 2008 12:48 AM  

wilsaa
nalla kavitha.

alla aaraa aadyam comment itta malayala bhashayude janmi?
ivanmaarkkonnum ente bhaasha ente bhaasha ennu paranjulla ee karachil nirtharaayille?

July 4, 2008 10:38 AM  

എന്‍റെ ഭാഷ എന്ന്‌ ഒരാള്‍ക്ക്‌ ഒരു ഭാഷയെ വിളിക്കാന്‍ സാധിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം ആ ഭാഷയോട്‌ ഒരൂ ബഹുമാനവും, അതിലെ അക്ഷരങ്ങളില്‍ ചിലതെങ്കിലും തെറ്റു കൂടാതെ പറയാനെങ്കിലും കഴിയുന്ന അവസ്ഥയും ഉണ്ടായിരിക്കണം. അല്ലാതെ മാതൃഭാഷയെ അസഭ്യം പറയാന്‍ മാത്രമുപയോഗിക്കുന്നവര്‍ക്ക് ഒരാള്‍ക്ക്‌ ഭാഷയോടുള്ള മമത പറഞ്ഞാല്‍ മനസ്സിലാവില്ല.

ഇതേ കാരണം കൊണ്ടു തന്നെ ഈ കവിത താങ്കള്‍ക്ക് ‘അങ്ങേയറ്റം’ ഇഷ്ടപ്പെട്ടതിലും അത്ഭുതം തീരെയും തോന്നുന്നില്ല.

“കരയും ഞാന്‍ കരയും ഞാന്‍ കരയും ഞാന്‍ കവികളെ
കഴുവിലേറ്റീടുമോ ലോകമേ നീ” എന്നു പാടിയ ഒരു മഹാകവി നമുക്കുണ്ട്‌. (കരച്ചില് ‍കമന്‍റിന് ഇത്ര മാത്രം)

ജയകൃഷ്ണന്‍ കാവാലം

July 4, 2008 11:50 AM  

ഭാഷാഭിമാനീ
മൈരന്‍ എന്നതത്ര വലിയ തെറിയാണോ?

‘നീണ്ടയിരവുകള്‍ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നില്‍ നിറഞ്ഞതും
നാഗശരീരിയായ് നീയെന്റെ മേനിയില്‍
മാറാടി വീണു തളര്‍ന്നതും
.....

മഹാകവീ ജയകൃഷ്ണാ
താങ്കളുടേതല്ലേ ഈ കമ്പിക്കവിത?
ഭാഷയെ വ്യഭിചരിക്കുന്നെന്ന് കണ്ണീരൊഴുക്കാന്‍ പറ്റിയ ആള് താങ്കള്‍ തന്നെ!

July 5, 2008 9:25 AM  

നീ നിന്‍റെ സ്വന്തം പേരില്‍ വാ. അപ്പോള്‍ പറയാം ഇതിനുള്ള മറുപടി. ഇരുട്ടത്തു മോങ്ങുന്ന കുറുക്കന്മാരോട് ഞാന്‍ ഞാന്‍ പ്രതികരിക്കാറില്ല.

July 5, 2008 12:15 PM  

othukki parunnathum
parathi paraunnathum thammil
vethyassam undu makanae valsa
all vilsa
ajith ananthpuri

July 5, 2008 12:29 PM  

otjukki parunnathum
parathiparunnathum
vethyassam undu
-ajith ananthpuri

July 5, 2008 12:30 PM  

‘നീ നിന്റെ സ്വന്തം പേരില്‍ വാ...’
കുറേക്കൂടി അന്തസ്സുള്ള വാക്കുകള്‍ മലയാളഭാഷയിലുണ്ടല്ലോ താങ്കളെപ്പോലുള്ള സംസ്കൃതചിത്തര്‍ക്ക് ഉപയോഗിക്കാന്‍. അപ്പൊ അങ്ങനെയൊക്കെ ഉരിയാടാമോ മഹാകവീ?
സ്വന്തം പേരില്‍ വന്നാല്‍ പിടിച്ച് ചെരയ്ക്കുമെന്ന് പേടിച്ചിട്ടല്ല കോ‍വാലാ. നിനക്കൊക്കെ ഇതുതന്നെ ധാരാളം.

July 5, 2008 12:36 PM  

പുറത്തു പറയാന്‍ കൊള്ളാത്ത പേരുള്ളവര്‍ക്ക് കൊടുക്കാന്‍ ‘സംസ്കാരം‘ സ്റ്റോക്കില്ല !

പാത്രമറിഞ്ഞു കൊടുത്തില്ലേല്‍ കൊടുക്കുന്നവനാണ് മോശം. പേരറിഞ്ഞില്ലെങ്കിലും താടിരോമാദികള്‍ നീണ്ടു വളര്‍ന്ന ഒരു രൂപമാണെന്നു മനസ്സിലായി.
:)

July 5, 2008 2:43 PM  

http://theevetty.blogspot.com/

July 5, 2008 2:56 PM  

റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം

കേരളത്തിലാണെങ്കില്‍ റോസാപ്പൂ കിട്ടാനേ ഇല്ല. വിലയാണെങ്കിലെന്താ കഥ!!! തീര്‍ച്ചയായും വെട്ടണം.

വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്‍
എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍

ശരീയാ ശവം നാറി പോലുംവിരിയരുത്..... റോസാപ്പൂവെന്തൊരു നാറിയാ..

ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാ‍ഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്.

ഈ വാദം പുരുഷ വീക്ഷണ കോണ് തന്നെ. റോസയെകാക്കുന്ന ചെടി.. സ്ത്രീയെ കാക്കുന്ന പുരുഷന്‍. (നസ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി:)

പുരുഷന്‍ റെ സാംസ്കാരിക പ്രവര്‍ത്തനം ഇങ്ങനെയാണ്.

മണ്ണ് വേര് വെള്ളം വെയില്‍
പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണം

തീര്‍ച്ചയായും വെട്ടണം കൈ മാത്രമെന്തിന്‍ തലതന്നെ.
താജ്മഹല്‍ നിര്‍മ്മിച്ച ശില്പിയുടെ തലയല്ലേ വെട്ടിയത്.
അതും ഒരു പ്രണയ കുടീരമല്ലേ...!

കരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം
ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ.
അതെ സ്ത്രീ ആയാല്‍ കരയണം പുരുഷനോ.... കണ്ണ് കുത്തിപ്പൊട്ടിക്കണം സ്ത്രീയുടെ..!!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

July 5, 2008 3:52 PM  

കരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം
ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ.
----
എത്ര അനുരാഗത്തോടെ, നൈസര്‍ഗികതയോടെ, ഉദാത്തതയോടെ എഴുതിയിരിക്കുന്നൂ, കവി? അതാരും കണ്ടില്ലേ?
ഒരു രോമത്തിന്റെ മാത്രം പിറകെ പോകാനെന്താണാസക്തി, എല്ലാര്‍ക്കും?
----
അതിലും നല്ല ഫാഷനിപ്പോ 7 ലെ പാഠപുസ്തകത്തിന്റെ പുറകെ പോകുന്നതല്ലേ?

July 6, 2008 10:54 AM  

ഗള്‍ഫില്‍ ചൂടായതുകൊണ്ട് ഇവിടുത്തുകാര്‍ക്കു പ്രാന്തിളകി??? നാട്ടില്‍ മഴപെയ്തിട്ടും ചൂട് മാറിയില്ലെ...???

July 6, 2008 1:08 PM  

പ്രണയത്തെക്കുറിച്ചുള്ള കാല്പനിക കല്പനകളും പൊള്ളുന്ന യാഥാര്‍ത്ഥ്യവും പൊള്ളലിലും തുടരുന്ന വശ്യതയും ഇത്ര ലളിതമായി എന്നാല്‍ ഗംഭീരമായി ചേര്‍ത്തുവച്ചു കണ്ടിട്ടില്ല മുന്‍പ്. ആദ്യവരിയിലെ തെറി എന്തുമാത്രം അര്‍ത്ഥവത്താണെന്ന് പ്രണയത്തെ പഞ്ചസാ‍രയില്‍ പൊതിഞ്ഞുസൂക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവാത്തതില്‍ അത്ഭുതപ്പെടാനുമില്ല. അഭിനന്ദനങ്ങള്‍ വിത്സാ...

July 6, 2008 5:47 PM  

പൊതുവേദിയില്‍ ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിക്കുമൊ..?

അനുകരിക്കപ്പെടാതിരുന്നാല്‍ മതിയായിരുന്നു..!

July 7, 2008 9:28 AM  

കുഴൂര്‍ ഈ കവിത ഒന്നു ചൊല്ലിക്കേള്‍ക്കണം എന്നൊരാഗ്രഹം. അടുത്ത ചൊല്ലരങ്ങില്‍ തന്നെ ഇടൂ. നാട്ടുകാരും കേള്‍ക്കട്ടെ.

July 7, 2008 11:15 AM  

ithe MYdeaR prayogam pp raamachandran oru kavithayil prayogichittund.
mukkham chuliyunnavar maarippovuka.

POOvumKUvum illaaaatha enthooottu bhaasha.........


prayogikkumbol ouchithyam nokkendathinte baadhyatha kavi---makkalkkaaanu.....

July 7, 2008 2:57 PM  

ഞാന് അനൂപ്. എം. ആര്‍,പ്രിയപ്പെട്ട വിത്സാ കവിത നന്നായി.

കവിതയ്ക്ക് ഇത്തരത്തില് വിശദീകരണ ങ്ങളാവശ്യമില്ല.

മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതിനെ ആധാരമാക്കിയല്ല; മറിച്ച് സ്വന്തം നിലപാടില് ന്യായമാണെങ്കില് ഉറച്ചു നില്ക്കൂ. അഭിപ്രായം പറയാനുള്ളവര്‍ പറയട്ടെ. സഹിഷ്ണുത കാണിച്ചുകൂടേ ?പ്രിയപ്പെട്ട വിമര്‍ശകര്‍ കവിതയിലെ ഒരു വാക്കിലാണ് പിടിച്ചുതൂങ്ങിയത്. നിങ്ങള് വയലോപ്പിള്ളിയോട് വിത്സനോടു സംസാരിച്ച അതേ ഭാഷയില് സംസാരിക്കാന് തയാറാണോ ???????? സന്ദര്‍ഭങ്ങളില് നിന്ന് വേര്‍പെടുത്തപ്പെട്ട വാക്ക് ഉടലില് നിന്നും വേര്‍പെടുത്തപ്പെട്ട തലപോലെയാണ്.പിന്നെ വൈലോപ്പിള്ളി പറഞ്ഞത് ഇതാണ്: "ദുഷ്പ്രഭു പ്പുലയാടികള് പാര്‍ക്കുമി പ്പുരയ്ക്കിടി വെട്ടു കൊള്ളട്ടെ"

July 8, 2008 8:32 AM  

ദൈവീകമെന്നു വിശേഷിപ്പിക്കുന്ന സൃഷ്ടി കറ്മ്മത്തിനിടയില്‍,
ആത്മാവിഷ്കാരത്തിന്റെ ഏത് തരത്തിലുള്ള
സംതൃപ്തിയാണ്‌ താങ്കള്‍ക്ക് ഇത്തരം
തെറിപ്രയോഗത്തിലൂടെ കിട്ടുന്നത് എന്നറിഞ്ഞാല്‍
കൊള്ളാമായിരുന്നു.

July 8, 2008 3:56 PM  

“നിഷ്കളങ്കനും, കാവാല (നാരായണപ്പണിക്കര്‍ പൊറുക്കുക)ത്തിനും, ഒളിയമ്പുകള്‍ (അനോണിമസ്) എറിയുന്ന ആ”ഭീരു” (ഞാന്‍ കല്‍പ്പിച്ച അര്‍ഥം “നാറി”)വിനും മാത്രമേ ഭാഷയും കവിതയും സാഹിത്യവും വഴങ്ങുകയുള്ളു എന്ന് “മൂഢ”മായി വിശ്വസീച്ചിരിക്കുകയാണ്. പാവം....കാവ്യകശ്മലന്മാര്‍...!!

July 10, 2008 9:09 AM  

bhaashakku nallathu cheetha ennilla

kavithayil thettu njan kanunnilla

Kavikkukm Kavithakkum abinandanangal!

Regards,

Ajith

July 10, 2008 10:21 AM  

അതു കഥയുടെയും സാഹിത്യത്തിന്‍റെയും കാര്യമല്ലേ... പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം?.

പിന്നെ, അനോണിമസിനു താങ്കളുടെ ഒരു ഛായ ഞാന്‍ കാണുന്നു. ഇവിടെയല്ല, തീവെട്ടിയില്‍ വന്ന കമന്‍റുകള്‍ക്ക്‌.

July 10, 2008 10:57 AM  

വിത്സാ,
നന്നായിട്ടുണ്ട്.

ഇത് ഇഷ്ടമില്ലാത്തവന്‍ വായിക്കണ്ട.
കപടസദാചാരം... അല്ലാതെന്താ?

എനിക്കിഷ്ടപ്പെട്ടു...

July 12, 2008 9:05 PM  

"entamme ayalude kai theerchayayu vettanamenkil mone vilsa ninte kaiyalle ninte amma adyamayi vettendath, allenkil ninte achante...

July 22, 2008 8:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ദേവസേന
eMailപ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്