26 January 2010

നവ്യ നായര്‍ വിവാഹ ചിത്രങ്ങള്‍

നവ്യ നായര്‍ വിവാഹിതയായി.നവ്യാ നായരുടെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 January 2010

‘ജുവൈരയുടെ പപ്പ’ ടെലി സിനിമയുടെ പ്രിവ്യൂ ഷോ

juvairayude-pappaഅബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' അവതരിപ്പിക്കുന്ന ടെലി സിനിമ ‘ജുവൈരയുടെ പപ്പ’ യുടെ പ്രിവ്യൂ ഷോ ജനുവരി 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രശസ്ത കഥാകൃത്ത് ഗിരീഷ്‌ കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാ കാരന്മാര്‍ വേഷമിടുന്നു.
 
പൂര്‍ണ്ണമായും ഇവിടെ ചിത്രീകരിച്ച ഈ സിനിമ, പ്രവാസ ജീവിതത്തിലെ ആരും കാണാതെ പോകുന്ന ചില മേഖലകളിലേക്ക് നമ്മെ എത്തിക്കുകയാണ്. ജീവിതം ആഘോഷമാക്കി മാറ്റിയവര്‍ എന്നു നാം വിശ്വസിക്കുന്ന, കാഴ്ചക്കാരെ രസിപ്പിക്കുന്ന, കലാ ലോകത്തെ മനുഷ്യാത്മാക്കളുടെ വേദനയും, പ്രണയവും, വിരഹവും, ഇരുളടഞ്ഞു കിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു ഈ ചിത്രത്തിലൂടെ.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
2007 ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അംഗീകാരം നേടിയ 'ദൂരം' എന്ന ടെലി സിനിമക്ക് ശേഷം മാമ്മന്‍ കെ. രാജന്‍ ഒരുക്കുന്ന ഈ ടെലി സിനിമ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ തയ്യാറായിരിക്കുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 January 2010

വര്‍ണ്ണാഭമായ കാഴ്ചകളുമായി ‘ചിത്രങ്ങള്‍’ ഒരുങ്ങുന്നു

chitrangalഏഴു നിറങ്ങളും ചാലിച്ചെഴുതിയ മനോഹര ചിത്രങ്ങള്‍ പോലെയുള്ള ജീവിതത്തെ ക്കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന മനുഷ്യര്‍... ജീവിത യാത്രയിലെ ആപല്‍ ഘട്ടങ്ങളില്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, നിറമുള്ള സ്വപ്‌നങ്ങള്‍ എല്ലാം നിശ്ചലമായ ചിത്രങ്ങളായിരുന്നു എന്ന്.
 
ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം, മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന 'ചിത്രങ്ങള്‍' ഷാര്‍ജയിലും ദുബായിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഫോട്ടോ : പകല്‍കിനാവന്‍

 
തന്റെ ഹൃദയ വ്യഥകള്‍ പ്രിയ സഖിയോടോ, ആത്മ സുഹൃത്തിനോടോ തുറന്നു പറയാനാവാതെ, എല്ലാം ഉള്ളിലൊതുക്കി സ്വയം എരിഞ്ഞമര്‍ന്ന സാഗര്‍ എന്ന ചിത്രകാരന്‍.
 
ജീവിതത്തിലെ എല്ലാ സുഖ സൌഭാഗ്യങ്ങളും ഇട്ടെറിഞ്ഞു, സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങി ത്തിരിച്ച തന്റേടിയായ ക്രിസ്റ്റീന.
 
വര്‍ണ്ണാഭമായ ചിത്രങ്ങളിലെ മനോഹാരിത, ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ഇല്ലെന്ന തിരിച്ചറിവില്‍, തകര്‍ന്നു പോയ ഈ കഥാപാത്ര ങ്ങളിലൂടെ, സമകാലിക സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് 'ചിത്രങ്ങള്‍' .
 
സ്പന്ദനം എന്ന ടെലി സിനിമക്ക് ശേഷം ബഷീര്‍ കൊള്ളന്നൂര്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രങ്ങളില്‍, കണ്ണീരിന്റെ കയ്പിനോടൊപ്പം നര്‍മ്മത്തിന്റെ മധുരവും, സ്നേഹത്തിന്റെ കുളിര്‍മ്മയും, പകയുടെ ചൂടും, വിരഹവും വേര്‍പാടും നല്‍കുന്ന വേദനയും എല്ലാം ചേര്‍ന്ന് പേരിനെ അന്വര്‍ത്ഥമാക്കും വിധം ചായക്കൂട്ടുകള്‍ കലര്‍ത്തി യാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍ ഒരുക്കുന്നത്.
 
കലാ സംവിധാനം : സന്തോഷ്‌ സാരംഗ്
ചമയം : ശശി വെള്ളിക്കോത്ത്
ഗാന രചന : സജി ലാല്‍
സംഗീതം : പി. എം. ഗഫൂര്‍
ഗായിക : അമൃത സുരേഷ്
പ്രോഡക്ഷന്‍ ഡിസൈനര്‍ : ഷലില്‍ കല്ലൂര്‍
പ്രൊ. കണ്‍ട്രോളര്‍ : ഷൈനാസ് ചാത്തന്നൂര്‍
അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷാജഹാന്‍ ചങ്ങരംകുളം, ഷാജഹാന്‍ തറവാട്
പി. ആര്‍. ഓ : പി. എം. അബ്ദുല്‍ റഹിമാന്‍
എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍
ഗ്രാഫിക്സ് : മനു ആചാര്യ
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഹാരിഫ് ഒരുമനയൂര്‍
 
നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്
 
നിരവധി ടെലി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗള്‍ഫിലെ മികച്ച കലാകാരന്‍ മാരായ റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, രാഘവ് കോക്കുല്‍, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവരോടൊപ്പം ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍ മാവേലിക്കര, ചന്ദ്രഭാനു, ഷഫീര്‍, വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനി, ഷഫ്നാ ഇല്യാസ് തളിക്കുളം തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്ന 'ചിത്രങ്ങള്‍' മാര്‍ച്ച് മാസത്തില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഈ ടെലി സിനിമ ഒരുക്കുന്നത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ellavithamaya bhavughaggalum narunnu...

January 25, 2010 12:07 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 January 2010

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു - അന്താഹീന്‍ മികച്ച ചിത്രം

antaheenന്യൂ ഡല്‍ഹി : 56-‍ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബംഗാളി ചലച്ചിത്രമായ “അന്താഹീന്‍” ആണ് മികച്ച ചിത്രം. അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രാഹുല്‍ ബോസ് നായകനായും അപര്‍ണ സെന്‍ നായികയായും അഭിനയിച്ചിരിക്കുന്നു. ഇവര്‍ക്ക് പുറമെ ഷര്‍മിള ടാഗോര്‍, മീത വസിഷ്ഠ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
 
മധുര്‍ ഭണ്ടാര്‍ക്കര്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രമായ ‘ഫാഷനി’ലെ‍ അഭിനയത്തിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മറാഠി ചിത്രമായ “ജോഗ്വ” യിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം.
 

priyanka-chopra

പ്രിയങ്ക ചോപ്ര

 
മലയാള സിനിമയ്ക്ക് നേട്ടങ്ങളൊന്നും ഇല്ലാത്ത പുരസ്കാര പട്ടിക ജൂറി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ഇന്ന് (ശനിയാഴ്‌ച്ച) രാവിലെയാണ് പ്രഖ്യാപിച്ചത്. അടൂര്‍ ഗോപാല കൃഷ്ണന്റെ പേരില്ലാത്ത ഒരു ദേശീയ പുരസ്കാര പട്ടിക ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപിക്കപ്പെടുന്നത്.
 




‘തിരക്കഥ’ യില്‍ നിന്നും ഒരു ഗാന രംഗം

 
മികച്ച മലയാള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത “തിരക്കഥ” തെരഞ്ഞെടുക്കപ്പെട്ടു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 January 2010

നവ്യ വിവാഹിതയായി

navya-nair-weddingകായംകുളം : മലയാളികളുടെ സ്വന്തം ബാലാമണിയായ നവ്യ നായര്‍ വിവാഹിതയായി. മുംബയില്‍ ബിസിനസ് കാരനായ സന്തോഷ് എന്‍ മേനോനാണ് വരന്‍. ഹരിപ്പാട് ചേപ്പാട് സി. കെ. എച്ച്. എസ്. എസ്. ഗ്രൌണ്ടില്‍ വെച്ചായിരുന്നു വിഹാഹം. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12നും 12:30നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടന്ന വിവാഹത്തില്‍ 1500 ഓളം പേര്‍ പങ്കെടുത്തു.
 
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടിയാണ് 2001ല്‍ ഇഷ്‌ടം എന്ന മലയാള സിനിമയിലൂടെ രംഗത്ത് വന്ന നവ്യ. അടുത്ത വര്‍ഷം അഭിനയിച്ച “നന്ദനം” സൂപ്പര്‍ ഹിറ്റാവുകയും ഈ സിനിമയിലെ അഭിനയത്തിന് നവ്യക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു.
 

navya-nair-wedding


 
ആലപ്പുഴ മുതുകുളം സ്വദേശിനിയായ നവ്യ ബി. എസ്. എന്‍. എലില്‍ ഉദ്യോഗസ്ഥനായ രാജു, സ്ക്കൂള്‍ അദ്ധ്യാപികയായ വീണ എന്നിവരുടെ മകളാണ്.
 
കോട്ടയം ചങ്ങനാശ്ശേരിയിലെ നാരായണ മേനോന്റെയും ശാന്താ മേനോന്റെയും മകനായ സന്തോഷ് എന്‍. മേനോന്‍ മുംബയിലെ ഒരു പ്രമുഖ കയറ്റുമതി സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ടാണ്.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
തിലകന്‍, സുരേഷ് ഗോപി, കവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, ദിവ്യ ഉണ്ണി, സോന നായര്‍, മേനക, തമിഴ് നടനായ ചേരന്‍, പിണറായി വിജയന്‍, മന്ത്രി ജി. സുധാകരന്‍, പാലൊളി മുഹമ്മദ് കുട്ടി, കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള, അദ്ദേഹത്തിന്റെ മകനും സിനിമാ നടനുമായ ഗണേഷ് എന്നിങ്ങനെ ഒട്ടേറെ പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 January 2010

ഗോള്‍ഡന്‍ ഗ്ലോബ്‌ 2010 പുരസ്കാരം അവതാറിന്‌

avatarപ്രേക്ഷക ലക്ഷങ്ങളെ അല്‍ഭുതപ്പെടുത്തിയ “അവതാര്‍” എന്ന ഹോളിവുഡ്‌ ചിത്രത്തിനു ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്കാരം ലഭിച്ചു. ജെയിംസ്‌ കാമറൂണിന്‌ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്കാരവും ലഭിച്ചു. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം.
 
മികച്ച നടനായി ക്രേസി ഹാര്‍ട്ട്‌ എന്ന ചിത്രത്തില്‍ അഭിനയിച്ച ജെഫ്‌ ബ്രിഡ്ജ്സും, ദി ബ്ലൈന്റ്‌ സൈസ്‌ എന്ന ചിത്രത്തിലെ അഭിനയത്തിനു സാന്ദ്ര ബുള്ളോക്ക്‌ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്‌ "അപ്‌ ഇന്‍ ദി ഈയര്‍" എന്ന ചിത്രത്തിനാണ്‌. ജര്‍മ്മന്‍ ചിത്രമായ "വൈറ്റ്‌ റിബ്ബണ്‍" വിദേശ ഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടി. "അപ്‌" ആണ്‌ മികച്ച അനിമേഷന്‍ ചിത്രം.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 January 2010

ഇനി ഡോ. മമ്മൂട്ടി

dr-mammoottyപത്മശ്രീ മമ്മൂട്ടിക്ക്‌ കേരള സര്‍വ്വകലാശാല ഡി-ലിറ്റ്‌ നല്‍കി ആദരിച്ചു. വിശ്രുത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ഉമയാള്‍ പുരം ശിവരാമന്‍ എനിവര്‍ക്കും ഡി-ലിറ്റ്‌ നല്‍കി. കേരളത്തില്‍ രണ്ടു സര്‍വ്വകലാ ശാലകളില്‍ നിന്നും ഡോക്ടറേറ്റ്‌ ലഭിക്കുന്ന അപൂര്‍വ്വത അടൂരിന്റെ കാര്യത്തില്‍ ഉണ്ടായി. മുമ്പ്‌ മഹാത്മാ ഗാന്ധി സര്‍വ്വകലാ ശാലയും അടൂരിനു ഡോക്ടറേറ്റ്‌ നല്‍കി ആദരിച്ചിരുന്നു.
 

mammootty-convocation


 
തന്നെ ഒരു ഡോക്ടറായി കാണുവാന്‍ ആഗ്രഹിച്ച ബാപ്പയുടെ സ്മരണക്ക്‌ മുമ്പില്‍ ഈ ഡോക്ടറേറ്റ്‌ സമര്‍പ്പിക്കുന്നതായും അഭിനയ മികവും കലാ രംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത്‌ താന്‍ പഠിച്ച സര്‍വ്വകലാ ശാല തന്നെ ഡോക്ടര്‍ പദവി നല്‍കി ആദരിക്കുമ്പോള്‍ അതു കാണുവാന്‍ തന്റെ ബാപ്പയില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
 
ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭാര്യാ സമേതനായി എത്തിയ മമ്മൂട്ടിയെ ആരാധകര്‍ ആര്‍പ്പു വിളികളോടെ ആണ്‌ സ്വീകരിച്ചത്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 January 2010

മൂന്നു വിഡ്ഢികളുടെ കഥ

3-idiotsരാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്ന് മറ്റൊരു ഹിറ്റുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിയി രിക്കുകയാണ്. എന്നാല്‍ ഇത്തവണ സഞ്ജയ്‌ ദത്തിനു പകരം ആമിര്‍ ഖാനാണ് നായകനായി അവരോടൊപ്പം ഉള്ളത്. തന്റെ എല്ലാ സിനിമകളിലും ഒരു നല്ല സന്ദേശം ഉള്‍കൊ ള്ളിക്കാന്‍ സംവിധായകന്‍ കാണിക്കുന്ന താല്പര്യം എടുത്തു പറയേണ്ടതാണ്. കുട്ടികളെ അട ക്കോഴികളാക്കി അടയിരുത്തി മുട്ട വിരിയെച്ചെ ടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്ര ദായത്തി ലേക്കാണ്‌ ഇത്തവണ ഹിരാനി വിരല്‍ ചൂണ്ടുന്നത്. ഉയര്‍ന്ന മാര്‍ക്കും പുരസ്കാരങ്ങളും വാരിക്കൂട്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങി വരുന്ന കുട്ടികളില്‍ എത്ര പേര്‍ക്ക് നിസ്തുലമായ സംഭാവനകള്‍ രാജ്യത്തിന് വേണ്ടി ചെയ്യാനാവും എന്ന് ഉറക്കെ ചോദിക്കുന്നു ഈ ചിത്രം.
 
ജനിച്ചു വീഴുമ്പോള്‍ തന്നെ മക്കളെ ഡോക്ടര്‍ ആക്കാനും എഞ്ചിനീ യറാക്കാനും നേര്‍ച്ച നേരുന്ന മാതാ പിതാക്കളെ തന്റെ സിനിമയിലൂടെ പരിഹസി ക്കുകയാണ് സംവിധായകന്‍. മക്കളെ സ്നേഹിക്കുന്നു എന്ന ഒറ്റ ക്കാരണം പറഞ്ഞു അവരുടെ ഉള്ളിലുള്ള സര്‍ഗ്ഗ ഭാവനകളുടെ കൂമ്പൊടിച്ചു കളയുന്ന മാതാ പിതാക്കളുടെ കണ്ണുകള്‍ ഇത്തരം സിനിമകളിലൂടെ തുറക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
 

threeidiots


 
ഒരു ഗുജറാത്തി നാടകത്തില്‍ നിന്നും അവലംബിച്ച കഥയാണ്‌ ചിത്രത്തിന് ആധാരമെങ്കിലും ഒരു പണം വാരി പ്പടത്തിന്റെ എല്ലാ ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അഭിനേതാക്കള്‍ എല്ലാവരും തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. രാജ് കുമാര്‍ ഹിരാനിയുടെ മുന്‍കാല ചിത്രങ്ങള്‍ക്ക് സമാനമായ ചില രംഗങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നു എങ്കിലും, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കണക്കി ലെടുക്കുമ്പോള്‍ അതൊരു ന്യൂനതയായി കാണേണ്ടതില്ല. ആമിര്‍ ഖാനെ ഒരു മഹാ നടനായി അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികള്‍ പോലും പറയില്ല എങ്കിലും, സിനിമകള്‍ തെരഞ്ഞെ ടുക്കുന്നതില്‍ ഈ നടന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം ഇന്ത്യയില എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും ഒരു മാതൃക യാക്കാവുന്നതാണ്. ആമിര്‍ ഖാനോടൊപ്പം മാധവന്‍, ഷറമാന്‍ ജോഷി, ഒമി, ബോമന്‍ ഇറാനി, കരിഷ്മ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
 
സിനിമയുടെ ആത്യന്തികമായ ലക്‌ഷ്യം എന്താണ് എന്ന തര്‍ക്കം ഒരു തര്‍ക്കമായി തന്നെ നില നില്‍ക്കുമ്പോഴും വിനോദവും, ഒപ്പം സമൂഹ മനഃസ്സാക്ഷിയെ ഉണര്‍ത്തുന്ന ചില ചോദ്യങ്ങളും ഒരുമിച്ചു സമന്വയിപ്പിക്കാന്‍ കഴിയുന്ന ചിത്രങ്ങളുമായി വിധു വിനോദ് ചോപ്രക്കും രാജ്കുമാര്‍ ഹിരാനിക്കും ഇനിയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
 
- നിഷാദ് അബ്ദു റഹിമാന്‍ ഇടപ്പള്ളി
 
 

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

Very Good...
Waiting for More Hindi Film News
Best Wishes
Harris

January 11, 2010 9:00 PM  

ഒരു ഗുജറാത്തി നാടകമല്ല 3 idiots സിനിമയുടെ ആധാരം.. മറിച്ചു ചേതന്‍ ഭഗത്തിന്റെ പുസ്തകം '5 Point someone' ആണ്.

January 24, 2010 11:48 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 January 2010

സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മമത നായിക

mamta-mohandasഭാഗ്യദേവത എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട്‌ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു. നായികയാകുന്നത്‌ മമതാ മോഹന്‍ ദാസാണ്‌. കുട്ടനാടന്‍ പശ്ചാത്ത ലത്തില്‍ ഒരുക്കിയ "ഭാഗ്യ ദേവത" കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പഴശ്ശിരാജ ഫെയിം കനിഹ ആയിരുന്നു അതില്‍ ജയറാമിന്റെ നായിക. പതിവു പോലെ ഇതും ഒരു കുടുംബ ചിത്രം ആയിരിക്കും എന്നാണ്‌ അറിയുന്നത്‌.
 

mamta-mohandas

മമത മോഹന്‍‌ദാസ്

 
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്