18 October 2008

മുഹബ്ബത്തിന്‍ ഇശലുകളുമായി ഹംദാന്‍



"എന്തു ചന്തമാണു പെണ്ണേ..
നിന്‍റെ പുഞ്ചിരി കാണുവാന്‍
എന്തൊരു സുന്ദരമാണു പൊന്നേ
നിന്‍റെ തേന്‍ മൊഴി കേള്‍ക്കുവാന്‍......"




ഹംദാന്‍ പാടുമ്പോള്‍ യുവ ഹൃദയങ്ങള്‍ ഏറ്റുപാടുന്നു.




മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഈ വരികളുടെ ദ്യശ്യാവിഷ്കാരം ദിവസവും നാം കാണുന്നു. മലയാളക്കര ഏറ്റു പാടുന്ന ഈ ഗാനം എഴുതി സംഗീതം നല്‍കി പാടിയിരിക്കുന്നത്, യുവ തലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ ഹംദാന്‍ ആണ്.




മാപ്പിള പ്പാട്ടു ഗാന ശാഖയിലെ പുതിയ താരോദയം.




'ടൈം പാസ്സ്' റിലീസ് ചെയ്ത "അഴകേ കിനാവേ" എന്ന ആല്‍ബത്തിലെ ആറു പാട്ടുകള്‍ എഴുതി സംഗീതം ചെയ്തു കൊണ്ടാണ്, ഇശലുകളുടെ രാജകുമാരന്‍മാരും സുല്‍ത്താന്‍മാരും വാഴുന്ന ഈ ഗാന ശാഖയിലേക്ക് ഹംദാന്‍ കാലെടുത്തു വെച്ചത്. പ്രഗത്ഭര്‍ പാടിയ മറ്റു പാട്ടുകള്‍ക്കൊപ്പം "എന്തു ചന്തമാണ്..." എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ക്ക് അനുയോജ്യമായ ചിത്രീകരണം കൂടി ആയപ്പോള്‍ ഈ ഗാനം, യുവ ഹൃദയങ്ങളോടൊപ്പം പഴയ തലമുറയിലെ ഗാനാസ്വാദകര്‍ക്കും ഏറെ ഇഷ്ടമായി.




പല പുതുമുഖ ഗായകര്‍ക്കും സംഭവിച്ചതു പോലെ, ആദ്യ സമയങ്ങളില്‍ ഈ ഹിറ്റു ഗാനം മറ്റു ചില ഗായകരുടെ പേരിലാണ് അറിയപ്പെട്ടത്. മാപ്പിള പ്പാട്ടുകള്‍ക്ക് ഏറെ ആസ്വാദകരുള്ള ഗള്‍ഫ് മണ്ണില്‍ ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ഹംദാന്‍ എന്ന ഈ കൊച്ചു ഗായകന്‍ വേണ്ട വിധം അംഗീകരിക്കപ്പെട്ടില്ല....!




ഇരുപതോളം ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ച്, പ്രശസ്തരായ എം. ജി. ശ്രീകുമാര്‍, വിധു പ്രതാപ്, കണ്ണൂര്‍ ഷറീഫ്, അഫ്സല്‍, രഹ്ന, എന്നിവരില്‍ തുടങ്ങി, പുതിയ തലമുറയിലെ കൊല്ലം ഷാഫി, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, ആബിദ്, നിസാര്‍ വയനാട്, അമ്യത സുരേഷ് തുടങ്ങിയവരുമായി സഹകരിക്കുവാന്‍ കഴിഞ്ഞു.




മലബാര്‍ എക്സ്പ്രസ്സ്, ദില്‍ഹേ ഷാഫി, പ്രണയ സഖി, അരി മുല്ല പ്പൂങ്കാറ്റ്, പെരുന്നാള്‍ കിളി, എന്‍റെ സുന്ദരി ക്കുട്ടിക്ക്, നമ്മള്‍ തമ്മില്‍, കാത്തിരിക്കാം സഖി, എന്നിവ അതില്‍ ചിലതു മാത്രം. മലയാളത്തിലെ പ്രമുഖ കാസറ്റു കമ്പനികളുടെയെല്ലാം പുതിയ ആല്‍ബങ്ങളില്‍ ഹംദാ‍ന്‍റെ സാന്നിദ്ധ്യമുണ്ട് എന്നതു തന്നെ ഈ യുവാവിന്‍റെ ജന പ്രീതി വ്യക്തമാക്കുന്നു.




'തേന്‍' എന്ന വീഡിയോ ആല്‍ബത്തില്‍ ഹംദാന്‍ പാടി അഭിനയിച്ച 'ശവ്വാലിന്‍ നീല നിലാവില്‍' എന്ന ഗാനം ഇപ്പോള്‍ ചാനലുകളില്‍ വന്നു കൊണ്ടിരിക്കുന്നു. പ്രാദേശിക ചാനലുകളില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമുകളിലൂടെ കാണികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതില്‍ ഈ ഗാനരംഗം മുന്‍പന്തിയിലാണ്.




ഗാലറി വിഷന്‍ അവതരിപ്പിക്കുന്ന 'കാശ്മീരി' എന്ന ആല്‍ബത്തിലെ "പ്രിയമാണ് പെണ്ണേ നിന്നെ കാണാന്‍...." എന്ന ഗാനത്തിലൂടെ ഹംദാന്‍ പുതിയ പ്രതീക്ഷകള്‍ നല്കുന്നു.




ഗാന ഗന്ധര്‍വന്റെ "പണ്ടവന്‍ തന്നുടെ ദീനില്‍ ഉള്‍ക്കൊണ്ട്..."എന്ന ഗാനമാണ് ആദ്യമായി ഹംദാന്‍ സ്റ്റേജില്‍ പാടുന്നത്. മുല്ലശ്ശേരി സെന്‍റ് ജോസഫ് എല്‍. പി. സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, സ്കൂള്‍ കലോല്‍സ വത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഗാനം, ഉപ ജില്ലാ കലോത്സവത്തിലും ഹംദാന്‍ എന്ന ഗായകനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു.




ജന്മ സിദ്ധമായ തന്‍റെ കഴിവുകള്‍ പരിപോഷിപ്പി ക്കുന്നതില്‍ മാതാ പിതാക്കളും അധ്യാപകരുമാണ് മുന്‍ കയ്യെടുത്തത് എന്ന് ഹംദാന്‍ പറയുന്നു. കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു. വന്മേനാട് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കുള്‍ യുവജനോ ത്സവത്തില്‍ മാപ്പിള പ്പാട്ടിന് എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം ലഭിച്ചത് ഹംദാനിലെ ഗായകന് ഒരു വഴിത്തിരിവായി.




പാടൂര്‍ അലീമുല്‍ ഇസ്ലാം ഹൈസ്കൂളിലെ പ്രധാനാ ദ്ധ്യാപകനാ യിരുന്ന ഷംസുദ്ധിന്‍ മാസ്റ്റര്‍ ഹംദാന്‍റെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹി പ്പിച്ചതിലൂടെയാണ് ഗാന രചയിതാവും സംഗീത സംവിധായകനും എന്നതി ലുപരി ഒരു ഗായകനായി 'എന്തു ചന്തമാണു പെണ്ണേ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനാക്കിയത്.




തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ എന്ന ഗ്രാമത്തില്‍ പണിക്ക വീട്ടില്‍ ഹംസകുട്ടി / നദീറ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനായ ഈ ഇരുപതുകാരന്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.




കലാ ജീവിതത്തില്‍ എറ്റവും അധികം തന്നെ പ്രോത്സാഹി പ്പിച്ചവര്‍ മാതാ പിതാക്കളും അദ്ധ്യാപകരും, സഹോദരന്‍ ഹര്‍ഷാദ്, സഹോദരി ഹബീയ എന്നിവരുമാന്നെന്ന് പറയുമ്പോള്‍, പാടൂര്‍ ലത്തീഫ് കുരിക്കള്‍, കാട്ടൂര്‍ ഓഡിയോ ലൈന്‍ ഇഖ്ബാല്‍, റഫീഖ് തൊഴിയൂര്‍, സുഹൃത്തുകള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.




ഇപ്പോള്‍ അബൂദാബിയില്‍ എത്തിയിട്ടുള്ള ഹംദാന്‍ തന്‍റെ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.




തന്‍റെ സ്കൂള്‍ ജീവിതത്തിലെ ചില അനുഭവങ്ങള്‍ വരികളിലാക്കിയ ഹംദാന്‍ ഹൃദയം തുറന്നു പാടുകയാണ്.




"മുഹബ്ബത്താലെ മുനീറാലെ നിന്നെ ക്കണ്ടിടാന്‍
നാളേറെയായി കണ്മണീ ഞാന്‍ കാത്തിരിപ്പാണേ
കൂട്ടു കൂടി ക്കളിച്ചതെല്ലാം നീ മറന്നുവോ!
പണ്ടു കടലാസു തോണി നമ്മള്‍ തുഴഞ്ഞതില്ലയോ...
മൊഞ്ചത്തി പ്പെണ്ണേ നീ മറയരുതേ..
എന്‍റെ സുന്ദരി പ്പൂവേ നീ അകലരുതേ...."




ഹംദാന്റെ ഈ മെയില്‍ : hamdu2008 at gmail dot com




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
  - ജെ. എസ്.    

10അഭിപ്രായങ്ങള്‍ (+/-)
Links to this post

10 Comments:

ഹംദാനെ പരിചയപ്പെടൂത്തിയത് നന്നായീ...
റഹിമാന്‍ ബായി,കൊള്ളാം...അടുത്ത വീഡിയോ ആല്‍ബത്തിനുളള,സ്റ്റോറിയും പാട്ടും നായകനും റെഡിയായല്ലോ...?

സതിശന്‍ കുണിയേരി
അബുദാബി

October 19, 2008 12:51 PM  

ഒരു നല്ല പാട്ടുകാരനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
അതും എന്റെ നാട്ടുകാരന്‍...

ഇനിയും പുതു പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍
ലേഖകനും പത്രത്തിനും സാധിക്കട്ടെ...
ആശംസകള്‍...
ഒരു പാവറട്ടിക്കാരന്‍.....

October 23, 2008 11:48 PM  

നല്ല ഭാവിയുള്ള ഒരു കലാകാരനാണ് ഹംദാന്‍ ....എല്ലാ ഭാവുകങ്ങളും നേരുന്നു...
"ഇടവേളകള്‍ ഇല്ലാതെ റാഫി "

November 12, 2008 12:25 PM  

all the best to Hamdan
from : Rajeev Menon, Guruvayur

November 17, 2008 4:30 PM  

all the best to Hamdan

regards

Rajeev menon Guruvayur

November 17, 2008 4:32 PM  

enthu chandamaanu hamdu ninte punchiri kaanuwaan

enthoru sundaramaanu kuttaa ninte thenmozhi kelkkuwaan

wish you all the best

puthiya albuthinaay

kaathirunnu kaathirunnu kannu thalarnnu.............

November 29, 2008 12:05 PM  

ഞാന്‍ തിരുനെല്ലൂര്‍ കാരന്‍ ഇപ്പോള്‍ മുല്ലശ്ശേരിയില്‍ താമസം.
പരിചയപ്പെടുത്തിയതില്‍ സന്തോഷം.
ഭാവുകങ്ങളോടെ.....

മഞ്ഞയില്‍

January 26, 2009 11:54 PM  

ഹംദാന്‍... ഇനിയും നല്ല പാട്ടുകള്‍ പാടി വിജയിപ്പിക്കാന്‍ സാധിക്കട്ടെ...പട്ടുറുമാല്‍ കണ്ടിരുന്നു,നന്നായിരുന്നു.ചാനല്‍ പരിപാടിയില്‍ വിജയിക്കാന്‍ കഴിവല്ലല്ലോ മുഖ്യഘടകം...!

February 28, 2010 4:39 AM  

All The Best ...

March 3, 2010 4:29 PM  

Hearty Congratulations on the new arrival !! My best wishes are always with you...
Cheers,

RAZEEN RASHEED

March 3, 2010 5:03 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 October 2008

പഥേര്‍ പാഞ്ചാലി ലേഖന മത്സരം

കേരളത്തിലെ ഹയര്‍ സെക്കണ്ടറി / കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യജിത്ത് റേയുടെ "പഥേര്‍ പാഞ്ചാലി"യെ ആസ്പദമാക്കി ലേഖന മത്സരം നടത്തുന്നു.







നിബന്ധനകള്‍




  1. "പഥേര്‍ പാഞ്ചാലി: ഒരു ചലച്ചിത്രാനുഭവം" എന്ന വിഷയത്തെ ആസ്പദമാക്കി ഫുള്‍സ്ക്കാപ്പ് 10പുറത്തില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനം വിദ്യാര്‍ഥികള്‍ അവരവരുടെ കയ്യക്ഷരത്തില്‍ വൃത്തിയായി എഴുതിയ തായിരിക്കണം.
  2. കേരളത്തിലെ ഹയര്‍ സെക്കണ്ടറി / കോളേജ് (സ്വാശ്രയ / സമാന്തര കലാലയങ്ങള്‍ ഉള്‍പ്പെടെ) മത്സരത്തില്‍ പങ്കെടു ക്കാവുന്നതാണ്. സ്ഥാപനത്തിന്റെ തലവനില്‍ നിന്നുള്ള സാക്ഷ്യ പത്രം ലേഖനത്തോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.സ്വന്തം പേരും വിലാസവും (വീട്ടു വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസം ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടെ) പ്രത്യേകം കടലാസ്സില്‍ എഴുതി ലേഖനത്തോടൊപ്പം അയക്കേണ്ടതാണ്.
  3. കേരളത്തിലെ പ്രശസ്ത സിനിമാ നിരൂപകരുംഎഴുത്തുകാരും അടങ്ങുന്ന ഒരു വിദഗ്ധ സമിതി ആയിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സാക്ഷ്യ പത്രവും ഫിലിം സൊസൈറ്റിയില്‍ ഒരു വര്‍ഷത്തെ അംഗത്വവും നല്‍കുന്നതാണ്. (പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേക സൌജന്യ നിരക്കിലുള്ള അംഗത്വം നല്‍കുന്നതാണ്)
  4. ലേഖനങ്ങള്‍ 2008 ഒക്റ്റോബര്‍ 31നുള്ളില്‍ സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരം കുളം, നന്നം മുക്ക് (പി.ഒ.), മലപ്പുറം ജില്ല - 679575എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
  5. സമ്മാനാ ര്‍ഹമായതും തെരഞ്ഞെടുക്ക പ്പെടുന്നതുമായ ലേഖനങ്ങള്‍ കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗിലോ ബുള്ളറ്റിനിലോ, പുസ്തക രൂപത്തിലോ പ്രസിദ്ധീകരി ക്കുന്നതിനുള്ള അവകാശം ഫിലിം സൊസൈറ്റി ക്കുണ്ടായിരിക്കും.






"കാണി നേരം"എന്ന ബ്ലോഗ് കൂടി കാണുക. (www.kaanineram.blogspot.com)

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 October 2008

ബെന്‍ കിംഗ്സ്ലിയെ ആദരിക്കുന്നു

അബുദാബി : പ്രശസ്തമായ ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി വേഷമണിഞ്ഞ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് ബെന്‍ കിംഗ്സ്ലിയെ അബുദാബിയില്‍ ആദരിക്കുന്നു. മിഡില്‍ ഈസ്റ്റ് ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് ആദരിക്കല്‍ ചടങ്ങ് നടക്കുക. ഇതാദ്യമായി അറബിയിലേക്ക് ഡബ്ബ് ചെയ്ത ഗാന്ധി ഫിലിമിന്റെ പ്രദര്‍ശനവും ശനിയാഴ്ച എമിറേറ്റ്സ് പാലസില്‍ നടക്കും.




ഒക്ടോബര്‍ 10 മുതല്‍ 19 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ഓളം ക്ലാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്ന് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടാക്കീസ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.




ഫെസ്റ്റിവല്‍ വിഭാഗത്തില്‍ പ്യാസ് ഗുപ്ത സംവിധാനം ചെയ്ത ദി പ്രിസണര്‍ എന്ന ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



09 October 2008

അബുദാബിയില്‍ ചലച്ചിത്ര - മാധ്യമ മേള

അബുദാബി : 'ദ സര്‍ക്കിള്‍ കോണ്‍‌ഫറന്‍സ്-2008' എന്ന പേരില്‍ ചലച്ചിത്ര - മാധ്യമ മേള അബുദാബിയില്‍ നടക്കുന്നു. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജിലാണ്‌ മേള സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സിനിമാ നിര്‍മാണ രംഗത്തെ പ്രതിഭകളെ കണ്ടെത്തുകയാണ്‌ മേളയുടെ ലക്ഷ്യം. അബുദാബി സാന്‍ഗ്രില്ല ഹോട്ടലില്‍ നടക്കുന്ന മേളയില്‍ നിരവധി പേര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശിക പ്രതിഭകള്‍ക്ക് മികച്ച അവസര മൊരുക്കുവാനും മേള ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. സ്പാനിഷ് ചലച്ചിത്ര നടന്‍ ആന്റോണിയോ ബാന്‍‌ദ്രാസ് ഉള്‍പ്പെടെ നിരവധി ലോക പ്രശസ്ത ചലച്ചിത്ര കാരന്മാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ലോക തലത്തില്‍ ചലച്ചിത്ര വ്യവസായത്തിന്റെ പുതിയ സാധ്യതകളും പ്രതിസന്ധികളും വിലയിരുത്തുന്ന പ്രത്യേക സെമിനാറും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മുഹമ്മദ് ഖലഫ് അല്‍ മസ്റൂഇ അറിയിച്ചു. മേള 11ന് ശനിയാഴ്ച സമാപിയ്ക്കും.




- എസ്. കെ. ചെറുവത്ത്
http://eranadanpeople.blogspot.com
http://mycinemadiary.blogspot.com
http://retinopothi.blogspot.com
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 October 2008

വായനയുള്ള സംവിധായകരുടെ അഭാവമാണ് നല്ല കഥകളുള്ള മലയാള സിനിമകള്‍ ഉണ്ടാകാത്തതിന് കാരണം - ഷീല

മസ്കറ്റ് : മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ 2008 ലെ സാംസ്കാരിക പുരസ്കാരം ഷീല ഏറ്റു വാങ്ങി. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ആയിരുന്നു പുരസ്കാരം. നല്ല സാഹിത്യ കൃതികള്‍ വായിച്ചു ശീലമുള്ള സംവിധായകര്‍ ഇല്ലാത്തതാണ് നല്ല കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവത്തതിന് ഒരു പ്രധാന കാരണമെന്ന് ചടങ്ങില്‍ പ്രസംഗിയ്ക്കവേ ഷീല അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ പല പടങ്ങളിലും അഭിനയിക്കാന്‍ വിമുഖത കാട്ടാറുമുണ്ടന്ന് അവര്‍ പറഞ്ഞു. ഇന്ന് സംവിധായകന് നല്ല കഥയ്ക്കു വേണ്ടി നല്ല നോവലുകള്‍ കണ്ടു പിടിച്ചു വായിക്കാന്‍ സമയവും ക്ഷമയുമില്ല. ഹിറ്റായ ഏതെങ്കിലും ഒരു അന്യ ഭാഷാ ചിത്രം കണ്ടാല്‍ പുതിയ പടത്തിനുള്ള ത്രെഡായി. നടിമാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും ഇപ്പോള്‍ ഉണ്ടാവുന്നില്ല എന്നവര്‍ പറഞ്ഞു. അറുനൂറ്റി എഴുപതു ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പ്രേം നസീറുമായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ലിംകാ ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചു.




ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന ഓണാഘോഷ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥി ആയെത്തിയതാണ് ശ്രീമതി ഷീല. ഒക്ടോബര്‍ ഒന്നാം തീയതി ബുധനാഴ് ച വൈകിട്ട് എട്ടു മണിക്ക് ലീ ഗ്രാന്‍ഡ് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍‌വീനര്‍ ശ്രീമാന്‍ ഏബ്രഹാം മാത്യൂ സ്വാഗതവും സാംസ്കാരിക വിഭാഗം കോഡിനേറ്റര്‍ ശ്രീ താജുദ്ദീന്‍ നന്ദിയും പറഞ്ഞു. ഐ എസ് സി ചെയര്‍മാന്‍ ഡോ സതീഷ് നമ്പ്യാര്‍, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വയുടെ പത്നിയുമായ ശ്രീമതി ദീപാ ഗോപാലന്‍ വാധ്വ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു.




സംഘടന കഴിഞ്ഞ രണ്ടു മാസമായി നടത്തിയ ഓണാഘോഷ മത്സരങ്ങളില്‍ മുപ്പത്തിയേഴ് ഇനങ്ങളിലായി ആയിരത്തില്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതിലെ വിജയികള്‍ക്ക് ഒക്ടോബര്‍ 2 ന് ഇതേ ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ നടി ഷീല സമ്മാന ദാനം നിര്‍വഹിച്ചു.




മൂന്നാം തിയതി വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് അംഗങ്ങളുടെ സംഗീത വിരുന്നിന്റെ അകമ്പടിയോടെ ആരംഭിച്ച വിഭവ സമൃദ്ധമായ ഓണ സദ്യ 4 മണിയോടെ അവസാനിച്ചപ്പോള്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.




- ഈ. ജി. മധു, മസ്കറ്റ്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 October 2008

ഇടവേളകള്‍ ഇല്ലാതെ റാഫി

മിമിക്രി എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക ചലച്ചിത്ര താരങ്ങളുടെ ശബ്ദാനുക രണമായിരിക്കും. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി യന്ത്ര സാമഗ്രികളുടെയും പക്ഷി മ്യഗാദികളുടെയും വാദ്യോപക രണങ്ങളുടെയും ശബ്ദാനു കരണത്തില്‍ മികവു തെളിയിച്ച ഒരു കലാകാരനാണ് ഇടവേള റാഫി.




1994ല്‍ ട്രിക്സ് കുറ്റിപ്പുറം എന്ന മിമിക്സ് ട്രൂപ്പില്‍ തുടങ്ങിയ തന്റെ കലാ ജീവിതം, എടപ്പാള്‍ സാഗ് മിമിക്സ് വിഷന്‍, ഗുരുവായൂര്‍ ഡ്രീംസ്, ത്യശൂര്‍ യൂണിവേഴ്സല്‍, കലാ കൈരളി, തവനൂര്‍ സ്വരം മിമിക്സ് തുടങ്ങിയ സമിതികളിലൂടെ വളര്‍ന്ന് ഇപ്പോള്‍ യു.എ.ഇ.യില്‍ എത്തി നില്‍ക്കുന്നു.




ഇവിടുത്തെ മലയാളി കൂട്ടായ്മകളില്‍ ഇടവേള റാഫി യുടെ കലാ പ്രകടനങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാരിയിട്ടുണ്ട്. ജോലി തിരക്കുക ള്‍ക്കിടയിലും കലയെ കൈ വിടാതെ മുന്നോട്ട് പോകുന്ന റാഫി, ഗള്‍ഫിലെ റേഡിയോ ശ്രോതാക്ക ള്‍ക്കിടയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. മിമിക്സ് ട്രൂപ്പുകള്‍ക്കു വേണ്ടി പാരഡി ഗാന രചന, സ്കിറ്റുകള്‍, സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള റാഫി ഒരു സകല കലാ വല്ലഭനാണ്.








'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു ജയരാജ് സിനിമകളായ ശാന്തം, തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയിലും 'അറബിക്കഥ'യിലും പ്രത്യക്ഷപ്പെട്ടു. മികച്ച ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ റാഫി, മാമു ക്കോയ, സാലു കൂറ്റനാട്, അന്‍സില്‍ എന്നിവര്‍ക്കു വേണ്ടി അവരുടെ തന്നെ ശബ്ദത്തില്‍ ഡബ്ബു ചെയ്തു. ടോണി നായകനായി അഭിനയിച്ച 'സ്നേഹദൂത്' എന്ന ടെലി ഫിലിമില്‍ രണ്ടു വയസ്സുകാരിക്ക് ശബ്ദം നല്‍കിയതും അന്‍സിലിന്റെ 'മശ് രിഖ്' ടെലി ഫിലിമില്‍ കലിംഗ പ്രകാശിനോടൊപ്പം 19 കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയതും തണ്ടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നും റാഫി പറയുന്നു. 2007ലെ തിരുവോണ നാളില്‍ ജീവന്‍ റ്റി.വിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുജീബ് വളാഞ്ചേരിയുടെ ഓണ പ്പൂക്കാലം എന്ന പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതിയതും അതിലെ 'മാവേലി യു എ ഇ യില്‍'എന്ന ചിത്രീകരണത്തിലേ ഹാജിക്ക എന്ന കഥാപാത്രത്തിന് ഏറനാടന്‍ ശൈലിയില്‍ ഡബ്ബ് ചെയ്തതും റാഫിയായിരുന്നു. 2007ലെ ക്രിസ്തുമസ് പരിപാടിയായ ഫൈന്‍ ആര്‍ട്ട്സ് ജോണിയുടെ 'ഇടയരാഗം' റാഫിയുടെ കലാ ജീവിതത്തിലൊരു വഴിത്തിരിവായി.




ഒരു എഴുത്തുകാരന്‍ കൂടിയായ റാഫിയുടെ സ്യഷ്ടികള്‍ ഇടക്ക് ആനുകാലി കങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കയ്യടക്കമുള്ള ഒരു മജീഷ്യനായും മെയ്‌ വഴക്കമുള്ളൊരു കളരി അഭ്യാസിയായും വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള റാഫിയുടെ കൈകള്‍ക്ക് തബല, മ്യദംഗം, ചെണ്ടയും വഴങ്ങുന്നു.




സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഈ യുവാവ്, ഭാരത പ്പുഴയിലെ മല്ലൂര്‍ക്കടവില്‍ കയത്തില്‍ മുങ്ങി ത്താഴുന്ന ജീവനുകള്‍ രക്ഷ പ്പെടുത്തിയപ്പോള്‍, മലപ്പുറം ഡി. വൈ. എസ്. പി. യുടെ കയ്യില്‍ നിന്നും 'മിനി പമ്പാ രക്ഷാ പ്രവര്‍ത്തന സമിതി' യുടെ ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി.




കുറ്റിപ്പുറത്തെ ത്യക്കണാപുരം സി. എം. കുഞ്ഞു / ഫാത്വിമ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായ റാഫി, തന്റെ പിതാവില്‍ നിന്നും ലഭിച്ചതാണ് ഈ കഴിവുകള്‍ എന്നു വിശ്വസിക്കുന്നു. സി .എം. കുഞ്ഞു എന്ന കുഞ്ഞാക്ക നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ട ഒരു പൊതു പ്രവര്‍ത്തകനാണ്.




റാഫിയുടെ കലാ പ്രവര്‍ത്തനങ്ങളെ ഏറെ പ്രോത്സാഹി പ്പിക്കുന്നതില്‍ ഭാര്യ സാബിറക്കുള്ള പങ്ക് അഭിനന്ദനീയമാണ്.




റാഫി ഇപ്പോള്‍ അബുദാബിയില്‍ അല്‍ഖയ്യാം ബേക്കറിയില്‍ സെയിത്സില്‍ ജോലി ചെയ്യുന്നു.




നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും കൊച്ചു കൊച്ചു നാട്ടു വര്‍ത്തമാനങ്ങളും ഇട കലര്‍ത്തി ആരേയും രസിപ്പിക്കും വിധം സംവിധാനം ചെയ്ത് ഇപ്പോള്‍ യു. എ. ഇ. യിലെ വേദികളില്‍ വിജയകരമായി അവതരിപ്പിച്ചു വരുന്ന റാഫിയുടെ ഒറ്റയാള്‍ പ്രകടനമാണ് "നാട്ടിലെ തമാശ; അരങ്ങിലെ പൊട്ടിച്ചിരി"



വിശദ വിവരങ്ങല്‍ക്ക് ബന്ധപ്പെടുക:





ഫോണ്‍: 00 971 50 31 49 762
മെയില്‍: edavelarafi at gmail dot com





- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

Please check after 7th line...
" vaadhyopakaranagaludeyum...."


then 11th line...
"shabdhaanukaranathil mikavu..."

8th line "mimiks thudangiya..."
should be second paragraf,
3rd line..
"thavanoor swaram...."

October 2, 2008 5:50 PM  

ഓരോ സംഭവങ്ങളും ഉണ്ടാകുന്നത് ഓരോ നിമിത്തങ്ങ് ളിലുടെയാണ് -ഈ കലകാരന്‍മമാരൂടെ കുടിച്ചേരലും ഒരു നിമിത്തമായിരിക്കാം...
പി.എം അബ്ദുല്‍ റഹിമാന്‍ ഒരൂ കലാക്കാരന്‍ എന്നതിലൂപരി നല്ലൊരൂ എഴുത്തൂക്കാരന്‍ കുടിയാന്നെന്നൂ ഈ ലേഖനം വ്യക്ത്മാക്കുന്നൂ.
റഹിമാന്‍ ബയിക്കും,റാഫി ബയിക്കും എന്‍റെ അശംസകള്‍....

സതിശന്‍ കുന്നിയേരി(അബുദാബി)

October 4, 2008 2:16 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്