24 December 2009
ഒരു ക്രിസ്തുമസ്സ് നക്ഷത്രത്തിന്റെ ഓര്‍മ്മയ്ക്ക് - എം. എച്ച്. സഹീര്‍ മനസ്സിനു മേലെ കണ്ണാടി പിടിയ്ക്കുമ്പോള്‍ തെളിയുന്ന മുഖം അലക്സിയുടേതാണ്. എന്റെ പ്രിയപ്പെട്ട കളിച്ചങ്ങാതി അനിക്കുട്ടന്റേത്. തമ്മില്‍ കളിച്ച് പഠിച്ച് തല്ലു കൂടി വളര്‍ന്ന എന്റെ മാത്രമായിരുന്ന അനിക്കുട്ടന്റെ മിഴിവാര്‍ന്ന ഒരോര്‍മ്മ. ഒരമ്മ പെറ്റ മക്കളെ പ്പോലെ ഒരുമിച്ചുള്ള നടപ്പും, ഒരേ നിറമുള്ള കുപ്പായ ങ്ങളണിഞ്ഞും ഒരു ബഞ്ചിലിരുന്ന് പഠിക്കുന്ന ഞങ്ങളെ പലര്‍ക്കും കൌതുകമായിരുന്നു. സ്നേഹം രക്തത്തെ തിരിച്ചറിയുന്ന പോലെ, ഞങ്ങളുടെ ചിന്തകളും ഒന്നായിരുന്നു, സ്ക്കുള്‍ കഴിഞ്ഞ്, പട്ടണത്തിലെ കോളേജിലും ഒന്നിച്ച്. ജിവിത സാഹചര്യങ്ങള്‍ ഞങ്ങളെ പിരിച്ചു. എന്നെ കടലിക്കരെയ്ക്ക്, മണല്‍ ഭൂമിയുടെ മാറിലേക്ക് ഞാന്‍ വിമാനം കയറുമ്പോള്‍ അവന്‍ എന്റെ കൈ മുറുകെ പിടിച്ച ചൂട് ഇന്നും അവശേഷിക്കുന്നു. വന്ന ദിനങ്ങളില്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടു വരുക എന്നു മാത്രമായിരുന്നു എന്റെ ചിന്ത. എന്നാല്‍ ജോലിയുടെ കഷ്ടതകളുടെ നടുവിലേ ക്കിറങ്ങിയപ്പോള്‍ തോന്നി അവനെങ്കിലും അവിടെ സ്വന്തങ്ങ ള്‍ക്കൊപ്പം ജിവിക്കട്ടെ. എനിക്ക് നഷ്ടമാകുന്ന സ്നേഹം അവനു കിട്ടട്ടേയെന്ന് ഞാന്‍ ആശിച്ചു. അന്ന് ദിനവും കത്തെഴുതു മായിരുന്നു, ഫോണ്‍ അത്രയ്ക്ക് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്ന ദിനങ്ങ ള്‍ക്കിടയില്‍ കത്തുകള്‍ വരാതെ ആയി. പരിഭവിച്ചു. കാത്തിരുന്നു. പ്രതികരണം ഉണ്ടായില്ല. അമ്മയോട് ചോദിച്ചു. എവിടേക്കോ യാത്ര പോകുന്നു എന്നു മാത്രം പറഞ്ഞു എന്ന അമ്മയുടെ അറിവിനു മേലെ ഞാന്‍ നാട്ടിലെത്തി അന്വേഷണ മാരംഭിച്ചു.ഒടുക്കം, എന്റെ കാലുകള്‍ നിശ്ചലമായത്. കാറ്റില്‍ മരുന്നിന്റെ ഗന്ധമുള്ള, നരച്ച കുമ്മായം പൂശിയ നിശ്ശബ്ദതയുടെ പേടി പ്പെടുത്തുന്ന ഇടനാഴി കളുള്ള ക്യാന്‍സര്‍ വാര്‍ഡ് എന്ന ബോര്‍ഡിനു മുന്നിലായിരുന്നു. എന്തെന്നും എങ്ങനെയെന്നും അറിയാതെ ഒറ്റപ്പെ ട്ടവനായി ഞാന്‍ നടന്നു. എന്റെ അനിക്കുട്ടന്റെ മുഖവും മനസ്സില്‍ ചേര്‍ത്തു പിടിച്ചു കൊണ്ട്. ആശുപത്രി കാന്റീനില്‍ നിന്നും ഒരു കുമ്പിള്‍ നിറയെ അവന്റെ പ്രിയപ്പെട്ട മൊസമ്പി വാങ്ങി റൂം നമ്പര്‍ പതിനേഴിന്റെ വാതില്‍ മുട്ടി. അവനെ കൊതിയോടെ കാണാന്‍ കാത്തുന്നു നിന്ന എന്നെ എതിരേറ്റത് ഉറക്കം മുറ്റി ചീര്‍ത്ത മുഖവുമായി നില്‍ക്കുന്ന അനിക്കുട്ടന്റെ അമ്മയാണ്. ആ കണ്ണുനീര്‍ എന്റെ മനസ്സിനെ വല്ലാതെ നീറ്റി. വാതില്‍ വിടവിലൂടെ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം പുറത്തേക്ക് പറന്നു. ഉള്ളില്‍ കടന്ന ഞാന്‍ കണ്ടത് കിടക്കയില്‍ മച്ചിലേക്ക് മിഴികളൂന്നി നേര്‍ രേഖ പോലെ ഒരാള്‍ രൂപം. തലയിലെയും മുഖത്തേയും രോമങ്ങള്‍ പൊഴിഞ്ഞ് കണ്ണുകള്‍ ആഴത്തിലേക്കിറങ്ങി ഏതോ പടു വൃദ്ധനെ പ്പോലെ തോന്നിപ്പിക്കുന്ന ഈ രൂപത്തിന് എന്റെ കളി ചങ്ങാതി അലക്സിയെന്ന യുവ കോമളന്റെ പേരു മാത്രം ബാക്കിയായി. തൊണ്ട വരണ്ട് കാലുകള്‍ നിശ്ചലമായി നിന്നു പോയ എന്നെയവന്‍ കണ്ണിര്‍ കൊണ്ട് ആലിംഗനം ചെയ്തു, ഒന്നും മിണ്ടാനാകാതെ പ്രാവിന്റെ കുറുകല്‍ പോലെ ഞരങ്ങുന്ന അവന്റെ ചങ്കിന്‍ കൂടിനു മേല്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു. തകര്‍ന്നു തുടങ്ങിയ ഹൃദയം എന്നോട് നിര്‍ത്താതെ സംസാരി ക്കുന്നതായി ആ മിടിപ്പിന്റെ വേഗത എന്നെ ബോധ്യപ്പെടുത്തി തന്നു, എന്റെ ഹൃദയ നോവിന്റെ വേദന നേരത്തെ അറിയുന്നതിനാല്‍ അവന്‍ ആരോടും പറയാതെ ഇവിടെ അഭയം പ്രാപിച്ചത്. ഒട്ടും മനസ്സില്ലാതെ പിന്തിരിഞ്ഞ എന്നെയവന്‍ കണ്ണുകള്‍ കൊണ്ട് യാത്ര ചൊല്ലി. ദിവസങ്ങള്‍ക്ക് ശേഷം ദൈവ സാന്നിദ്ധ്യം പോലെ അവന്‍ പതിയെ ജിവിത പാതയിലേക്ക് തിരിച്ച് നടന്നു തുടങ്ങി. ആ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷ ത്തിന്റേതായിരുന്നു. അലക്സിയെ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. മൂന്നാം നാള്‍ പുലര്‍ച്ചെ അവന് ചെറുതായൊന്ന് പനിച്ചു. ആശുപത്രിയില്‍ എത്തിച്ച അല്‍ക്സിയെ ഐ. സി. യു വില്‍ പ്രവേശിപ്പിച്ചു. ഞങ്ങളടെ ഹൃദയം അന്ന്, ദൈവത്തിന്റെ കാല്‍ക്കല്‍ വച്ച് പ്രാര്‍ത്ഥിച്ചു. പനി കുറയാത്ത ആ രാത്രിയുടെ യാത്രയ്ക്കൊപ്പം ആരോടും ഒന്നും പറയാതെ ചില്ലുകൂട്ടില്‍ നിന്നും അവന്‍ യാത്രയായി. മരണം പ്രതീക്ഷി ച്ചിരുന്നു വെങ്കിലും മനസ്സ് വല്ലാതെ തേങ്ങി. ഇത്ര വേഗം ദൈവം എന്തിനവനെ അടര്‍ത്തി യെടുത്തു. ഇഷ്ടമുള്ളവരെ ദൈവം ചിത്ര ശലഭങ്ങളെ പ്പോലെയെ സൃഷ്ടിക്കാറുള്ളു എന്ന് കേട്ടിട്ടുണ്ട്. എന്നില്‍ എന്നും വിടര്‍ന്ന് നില്‍ക്കുന്ന എന്റെ ചങ്ങാതി, നിന്റെ സ്മരണയ്ക്ക് മുന്നില്‍ എത്ര പൂക്കളാണ് അര്‍പ്പിക്കുക. നിന്റെ എന്നെത്തെയും ഇഷ്ടമായിരുന്ന ഒരു പൂവ്. ഒരു പനിനീര്‍ പൂവ് മാത്രം ഞാനര്‍പ്പിക്കട്ടെ... - എം. എച്ച്. സഹീര്‍ Labels: mh-saheer |
മനസ്സിനു മേലെ കണ്ണാടി പിടിയ്ക്കുമ്പോള്‍ തെളിയുന്ന മുഖം അലക്സിയുടേതാണ്. എന്റെ പ്രിയപ്പെട്ട കളിച്ചങ്ങാതി അനിക്കുട്ടന്റേത്. തമ്മില്‍ കളിച്ച് പഠിച്ച് തല്ലു കൂടി വളര്‍ന്ന എന്റെ മാത്രമായിരുന്ന അനിക്കുട്ടന്റെ മിഴിവാര്‍ന്ന ഒരോര്‍മ്മ. ഒരമ്മ പെറ്റ മക്കളെ പ്പോലെ ഒരുമിച്ചുള്ള നടപ്പും, ഒരേ നിറമുള്ള കുപ്പായ ങ്ങളണിഞ്ഞും ഒരു ബഞ്ചിലിരുന്ന് പഠിക്കുന്ന ഞങ്ങളെ പലര്‍ക്കും കൌതുകമായിരുന്നു. സ്നേഹം രക്തത്തെ തിരിച്ചറിയുന്ന പോലെ, ഞങ്ങളുടെ ചിന്തകളും ഒന്നായിരുന്നു, സ്ക്കുള്‍ കഴിഞ്ഞ്, പട്ടണത്തിലെ കോളേജിലും ഒന്നിച്ച്. ജിവിത സാഹചര്യങ്ങള്‍ ഞങ്ങളെ പിരിച്ചു. എന്നെ കടലിക്കരെയ്ക്ക്, മണല്‍ ഭൂമിയുടെ മാറിലേക്ക് ഞാന്‍ വിമാനം കയറുമ്പോള്‍ അവന്‍ എന്റെ കൈ മുറുകെ പിടിച്ച ചൂട് ഇന്നും അവശേഷിക്കുന്നു. വന്ന ദിനങ്ങളില്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടു വരുക എന്നു മാത്രമായിരുന്നു എന്റെ ചിന്ത. എന്നാല്‍ ജോലിയുടെ കഷ്ടതകളുടെ നടുവിലേ ക്കിറങ്ങിയപ്പോള്‍ തോന്നി അവനെങ്കിലും അവിടെ സ്വന്തങ്ങ ള്‍ക്കൊപ്പം ജിവിക്കട്ടെ. എനിക്ക് നഷ്ടമാകുന്ന സ്നേഹം അവനു കിട്ടട്ടേയെന്ന് ഞാന്‍ ആശിച്ചു. അന്ന് ദിനവും കത്തെഴുതു മായിരുന്നു, ഫോണ്‍ അത്രയ്ക്ക് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്ന ദിനങ്ങ ള്‍ക്കിടയില്‍ കത്തുകള്‍ വരാതെ ആയി. പരിഭവിച്ചു. കാത്തിരുന്നു. പ്രതികരണം ഉണ്ടായില്ല. അമ്മയോട് ചോദിച്ചു. എവിടേക്കോ യാത്ര പോകുന്നു എന്നു മാത്രം പറഞ്ഞു എന്ന അമ്മയുടെ അറിവിനു മേലെ ഞാന്‍ നാട്ടിലെത്തി അന്വേഷണ മാരംഭിച്ചു.












1 Comments:
ഇഷ്ടമുള്ളവരെ ദൈവം ചിത്ര ശലഭങ്ങളെ പ്പോലെയെ സൃഷ്ടിക്കാറുള്ളു എന്ന് കേട്ടിട്ടുണ്ട്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്