| 09 February 2009 ബണ്ട് പൊട്ടി പ്പോകുമ്പോള്‍ - രാജു ഇരിങ്ങല്‍
                                        പുറപ്പെടും മുമ്പ് ഗോഷ്ടി കാണിച്ചത് ആദ്യത്തെ ചുംബനത്തിന് എനിക്കറിയാം ഇടയ്ക്കൊരു ചാറ്റല്‍ മാത്രമായിരിക്കും മിന്നല്‍ പോലെ ആകാശത്തിലോരു പങ്കായം കണ്ടെക്കാം വിളിക്കുന്നുണ്ട് രാത്രിയും പകലും പെയ്യാനൊന്നുമല്ല വെറുതെ ശൃംഗരിക്കാന്‍ മാത്രം ഇരുളിലൊന്നാഞ്ഞ് നൂല്‍ പാലമിട്ട് ഓടിയും ചാടിയും കെട്ടി മറിഞ്ഞ് ചളിക്കണ്ടത്തില്‍ വീണത് എത്ര പെട്ടെന്നാണ്. ചിരിത്തുമ്പത്തെ ചളിത്തലപ്പില്‍ ഒഴുകി യിറങ്ങി തിരിച്ച് കയറുമ്പോള്‍ കരഞ്ഞ് നിലവിളിച്ച് തോടും പുഴയും നിറഞ്ഞു കവിഞ്ഞത് നെഞ്ച് പിളര്‍ന്ന നിന്‍റെ സ്നേഹമാണെന്നറിഞ്ഞ് എന്‍റെ ദൈവേന്ന് നീട്ടി വിളിച്ചത് നിനക്ക് വേണ്ടി മാത്രമായിരുന്നു. അല്ലെങ്കില്‍ ബണ്ട് പൊട്ടിപ്പോകുന്ന... എന്‍റേത് മാത്രമാകേണ്ട നീ... എന്‍റെ ദൈവേ... - രാജു ഇരിങ്ങല്‍ Labels: raju-iringal | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
 

 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം  












 
  				 
				 
				 
     
    
 
 

1 Comments:
നല്ല കവിത.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്