29 October 2009

കൈതമുള്ളിന്റെ പുസ്തകം ദുബായില്‍ പ്രകാശനം ചെയ്യുന്നു

jwalakal_salabhangalദുബായ് : ദുബായിലെ ആദ്യ കാല പ്രവാസിയും, പ്രശസ്ത ബ്ലോഗറുമായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍, ശലഭങ്ങളുടെ ഗള്‍ഫ് പ്രകാശനം വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും. യു. എ. ഇ. യിലെ ബ്ലോഗര്‍മാരും, സഹ്യദയരും പങ്കെടുക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 വെള്ളിയാച്ച രാവിലെ 9.30 ന് ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആരംഭിക്കും.
 
പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് അല്‍ ഗാനിം, കവയത്രി സിന്ധു മനോഹരന് പുസ്തകം നല്‍കിയാണ് പ്രകാശനം. ചടങ്ങില്‍ ഗാന രചയിതാവും ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടിലെ സെക്രട്ടറി യുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ അധ്യക്ഷനായിരിക്കും. രാം മോഹന്‍ പാലിയത്ത്, എന്‍. എസ്. ജ്യോതി കുമാര്‍, സദാശിവന്‍ അമ്പലമേട്, സജീവ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
 
ഇബ്രാഹിം കുട്ടി അവതരിപ്പിക്കുന്ന സിത്താര്‍ വാദനം, കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍‌ക്കാഴ്‌ച്ച, നിതിന്‍ വാവയുടെ വയലിന്‍ വാദനം‍, കൈപ്പള്ളിയും അപ്പുവും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും.
 
ബ്ലോഗേഴ്സിന്റെ കൂട്ടായമയില്‍ നിന്നും പിറന്ന സിനിമയായ പരോള്‍, 3 മണിക്ക് പ്രദര്‍ശിപ്പിക്കും.
 
ഈ മാസം 6 ന് കോഴിക്കോട് വച്ച് സുകുമാര്‍ അഴീക്കോട്, സിസ്റ്റര്‍ ജെസ്മിക്ക് പുസ്തകം നലകി പ്രകാശനം നിര്‍വ്വഹിച്ചിരുന്നു.
 
കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകകയാണ് ശശി കൈതമുള്ള്.
 
കൈതമുള്ളിന്റെ ബ്ലോഗ് : http://kaithamullu.blogspot.com/
 




 
 

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 October 2009

സിസ്റ്റര്‍ ജെസ്മി ദുബായ് ഡി.സി. ബുക്സില്‍

sister-jesmi-saba-josephദുബായ് : ആമേന്‍ - ഒരു കന്യാ സ്ത്രീയുടെ ആത്മ കഥ എന്ന കൃതി രചിച്ച സിസ്റ്റര്‍ ജെസ്മി ദുബായിലെ ഡി.സി. ബുക്സ് ശാഖ സന്ദര്‍ശിച്ചു. കമല സുരയ്യ യുടെ സമ്പൂര്‍ണ്ണ കൃതികള്‍ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി സബാ ജോസഫിനു നല്‍കിയ ഇവര്‍ വായനക്കാരുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.
 

sister-jesmi-dubai
 
sister-jesmi-dc-books-dubai


 
രവി ഡി. സി., ഷാജഹാന്‍ മാടമ്പാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നേതി നേതി പ്രകാശനം ചെയ്തു

മസ്കറ്റ് : അടിയന്തിരാവസ്ഥയുടെ കരാള രാത്രികളെ അതിജീവിച്ച ടി. എന്‍. ജോയിയുടെ നേതി നേതി എന്ന പുസ്തകത്തിന്റെ സംഗ്രഹിച്ച മൂന്ന‍ാം പതിപ്പ്‌ മസ്ക്കത്തില്‍ പ്രകാശനം ചെയ്തു. ഇടം സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ജെ. ദേവിക, സി. കെ. ഹസന്‍ കോയക്ക്‌ കോപ്പി നല്‍കിയാണ്‌ പ്രകാശനം നടത്തിയത്‌.
 
സൂര്യകാന്തി മുസിരിസ്‌ പ്രസാധനം ചെയ്ത നേതി നേതിയുടെ വിതരണക്കാര്‍ കൊച്ചിയിലെ ബുക്ക്‌ പോര്‍ട്ടാണ്‌. ജോയിയുടെ നാലു വരി കവിത ബുക്ക് പോര്‍ട്ട്‌ ഡയറക്ടര്‍ ദിലീപ്‌ രാജ്‌ ആലപിച്ചു. ഇടം ജനറല്‍ സെക്രട്ടറി കെ. എം. ഗഫൂര്‍ അതിഥികളെ സ്വാഗതം ചെയ്തു.
 

tn-joy-book-release

ടി. എന്‍. ജോയിയുടെ നേതി നേതിയുടെ പ്രകാശനം സി. കെ. ഹസന്‍ കോയക്ക്‌ കോപ്പി നല്‍കി ഡോ. ജെ. ദേവിക നിര്‍വഹിക്കുന്ന‍ു. കെ. എം. ഗഫൂര്‍ സമീപം

 

- ഹസ്സന്‍ കോയ, മസ്കറ്റ്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 October 2009

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍

pramod-km-bookകെ. എം. പ്രമോദിന്റെ തെരഞ്ഞെടുത്ത ബ്ലോഗ് രചനകള്‍, “അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍” എന്ന പേരില്‍ പുസ്തക രൂപത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച്, ആറ്റൂര്‍ രവി വര്‍മ്മ, എ. സി. ശ്രീഹരിക്ക് പുസ്തകം നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം തൃശൂര്‍ കറന്റ് ബുക്സ് ആണ് പ്രസിദ്ധീക രിച്ചിരിക്കുന്നത്. ജി. ഉഷാ കുമാരി സ്വാഗതം പറഞ്ഞു. പി. എന്‍. ഗോപീ കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ അലി പുസ്തകം പരിചയപ്പെടുത്തി. പി. പി. രാമചന്ദ്രന്‍, ശ്രീകുമാര്‍ കരിയാട്, ഫാദര്‍ അബി തോമസ് എന്നിവര്‍ സംസാരിച്ചു.
 
എന്‍. ജി. ഉണ്ണി കൃഷ്ണന്‍, കെ. ആര്‍. ടോണി, പി. രാമന്‍, സെബാസ്റ്റ്യന്‍, സി. ആര്‍. പരമേശ്വരന്‍, വി. കെ. സുബൈദ, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

pramod-km-book-release


 
ജ്യോനവന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ചടങ്ങില്‍ വിഷ്ണു പ്രസാദ് ജ്യോനവന്റെ കവിത ചൊല്ലി. സെറീന, അജീഷ് ദാസന്‍, സുനില്‍ കുമാര്‍ എം. എസ്., കലേഷ് എസ്., അനീഷ്. പി. എ., സുധീഷ് കോട്ടേമ്പ്രം, ശൈലന്‍, എന്നിവരും കവിതകള്‍ ചൊല്ലി.
 
സുബൈദ ടീച്ചര്‍ അവരുടെ ഇരുപതോളം വിദ്യാര്‍ത്ഥി കളുമായാണ് പരിപാടിയില്‍ പങ്കെടുക്കാ നെത്തിയത്. രാഗേഷ് കുറുമാന്‍, കൈതമുള്ള്, കുട്ടന്‍ മേനോന്‍ എന്നിവര്‍ സദസ്സില്‍ ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കം മുതലുള്ള എല്ലാ സജ്ജീകരണങ്ങളും ഉമേച്ചിയുടെ നേതൃത്വത്തില്‍ ആയിരുന്നു നടന്നത്.
 
ചടങ്ങില്‍ കവി പ്രമോദ് കെ. എം. കവിതകള്‍ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.

Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്