06 December 2009

ഫ്രീ കോള്‍ മാമാങ്കം - സലീം അയ്യനത്ത്‌

internet-phone-callനെറ്റ് കോള്‍ ചീപ്പാണെന്ന കാര്യം റഹീംക്ക അറിഞ്ഞത്‌ വളരെ വൈകിയാണ്‌. ടെക്നോ ഫോബിയ കൊണ്ടാണെന്ന്‌ കരുതേണ്ട, അയാള്‍ അങ്ങിനെയാണ്‌. ഒരു പഴഞ്ചന്‍, മദ്രാസ്സി ... സെല്‍ഫോണ്‍ ആകട്ടെ ജാംബവാന്റെ കാലത്തെ ത്രീ ത്രീ വണ്‍ സീറോ. ചെറുപ്പക്കാര്‍ ക്കിടയിലെ താമസം ഒഴിച്ചാല്‍ അയാളിപ്പോഴും ശിലാ യുഗത്തില്‍ നിന്നും മുക്തനായിട്ടില്ല എന്നര്‍ത്ഥം.
 
പഴഞ്ചന്‍ റഹീംക്ക, ഏവരേയും ആശ്ചര്യപ്പെടുത്തി വളരെ പ്പെട്ടാണ്‌ നെറ്റ് കോളിന്‌ വേണ്ടുന്ന അനുസാരികള്‍ ഒരുക്കൂട്ടിയത്‌.
 
ഒരു ലാപ്ടോപ്പ്‌ - സെക്കന്‍ഡ് ഹാന്‍ഡ്
റൗട്ടര്‍ - ഇന്‍സ്റ്റാള്‍മെന്റിന്
ത്രീപ്പിന്‍ - വണ്‍ടൂ ഷോപ്പില്‍ നിന്ന്‌
ഹെഡ്സെറ്റ്‌ - ബല്‍ദിയ ബോക്സില്‍ ആരോ ഉപേക്ഷിച്ചത്
 
ആധുനിക വാര്‍ത്താ വിനിമയ ഉപാധികള്‍ സാധാരണ ക്കാരോട്‌ എങ്ങിനെ സംവദിക്കു ന്നുവെന്ന ത്രസിപ്പിക്കുന്ന വിവരങ്ങള്‍ ആരില്‍ നിന്നൊക്കെയോ ശ്രവിച്ചു കൊണ്ടുള്ള വരവ്‌ എന്നെ ഏറെ അത്ഭുതപ്പെടുത്തി.
 
മോനേ... ഇതൊന്ന്‌ സെറ്റ്‌ ചെയ്താ...?
അല്ല ഇക്കാ... എവിടെ നമ്മളിത്‌ വെയ്ക്കാ..??
 
നാലു കട്ടിലുകള്‍. അവയ്ക്കടിയില്‍ പള്ള ചുങ്ങിയ പെട്ടികള്‍. തോരണം ചാര്‍ത്തിയ പോലെ തൂക്കിയി ട്ടിരിക്കുന്ന വിവിധ നിറത്തിലുള്ള ഷേര്‍ട്ടുകള്‍ ... ബാക്കിയായ കറി പ്പാത്രങ്ങള്‍, ഇസ്തിരി പ്പെട്ടി, വെള്ളത്തിന്റെ വലിയ ബോട്ടില്‍, വായിക്കാത്ത ഇംഗ്ലീഷ്‌ ന്യൂസ്‌ പേപ്പര്‍ ...
 
അവയ്ക്കിട യിലേക്ക്‌ ഞെക്കി ഞ്ഞെരുക്കി യാണെങ്കിലും ലാപ്ടോപ്പിനും ഒരിടം കണ്ടെത്തി അയാള്‍ പറഞ്ഞു.
 
പരേ... തല്‍ക്കാലം ഇവിടെ ഇരിക്കട്ടെ. അപ്പുറത്തെ ഫ്ലാറ്റിന്‌ മുന്നില്‍ ചക്രം പോയ ഒരു ടേബിള്‍ ഞാന്‍ കണ്ടു വച്ചിട്ടുണ്ട്‌.
 
ലാപ്ടോപ്പ്‌ കണക്ട്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞു. ഇക്കാ, ഇനി വിളിക്കാനുള്ള കാര്‍ഡ്‌ വേണം ... വിസാടെല്ലോ, ബെസ്റ്റ്‌ ടു കോളോ ഏതെങ്കിലും.
 
ബെസ്റ്റായി, ഇനിയിപ്പോ അതും വേണോ? സാരമില്ല, നമ്മുടെ ഗ്രോസറീന്ന്‌ വാങ്ങിക്കാം.
 
എനിക്ക്‌ ചിരി വന്നു.
 
ഇത്‌ രഹസ്യമായി വില്‍ക്കുന്ന കാര്‍ഡുകളാണ്‌. ഒന്നിന്‌ മുപ്പത്തി അഞ്ച്‌ ദിര്‍ഹം. ആറേഴ്‌ മണിക്കൂര്‍ സംസാരിക്കാം. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
 
മോന്‍ എങ്ങനേങ്കിലും അതൊന്ന്‌ ഒപ്പിക്ക്‌.
 
വിളിയുടെ വസന്തോല്‍സവം ഇവിടെ ത്തുടങ്ങുന്നു.
 
ഉപ്പാക്ക്‌, ഉമ്മാക്ക്‌, ഭാര്യക്ക്‌, കുട്ടികള്‍ക്ക്‌, അയല്‍പ്പക്ക ത്തുള്ളവര്‍ക്ക്‌, ബന്ധു വീടുകളിലേക്ക്‌, നാട്ടുകാര്‍ക്ക്‌ ... എന്നു വേണ്ട കാക്ക ത്തൊള്ളായിരം ആളുകള്‍ക്ക്‌ അയാള്‍ ഇരുന്നും, കിടന്നും, മലര്‍ന്നും, കമിഴ്‌ന്നും വിളിച്ച്‌ നാട്ടുകാര്‍ക്കൊപ്പം അവരിലൊരാളായി. ഏഷണിയിലും ഫിത്ത്നയിലും അയാള്‍ പങ്കു കൊണ്ടു.
 
അങ്ങിനെ നാടൊട്ടാകെ അറിഞ്ഞു.
 
റഹീംക്കയും ജീവിച്ചിരി ക്കുന്നുവെന്ന്‌.
 
പിന്നെയുള്ള പൊല്ലാപ്പുകള്‍ പറയണോ, പൊതുവെ പിശുക്കനായ റഹീംക്കയുടെ പൂരം. ഫ്രീ കോള്‍ മാമാങ്കം നാട്ടുകാര്‍ക്കി ടയില്‍ ചര്‍ച്ചയായി. കുടുംബക്കാര്‍ക്ക്‌ സഹി കെട്ടു. പാതി രാവിലൊ ക്കെയായിരിക്കും ഭീതിയുടെ മണി മുഴക്കവുമായി റഹീംക്കയുടെ പുന്നാരം. ചിലര്‍, അസൂയാലുക്കള്‍ റഹീംക്കയുടെ സമനില്ല തെറ്റി എന്നു വരെ പറഞ്ഞുണ്ടാക്കി.
 
ഒടുവില്‍ സൈനാത്തയ്ക്ക്‌ പറയേണ്ടി വന്നു. ഇനി നിങ്ങള്‍ എപ്പോഴും ഇങ്ങിനെ വിളിക്കേണ്ട. വല്ലപ്പോഴും ... രണ്ടാഴ്ച കൂടുമ്പോള്‍... അത്ര മതി. ഇത്‌ വല്ലാത്ത പൊല്ലാപ്പാണ്‌. അടുപ്പത്ത്‌ കറി തിളച്ചു മറിയുമ്പോഴാകും നിങ്ങളുടെ ഒടുക്കത്തെയൊരു നെറ്റ്‌ കിന്നാരം. രണ്ട്‌ തവണയാണ്‌ ചോറ്‌ പായസമായത്‌. ഇനി വയ്യ, എളാമാന്റെ ചീത്ത യാണെങ്കില്‍ പുട്ടിന്‌ തേങ്ങയിടുന്നത്‌ പോലെ. വല്ല്യുപ്പ യാണെങ്കില്‍ സീരിയലി നിടയിലെ അറു ബോറന്‍ പരസ്യം പോലെ ഇടയ്ക്കിടെ അളെ മുഷിപ്പിക്കുന്നു. മനുഷ്യന്റെ ഉള്ള സ്വസ്ഥത നശിച്ചു. ഇത്‌ അവിടത്തെ കാര്യം.
 
ഇവിടുത്തെ കാര്യം അറിയണോ?
 
എന്റെ സൈനാത്താ... ഉണ്ടിക്കോള്‍ ആളെ പറ്റിക്കുന്നുവേന്ന്‌ അറിഞ്ഞപ്പോഴാണ്‌ ഇങ്ങിനെയൊന്ന്‌ തുടങ്ങിയത്‌. ഇതിപ്പോള്‍ റൂമിലുള്ളവര്‍ക്കെല്ലാം ഒരു ശല്യമായി. പ്രായ ക്കുടുതലുള്ളത്‌ കൊണ്ടാണ്‌ ആരും ഒന്നും തുറന്ന്‌ പറയാത്തത്‌. മനസ്സ്‌ കൊണ്ട്‌ എല്ലാവരും പ്രാകി പ്പറയുന്നു. സൈനാത്തയാണെ സത്യം. മറ്റൊരാളോടും പറയരുത്‌. ദിക്‌റ്‌ ചൊല്ലി ക്കിടന്നിരുന്ന മനുഷ്യനായിരുന്നു. ഇപ്പോള്‍, ബ്ലോക്ക്‌ ചെയ്ത്‌ വെച്ചിരിക്കുന്ന സൈറ്റുകള്‍ വരെ ഹോട്ട്‌ ഷീല്‍ഡ്‌ വെച്ച്‌ തുറന്നെടുക്കാന്‍ വരെ പഠിച്ചിരിക്കുന്നു. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ ഈ മനുഷ്യന്‍ എത്ര പെട്ടെന്നാണ്‌ ഇതൊക്കെ പഠിച്ചെടുത്തത്‌.
 
ഒരു വൈറസ്സ്‌ വിട്ട്‌ ഈ സിസ്റ്റം തന്നെ അങ്ങ്‌ തകര്‍ത്താലോ എന്ന്‌ ഞാന്‍ ചിന്തിച്ചതാ. പിന്നെ സൈനാത്താനെ ഓര്‍ത്ത്‌... എന്തിനാണ്‌ ആളുകള്‍ അനാവശ്യ സംസാരത്തിലൂടെ ബന്ധങ്ങളെ മുഷിപ്പിക്കുന്നത്‌.
 
കേള്‍ക്കുന്നുണ്ടോ...? കേള്‍ക്കുന്നുണ്ടോ... ??
 
റഹീംക്കാന്റെ ശബ്ദം ഉച്ചത്തിലായി. തൊട്ടടുത്ത്‌ മറ്റുള്ളവര്‍ കിടക്കുന്നുണ്ട്‌ എന്ന യാതൊരു പരിഗണനയും അയാളുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായില്ല. രാത്രിയുടെ നിശ്ശബ്ദതയില്‍ അവളുടെ ശബ്ദം വിറയ്ക്കുന്നത്‌ പോലെ അയാള്‍ക്ക്‌ തോന്നി. സംസാരം പകുതിയും ആരോ വിഴുങ്ങുന്നത്‌ പോലെ. അലക്ഷ്യമായ മറ്റെന്തൊക്കെയോ വീചികള്‍ അയണോസ്പിയറില്‍ കൂട്ടിമുട്ടുന്നുണ്ട്‌. തൊട്ടടുത്ത്‌ കിടക്കുന്നവന്റെ ഇന്റര്‍നെറ്റ്‌ ഹെഡ്ഫോണ്‍ ചെവിയോട്‌ ചേര്‍ത്തു. അല്ല, ഇതില്‍ നിന്നുമല്ല. മറ്റെവിടെയോ നിന്ന്‌...
 
അയാളുടെ സംശയങ്ങള്‍ വൈറസ്‌ പോലെ പെരുകി. ഓരോ കാര്‍ഡുകള്‍ മാറ്റി മാറ്റി ഉപയോഗിച്ചു നോക്കി. അവളുടെ ശബ്ദം കേള്‍ക്കു മ്പോഴേക്കും കട്ടായി പ്പോകുന്നു. ഏതോ ബാഹ്യ ശക്തികള്‍ ഇടപെടുന്നുണ്ട്‌. ഈ പ്രണയ സല്ലാപം ഇഷ്ടപ്പെടാത്ത ഏതോ ഒരു...
 
അയാളുടെ ശബ്ദം ഉച്ചത്തിലായി. ലാപ്ടോപ്പിന്റെ നീല വെട്ടത്തില്‍ ഫ്രീ കോള്‍ മാനിയ വന്നവനെ പ്പോലെ അയാള്‍ അലറി വിളിച്ചു.
 
ഞാന്‍ കട്ടിലില്‍ നിന്നും ചാടിയെണീറ്റു.
 
വയറുകള്‍ വലിച്ചു പറിച്ച്‌, ഹെഡ്ഫോണ്‍ കെട്ടി പ്പിടിച്ച്‌ അയാള്‍ വിതുമ്പി ക്കരയുന്നു. ചുറ്റും നിരത്തി യിട്ടിരിക്കുന്ന ഫ്രീ കോള്‍ കാര്‍ഡുകള്‍. വിസാ ടെല്‍, ബെസറ്റ്‌ ടു കോള്‍, ടി കോള്‍, ചീട്ടു കൊട്ടാരം തകര്‍ന്നടിഞ്ഞ ചീട്ടു പോലെ അവയ്ക്കിടയില്‍ അയാള്‍.
 
ആരും എന്നെ മനസ്സിലാക്കുന്നില്ല. വര്‍ഷങ്ങള്‍ കൂടെ കിടന്ന നിങ്ങള്‍ പോലും... പിന്നെയാണോ അവള്‍.
 
- സലീം അയ്യനത്ത്‌
 
 

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്