20 May 2009

ശോഭന പരമേശ്വരന്‍ നായര്‍ അരങ്ങൊഴിഞ്ഞു

shobhana-parameswaran-nairമലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട്‌ നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.
 
ചിറയിന്‍ കീഴ് സ്വദേശിയായ അദ്ദേഹം തൃശൂരിലെ ശോഭന സ്റ്റുഡിയോ നടത്തി വരുമ്പോള്‍ 'നീലക്കുയില്‍' സിനിമയില്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയി തന്റെ സിനിമാ ജീവിതം ആരംഭിച്ചു.
 
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട്‌ രാമു കാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
 
ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.
 
എം. ടി. വാസുദേവന്‍ നായര്‍, പി. ഭാസ്കരന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു. മികച്ച കലാസ്വാദന ശേഷിയും സാഹിത്യ ബോധവും ഉണ്ടായിരുന്ന പരമേശ്വരന്‍ നായര്‍ക്ക് സിനിമ വെറും കച്ചവടമായിരുന്നില്ല.
 
മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പി യ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.
നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കളിത്തോഴനായിരുന്ന പരമേശ്വരന്‍ നായര്‍, മധു, അടൂര്‍ ഭാസി, പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീദേവി, കെ. രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ് എന്നിവരുടെ സിനിമാ ജീവിതത്തിലെ ജൈത്ര യാത്രക്ക് വഴി ഒരുക്കി.
 
എം. ടി. യുടെ മുറപ്പെണ്ണ്‌, നഗരമേ നന്ദി, കൊച്ചു തെമ്മാടി, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, പെരുമ്പടവത്തിന്റെ അഭയം, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, എസ്‌. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹനന്റെ പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവിരുന്നു.
 
ആദ്യ കാലത്ത് മദിരാശിയിലെ (ചെന്നൈ) സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടു വന്നതില്‍ പ്രധാനി ശോഭനാ പരമേശ്വരന്‍ നായരായിരുന്നു.
 
ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക്‌ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശു‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്