19 September 2009

ഈ കൊച്ചു സുന്ദരിയെ ഓര്‍ക്കുന്നോ?

syamiliഈ സുന്ദരിക്കുട്ടിയെ കാണുമ്പോള്‍ നമ്മുടെ ശാലിനിയെ ഓര്‍മ്മ വരുന്നോ? പഴയ മാമാട്ടുക്കുട്ടിയമ്മ, അനിയത്തി പ്രാവായി വന്നു മലയാളി മനസ്സില്‍ വീണ്ടും ഇടം നേടിയത് സിനിമാ ആസ്വാദകര്‍ മറന്നിട്ടില്ലല്ലോ? തമിഴ് നടന്‍ അജിത്തിനെ വിവാഹം ചെയ്തു കുടുംബിനിയായി കഴിയുകയാണു നമ്മുടെ അനിയത്തി പ്രാവ്.
 
പിന്നെ ഈ കൊച്ചു സുന്ദരി ആരാണെന്നല്ലെ? ഇതാണ് നമ്മുടെ മാളൂട്ടി. ഭരതന്‍ സംവിധാനം ചെയ്ത മാളൂ‍ട്ടിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചു മിടുക്കി ബേബി ശ്യാമിലി.
 

baby_shamili

മാളൂട്ടി

 
ശാലിനിക്കു ശേഷം, കൊച്ചു വര്‍ത്തമാനങ്ങളും കുസൃതി ച്ചിരിയുമായി നമ്മുടെ മനസ്സില്‍ കുടിയേറിയതും ഇവള്‍ തന്നെ. ആ കുഞ്ഞു താരം ഇന്നു ഇമ്മിണി വലിയ താരമായി ക്കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നഡത്തിലും ബാല താരമായി വിലസിയ ശ്യാമിലി, തെലുങ്ക് സിനിമയായ “ഓയ്” ലൂടെ നായികയായി വീണ്ടും വരുന്നു.
 

syamili--harikrishnans

ശ്യാമിലി ഹരികൃഷ്ണന്‍സില്‍

 
മലയാളത്തിലെ സൂപ്പര്‍ താരങ്ങ ളോടൊപ്പം ‘ഹരി കൃഷ്ണന്‍സി’ ലൂടെ ഇതിനിടെ മലയാളത്തില്‍ വീണ്ടും ഒന്നു മുഖം കാണിച്ചിരുന്നു ശ്യാമിലി.
 

shamili--anjali

അഞ്ജലി

 
മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’ യിലെ അഭിനയത്തിനു മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഈ മിടുക്കി ക്കുട്ടി നായിക യായി രംഗ പ്രവേശം ചെയ്യുമ്പോള്‍ തന്റെ അഭിനയ പാടവം കൊണ്ട് വീണ്ടും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്.
 

syamily


 
പഠിക്കുമ്പോള്‍ തന്നെ നിരവധി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് അവസരങ്ങള്‍ തേടി എത്തിയി രുന്നെങ്കിലും അതൊന്നും സ്വീകരിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തി യാക്കുക യായിരുന്നു. മലയാളത്തിലും ശ്യാമിലിയെ നായിക യാക്കാന്‍ ശ്രമിച്ചിരുന്നു. തമിഴിലും നായികാ പദവിയുമായി സംവിധായകര്‍ ശ്യാമിലിയെ സമീപിച്ചു കഴിഞ്ഞു.
 

syamily


 
നായികാ ദാരിദ്ര്യം എന്നു മുറവിളി കൂട്ടുന്ന മലയാളത്തിലെ സംവിധായകര്‍ ശ്യാമിലിയെ തേടി എത്തുമെന്നും, അധികം വൈകാതെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് നമ്മുടെ പഴയ മാളൂട്ടിയെ നായികയായി കാണാനാവുമെന്നും ഉറപ്പുണ്ട്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - e പത്രം    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

namukk angine thanne pratheekshikkam

September 25, 2009 2:01 PM  

Rehmankka..oru lekhanam koodi ezhuthanam...
title:"KANDAVARUNDO..?" shaliniyudeyum
syamilyudeyum brother RONALD cinimayil vannathum poyathum arinjilla...by, vinod kumar, abudhabi

September 26, 2009 2:27 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്