10 June 2009

എന്റെ അമ്മയുടെ പേരില്‍ കമലാദാസിന് ആദരാഞ്ജലി - മധു കാനായി കൈപ്രത്ത്

madhavikutty
 
അമ്മേ ദാ വരുന്നു നിന്നരികിലോട്ട്
നമ്മള്‍ തന്‍ പ്രിയകൃത്താം കഥാകാരി
ഹരിശ്രീ കുറിച്ചവള്‍ വിഹരിച്ചൊര-
ക്ഷരമാലയാല്‍ അനശ്വരമാക്കി
പുഷ്പവൃഷ്ടിയാം ഓര്‍മ്മതന്‍ മകുടത്തില്‍
തിലകം ചാര്‍ത്തി, സ്വതന്ത്രയായി ആറാടി-
യിന്നസ്തമിച്ചു...
 
നീരാട്ടുകടവില്‍ നിന്നും പറന്നുയരവേ
ഇവിടെയീക്കരയില്‍നിന്നും ഞാന്‍ മേല്പോട്ടു-
നോക്കി കണ്ണുനീര്‍ ബാഷ്പങ്ങള്‍
സാന്ത്വനിപ്പിക്കുമാ പറവയെ...
 
അസ്തമയ തല്‍ക്ഷണം മിന്നി പായുമാ-
ആത്മ കണങ്ങളിലോട്ടായിരം
ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞാന്‍...
 
വിട ചൊല്ലിയിവിടം വിട്ടകന്ന അറുപ-
ത്താറിലെ ഏഷ്യതന്‍ മികച്ച കവയിത്രിയെ-
കാത്ത് സ്വീകരിക്കാനായ് പണ്ടേ പോയൊ-
രെന്റമ്മയുണ്ടവിടെ... മുമ്പേ കൊഴിഞ്ഞ്
കിളിയായ് പറന്നു പോയി...
കണ്ടു മുട്ടൂ നീയാ അമ്മയെ പരലോകത്തു സന്ധിക്കൂ...
 
കാവ്യമാം ഖ്യാതിയില്‍ ഭാഷ പൊലിമയില്‍
മാലോകരില്‍ കുളിര്‍ വാരി വിതറി നീ
കഥയിലൊരായിരം വാക്കുകള്‍ പ്രണയാര്‍ദ്ര-
പുഷ്പമായ് പ്രണേതാക്കളില്‍ വിടര്‍ത്തി നീ
 
കവിതാസ്വാദനത്തിന്‍ സത്ത രചിച്ചു
പുതുപുത്തന്‍ രസമിസൃണം നിണ-
ത്താല്‍ ‘സരസ്’ ആയി വളര്‍ന്നു നീ...
 
പ്രകൃതി പ്രപഞ്ച വിലാസ വിലോലമായി
നിര്‍ഭയം കാത്തവള്‍-
ഭാഷ തന്‍ മാറു മറക്കാതെ സംസ്ക്കാര നൈപുണ്യ-
വിത്തിനെ വീഞ്ഞാക്കി
ലഹരിമത്താക്കി നമ്മെ നീ!
 
യാഥാര്‍ത്ഥ്യ ഭാവത്തിന്‍ മൂര്‍ത്തിമത്‌ശിഖരത്തില്‍
ദീപശിഖ നാട്ടി താരമായ് മിന്നി
മാധവി കുട്ടി തന്‍ ശൈലിയില്‍ മറുഭാഷയും
ലാളിച്ചു ചില്ലില്‍ ഇലാസ്തികം ഏറുമാമട്ടില്‍
ഉലാത്തി വാഗ്മിത്ത സാഹിത്യ പ്രസരണം...!
 
നീ തന്‍ മനമുരുകിയൊഴുകുന്നിതീ സാഹിതി
പുരുഷാരത്തിലേക്കാര്‍ദ്ര ശുഭ്രമാം വിരചിതം,
ഭാഷതന്‍ കിരണങ്ങളതേറ്റു നറുപുഷ്പ സുഗന്ധ
ശയ്യയില്‍ നിന്നും സുരയ്യയാം നിന്നെ ഞാന്‍ വാഴ്ത്തീ...
 
ഇന്നുള്ള ‘മലയാള ലോക’ത്തിന്‍ ഭാഷയില്‍
ഒരു ഭീമ മതിലകം തീര്‍ത്തു നീ
ഒരു ഭീമ മതിലകം തീര്‍ത്തു നീ...
ആര്‍ജ്ജിക്കാനായിവിടെ നമുക്കാര്‍ജ്ജവമാം സമാഹാര
കഥാ കവിതകള്‍ സമ്മാനമായിയഥാ...
 
അതിര്‍ വരമ്പൊന്നില്ലാതെ മേളിപ്പിച്ചു സര്‍വ്വതും
ഞെട്ടാതെ നിര്‍ഭയം കരുണയാല്‍ സ്നേഹരസ-
ചില്ലയില്‍ സാഹസം നഗ്നമായി ഹൃദയ കവാടം
തുറന്നു ഭാഷതന്‍ ശ്രീകോവിലില്‍ സരസ്വതിജിഹ്വയില്‍
വിളയാടവേ...
 
അക്ഷരം തുപ്പാതിറക്കുവാന്‍ ക്ലേശിച്ചു
മാറ്റുരച്ചു പുത്തന്‍ സൃഷ്ടിക്കു വിത്തു നട്ടു
ഊതി കാച്ചിയ പൊന്നു പോല്‍ മാധവി
നീയെന്ന ഭാഷതന്‍ പട്ടു നൂലായി മാറി
നൂല്‍ നൂറ്റു സ്രാവ്യമാം ഭാഷാ സ്രോതസ്സായി
ശതസഹസ്രാം വായനക്കാരേ വാര്‍ത്തു നീ...
 
എന്‍ പ്രാത സ്മരണ സുഖത്തെ വീര്‍പ്പുമുട്ടി-
ച്ചിന്നീ പ്രഭാതമിടവ പാതിയില്‍ നില്‍ക്കേ ഞാന്‍-
കേട്ടുയീ ദുഃഖ വാര്‍ത്ത, ഇനി നീയില്ലെന്നതെന്നെ-
കണ്ണീരിലാഴ്ത്തീ... യാ നിമിഷം. അണപൊട്ടി
യൊഴുകുന്ന ദുഃഖമമര്‍ത്തി പിടിച്ചു വിങ്ങവേ...
 
അമ്മേയെന്നൊരാഴത്തിലെന്‍ ധ്വനി മുഴക്കി-
പെട്ടെന്നൊരശരീരി പോലെന്‍ ശ്വാസത്തില്‍
കലര്‍ന്നുവെന്നമ്മതന്‍ ശബ്ദം,
പണ്ടേ പോയൊരമ്മയെന്‍ നെഞ്ച് പിടച്ചല്‍ കേട്ടു
കൊണ്ടോതി, മകനേ കരയരുത്,
മാധവിക്കുട്ടിയെന്റരികിലേക്കല്ലേ വരുന്നത്
കരയാതിരിക്കൂ ആത്മാക്കളെ ഓര്‍ത്തു നീ,
അമ്മക്കു ഹിതമുള്ള സമ്മാനമായ് കാവ്യ-
ശകലങ്ങളിത്തിരി കമലയെ കുറിച്ചോതു നീ
ഇവിടം അവള്‍ക്കു നല്‍കുവാനായി മധുവൂറുന്ന
വാക്കുകള്‍ മാധവിക്കായ് രചിക്ക നീ...
 
തെല്ലും ഖേദമില്ലാതെ ഇനിയും നിന്‍ തലമുറ
പിച്ച വെയ്ക്കുമ്പോള്‍
അമ്മേ എന്നു വിളിച്ച നാവിലെ വിളിക്കുമേറെ
നിന്റമ്മ തന്‍ സുഹൃത്തായ കവയിത്രിയെ ഭാഷാ-
കമലത്തോടെ സ്മരിക്കൂ നീ,
നിന്‍ ഹൃദയ പത്മത്തില്‍ അനുശോചന-
മര്‍പ്പിക്കയീ ദിനം ആത്മശാന്തിയേകിടാന്‍...
 
അമ്മേ എന്നാത്മ വലയത്തിലേലസ്സു നഷ്ടമായ്
ഹൃദ്യമാം സാഹിത്യഭക്തിതന്‍ സ്ഫടിക’കോരിക’
ചരടാക്കി മാറ്റി, ഒരരഞ്ഞാണമതിലൊരാലില
കോര്‍ത്തു അണിയിച്ചു ഞാന്‍ പുതു തലമുറയെ,
ഏഷ്യതന്‍ ‘വമ്പ’യെ കുറിച്ചെന്‍ മക്കളിന്‍
കാതിലില്‍ ഓര്‍മ്മിപ്പിച്ചു
അവള്‍തന്‍ സാഹിത്യകൌതൂഹല കഥ
ഭിന്നമായ് നിന്നവളേവരില്‍ നിന്നുമാ
വിപ്ലവ ശൂര്യമാം ദൈനംദിനത്തിനെ
മാറോടു മെയ്പൂകിയേതോ...
ഒരമൃതേത്തിന്‍ തൃനെറ്റിയില്‍
പ്രഭാപൂരതരിശുഭസ്മമാം സുഗന്ധത്തില്‍
യുവതലമുറതന്‍ കൈവിരല്‍ പിടിച്ചും കൊണ്ട്
സ്മരണാഞ്ജലിയര്‍പ്പിക്കുന്നു നാം,
ആത്മാവിന്നു ശാന്തി... ആത്മാവിന്നു ശാന്തി.
 
madhu-kanayi-kaiprath
 
- മധു കാനായി കൈപ്രത്ത്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

nalla bhasha. itharam kavithakal ipol kanan kittarilla. ellaam athyandadunikam ennu paranju kure kasarthu mathramaanu palarkum kavitha.

12 June, 2009  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്