18 December 2009

എനിക്ക് പ്രായം 20 - റിനു ബേപ്പൂര്‍

love-and-more
 
എന്റെ ഹൃദയം കൊത്തി പറിച്ചു കൊണ്ടൊരു പെണ്‍ പക്ഷി പറന്നു പോയി
എന്തിനെന്ന എന്റെ ചോദ്യത്തിന് ഒത്തിരി നേരത്തെ മൌനത്തിനു ശേഷം
നാണത്തോടെ അവള്‍ മൊഴിഞ്ഞു അവള്‍ക്കെന്നോട് പ്രണയമാണത്രെ
തന്റെ ഉള്ളിന്റെയുള്ളിലെ ചെപ്പിനുള്ളില്‍ ആരും കാണാത്ത ഒരിടത്ത്
ഒളിച്ചു വെച്ചു ദിവസവും എന്നെ പൂജിക്കാമെന്ന് സത്യത്തിന്റെ ,
സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ സ്വരം ആദ്യമായി കേട്ട ഞാന്‍
എന്റെ ഹൃദയം അവള്‍ക്കു കൊടുത്തു.
 
എനിക്ക് പ്രായം 27
 
എന്റെ ശരീരം കൊത്തി പറിച്ചു കൊണ്ടൊരു പെണ്‍ പക്ഷി പറന്നു പോയി
എന്തിനെന്ന എന്റെ ചോദ്യത്തിന് തെല്ലിട പോലും വൈകാതെ അവള്‍ മറുപടി നല്‍കി
അവള്‍ക്കെന്നോട് കാമമാണത്രേ
തന്റെ മണിയറയിലെ പട്ടു മെത്തയില്‍ കിടത്തി
അവളുടെ ഉറക്കമില്ലാത്ത രാവുകളില്‍
എന്നെ അനുഭവിക്കണമെന്ന് മിഥ്യയുടെ, കാമത്തിന്റെ,
വഞ്ചനയുടെ സ്വരം ആദ്യമായി കേട്ട ഞാന്‍
എന്റെ ശരീരം അവള്‍ക്കു കൊടുത്തു
 
എനിക്ക് പ്രായം 30
 
ഇന്ന് എന്റെ വിവാഹം ...
എടുത്തു ചാട്ടത്തിന്റെ പ്രായത്തില്‍ സത്യത്തിനും
തിരിച്ചറിവിന്റെ പ്രായത്തില്‍ മിഥ്യയ്ക്കും കീഴടങ്ങിയ ഞാന്‍
ഇന്ന് വീടുകാര്‍ക്കായ്‌ ,നാടുകാര്‍ക്കായ്‌ കീഴടങ്ങിയിരിക്കുന്നു ...
ആര്‍ക്കും കീഴടങ്ങാത്ത, ആരാലും അനുഭവിക്കപ്പെടാത്ത ഒരു വധുവിനായി
ആദ്യ രാത്രിയില്‍ കാത്തിരുന്ന എന്റെ ചെവിയില്‍ ആരോ മന്ത്രിച്ചു ...
ഇവിടെ പെണ്‍ പക്ഷികള്‍ മാത്രമല്ല ആണ്‍ പക്ഷികളും ഉണ്ടെന്നു ...
 
- റിനു ബേപ്പൂര്‍
 
 

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്05 December 2009

ഡിസംബര്‍ - രാമചന്ദ്രന്‍ വെട്ടിക്കാട്ട്

ഡിസംബര്‍
 
വൃശ്ചികത്തിന്റെ തണുത്ത
കുളത്തിലേക്കെന്ന പോലെ
മടിച്ച് മടിച്ച് ഓര്‍മ്മകളുടെ വക്കത്ത്
കാല് വെച്ചപ്പോഴെ ആകെ കുളിര്‍ന്നു
 
കൃസ്തുമസ് പരീക്ഷക്ക്
പഠിക്കാനെന്ന് തെങ്ങിന്‍
പറമ്പിലേക്ക്.
പരന്ന് കിടക്കുന്ന പാടത്തെ
വിളഞ്ഞ നെല്ലിന്റെ
സ്വര്‍ണ്ണ നിറമാണല്ലോടി
നിന്റെ കൈയ്ക്കെന്ന്
തലോടുമ്പോള്‍ നാണത്താലാകെ
ചുവക്കുന്ന കവിളില്‍
മുത്തിയ മധുരം ചുണ്ടില്‍
 
ഒട്ടിയ കവിളും ദൈന്യം പേറും
കണ്ണുമായി ഇടവഴിയില്‍
കാണുമ്പോള്‍ മിണ്ടാതെ
തല കുനിച്ചത് ഓര്‍മ്മകളാവും
നെഞ്ച് പൊള്ളിക്കുന്നത്
 
നീ മറന്നുവോയെന്ന്
ചോദിക്കാതെ ചോദിച്ച്
മാഞ്ഞ കാലടികളില്‍
ഒളിച്ച് കളിക്കുമ്പോള്‍
ഒരുമിച്ചൊളിച്ച
പത്തായത്തിന്റെ മറവില്‍
വേണ്ട ചെക്കായെന്ന്
വെറുതെയെങ്കിലും പറഞ്ഞ
വാക്കുകള്‍ ഉണ്ടോയെന്ന്
തിരിഞ്ഞ് നോക്കിയില്ല
 
ആ പെണ്ണിനെന്നും
കഷ്ടപ്പാടാണെന്ന്
അമ്മ പറയുമ്പോള്‍
തല കുനിച്ച് ഇറങ്ങിയത്
ഓര്‍ത്തെടു ത്തടക്കി വെക്കാന്‍
ഇനിയും വല്ലതുമു ണ്ടൊയെന്ന്
തിരഞ്ഞായിരുന്നു.
 
മച്ചിന്‍ മുകളില്‍ പൊടി പിടിച്ച്
കിടപ്പുണ്ട്, അന്നത്തെ
നാണം.
കണ്ണിലെ തിളക്കം.
കണ്ണടച്ച് തറയില്‍ കിടന്നു
ആരെങ്കിലും കാണും
എനിക്ക് പേടിയാടാ
എന്നത് കേട്ടില്ല.
കിതച്ചി റങ്ങുമ്പോള്‍
നീയെന്താടാ ആകെ
വിയര്‍ത്തല്ലോ
മേലാകെ പൊടിയായല്ലോ
എന്ന് അമ്മ.
 
ഒന്നൂല്ല്യാന്ന് ചിരിച്ച്
ഒന്ന് കുളിച്ച് വരാമെന്ന്
കരഞ്ഞിറങ്ങി.
കുളത്തില്‍ തണുത്തിറങ്ങി
ഓര്‍മ്മകളെ കഴുത്തോളം
മുക്കിയിറക്കി
 
വേണ്ട, മാഞ്ഞതൊക്കെ
മാഞ്ഞ് തന്നെ പോകട്ടെ
കീറിപ്പോയ കാലത്തിന്റെ
കടലാസുകള്‍ തിരഞ്ഞിനി
ഇങ്ങോട്ടേക്കില്ല.
ഓര്‍മ്മക ള്‍ക്കെല്ലാം
ഒരുമിച്ച് ശ്രാദ്ധമൂട്ടി
പോകട്ടെ, ഈറന്‍
വസ്ത്രങ്ങളോടെ ത്തന്നെ
യാത്ര പറയുന്നില്ല
അമ്മയോടും.
 
- രാമചന്ദ്രന്‍ വെട്ടിക്കാട്ട്
 
 

Labels:

7 അഭിപ്രായങ്ങള്‍ (+/-)
Links to this post

7 Comments:

ശരിയാക്കി തരാം രാമാ :). എപ്പോ ശരിയായി എന്ന് ചോയിച്ചാല്‍ മതി .

:)

December 5, 2009 11:28 PM  

{_)

December 6, 2009 8:05 AM  

പ്രിയപ്പെട്ടവനെ ഓർമ്മകളുടെ ആഴവും പരപ്പും അതിൽ ഊറി നിൽക്കുന്ന വേദനയും ഈ വരികളിൽ കണ്ടു ... ഒത്തിരി പറഞ്ഞു ഇതു പഴയ കാലത്തെ കുറിച്ച്‌....ആശംസകൾ

December 6, 2009 8:21 AM  

കൊള്ളാം

December 6, 2009 9:54 AM  

രാമന്‍ പറയുന്ന വാക്കു പാലിയ്ക്കുന്നവനാണ്....

December 6, 2009 1:55 PM  

ഒന്നൂല്ല്യാന്ന് ചിരിച്ച്

ഒന്ന് കുളിച്ച് വരാമെന്ന്

കരഞ്ഞിറങ്ങി.

കുളത്തില്‍ തണുത്തിറങ്ങി

ഓര്‍മ്മകളെ കഴുത്തോളം

മുക്കിയിറക്കി

!!!!

December 6, 2009 5:21 PM  

എടാ ദുഷ്ടാ നീ പലതും ഓര്‍ മ്മപ്പെടുതി ! നൊമ്പരപ്പെടുതി! കൊള്ളാം നല്ല വരികള്‍ !

December 6, 2009 5:38 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ദേവസേന
eMailപ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്