27 January 2009
കഥയുടെ ഗന്ധര്‍വ്വനു ഓര്‍മ്മാഞ്ജലി മലയാള സിനിമയ്ക്കും കഥാ - നോവല്‍ എന്നിവക്കും ഭാവനയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയ മഹാനായ ആ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു വര്‍ഷങ്ങളായി. പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥ കളോടു കിട പിടിക്കുവാന്‍ പിന്നെ വന്നവര്‍ക്ക് ആയില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്ക് ഉണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവര്‍വ്വനോ,തൂവാനത്തുമ്പി കളിലെ ക്ലാരയോ മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രത്തിലെ കഥാ പാത്രങ്ങളെ പോലും നാം മറന്നു കഴിഞ്ഞു.ഇലക്ട്രോണിക് പ്രണയത്തിന്റെ നിര്‍ജ്ജീവതയില്‍ ശ്വാസം മുട്ടുന്ന ഈ യുഗത്തില്‍ ഹരിതാഭ മായതും ജീവസ്സുറ്റ തുമായ പ്രണയത്തിന്റെ മയില്‍ പ്പീലി സ്പര്‍ശമുള്ള പത്മരാജന്റെ കഥാ പാത്രങ്ങളുടെ പ്രണയം നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു... മേഘ പാളികള്‍ ക്കിടയില്‍ നിന്നും ആ കഥയുടെ ഗന്ധര്‍വ്വന്‍ ഒരിക്കല്‍ കൂടെ അനശ്വര പ്രണയ കഥകള്‍ പറയുവാന്‍ ഇറങ്ങി വരുമോ? - എസ്. കുമാര്‍ Labels: padmarajan
- e പത്രം
|
മലയാള സിനിമയ്ക്കും കഥാ - നോവല്‍ എന്നിവക്കും ഭാവനയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയ മഹാനായ ആ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു വര്‍ഷങ്ങളായി. പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന പ്രണയവും ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇഴ ചേര്‍ന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥ കളോടു കിട പിടിക്കുവാന്‍ പിന്നെ വന്നവര്‍ക്ക് ആയില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്ക് ഉണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവര്‍വ്വനോ,തൂവാനത്തുമ്പി കളിലെ ക്ലാരയോ മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രത്തിലെ കഥാ പാത്രങ്ങളെ പോലും നാം മറന്നു കഴിഞ്ഞു.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്