18 December 2009

സപ്‌നയുടെ ആദ്യത്തെ കവിതാ സമാഹാരം - “സ്വപ്‌നങ്ങള്‍”

sapna-anu-b-georgeഒമാനിലെ സാഹിത്യ സാംസ്കാരിക സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രവാസ എഴുത്തുകാരിയും സ്വതന്ത്ര പത്ര പ്രവര്‍ത്തകയും കവയിത്രിയുമായ സപ്‌ന അനു ബി. ജോര്‍ജ്ജിന്റെ ആദ്യത്തെ മലയാളം കവിത സമാഹാരം “സ്വപ്‌നങ്ങള്‍” എന്ന പുസ്തകം സി. എല്‍. എസ്സ്. ബുക്സ്, തളിപ്പറമ്പ് പ്രസിദ്ധീകരിച്ചു. ലീലാ എം. ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രസാധകര്‍ എന്നും പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിച്ചു വരുന്നു.
 

swapnangal


 
കോട്ടയത്ത് ജനിച്ചു വളര്‍ന്ന സപ്‌ന അനു ബി. ജോര്‍ജ്ജ്, ബേക്കല്‍ മെമ്മോറിയല്‍ സ്ക്കൂളിലും സി. എം. എസ്. കോളെജിലും പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിതത്തില്‍ ബിരുദാനന്ദര ബിരുദം. ആനുകാലി കങ്ങളില്‍ ലേഖനങ്ങള്‍ എഴുതി ക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിനു പുറമെ കവിത, ഫോട്ടൊഗ്രാഫി, കുക്കിംഗ് തുടങ്ങിയ വിഷയങ്ങള്‍ ബ്ലോഗിങ്ങിലൂടെ വിനിമയം ചെയ്യുന്നു. തന്റെ സാഹ്യത്യാ ഭിരുചികള്‍ക്ക് പിതൃ സഹോദരി ലീലാമ്മ ജെ. ഏന്നിരിയ ലിനോടാണ് കടപ്പെട്ടിരിക്കുന്നത്. അമ്പതുകളില്‍ അവരുടെ മൂന്നു നോവലുകള്‍ പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്. പിതാവായ തോമസ് ജേക്കബിന്റെ എഴുത്തും വായനയോടുമുള്ള അഗാധമായ താല്പര്യവും സ്വപ്നയുടെ എഴുത്ത് ജിവിതത്തെയും, വായനാ ശീലത്തെയും സ്വധീനിച്ചിട്ടുണ്ട്. ബിജു ടിറ്റി ജോര്‍ജ്ജിനോടും മക്കളായ, ശിക്ഷ, ദീക്ഷിത്ത്, ദക്ഷിണ്‍ എന്നിവര്‍ക്കൊപ്പം ഒമാനിലെ, മസ്കറ്റില്‍ ആണ് താമസം.
 
- ജെ. എസ്.‍
 
 
 






 
 

Labels:

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

congrats

December 20, 2009 12:33 PM  

സ്വപ്നസാക്ഷാല്‍ക്കാരത്തിനു അഭിനന്ദനങ്ങള്‍.
വാര്‍ത്താറിപ്പോര്‍ട്ടില്‍
എന്തിനിത്രക്ക് പൊങ്ങച്ചം?
ജെസ്സിനെ കുറ്റം പറയുന്നില്ല;
അപ്പനും മക്കളും അമ്മായിയും അപ്പാപ്പനും ഒക്കെ കഴിഞ്ഞിട്ട് വേണ്ടെ കവിതയെക്കുറിച്ച് ഒരു
വരിയെന്കിലുമെഴുതാന്.

December 26, 2009 8:52 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 October 2008

നവരാത്രിയും, ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റില്‍ - സപ്ന അനു ബി. ജോര്‍ജ്ജ്

ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗ പൂജയും, നവരാത്രിയും അവസാനത്തെ യാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ 'പൂജ' എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗ പൂജയുടെ ദിവസം ആണ് എഴുത്തി നിരുത്തും മറ്റും നടക്കുന്നത്. ഇന്‍ഡ്യയുടെ പല ഭാഗത്തു പല തരത്തിലാണ്, ഈ ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ, വിജയ ദശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണന്റെ മേല്‍ രാമന്‍ നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്. തമിഴ് നാട്ടില്‍ ആദ്യത്തെ 3 ദിവസം ലക്ഷിമീ ദേവിക്കു വേണ്ടിയുള്ള പൂജ, സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ. അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീത സാഹിത്യാദി കലകളുടെ ദേവീ പൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗ ദേവിക്കു വേണ്ടുള്ള പൂജ, ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.




തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന,ഈ പൂജ, 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്‍ക്കുന്ന പൂജ. 'അശ്വീന' എന്ന ദിവസം തുടങ്ങുന്നു ,ഈ നവമി ഉപവാസം. ദസ്സറ / വിജയ ദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍, പല വിധത്തില്‍ അലങ്കരിച്ച പാവകളും, ദേവീ വിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു. ഇതിനാണ് 'ബൊമ്മി കുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്‍ അല്‍ങ്കരിക്കുന്ന 'ഈ രാജകീയമായ ഈ ദുര്‍ഗ്ഗാ ദേവിയുടെ' ഈ അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത്. എല്ലാ പാവകളും 'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്.




പരമ്പരാ ഗതമായ വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ നടകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയില്‍ എല്ലാ ദേവീ രൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു. അടുത്ത പടിയായി ഗണപതി, കൃഷ്ണന്‍, ശിവന്‍ എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവി ദേവന്മാരെ ക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കി ത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതു പോലെ പല തരത്തിലുള്ള പാവകളെയും, ചില നടയില്‍ പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാ ബൊധമുള്ള ആര്‍ക്കും തന്നെ, വളരെ വ്യത്യസ്ഥമായ 'കുലു' തയ്യാറക്കാന്‍ സാധിക്കും. വളരെ വര്‍ഷങ്ങളുടെ പ്രയത്നത്താല്‍ ധാരാളം ബൊമ്മകള്‍ / പാവകള്‍ ശേഖരിക്കുന്നവര്‍ ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്‍ മുറിയുടെ അത്രെയും തന്നെ പൊക്കത്തില്‍ വരെ നീളുന്നു. ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്‍ കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.




നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠ പുസ്തകങ്ങളും, ഉപകരണങ്ങളും മറ്റും പൂജക്കു വെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് ഈ നവരാത്രി. ഇവിടെ മസ്കറ്റിലും ഒട്ടു മുക്കാലും ഹൈന്ദവ വീടുകളില്‍ ഈ 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്‍ എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്‍ വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്‍ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടല കൊണ്ടു ണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല് ( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തി രൂപത്തിലുള്ള പ്രസാദം) എന്നിവ നല്‍കുന്നു. പ്രാസാദമായി കുങ്കുമവും, മഞ്ഞളും, വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്‍കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് ഈ പ്രസാദത്തെ കാണുന്നത്.




- സപ്ന അനു ബി. ജോര്‍ജ്ജ്

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്