26 April 2009

മൊബൈല്‍ ഫോണില്‍ വീഡിയോ ആല്‍ബം

Mobile Phone Video Albumമാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച 'സ്നേഹപൂര്‍വ്വം ഉമ്മാക്ക്...' എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.
 
മാതാവ് നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഓര്‍മ്മക ളിലൂടെയാണ് ഇതിന്റെ കഥ പറഞ്ഞു പോകുന്നത് . ഖമറുദ്ധീന്‍ എടക്കഴിയൂര്‍ രചിച്ച സ്ക്രിപ്റ്റ്, ആകര്‍ഷകമായി അവതരി പ്പിച്ചിരിക്കുന്നു ക്യാമറമാനും സംവിധായകനും കൂടിയായ ഹനീഫ് കുമരനല്ലൂര്‍.
 

Mobile Phone Video Album Team

 
മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ദേവി അനില്‍, അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാ ത്രങ്ങള്‍ക്ക് വേഷപ്പക ര്‍ച്ചയേകുന്നു.
 
'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം ' എന്ന സിനിമയിലെ ബാല നടന്‍ കൂടിയായ ഫ്ലെമിന്‍ ഫ്രാന്‍സിസ്, അബുദാബിയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മിടുക്കനാണ്.
 
മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത 'ദൂരം' എന്ന ടെലി സിനിമയിലൂടെ അറ്റ്‌ലസ് - ജീവന്‍ ടെലി ഫെസ്റ്റ് 2007 ലെ, മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ദേവി അനില്‍, ഇതിലെ ഉമ്മയുടെ വേഷ ത്തിലൂടെ ഹൃദയ സ്പര്‍ശിയായ പ്രകടനം കാഴ്ച വെച്ചു.
 
ഈ സെല്‍ ഫോണ്‍ ആല്‍ബത്തിന്റെ ഗാന രചനയും, സംഗീതവും നിര്‍വ്വഹി ച്ചിരിക്കുന്നത് സി. കെ. താജ് ഇക്ബാല്‍ നഗര്‍, ആലാപനം : മാസ്റ്റര്‍ ഹാരിസ് കോക്കൂര്‍, എഡിറ്റിംഗ് : മുജീബ് റഹ്മാന്‍ കുമരനല്ലൂര്‍.
 
ഫ്രാന്‍സിസ് ഇരിങ്ങാലക്കുട, മമ്മൂട്ടി ചങ്ങരംകുളം, വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട എന്നിവര്‍ 'സ്നേഹപൂര്‍വ്വം ഉമ്മാക്ക്...' വേണ്ടി
പിന്നണിയില്‍ പ്രവര്‍ത്തി ച്ചിരിക്കുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി  
 
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്