28 October 2009

സൌദിയിലെ ജയിലില്‍ മലയാളി മരിച്ചു

ജിദ്ദയിലെ ജയിലില്‍ മലയാളി മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി പള്ളിയാമ്പില്‍ വീട്ടില്‍ സത്യനാണ് മരിച്ചത്. 35 വയസായിരുന്നു. റിയാദില്‍ അനധികൃത താമസക്കാരനായി കഴിഞ്ഞിരുന്ന സത്യന്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്‍റര്‍ വഴി നാട്ടിലേക്ക് മടങ്ങാനാണ് ജിദ്ദയില്‍ എത്തിയത്. ഏജന്‍റ് വഴി മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹം ജയിലില്‍ എത്തിയത്. ഭാര്യയും കുട്ടിയുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജോയി എന്ന കെ.എം വര്‍ക്കി അലൈനില്‍ നിര്യാതനായി.

എറണാകുളം വേങ്ങൂര്‍ മനേക്കുടിയില്‍ ജോയി എന്ന കെ.എം വര്‍ക്കി അലൈനില്‍ നിര്യാതനായി. 56 വയസായിരുന്നു. അലിയാഹര്‍ ട്രാന്‍സ് പോര്‍ട്ടിംഗ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ട്ണറാണ്. ഇറാന്‍ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരി ചിന്നമ്മ കോരയാണ് ഭാര്യ. ജെനി, ജിന്‍സി എന്നിവരാണ് മക്കള്‍. 30 വര്‍ഷമായി ഇദ്ദേഹം യു.എ.ഇയില്‍ എത്തിയിട്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 October 2009

ഇളയാടത്ത് പുത്തന്‍ വീട്ടില്‍ മുഹമ്മദുണ്ണി

ചാവക്കാട് അകലാട് അഞ്ചാം കല്ല് സെന്‍റ്ററിലെ ഇളയാടത്ത് പുത്തന്‍ വീട്ടില്‍ മുഹമ്മദുണ്ണി (58) വെള്ളിയാഴ്ച ഉച്ചക്കു ശേഷം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. 1978 മുതല്‍ ബര്‍ ദുബായിലെ അബ്രക്ക്‌ സമീപം കഫ്‌റ്റേരിയ നടത്തി വരുകയായിരുന്നു.
 
ഫാത്തിമ യാണ് ഭാര്യ. മക്കള്‍ ഫൈസല്‍, ഫൌസിയ, ഫസീല, ഫഹദ്‌, ഫസല്‍, എന്നിവര്‍. എല്ലാവരും ദുബായില്‍ ജോലി ചെയ്യുന്നു . ഖബറടക്കം അകലാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില് ശനിയാഴ്ച രാവിലെ നടന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 October 2009

ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

കഴിഞ്ഞ ആഴ്ച മക്കയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. നിലമ്പൂര്‍ വടപുറം സ്വദേശി ഇല്ലിക്കല്‍ നൗഷാദിന്‍റെ ഭാര്യ ഷക്കീലയാണ് മരിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഷക്കീലയുടെ മക്കളായ മിഷീല്‍, ഫാത്തിമ എന്നിവര്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 October 2009

വാഹനമിടിച്ച്തിരൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു.

റോഡരികില്‍ സംസാരിച്ച് നില്‍ക്കവേ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന വാഹനമിടിച്ച്തിരൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. തിരൂര്‍ കട്ടച്ചിറ വാണിഭപീടിയേക്കല്‍ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 40 വയസായിരുന്നു.

കഫറ്റീരിയ ജീവനക്കാരനാണ്. റഹ്മത്തുന്നീസയാണ് ഭാര്യ. മാജിദ, ഫാരിസ്, ഹാജിന എന്നിവരാണ് മക്കള്‍. നാല് വര്‍ഷമായി റാസല്‍ഖൈമയില്‍ ഉള്ള ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചന്ദ്രബോസ് ഷാര്‍ജയില്‍ നിര്യാതനായി

ആറ്റിങ്ങല്‍ വക്കം പറമ്പില്‍ വീട്ടില്‍ പുരുഷോത്തമന്‍റെ മകന്‍ ചന്ദ്രബോസ് ഷാര്‍ജയില്‍ നിര്യാതനായി. 55 വയസായിരുന്നു. റോഡ് മുറിച്ച് കടക്കവേ വാഹനമിടിക്കുകയായിരുന്നു. യമുനയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 30 വര്‍ഷമായി യു.എ.ഇയിലുള്ള ചന്ദ്രബോസ് ഷാര്‍ജ അല്‍ ഖാസ്മി ആശുപത്രി ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കിളിമാനൂര്‍ കടമുക്ക് രോഹിണിയില്‍ സോമന്‍റെ മകന്‍ സുമേഷ്

അബുദാബി മുസഫയില്‍ വാഹനമിടിച്ച് മലയാളി മരിച്ചു. കിളിമാനൂര്‍ കടമുക്ക് രോഹിണിയില്‍ സോമന്‍റെ മകന്‍ സുമേഷ് ആണ് മരിച്ചത്. 37 വയസായിരുന്നു. ട്രക്ക് ഡ്രൈവറായ സുമേഷ് ട്രക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ സമയത്ത് മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രാജിയാണ് ഭാര്യ. ലക്ഷ്മിയാണ് മകള്‍.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 October 2009

സൌദി അപകടം; കുട്ടികളുടെ സംസ്ക്കാരം ഇന്ന്

കഴിഞ്ഞ ദിവസം മക്കയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും. രാവിലെ മക്കയിലാണ് സംസ്ക്കാരം നടക്കുക. നിലമ്പൂര്‍ വടപുറം ഇല്ലിക്കല്‍ നൗഷാദിന്‍റെ മക്കളായ മിഷാല്‍, ഫാത്തിമ എന്നിവരാണ് ജിദ്ദയില്‍ നിന്നും ത്വാഇഫിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നൗഷാദിന്‍റെ ഭാര്യ ഷക്കീലയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 October 2009

മക്കയില്‍ അപകടം രണ്ട് മലയാളി കുട്ടികള്‍ മരിച്ചു

മക്കയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. നിലമ്പൂര്‍ വടപുറം സ്വദേശി ഇല്ലിക്കല്‍ നൗഷാദും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ജിദ്ദയില്‍ നിന്നും ത്വാഇഫിലേക്കുള്ള വഴിയില്‍ മക്കക്കടുത്ത് വച്ച് അപകടത്തില്‍ പെട്ടത്. നൗഷാദിന്‍റെ മക്കളായ മിഷാല്‍ (13), ഫാത്തിമ (10) എന്നിവരാണ് മരിച്ചത്.

നൗഷാദിന്‍റെ ഭാര്യ ഷക്കീല ഗുരുതരാവസ്ഥയില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു മരിച്ച രണ്ട് കുട്ടികളും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 October 2009

പത്തനംതിട്ട പ്രമാടം സ്വദേശി രഘുനാഥന്‍ നായര്‍

ബഹ്റൈനില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി രഘുനാഥന്‍ നായരെയാണ് താമസ സ്ഥലത്തെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. 46 വയസ്സായിരുന്നു.
....................

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 October 2009

തൃശൂര്‍ ഏനമാവ് കെട്ടുങ്ങല്‍ സ്വദേശി ആര്‍.എസ് റസാഖ്

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ഏനമാവ് കെട്ടുങ്ങല്‍ സ്വദേശി ആര്‍.എസ് റസാഖ് ആണ് മരിച്ചത്.

48 വയസായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മുപ്പത് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 October 2009

കാതിയാളം ചെട്ടിപ്പറമ്പില്‍ ഐഷാബി

ayshabiകൊടുങ്ങല്ലൂര്‍ കാര കാതിയാളം ചെട്ടിപ്പറമ്പില്‍ പരേതനായ കാദര്‍ എന്നവരുടെ ഭാര്യ ഐഷാബി (74) മരണപ്പെട്ടു. അബുദാബിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഷീദ്, സൌദി അറേബ്യയിലെ ഷൌക്കത്ത് അലി, ബഹ് റൈനിലെ ഷാജഹാന്‍, കേരളാ പോലീസിലുള്ള മുഹമ്മദ് റാഫി, മുഹമ്മദ് അലി, നൂര്‍ജഹാന്‍, ആശ, എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് കാതിയാളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 October 2009

കൊച്ചിക്കാരന് അമ്മുഞ്ഞിയുടെ ഭാര്യ് ഫാത്തിമ്മ

കൊച്ചിക്കാരന് അമ്മുഞ്ഞിയുടെ ഭാര്യ് ഫാത്തിമ്മ നിര്യാതയായി.
ഇന്നലെ രാത്രി ത്യശ്ശൂര് ദയ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം

കബറടക്കം ഇന്ന് രാവിലെ കാളത്തോട് ജുമാ മ്സ്ജിദ് കബറസ്താനില് നടക്കും

ഏഷ്യാനെറ്റ് റേഡിയോയില് മുന്‍പ് നാടകഗാനങ്ങള് അവതരിപ്പിച്ചിരുന്ന കമറുദ്ദീന് കുന്നത്തുംകര മകനാണ്

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അടിതിരുത്തി വലിയകത്ത് അബ്ബാസ്

valiyakath-abbasചാവക്കാട് : കടപ്പുറം അടിതിരുത്തി വലിയകത്ത് അബ്ബാസ് (90) നിര്യാതനായി. ഭാര്യ: കുഞ്ഞാതുമ്മ. മക്കള്‍ മൊഹമ്മദ് (ബാങ്കളൂര്‍), ഉമ്മര്‍ (ദുബായ്), സെലാം (അബുദാബി), ജമീല, പാത്തുണ്ണി, മൈമൂന, മരുമക്കള്‍: ഖാദര്‍ മോന്‍ (മലേഷ്യ), ഉമ്മര്‍ വട്ടേക്കാട്, ഉമ്മര്‍ ഒരുമനയൂര്‍, ആമിന, സുലൈഖ, സെഫിയ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, 0091 9847210987
 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാലിയേല്‍ തോമസിന്‍റെ ഭാര്യ ലിസി

തിരുവല്ല തലവടി നടുവിലേത്ത് മാലിയേല്‍ തോമസിന്‍റെ ഭാര്യ ലിസി മസ്ക്കറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. 52 വയസായിരുന്നു. ലിജോ, ലിന്‍ഡ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 October 2009

കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ അന്തരിച്ചു

naveen-georgeവാഹനാപകടത്തെ തുടര്‍ന്ന് കുവൈറ്റില്‍ ചികിത്സയില്‍ ആയിരുന്ന കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ്ജ് അന്തരിച്ചു. ഇന്നലെ 12 മണിയോടെ കുവൈറ്റിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പൊട്ടക്കലം എന്ന പേരില്‍ കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്ജ് കഴിഞ്ഞ മാസം 20 നാണ് കുവൈറ്റില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അന്ന് 3 പേര്‍ മരിച്ചിരുന്നു. അബോധാ വസ്ഥയില്‍ കഴിയുക യായിരുന്നു നവീന്‍ ജോര്‍ജ്ജ്.
 
ഏതാനും നാളുകള്‍ക്ക് മുന്‍പ് നവീന്‍ എഴുതിയ മാന്‍ ഹോള്‍ എന്ന കവിതയിലെ വിഷയം വാഹന അപകടമായിരുന്നു.
 
സെപ്തംബര്‍ 8 ന് പോസ്റ്റ് ചെയ്ത ആ കവിതയിലെ അവസാന വരി ഒരു ഹമ്മര്‍ കയറി ഇറങ്ങിയതാണ് എന്നായിരുന്നു.
 
കാസര്‍കോട് സ്വദേശിയാണ് ജ്യോനവന്‍. പ്രിയപ്പെട്ട ബ്ലോഗര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇന്ന് മലയാളം ബ്ലോഗര്‍മാര്‍.

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

kandittillenkilum, aa kavithakal athraykku ishtamalla enkilum, ജ്യോനവന്‍ enna peru kettathu ippozhaanekilum
mizhineer pookkal...

October 4, 2009 10:19 PM  

പ്രിയപ്പെട്ട കൂട്ടുകാരാ കവിതകള്‍ കൊണ്ട് പായ വിരിച്ചു ഞങ്ങളെ അതില്‍ ഉറക്കിയിട്ട്‌ നീ എങ്ങോട്ടാണ് പോയത്

October 5, 2009 10:10 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്