25 October 2009

അടൂര്‍ ഭവാനി അന്തരിച്ചു

adoor-bhavaniചെമ്മീന്‍ സിനിമയിലെ ചക്കി മരക്കാത്തി കാല യവനിക ക്കുള്ളിലേക്ക് പോയി മറഞ്ഞു. ഇന്ന് (ഞായര്‍) ഉച്ചക്ക് അടൂരിലെ സ്വവസതി യിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘ കാലമായി ചികിത്സയി ലായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ' ശരിയോ തെറ്റോ ' എന്ന സിനിമയിലൂടെ വെള്ളി ത്തിരയില്‍ അരങ്ങേറ്റം കുറിച്ച അടൂര്‍ ഭവാനി, രാമു കാര്യാട്ട് സംവിധാനം ചെയ്തു ദേശീയ പുരസ്കാരം നേടിയ ചെമ്മീനിലെ ചക്കി മരക്കാത്തി യെ അനശ്വരമാക്കി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച 'വേലുത്തമ്പി ദളവ' എന്ന നാടക ത്തിലൂടെയാണ്‌ ആദ്യം അരങ്ങി ലെത്തിയത്‌. തുടര്‍ന്ന് കലാ നിലയം, കെ. പി. എ. സി, എന്നീ നാടക സമിതികളിലും അവര്‍ സജീവമായി. മൂലധനം, അശ്വമേധം, മുടിയനായ പുത്രന്‍, കടല്‍പ്പാലം, യുദ്ധ കാണ്ഡം, തുലാഭാരം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. അമിതാ ഭിനയത്തിലേക്ക് പോകാതെ, പച്ചയായ ജീവിതം വെള്ളി ത്തിരയിലും അവതരിപ്പിച്ച് അവര്‍ കടന്നു പോയി.
 
ഹിറ്റ്ലര്‍, ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്, സേതു രാമയ്യര്‍ സി. ബി. ഐ, വാര്‍ദ്ധക്യ പുരാണം എന്നീ സിനിമകളിലൂടെ അവര്‍ പുതു തലമുറയിലെ സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.
 
1969 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹ നടിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . മാതൃ ഭൂമിയുടെ ചലച്ചിത്ര സപര്യാ പുരസ്കാരം, മുതുകുളം രാഘവന്‍ പിള്ള പുരസ്കാരം, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രേംജി പുരസ്‌കാരം, ഈയിടെ ലഭിച്ച ലോഹിത ദാസ് പുരസ്കാരം എന്നിവ അതില്‍ ചിലതു മാത്രം. നാടകത്തിനു നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 2008ല്‍, സഹോദരി മാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരെ കേരളാ സംഗീത നാടക അക്കാദമി ആദരിച്ചു.
 
ശവ സംസാകരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പില്‍ നടക്കും.
 
- പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Read This Blog:
നന്ദികേടില്ലാത്ത ലോകത്തേക്ക്‌ ഒരു `താരം' കൂടി

http://rajagopaltvm.blogspot.com/2009/10/blog-post_1182.html

vinod Kumar. Abudhabi

October 29, 2009 9:22 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്